BREAKING NEWS


Blog

Crime

സൗദി യുവതിയുടെ പീഡന പരാതി; ‘മല്ലു ട്രാവലറു’ടെ പ്രതികരണം Mallu Traveller

Mallu Traveller സൗദി യുവതിയുടെ പീഡന പരാതിയില്‍ പ്രതികരണവുമായി പ്രമുഖ വ്‌ളോഗര്‍ ഷക്കീര്‍ സുബാന്‍. യുവതിയുടേത് വ്യാജ പരാതിയാണെന്നും മതിയായ തെളിവുകള്‍ കൊണ്ട് അതിനെ നേരിടുമെന്നും ഷക്കീര്‍ സുബാന്‍ പറഞ്ഞു. Also Read : https://nagaramonline.com/nipah-scare-another-week-off-for-schools-in-kozhikode-district/ ”എന്റെ പേരില്‍ ഒരു ഫേക്ക് പരാതി വാര്‍ത്ത കണ്ടു. 100% ഫേക്ക് ആണു. മതിയായ തെളിവുകള്‍ കൊണ്ട് അതിനെ നേരിടും. എന്നോട് ദേഷ്യം ഉള്ളവര്‍ക്ക് ഒരു ആഘോഷമാക്കാനുള്ള അവസരം ആണ് ഇത് എന്ന് അറിയാം. എന്റെ ഭാഗം കൂടി കേട്ടിട്ട്, അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു.”-ഷക്കീര്‍ പറഞ്ഞു. https://www.youtube.com/watch?v=6sbTORp_7Ds പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന സൗദി പൗരയായ യുവതിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ഷക്കീറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സൗദി പൗരയായ 29കാരിയാണ് കേസിലെ പരാത...
Kerala News

പൊലീസ് സേവന നിരക്കുകള്‍ കുത്തനെ കൂട്ടി; ആരാധനാലയങ്ങളുടേതടക്കം ഘോഷയാത്രകൾ നടത്തണമെങ്കിൽ ഫീസ് അടക്കണം Police service

Police service വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് പോലീസിൽനിന്ന് ലഭിക്കേണ്ട രേഖകൾക്ക് ഒക്ടോബർ മുതൽ പണം നൽകണം. കേസുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് കമ്പനികൾക്ക് നൽകേണ്ട ജനറൽ ഡയറി, എഫ്.ഐ.ആർ., പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, മുറിവ് (വൂണ്ട്) സർട്ടിഫിക്കറ്റ് തുടങ്ങിയവയിൽ ഒരോന്നും ലഭിക്കാൻ 50 രൂപ വീതമാണ് നൽകേണ്ടത്. നേരത്തേ ഇതിന് പണം നൽകേണ്ടതില്ലായിരുന്നു. ഇതുൾപ്പെടെ പണം നൽകി പോലീസിൽനിന്ന് ലഭിക്കേണ്ട സേവനങ്ങളുടെ നിരക്കുകൾ ഒക്ടോബർ ഒന്നുമുതൽ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. https://www.youtube.com/watch?v=01nE6ShTncU ജാഥ നടത്താൻ 2000 രൂപയിലേറെ ഫീസ് പോലീസ് സ്റ്റേഷൻ പരിധിയിൽ ജാഥ നടത്തുന്നതിന് അനുമതി ലഭിക്കാനുള്ള അപേക്ഷാ ഫീസ് 2000 രൂപയാക്കി. സബ് ഡിവിഷൻ പരിധിയിൽ 4000 രൂപയും ജില്ലാ തലത്തിൽ സംഘടിപ്പിക്കണമെങ്കിൽ 10,000 രൂപയും പോലീസിൽ നൽകുന്ന അപേക്ഷയ്ക്കൊപ്പം നൽകണം. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ...
Crime

സഹതടവുകാര്‍ക്ക് പരാതി: ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയില്‍ മാറ്റി Greeshma Sharon

Greeshma Sharon ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയില്‍ മാറ്റി. മാവേലിക്കര സ്‌പെഷ്യല്‍ ജയിലിലേക്കാണ് ഗ്രീഷ്മയെ മാറ്റിയത്. Also Read : https://nagaramonline.com/nipha-virus-nippa-1080-people-on-contact-list-297-people-in-high-risk-list/ സഹതടവുകാരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്നു ഗ്രീഷ്മ കഴിഞ്ഞിരുന്നത്. ഗ്രീഷ്മയടക്കം രണ്ട് തടവുകാരെയാണ് ജയിലില്‍ നിന്നും മാറ്റിയിരിക്കുന്നത്. https://www.youtube.com/watch?v=01nE6ShTncU വിവാഹം ഉറപ്പിച്ചിട്ടും ഷാരോണ്‍ പ്രണയത്തില്‍ നിന്നും പിന്മാറാതെ വന്നതോടെയാണ് ഗ്രീഷ്മ ജ്യൂസില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയത്. കടയില്‍ നിന്ന് വാങ്ങിയ മാങ്ങാ ജ്യൂസ് കുപ്പിയില്‍ നെയ്യൂര്‍ സിഎസ്‌ഐ കോളജിലെ ശുചിമുറിയില്‍ വച്ച്‌ 50 ഡോളോ ഗുളികകള്‍ പൊടിച്ച്‌ കലര്‍ത്തി പിന്നീട് ഷാരോണിന് കുടിക്കാൻ നല്‍കി ആയിരുന്നു ആദ്യം വധശ്രമം. എന്ന...
Kozhikode

നിപ്പാ ഭീതി: കോഴിക്കോട് ജില്ലയിൽ ഒരാഴ്ചകൂടി സ്കൂളുകൾക്ക് അവധി Kozhikode district

Kozhikode district നിപ്പാ ഭീതി കോഴിക്കോട് ജില്ലയിൽ ഒരാഴ്ചകൂടി സ്കൂളുകൾക്ക് അവധി. ഈ സമയത്ത് ഓൺലൈൻ ക്ലാസുകൾ മാത്രമാകും ഉണ്ടാകുകയെന്നും മന്ത്രി ജില്ലയിൽ ഒരാഴ്ച കൂടി സ്കൂളുകൾക്ക് അവധി നൽകിയതായി മന്ത്രി വീണ ജോർജ് അറിയിച്ചു. ഈ മാസം 23 വരെയാണ് അവധി. https://www.youtube.com/watch?v=01nE6ShTncU പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഈ സമയത്ത് ഓൺലൈൻ ക്ലാസുകൾ മാത്രമാകും ഉണ്ടാകുകയെന്നും മന്ത്രി അറിയിച്ചു. Also Read : https://nagaramonline.com/nipha-virus-nippa-1080-people-on-contact-list-297-people-in-high-risk-list/ ...
Kozhikode

നിപ: ഇതുവരെ 6 പോസിറ്റീവ് കേസുകൾ, 2 മരണം; 83 സാമ്പിളുകൾ നെഗറ്റീവ്, ഇന്ന് കൂടുതൽ ഫലം പുറത്തുവരും Nipah

Nipah നിപ ബാധിതരുടെ സമ്പർക്ക പട്ടികയിലുള്ള കൂടുതൽ ആളുകളുടെ പരിശോധന ഫലം ഇന്ന് പുറത്തു വരും. ഹൈ റിസ്ക് വിഭാഗത്തിൽ പെട്ട ആളുകളുടെ ഫലമാണ് ഇന്ന് ലഭിക്കുക. ഇതുവരെ സ്ഥിരീകരിച്ച നിപ കേസുകൾ ആറാണ്. രണ്ട് പേർ മരിച്ചു. നാല് പേർ ചികിത്സയിലാണ്. 83 പേരുടെ പരിശോധനാ ഫലം ഇതുവരെ നെഗറ്റീവായി. https://www.youtube.com/watch?v=6sbTORp_7Ds കോഴിക്കോട് നഗരത്തിൽ നിപ്പാ കേസുകൾ റിപ്പോർട്ട്‌ ചെയ്തതോടെ നഗരത്തിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. കോഴിക്കോട് കോർപറേഷനിലെ ഏഴു വാർഡുകളും ഫറോക് നഗരസഭയും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. Also Read : https://nagaramonline.com/nipha-virus-nippa-1080-people-on-contact-list-297-people-in-high-risk-list/ നിപ ബാധിച്ച് നാല് പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. അതേസമയം നിപ ആദ്യം റിപ്പോർട്ട്‌ ചെയ്ത മേഖലയിൽ നിന്നും വവ്വാലുകളെ പി...
Crime

പ്രമുഖ വ്ലോഗർ മല്ലു ട്രാവലർ ഷക്കീർ സുബാനെതിരെ പൊലീസ് കേസെടുത്തു Mallu Traveler

Mallu Traveler പീഡിപ്പിച്ചെന്ന സൗദി പൗരയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൗദി പൗരയായ 29 കാരിയാണ് കേസിലെ പരാതിക്കാരി. ഇക്കഴിഞ്ഞ സെപ്റ്റംബർ 13 ന് എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. https://www.youtube.com/watch?v=6sbTORp_7Ds ഏറെ നാളായി കൊച്ചിയിലാണ് സൗദി പൗരയായ യുവതി താമസിക്കുന്നത്. ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലർ ഷക്കീർ സുബാൻ ഹോട്ടലിലെത്തിയത്. Also Read : https://nagaramonline.com/asia-cup-2023-gill-show-doesnt-help-india-lose-against-bangladesh/ ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ പിന്നീട് പ്രതിശ്രുത വരൻ പുറത്തേക്ക് പോയി. ഈ സമയത്ത് ഷക്കീർ സുബാൻ പീഡന ശ്രമം നടത്തിയെന്നാണ് യുവതി പരാതിയിൽ ആരോപിക്കു...
Business

സംസ്ഥാനത്ത് മഴ തുടരാൻ സാധ്യത Rain

Rain സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. എന്നാൽ ഇന്ന് ഒരു ജില്ലയിലും മഴമുന്നറിയിപ്പുകൾ നൽകിയിട്ടില്ല. Also Read : https://nagaramonline.com/asia-cup-2023-gill-show-doesnt-help-india-lose-against-bangladesh/ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമത്തിനും സാധ്യതയുള്ളതിനാൽമത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. https://www.youtube.com/watch?v=01nE6ShTncU ഛത്തീസ്ഗഡിനു മുകളിൽ സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമർദ്ദത്തിൻ്റെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ സജീവമാകാൻ കാരണം. ...
Cricket

ഗിൽ ഷോ തുണച്ചില്ല: ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തോൽവി Asia Cup 2023

Asia Cup 2023 ഏ​ഷ്യാ ക​പ്പ് സൂ​പ്പ​ര്‍ ഫോ​ര്‍ പോ​രാ​ട്ട​ത്തി​ല്‍ ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന് 6 റൺസ് ജയം. ഇന്ത്യയുടെ ബാറ്റിംഗ് തകർച്ചയാണ് പരാജയത്തിന് കരണമായത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് 50 ഓ​വ​റി​ല്‍ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 265 റ​ണ്‍സെ​ടു​ത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 49.5 ഓവറിൽ 259 റൺസിൽ എല്ലാരും പുറത്തായി. Also Read : https://nagaramonline.com/nipah-virus-nipah-has-been-confirmed-in-one-more-person-in-kozhikode/ ഇ​ന്ത്യ​ക്ക് തു​ട​ക്ക​ത്തി​ലെ ത​ക​ര്‍ച്ച നേ​രി​ട്ടു. 17 റ​ണ്‍സെ​ടു​ക്കു​ന്ന​തി​നി​ടെ, നാ​യ​ക​ന്‍ രോ​ഹി​ത് ശ​ര്‍മ​യെ​യും (0) തി​ല​ക് വ​ര്‍മ​യെ​യും (5) ബം​ഗ്ലാ​ദേ​ശ് പു​റ​ത്താ​ക്കി. ക്രീ​സി​ല്‍ ശു​ഭ്മ​ന്‍ ഗിൽ പതിഞ്ഞ താളത്തിലാണ് കളി ആരംഭിച്ചത്. എന്നാൽ മറുവശത്ത് ഇന്ത്യൻ ബാറ്റർമാരുടെ കൊഴിഞ്ഞുപോക്ക് തടയാനായില്ല. പതിനെട്ടാം ഓവറിൽ കെ.​എ​ല്‍...
Kerala News

നിപ്പ: സമ്പർക്ക പട്ടികയിൽ 1080 പേർ; ഹൈ റിസ്ക് പട്ടികയിൽ 297 പേർ Nipha Virus

Nipha Virus നിപയുമായി ബന്ധപ്പെട്ട് നിലവിൽ സമ്പർക്ക പട്ടികയിൽ ഉള്ളത് 1080 പേർ. 130 പേരെയാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയത്. ഹൈ റിസ്ക് സമ്പർക്ക പട്ടികയിൽ 297 പേരുണ്ട്. Also Read : https://nagaramonline.com/nipah-a-net-will-be-spread-to-catch-the-bats-and-the-central-team-will-conduct-an-inspection-at-maruthongara/ ഇന്നലെ നിപ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ 72 പേരാണ് ഉള്ളത്. ആദ്യം മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കപട്ടികയിൽ ഉള്ളവരുടെ എണ്ണം 417 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകന്‍റെ സമ്പർക്ക പട്ടികയിൽ നിലവിൽ 153 പേരാണ് ഉള്ളത്. https://www.youtube.com/watch?v=6sbTORp_7Ds റീജ്യണൽ വിആർഡി ലാബിൽ ഇന്ന് ലഭിച്ചത് 22 സാംപിളുകളാണ്. കോൾ സെന്‍ററിൽ ഇന്ന് 168 ഫോൺ കോളുകളാണ് വന്നത്. ഇതുവരെ 671 പേർ കോൾ സെന്‍ററിൽ ബന്ധപ്പെട്ടു. ഇതുവരെ 180 പേർക്കാണ് മാനസി...
Kerala News

നിപ്പ: ആന്‍റിബോഡി ഓസ്‌ട്രേലിയയില്‍ നിന്ന് Antibody Australia

Antibody Australia കേരളത്തില്‍ നിപ്പ വൈറസ് ബാധയും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഓസ്‌ട്രേലിയയില്‍ നിന്ന് ആന്‍റിബോഡി എത്തിക്കാൻ ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആര്‍). 20 ഡോസ് മോണോക്ലോണല്‍ ആന്‍റിബോഡി വാങ്ങുമെന്ന് ഐസിഎംആര്‍ ഡയറക്റ്റര്‍ ജനറല്‍ രാജീവ് ബാല്‍ അറിയിച്ചു. https://www.youtube.com/watch?v=3--H0NtQQL0 2018 ല്‍ ആദ്യമായി നിപ്പ റിപ്പോര്‍ട്ട് ചെയ്ത ഘട്ടത്തില്‍ ആന്‍റിബോഡി വാങ്ങിയിരുന്നുവെങ്കിലും 10 രോഗികള്‍ക്ക് നല്‍കാനുള്ള മരുന്ന് മാത്രമേ ബാക്കിയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. Also Read : https://nagaramonline.com/aditya-l1-4th-orbital-lift-also-successful/ അടിയന്തര ഘട്ടത്തിൽ പ്രത്യേക അനുമതിയോടെ മാത്രം നല്‍കുന്ന മരുന്നാണ് മോണോക്ലോണല്‍ ആന്‍റിബോഡി. ഇന്ത്യയ്ക്ക് പുറത്ത് മൊണൊക്ലോണൽ ആന്‍റിബോഡി ഇതുവരെ 14 പേർക്ക് നൽകുകയും അവർ രോഗമുക്തി നേടുകയും ചെയ്ത...