BREAKING NEWS


Blog

Crime

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടിൽ കൂടുതൽ നടപടികളുമായി ഇ ഡി Karuvannur bank

Karuvannur bank മുൻ മന്ത്രി എ സി മൊയ്തീൻ എംഎൽഎ അടക്കമുള്ള സിപിഎം നേതാക്കൾക്ക് എൻഫോസ്സ്മെന്റ് വീണ്ടും നോട്ടീസ് നൽകി. അടുത്ത ചൊവ്വാഴ്ച എസി മൊയ്തീൻ ഹാജരാകണം. കൗൺസിലർമാരായ അനൂപ് ഡേവിഡ്, അരവിന്ദാക്ഷൻ, ജിജോർ അടക്കമുള്ളവരുടെ ചോദ്യം ചെയ്യലും തുടരും. Also Read : https://nagaramonline.com/failure-to-provide-bank-documents-upon-repayment-of-loan-rbi-with-strict-action/ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി എ സി മൊയ്തീന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഈ മാസം 19ന് ഹാജരാകാനാണ് നിര്‍ദേശം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്. https://www.youtube.com/watch?v=JX7vwquWD1s&t=22s തിങ്കളാഴ്ച എ സി മൊയ്തീനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇഡി ആവശ്യപ്പെട്ട രേ...
Kerala News

തന്റെ ഭരണകാലത്ത് കേരളത്തിൽ ആകെ 17 കസ്റ്റഡി മരണങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Pinarayi Vijayan

Pinarayi Vijayan തന്റെ ഭരണകാലത്ത് കേരളത്തിൽ ആകെ 17 കസ്റ്റഡി മരണങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ഈ സംഭവങ്ങളിൽ 22 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തെന്നും മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകി. ആഭ്യന്തര വകുപ്പ് വൻ പരാജയമാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ ആക്രമണം കടുപ്പിക്കുന്നതിനിടെയാണ് കസ്റ്റഡി മരണം നിയമസഭയിൽ ചോദ്യമായി എത്തിയത്. Also Read : https://nagaramonline.com/nipa-restrictions-on-public-events-in-the-district/ തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീന്റെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിനാണ് 2016 മെയ് മുതൽ നാളിതുവരെയുള്ള കസ്റ്റഡി മരണങ്ങളുടെ കണക്ക് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്. ഈ കാലയളവിൽ ആകെ 17 പേർ മരിച്ചു. https://www.youtube.com/watch?v=mPaM1HVwwvg ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 11 പേരും തുടർഭരണത്തിൽ ഇതുവരെ ആറ് പേരുമെന്നാ...
Politics

സോളാര്‍ ഗൂഢാലോചന; ‘മുഖ്യമന്ത്രി രാജിവയ്ക്കണം’, സെക്രട്ടറിയേറ്റ് വളയാന്‍ യു ഡി എഫ് Solar Case

Solar Case മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോളാര്‍ തട്ടിപ്പ് കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന ആരോപണത്തില്‍ യു ഡി എഫ് സമരത്തിലേക്ക്. അടുത്ത മാസം 18 ന് സെക്രട്ടേറിയറ്റ് വളയും. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് സമരം. Also Read : https://nagaramonline.com/nipa-restrictions-on-public-events-in-the-district/ സോളറില്‍ ഗൂഢാലോചന തെളിഞ്ഞെന്നും സി ബി ഐ കണ്ടെത്തലില്‍ നടപടിയെടുക്കണമെന്നും യു ഡി എഫ് ആവശ്യമുയര്‍ത്തും. നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം തെരുവില്‍ പ്രക്ഷോഭം നടത്തുമെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ വ്യക്തമാക്കി. https://www.youtube.com/watch?v=mPaM1HVwwvg ...
Thiruvananthapuram

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിഞ്ഞ വിദ്യാർഥിക്കു നിപ്പയില്ലെന്നു സ്ഥിരീകരിച്ചു Thiruvananthapuram Medical College

Thiruvananthapuram Medical College തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിഞ്ഞ വിദ്യാർഥിക്കു നിപ്പയില്ലെന്നു സ്ഥിരീകരിച്ചുപനിയെ തുടർന്നു നിരീക്ഷണത്തിലായിരുന്നു വിദ്യാർഥി. Also Read : https://nagaramonline.com/kozhikode-as-part-of-precautionary-measures-in-the-context-of-nipah-virus-infection/ തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശോധനയുടെ ഫലം നെഗറ്റീവാണ്. തോന്നയ്ക്കലിൽ നടത്തിയ ആദ്യ നിപ്പ പരിശോധനയായിരുന്നു ഇത്. https://www.youtube.com/watch?v=mPaM1HVwwvg നിലവിൽ നിപ്പ സ്ഥിരീകരിച്ച് കോഴിക്കോട് ചികിത്സയിലുള്ളത് മൂന്നുപേരാണ്. 789 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുള്ളത്. 77 പേർ അതീവ ജാഗ്രതാ സമ്പർക്ക പട്ടികയിലാണ്. ഇവർ വീടുകളിൽ ഐസലേഷനിലാണ്. 157 ആരോഗ്യപ്രവർത്തകരും സമ്പർക്ക പട്ടികയിലുണ്ട്. ഇതിൽ 13 പേർ മെഡിക്കൽ കോളജിൽ ഐസലേഷനിൽ കഴിയുന്നു. Also Read ...
India

ലോണ്‍ അടച്ചുതീര്‍ത്താല്‍ ബാങ്ക് രേഖകള്‍ നല്‍കുന്നതില്‍ വീഴ്ച; കര്‍ശന നടപടിയുമായി ആര്‍ബിഐ RBI with strict action

RBI with strict action ഉപഭോക്താക്കള്‍ക്ക് രേഖകള്‍ മടക്കി നല്‍കാന്‍ വൈകുന്നതില്‍ കര്‍ശന നടപടിയുമായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. രേഖകള്‍ തിരിച്ചു നല്‍കാന്‍ വൈകിയാല്‍ ഒരു ദിവസം അയ്യായിരം രൂപ നഷ്ടപരിഹാരം ഉപഭോക്താവിന് നല്‍കണമെന്നാണ് ആര്‍ബിഐ നിര്‍ദേശം. Also Read : https://nagaramonline.com/libya-floods-death-toll-passes-5000-tens-of-thousands-in-sight/ ലോണ്‍ തിരിച്ചടവ് പൂര്‍ത്തിയാക്കിയ ശേഷം രേഖകള്‍ നല്‍കാത്ത വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കുകയാണ് റിസര്‍വ്വ് ബാങ്ക്. ബാങ്കുകള്‍ക്ക് പുറമേ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്. https://www.youtube.com/watch?v=EF0HBcwYoYw&t=36s സ്ഥാപര ജംഗമ വസ്തുക്കളുടെ ലോണുകളുടെ തിരിച്ചടവ് പൂര്‍ത്തിയാക്കിയാല്‍ രേഖകള്‍ എറ്റവും വേഗത്തില്‍ ബാങ്കുകള്‍ തിരിച്ചുനല്‍കണം. Also Read : https://nagaramonline.com/kozhikode-a...
Kollam

യുവതിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്തെന്ന് കുറിപ്പും Kollam Suicide

Kollam Suicide യുവതിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇളമ്ബള്ളൂര്‍ വേലുത്തമ്ബി നഗര്‍ നന്ദനം എൻ. ജയകൃഷ്ണ പിള്ളയുടെയും രമാദേവി അമ്മയുടെയും മകള്‍ സൂര്യ (22) യെ ആണ് ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. Also Read : https://nagaramonline.com/libya-floods-death-toll-passes-5000-tens-of-thousands-in-sight/ ബുധനാഴ്ച വൈകിട്ട് ഏഴോടെ ആയിരുന്നു സംഭവം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് വ്യക്തമാക്കുന്ന കത്തും അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയും പൊലീസിന് ലഭിച്ചു. https://www.youtube.com/watch?v=fgF04dOuT20 വൈകിട്ട് ‌വീട്ടുകാരുമായി സംസാരിച്ചുനില്‍ക്കുന്നതിനിടെ സൂര്യ മുകളിലേക്ക് കയറിപ്പോയി. ഏറെനേരം കഴിഞ്ഞിട്ടും താഴേക്ക് ഇറങ്ങിവന്നില്ല. അന്വേഷിച്ചു ചെന്ന അനിയത്തിയാണ് സൂര്യയെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. കുടുംബാംഗങ്ങളു...
World

പ്രളയത്തില്‍ മരണം 5000 കടന്നു; മരണ സംഖ്യ ഇനിയും ഉയരും Libya Floods

Libya Floods ലിബിയയിലുണ്ടായ കനത്ത പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 5000 കടന്നു. ഡെര്‍ണയില്‍ മാത്രം 5100 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. Also Read : https://nagaramonline.com/kozhikode-as-part-of-precautionary-measures-in-the-context-of-nipah-virus-infection/ ഡാമുകള്‍ തകര്‍ന്നതിനെത്തുടര്‍ന്നു പട്ടണത്തിന്റെ ഒരു പ്രദേശമാകെ തുടച്ചുനീക്കപ്പെട്ട നിലയിലാണ്. ഗതാഗത മാര്‍ഗങ്ങള്‍ അടഞ്ഞതിനെത്തുടര്‍ന്ന് ഒറ്റപ്പെട്ട പട്ടണത്തിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിയതോടെയാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു. https://www.youtube.com/watch?v=mPaM1HVwwvg നഗരത്തില്‍ വലിയ നാശമുണ്ടായ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്തിച്ചേരാനായിട്ടില്ല എന്നത് അപകടത്തിന്റെ ആഴം ഇനിയും കൂട്ടും. പട്ടണത്തിലാകെ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയാണ്. ...
Kozhikode

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴവും വെള്ളിയും അവധി Nipah virus

Nipah virus നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാ മുന്‍കരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ അങ്കണവാടി, മദ്രസകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴവും വെള്ളിയും അവധി പ്രഖ്യാപിച്ച് കളക്ടര്‍ ഉത്തരവിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുക്കാം. യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ മാറ്റമില്ല. Also Read : https://nagaramonline.com/nipa-restrictions-on-public-events-in-the-district/ കരുതല്‍ നടപടികളുടെ ഭാഗമായി പൊതുപരിപാടികള്‍ക്കും നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. https://www.youtube.com/watch?v=mPaM1HVwwvg ജില്ലയില്‍ ഉത്സവങ്ങള്‍ പള്ളിപ്പെരുന്നാളുകള്‍ അതുപോലുള്ള മറ്റു പരിപാടികള്‍ എന്നിവയില്‍ ജനങ്ങള്‍ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കി ചടങ്ങുകള്‍ മാത്രമായി നടപ്പിലാക്കേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചു. Als...
Latest news

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് മുഖ്യമന്ത്രി സമ്മാനിക്കും State Film Awards

State Film Awards 2022ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ സമര്‍പ്പണം ഇന്ന് (14.09.2023 വ്യാഴാഴ്ച) വൈകിട്ട് ആറു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. Also Read : https://nagaramonline.com/thirayattam-movie-in-theaters-on-september-22/ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, അലന്‍സിയര്‍, വിന്‍സി അലോഷ്യസ്, ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായണന്‍, എം.ജയചന്ദ്രന്‍,റഫീക്ക് അഹമ്മദ്, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തുടങ്ങി 47 ചലച്ചിത്രപ്രതിഭകള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങും. https://www.youtube.com/watch?v=wMJGuKPA8G8&t=17s കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതിയായ ജെ.സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ ടി.വി ചന്ദ്രന് മുഖ്യമന്ത്രി സമ്മാനിക്കും. 2021ലെ ടെലിവിഷന്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ശ്യാമപ്രസാദ് മ...
Business

നിപ: ജില്ലയിൽ പൊതു പരിപാടികൾക്ക് നിയന്ത്രണം Nipa

Nipa കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കരുതല്‍ നടപടികളുടെ ഭാഗമായി കളക്ടര്‍ പൊതുപരിപാടികള്‍ക്ക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ജില്ലയിൽ ഉത്സവങ്ങൾ പള്ളിപ്പെരുന്നാളുകൾ അതുപോലുള്ള മറ്റു പരിപാടികൾ എന്നിവയിൽ ജനങ്ങൾ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടപ്പിലാക്കേണ്ടതാണെന്ന് കളക്ടര്‍ എ ഗീത അറിയിച്ചു. https://www.youtube.com/watch?v=YRZQQpA_0Ko&t=109s വിവാഹം റിസപ്ഷൻ തുടങ്ങിയ മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ പൊതുജന പങ്കാളിത്തം പരമാവധി കുറച്ച് പ്രോട്ടോക്കോൾ അനുസരിച്ച് മാത്രം ചുരുങ്ങിയ ആളുകളെ ഉൾപ്പെടുത്തി നടത്തേണ്ടതും ഇത് സംബന്ധിച്ച് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ അറിയിച്ചു മുൻകൂർ അനുമതി വാങ്ങേണ്ടതുമാണ്. Also Read : https://nagaramonline.com/nipah-virus-tamil-nadu-steps-up-surveillance-in-nine-districts-sharing-border-with-kerala/ പൊതുജനങ്...