BREAKING NEWS


Blog

ക്ഷേമ പെൻഷൻ വിതരണം ഈ മാസം 20 മുതൽ
Kerala News

ക്ഷേമ പെൻഷൻ വിതരണം ഈ മാസം 20 മുതൽ

തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമപെൻഷൻ 20 മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പ്രതിമാസമായി 1600 രൂപയാണ് പെൻഷനായി ലഭിക്കുക. ഇതിന് ആവശ്യമായ തുക അനുവദിച്ചതായി ധനമന്ത്രി അറിയിച്ചു.
തോട്ടിൽ വീണ് എട്ട് വയസ്സുകാരൻ മരിച്ചു
Kasaragod

തോട്ടിൽ വീണ് എട്ട് വയസ്സുകാരൻ മരിച്ചു

കാസർകോട്: കനത്ത മഴയെ തുടർന്ന് വെള്ളം നിറഞ്ഞ തോട്ടിൽ വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം. ബന്തിയോട് കൊക്കച്ചാലിലെ സാദാത്തിന്റെ മകൻ സുൽത്താനാണ് മരണപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. വീട്ടിനുമുന്നിലുണ്ടായിരുന്ന വെള്ളം നിറഞ്ഞ തോട്ടിൽ വച്ച് കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി....
ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയും കുടുംബവും ബങ്കറിൽ അഭയം തേടിയതായി റിപ്പോർട്ട്
Top News, World

ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയും കുടുംബവും ബങ്കറിൽ അഭയം തേടിയതായി റിപ്പോർട്ട്

ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയും കുടുംബവും ബങ്കറിൽ അഭയം തേടിയതായി റിപ്പോർട്ട്. വടക്കു കിഴക്കൻ ടെഹ്റാനിലെ ലാവിസണിലെ ബങ്കറിലാണ് അഭയം തേടിയതെന്നാണ് റിപ്പോർട്ട്. ഇസ്രയേൽ- ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് നീക്കം. ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രായേൽ നടത്തിയ നാല് ദിവസത്തെ ആക്രമണങ്ങളിൽ ഇറാനിൽ‌ മരണസംഖ്യ 224 ആയി. ഇസ്രായേലും ഇറാനും തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്ന സാഹചര്യത്തിലും സാധാരണക്കാർ കൊല്ലപ്പെടുകയും പരിക്കേൽപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആയത്തൊള്ള ഖമനേയി ബങ്കറിൽ അഭയം തേടിയിരിക്കുന്നത്. ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ റെവല്യൂഷണറി ഗാർഡിന്റെ ഇന്റലിജൻസ് വിഭാഗ മേധാവിയായ മുഹമ്മദ് ഖസേമി ഉൾപ്പെടെ രണ്ട് ജനറൽമാർ കൂടി കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലിന്റെ തുറമുഖ നഗരം ആയ ഹൈഫയിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേൽക്...
സെൻസസ് വിജ്ഞാപനമിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; നടത്തിപ്പ് രണ്ട് ഘട്ടങ്ങളിലായി
National

സെൻസസ് വിജ്ഞാപനമിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; നടത്തിപ്പ് രണ്ട് ഘട്ടങ്ങളിലായി

ന്യൂഡൽഹി: സെൻസസ് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജാതി സെൻസസും നടക്കും. 93 വർഷത്തിനു ശേഷമാണ് ഇന്ത്യയിൽ ജാതി സെൻസസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 2027 നെ അടിസ്ഥാന വർഷമായി കണക്കാക്കി കണക്കെടുപ്പും അനുബന്ധ നടപടികളും ആരംഭിക്കും. സെൻസസ് പ്രവർത്തനങ്ങൾ പൂര്‍ത്തിയാകാൻ കുറഞ്ഞത് മൂന്നു വർഷമെങ്കിലും വേണ്ടി വരാനിടയുണ്ട്. 2021-ൽ നടക്കേണ്ടിയിരുന്ന സെൻസസ് കോവിഡ് മഹാമാരിയുടെ പേരിലായിരുന്നു മാറ്റിവച്ചതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. സെൻസസ് രണ്ട് ഘട്ടങ്ങളിലായാണ് നടത്തുക. ആദ്യ ഘട്ടമായ ഹൗസ് ലിസ്റ്റിംഗ് ഓപ്പറേഷനിൽ ഓരോ വീടിന്റെയും അടിസ്ഥാന വിവരങ്ങൾ ആസ്തികളും ലഭ്യമായ സൗകര്യങ്ങളും രേഖപ്പെടുത്തും. ഇതിന് പിന്നാലെയാണ് രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ്. ഈ ഘട്ടത്തിൽ ഓരോ വീട്ടിലുമുള്ള അംഗങ്ങളുടെ എണ്ണം അവരുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പശ്ചാത്തലങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഉൾപ്പെട...
അമ്പലപ്പുഴ തീരത്ത് കണ്ടെത്തിയ കണ്ടെയ്നർ വാൻഹായ് കപ്പലിലേതെന്ന് നിഗമനം
Business

അമ്പലപ്പുഴ തീരത്ത് കണ്ടെത്തിയ കണ്ടെയ്നർ വാൻഹായ് കപ്പലിലേതെന്ന് നിഗമനം

ആലപ്പുഴ: അമ്പലപ്പുഴ നോർത്ത് പഞ്ചായത്തിലെ വളഞ്ഞ വഴി തീരത്തടിഞ്ഞ വാതക കണ്ടെയ്നർ കൊച്ചി തീരത്ത് തീപിടിച്ച വാൻഹായി കപ്പലിന്റേതെന്ന് കണ്ടെത്തൽ. കണ്ടെയ്നർ കാലിയാണെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കണ്ടെയ്നർ കണ്ടെത്തിയതോടെ പോലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ടാങ്കർ കരയ്ക്ക് എത്തിക്കാനായി മറൈൻ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്....
ഇറാന്റെ എല്ലാ സ്ഥലങ്ങളും ആക്രമിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
Breaking News, Latest news

ഇറാന്റെ എല്ലാ സ്ഥലങ്ങളും ആക്രമിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഇറാന്റെ എല്ലാ സ്ഥലങ്ങളും ആക്രമിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു   ഇറാന്റെ എല്ലാ സ്ഥലങ്ങളും ആക്രമിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനുമേലുള്ള ആക്രമണം തുടരും. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ തകർക്കുമെന്നും നെതന്യാഹു പറഞ്ഞു. ഇതുവരെ150ൽ അധികം കേന്ദ്രങ്ങളിൽ തങ്ങൾ ആക്രമണം നടത്തിയെന്ന് ഐഡിഎഫും അറിയിച്ചു. ടെൽ അവീവിലും, ജെറുസലേമിലും ഇറാന്റെ ആക്രമണം നടന്നു. 7 സൈനികർക്ക് പരുക്കേറ്റെന്നും ഐഡിഎഫ് അറിയിച്ചു. ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചിരുന്നു. ഇസ്രയേലിനെ പിന്തുണച്ചാൽ മേഖലയിലെ സൈനികകേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് യുഎസ് യുകെ ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സംഘർഷം രൂക്ഷമായതോടെ ഇസ്രയേൽ പ്രധാനനേതാക്കളെ ഇതിനോടകം ബങ്കറുകളിലേക്ക് മാറ്റി. ഇറാൻ മിസൈൽ ആക്രമണം നിർത്തിയ...
Kerala News

മൈസൂരുവിൽ മലയാളി വിദ്യാർഥികൾക്ക് നേരെ ആക്രമണം

ബെം​ഗളൂരു: മൈസൂരുവിൽ മലയാളി വിദ്യാർഥികൾക്ക് നേരെ ആക്രമണം. ഹോട്ടലിൽ പാർട് ടൈം ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശികളായ നിയമവിദ്യാർത്ഥികളെയാണ് ആക്രമിച്ചത്. കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ടോണി ആന്‍റണി, രാജു എന്നിവർക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റ രണ്ട് വിദ്യാർത്ഥികളെയും മൈസുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കമാലി സ്വദേശി ഷൈൻ പ്രസാദും സംഘവുമാണ് ആക്രമിച്ചതെന്ന് വിദ്യാർത്ഥികൾ പരാതി നൽകി. ഷൈൻ പ്രസാദ് ഗുണ്ടകളെ കൂട്ടി എത്തി ആക്രമണം നടത്തുകയായിരുന്നെന്ന് പരാതിക്കാരായ വിദ്യാർത്ഥികൾ പറയുന്നു. ഭക്ഷണത്തിന്‍റെ പേരിൽ വാക്കുതർക്കമുണ്ടായി രണ്ട് ദിവസം കഴിഞ്ഞ് ആളെക്കൂട്ടിയെത്തി മർദ്ദിക്കുകയായിരുന്നു. 16-ാം തീയതി രാത്രി ഹോട്ടലിൽ നിന്ന് നൽകിയ ഗ്ലാസിന് വൃത്തിയില്ലെന്ന് പറഞ്ഞ് വാക്ക് തർക്കമുണ്ടായിരുന്നു. ഭീഷണിപ്പെടുത്തി തിരിച്ച് പോയ ഷൈൻ പ്രസാദും സംഘവും ഇന്നലെ രാത്രി ഗുണ്ടകളുമായി ...
Kerala News, Pathanamthitta

തുലാമാസ പൂജകൾക്കായി നടതുറന്ന ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്

തുലാമാസ പൂജകൾക്കായി നടതുറന്ന ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ദർശന സമയം മൂന്നു മണിക്കൂർ കൂടി നീട്ടി. ഇന്ന് ഒരു ദിവസത്തേക്ക് മാത്രമാണ് ക്രമീകരണം. ഉച്ചയ്ക്ക് നടയടയ്ക്കുന്നത് മൂന്നു മണിയിലേക്കും നീട്ടി. വൈകിട്ട് നാലുമണിക്ക് വീണ്ടും നട തുറക്കും. ഹരിവരാസനത്തിന് ശേഷം രാത്രി 11 മണിയോടെ വീണ്ടും നട അടയ്ക്കും. പടിപൂജ, ഉദയാസ്തമയ പൂജ സമയങ്ങളിലെ ദർശനനിയന്ത്രണത്തോട് ഭക്തർ സഹകരിക്കണമെന്നും ദേവസ്വം വകുപ്പ് ആവശ്യപ്പെട്ടു. നേരത്തെ സന്നിധാനത്ത് ഉച്ചയ്ക്ക് ഒരു മണിക്ക് നടയടച്ച് അഞ്ചുമണിയോടെ നട തുറന്നിരുന്നു. അതേസമയം, തുലാമാസ പൂജകൾക്കായി നടതുറന്നപ്പോൾ യാതൊരു വിധത്തിലുള്ള മുന്നൊരുക്കങ്ങളും നടത്തിയിരുന്നില്ലെന്നും ഭക്തർക്ക് ദർശനം സുഗമമാക്കണമെന്നും പ്രതിപക്ഷനേതാവ് വിടി സതീശൻ കൂട്ടിച്ചേർത്തു. പൊലീസിന്റെ എണ്ണത്തിലെ കുറവാണ് നിയന്ത്രണങ്ങൾ പാളാൻ പ്രധാന കാരണം. ഇതര സംസ്ഥാനത്തുനിന്നും മറ്റും എത്തിയവർ ബാരിക്കേഡ് ചാടിക്...
Kerala News, Politics

എഡിഎം നവിന്‍ബാബുവിനെക്കുറിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പിപി ദിവ്യ പറഞ്ഞതിനെ അവിശ്വസിക്കേണ്ടതില്ലെന്ന് ഡിവൈഎഫ്ഐ

കണ്ണൂര്‍: എഡിഎം നവിന്‍ബാബുവിനെക്കുറിച്ച്  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പിപി ദിവ്യ പറഞ്ഞതിനെ അവിശ്വസിക്കേണ്ടതില്ലെന്ന് ഡിവൈഎഫ്ഐ .അതുകൊണ്ടാണ് അന്വേഷണം നടക്കട്ടേയെന്ന് പറഞ്ഞതെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി.വസീഫ് പറഞ്ഞു.ഡിവൈഎഫ്ഐ മരിച്ച നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പമാണ്. നവീൻ ബാബു അഴിമതിക്കാരനാണോയെന്ന് ഡിവൈഎഫ്ഐക്ക് അറിയില്ല.വ്യാജ പരാതിയാണെങ്കിൽ പ്രശാന്തനെ പൊലീസ് അറസ്റ്റ് ചെയ്യട്ടെ.സംരക്ഷിക്കേണ്ട കാര്യം ഡിവൈഎഫ്.ഐ ക്കില്ലെന്നും അദ്ദേഹം പറഞ്ഞു അതേ സമയം പി.പി.ദിവ്യയെ അവിശ്വസിക്കേണ്ടെന്ന ഡിവൈഎഫ്ഐ നിലപാട് തള്ളി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു രംഗത്തെത്തി.പാർട്ടി പൂർണ്ണമായും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ്.അതല്ലാതെ ഏതു സംഘടന ദിവ്യയെ പിന്തുണച്ചാലും അംഗീകരിക്കാൻ ആവില്ല.ദിവ്യയുടെ പെരുമാറ്റം പൊതുപ്രവർത്തകർക്ക് ഒരു പാഠമാകണമെന്നും ഉദയഭാനു പറഞ്ഞു ...
Kerala News, Politics

എഡിഎമ്മിന് കൈക്കൂലി നൽകിയെന്ന് പറയുന്ന ഒക്ടോബർ ആറിലെ സിസിടിവി ദൃശ്യങ്ങൾ ആസൂത്രിതമെന്ന് നവീൻ ബാബുവിന്റെ കുടുംബം

പത്തനംതിട്ട: എഡിഎമ്മിന് കൈക്കൂലി നൽകിയെന്ന് പറയുന്ന ഒക്ടോബർ ആറിലെ സിസിടിവി ദൃശ്യങ്ങൾ ആസൂത്രിതമെന്ന് നവീൻ ബാബുവിന്റെ കുടുംബം. നവീൻ ബാബുവിന്റെ പിന്നാലെ സഞ്ചരിച്ച് മനപ്പൂർവ്വം തയ്യാറാക്കിയ ദൃശ്യങ്ങളാണിത്. നാലാം തീയതി ട്രാൻസ്ഫർ ഓർഡർ കിട്ടിയ ആളെ കുരുക്കാൻ വേണ്ടി കണ്ണൂരിൽ നിർത്തുകയായിരുന്നു എന്നും അമ്മാവൻറെ മകൻ ഗിരീഷ് കുമാർ   പറഞ്ഞു.   ഇവർ തമ്മിൽ കണ്ടുമുട്ടിയെന്ന് വരുത്തിത്തീർക്കാനുള്ള വ്യാജ തെളിവുകൾ സൃഷ്ടിച്ചതാണ്. നാലാം തിയ്യതി ട്രാൻസ്ഫർ ഓർഡർ ഇറങ്ങിയിട്ടും നീട്ടിക്കൊണ്ടുപോയത് കേസിൽ കുടുക്കാനാണ്. പെൻ്റിം​ഗ് ഫയലുകളെല്ലാം തീർത്താണ് ഇറങ്ങുന്നതെന്ന് ചേട്ടൻ പറഞ്ഞിരുന്നു. എല്ലാം ഒപ്പിട്ട് വൃത്തിയാക്കിയാണ് മടങ്ങാൻ ആ​ഗ്രഹിച്ചതെന്നും ഗിരീഷ് കുമാർ പറഞ്ഞു. എഡിഎം ഓഫീസിൽ നിന്ന് തൻ്റെ ക്വാർട്ടേർസിലേക്ക് നടന്നുപോകുമ്പോൾ പിന്തുടർന്ന് വന്ന സ്കൂട്ടർ യാത്രികൻ എഡിഎമ്മിൻ്റെ അരികിലേക്ക് വാഹനം കൊണ്ടുവന്ന ശേ...