BREAKING NEWS


Blog

World

കുവൈത്തിൽ കഴിഞ്ഞ 33 വര്‍ഷത്തിനിടെ നാടുകടത്തിയത് 595,000 വിദേശികളെ

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് കഴിഞ്ഞ 33 വർഷത്തിനിടെ 5,95,000 പേരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ഡിപ്പോർറ്റേഷൻ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ജാസിം അൽ മിസ്ബാഹ് പറഞ്ഞു. ഇതിൽ 354,168 പേര്‍ പുരുഷന്മാരും 230,441 പേര്‍ സ്ത്രീകളുമാണ്. ഇതില്‍ 10,602 കുടുംബങ്ങളും ഉൾപ്പെടുന്നു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിവിധ മേഖലകളിൽ നിന്ന് റഫർ ചെയ്യപ്പെടുന്ന വ്യക്തികൾക്കായി മൂന്ന് ദിവസത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങളാരംഭിച്ചതോടെ നാടുകടത്തൽ പ്രക്രിയ കാര്യക്ഷമമായതായി ഒരു അഭിമുഖത്തിൽ ബ്രിഗേഡിയർ അൽ മിസ്ബ വെളിപ്പെടുത്തി. കഴിഞ്ഞ വർഷം മാത്രം, 42,000 പ്രവാസികളെ നാടുകടത്തി. 2024 മുതൽ 25,000 പേരെ കൂടി അയച്ചു....
News

തമിഴ് തായ് വാഴ്ത്ത് വിവാദത്തില്‍ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് തുടരുന്നു

തമിഴ് തായ് വാഴ്ത്ത് വിവാദത്തില്‍ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് തുടരുന്നു. ഭരണഘടനാപദവിയിലിരുന്ന് വര്‍ഗീയക്കൂട്ടത്തിന്റെ കളിപ്പാവയാകുന്നവര്‍ക്ക് തമിഴ്ജനത മറുപടി നല്‍കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണറെ തിരികെ വിളിക്കണമെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ തമിഴ്‌നാട്ടിലെ ഔദ്യാഗിക ഗാനമായ തമിഴ് തായ് വാഴ്ത്തില്‍ നിന്ന് മനപ്പൂര്‍വം ദ്രാവിഡ എന്ന പദം ഒഴിവാക്കിയെന്നാരോപിച്ച് തുടങ്ങിയ പോര് തുടരുകയാണ്.തനിക്കെതിരായ ഗവര്‍ണറുടെ വിമര്‍ശനങ്ങള്‍ക്ക് സ്റ്റാലിന്‍ രൂക്ഷമായ ഭാഷയില്‍ തന്നെ മറുപടി നല്‍കി. ഗവര്‍ണര്‍ രാജ്ഭവനെ രാഷ്ട്രീയവത്കരിച്ചു. തമിഴ്‌നാടിനോട് സ്‌നേഹമുണ്ടായിരുന്നുവെങ്കില്‍ വേദിയില്‍ വച്ച് തന്നെ ഗാനം ശരിയായി പാടാന്‍ ആവശ്യപ്പെടണമായിരുന്നു. ഭരണഘടനാപദവിയിലിരുന്ന് വര്‍ഗീയക്കൂട്ടത്തിന്റെ കളിപ്പാവയാ...
World

ഹമാസ് തലവൻ യഹ്‌യ സിൻവാർ മരണപ്പെട്ടത് അതിക്രൂരമായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ഹമാസ് തലവൻ യഹ്‌യ സിൻവാർ മരണപ്പെട്ടത് അതിക്രൂരമായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കൊലപാതകത്തിന് ശേഷം യഹ്‌യ മരിച്ചുവെന്ന് ഉറപ്പുവരുത്താനായി ഇസ്രായേലി ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) കൈവിരലുകൾ മുറിച്ചുമാറ്റിയെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സേനയുടെ ആക്രമണത്തിൽ അദ്ദേഹത്തിൻ്റെ തലയോട്ടി പൊട്ടിയതായും റിപ്പോർട്ടിലുണ്ട്. തെക്കന്‍ ഗാസയില്‍ രഹസ്യാന്വേഷണത്തിന്റെ ഭാഗമായി ഇസ്രയേൽ ഗ്രൗണ്ട് ഫോഴ്‌സിന്റെ 828 ബ്രിഗേഡ് അദ്ദേഹത്തിന്റെ ഒളിത്താവളത്തിൽ നടത്തിയ റെയ്ഡിലാണ് യഹ്‌യ സിന്‍വാര്‍ കൊല്ലപ്പെട്ടത്. ഹമാസുമായുള്ള പോരാട്ടത്തിൽ ഇസ്രായേലിൻ്റെ വലിയ വിജയമായാണ് സിൻവാറിൻ്റെ മരണം എന്നാണ് വിലയിരുത്തൽ. സിൻവാർ മരിച്ചാലും യുദ്ധം തുടരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. സിൻവാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹമാസിൽ നിന്ന് പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ജൂലൈയിൽ ടെഹ്‌റാനിൽ വെച്ച് ഇസ്മായിൽ ഹനിയ കൊല്ലപ്പെ...
Crime, Kerala News

പള്ളിയുടെ പരിസരത്ത് നിന്ന് ബൈക്ക് മോഷണം, താനൂരിൽ മൂന്ന് പേർ പിടിയിൽ

മലപ്പുറം: താനൂരിൽ ബൈക്ക് മോഷ്ടിച്ച യുവാക്കൾ പിടിയിൽ. വേങ്ങര ഊരകം സ്വദേശികളായ താഴത്തെവീട്ടിൽ അബു താഹിർ, കുറ്റിപ്പുറത്ത് ഷാജി കൈലാസ്, പന്നിയത്ത് പറമ്പിൽ ഷംനാഫ് എന്നിവരെയാണ് പെരിന്തൽമണ്ണയിൽ നിന്ന് അറസ്റ്റ് ചെയ്തത്. താനൂർ തീരദേശത്തെ ഫാറൂഖ് പള്ളിയുടെ പരിസരത്ത് നിന്ന് ബൈക്ക് മോഷ്ടിച്ചതിനാണ് പ്രതികളെ താനൂർ പൊലീസ് പിടികൂടിയത്. താനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ടോണി ജെ മറ്റത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ, കാടാമ്പുഴ പൊലീസ് സ്റ്റേഷനുകളിൽ ഇവരുടെ പേരിൽ കേസുകൾ നിലവിലുണ്ട്. പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു....
Social Media

ജർമ്മനിയിലെ ബസിൽ പാട്ടുപാടിയും കയ്യടിച്ചും ബഹളംവച്ച് ഇന്ത്യക്കാർ

ഓരോ നാട്ടിലും ഓരോ സംസ്കാരമാണ്. ഇന്ത്യക്കാരുടേത് കുറച്ചുകൂടി നിറങ്ങളും ശബ്ദവും ആഘോഷങ്ങളും ഒക്കെ നിറഞ്ഞ സംസ്കാരമാണ്. ഏത് പൊതുവിടത്തിൽ പോയാലും ഇത് കാണാം. എന്നാൽ, മറ്റ് രാജ്യത്തിലുള്ളവർക്ക് അത് അം​ഗീകരിക്കാൻ സാധിക്കണമെന്നില്ല. ഇന്ന് ഇന്ത്യയിൽ നിന്നും ഒരുപാട് പേർ പലപല ആവശ്യങ്ങൾക്കായി വിദേശത്തേക്ക് കുടിയേറുന്നുണ്ട്. ചിലരൊക്കെ പൗരത്വം നേടി അവിടങ്ങളിൽ സ്ഥിരതാമസവുമാക്കുന്നുണ്ട്. ഇന്ത്യക്കാരെ കുറിച്ചുള്ള പ്രധാന പരാതിയാണ് നേരവും കാലവും പരിസരവുമൊന്നും ​ഗൗനിക്കാതെയുള്ള ബഹളം. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വീഡിയോ എക്സിൽ പങ്കുവച്ചിരിക്കുന്നത് @SaoirseAF എന്ന യൂസറാണ്. വീഡിയോയിൽ കാണുന്നത് ജർമ്മനിയിൽ നിന്നുള്ള ഒരു ബസിനകത്തെ കാഴ്ചകളാണ്. ഇന്ത്യക്കാരായ ഒരുകൂട്ടം യുവാക്കൾ അതിൽ നിന്നും ഉറക്കെ പാടുന്നതും കയ്യടിച്ച് ആസ്വദിക്കുന്നതും ഒക്കെയാണ് വീഡിയ...
Kerala News

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളിൽ തുടരന്വേഷണ ചുമതലയിൽ നിന്ന് കണ്ണൂർ കളക്ടറെ മാറ്റി

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളിൽ തുടരന്വേഷണ ചുമതലയിൽ നിന്ന് കണ്ണൂർ കളക്ടറെ മാറ്റി. റവന്യൂ വകുപ്പ് മന്ത്രിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ വകുപ്പിൽ നടക്കുന്ന അന്വേഷണത്തിൻ്റെ ചുമതല ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ ഗീതക്ക് കൈമാറി. സംഭവത്തിൽ എഡിഎമ്മിന് അനുകൂലമായ പ്രാഥമിക റിപ്പോർട്ട് കളക്ടർ നൽകിയിരുന്നു. എന്നാൽ അതിന് പിന്നാലെ കളക്ടർക്ക് എതിരെ ആരോപണം വന്നതോടെയാണ് അന്വേഷണചുമതല മറ്റൊരാളെ ഏല്പിച്ചത്. ദിവ്യ വരുന്നതും എഡിഎമ്മിനെതിരെ സംസാരിക്കുന്നതും കളക്ടർ അറിഞ്ഞിരുന്നു എന്ന ആരോപണവും ശക്തമാവുകയാണ്. കലക്ടറുടെ ഫോൺ വിളി രേഖകൾ ഉൾപ്പെടെ അന്വേഷണ സംഘം പരിശോധിച്ചേക്കും. കണ്ണൂരിൽ ഉണ്ടെങ്കിലും കളക്ടർ ഇന്നും ഓഫീസിൽ എത്താൻ ഇടയില്ല. ഓഫീസിൽ വന്നാൽ ശക്തമായി പ്രതിഷേധിക്കാനാണ് സർവീസ് സംഘടനകളുടെ തീരുമാനം. ദിവ്യയുടെ മുൻ‌കൂർജാമ്യപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ചയാവും പര...
National

ചെന്നൈയിൽ ഹിന്ദി ഭാഷാ മാസാചരണത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു

ചെന്നൈ: ചെന്നൈയിൽ ഹിന്ദി ഭാഷാ മാസാചരണത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി സ്റ്റാലിൻ കത്തയച്ചു. ഹിന്ദി ഇതര ഭാഷകളെ അവഹേളിക്കാനുള്ള ശ്രമമാണെന്ന് സ്റ്റാലിൻ പറഞ്ഞു. പ്രാദേശിക ഭാഷകൾക്ക് സ്വാധീനം ഉള്ള സംസ്ഥാനങ്ങളിൽ ഇത്തരം ചടങ്ങ് നടത്തരുത്. നടത്തിയാൽ പ്രാദേശിക ഭാഷയെയും ആദരിക്കുന്ന നിലയിലാകണം ചടങ്ങെന്നും കത്തിൽ പറയുന്നു. ചെന്നൈ ദൂരദർശന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചുള്ള ചടങ്ങിനെതിരെയാണ് പ്രതിഷേധം. ദൂരദർശൻ കേന്ദ്രത്തിനു മുന്നിൽ പ്രതിഷേധവുമായി ഡിഎംകെ വിദ്യാർത്ഥി വിഭാഗം രം​ഗത്തെത്തി. ഗവർണർക്കെതിരെ മുദ്രാവാക്യം വിളികളും ഉണ്ടായി. ​ഗവർണർ ​ഗോ ബാക്ക് എന്ന് വിളിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനിടെ, ചെന്നൈ ദൂരദർശനിലെ പരിപാടി തുടങ്ങി. പരിപാടിയിൽ ഗവർണർ ആർഎൻ രവി പങ്കെടുത്ത് സംസാരിക്കുകയാണ്. ഹിന്ദിയിൽ സ്വാഗതപ്രസംഗം തുടങ്ങിയ ​ഗവർണർ തമിഴ്നാട്ടിലെ ജനങ്ങൾക്കിട...
National

മൃഗശാലയിലേക്ക് മൃഗങ്ങളുമായി എത്തിയ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു, കൂട്ടിൽ നിന്ന് രക്ഷപ്പെട്ട് മുതലകൾ

മൃഗശാലയിൽ നിന്ന് മൃഗങ്ങളെ കൊണ്ടുപോകുന്നതിനിടെ ഒരു ട്രക്ക് മറിഞ്ഞു. മുതലകൾ ജനവാസ മേഖലകളിലേക്ക് പലായനം ചെയ്യുന്നു. ജനവാസമേഖലയിലേക്ക് രക്ഷപ്പെട്ട് മുതലകൾ. രണ്ട് വെള്ള കടുവ അടക്കമുള്ള മൃഗങ്ങളായിരുന്നു ഈ ലോറിയിലുണ്ടായിരുന്നത്. ബീഹാറിലെ പട്‌നയിൽ നിന്ന് കർണാടകയിലെ മൃഗശാലയിലേക്കാണ് മൃഗങ്ങളെ കൊണ്ടുവന്നത്. അതിവേഗത്തിൽ വന്ന ട്രക്ക് വൈദ്യുതി തൂണിൽ ഇടിച്ച് മറിയുകയായിരുന്നു. വ്യാഴാഴ്ചയായിരുന്നു അപകടം. നിർമല പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം. ദേശീയപാത 44ലാണ് അപകടമുണ്ടായത്.ട്രക്കിൻ്റെ കൂട്ടിൽ എട്ട് മുതലകളുണ്ടായിരുന്നു. അപകടത്തിന് ശേഷം രണ്ട് മുതലകളും സമീപ പ്രദേശങ്ങളിലേക്ക് ഓടി. കൂട്ടിന് കേടുപാടുകൾ സംഭവിക്കാത്തതിനാൽ കടുവകൾ ഉൾപ്പെടെയുള്ള മറ്റ് മൃഗങ്ങൾ മറിഞ്ഞ ട്രക്കിൽ കുടുങ്ങി. വിവരമറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ വനംവകുപ്പ് അധികൃതരും പൊലീസും നാട്ടുകാരും ചേർന്നാണ് മുതലകളെ പിടികൂടിയത്. ഇവയെ മറ്റൊരു വാഹനത്തില...
Kerala News

വ്യാജ വാഗ്ദാനം നൽകി ആദിവാസികളെ കബളിപ്പിച്ച അസിസ്റ്റന്‍റ് ബ്രാഞ്ച് പോസ്റ്റ്‌ മാസ്റ്റർക്കെതിരെ അന്വേഷണം

ചെന്നൈ: വ്യാജ വാഗ്ദാനം നൽകി ആദിവാസികളെ കബളിപ്പിച്ച അസിസ്റ്റന്‍റ് ബ്രാഞ്ച് പോസ്റ്റ്‌ മാസ്റ്റർക്കെതിരെ അന്വേഷണം. അക്കൗണ്ട് തുറന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 10,000 രൂപ നിക്ഷേപിക്കുമെന്നായിരുന്നു ബേട്ടമുഗിലാലത്തെ അസിസ്റ്റന്‍റ് ബ്രാഞ്ച് പോസ്റ്റ്‌ മാസ്റ്ററുടെ വാഗ്ദാനം. ഉന്നത ഉദ്യോഗസ്ഥര്‍ എബിപിഎമ്മിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. “ബേട്ടമുഗിലാലം ബ്രാഞ്ച് പോസ്റ്റ് ഓഫീസിൽ ഒരു പോസ്റ്റ് ഓഫീസ് അക്കൗണ്ട് തുറന്നാൽ പ്രധാനമന്ത്രി മോദി അതിൽ 10,000 രൂപ നിക്ഷേപിക്കുമെന്നാണ് പറഞ്ഞത്. 500 രൂപ, മൂന്ന് ഫോട്ടോകൾ, പാൻ കാർഡിന്‍റെ ഫോട്ടോ കോപ്പികൾ, ആധാർ എന്നിവയുമായി പോസ്റ്റ് ഓഫീസിനെ സമീപിക്കാൻ എബിപിഎം മുരുകേശൻ വാഗ്ദാനം നല്‍കുകയായിരുന്നുവെന്ന് കൊട്ടയൂർകൊല്ലൈയിലെ കര്‍ഷകനായ എം വീരബതിരൻ പറഞ്ഞു. ബേട്ടമുഗിലാലം പഞ്ചായത്തിലെ പല ആദിവാസി ഊരുകളിലേക്കും ഈ വിവരം പരന്നു. ചൊവ്വാഴ്ച പോസ്റ്റ് ഓഫീസിൽ പോയി കാര്യം ത...
Kerala News, Politics

പി സരിനെ ചുവന്ന ഷാൾ അണിയിച്ച് CPIM; ഇനി ഇടതിന്റെ ശബ്ദം

പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ പി സരിനെ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ച് സിപിഐഎം. എല്ലാ അർത്ഥത്തിലും തുടങ്ങാം എന്നാണ് തോന്നുന്നത്. രാഷ്ട്രീയ അനാഥത്വം നേരിടേണ്ട വ്യക്തിയല്ല, ഒരു വ്യക്തിയുടെ ശബ്ദമായി അവസാനിക്കേണ്ടതല്ല, പ്രസ്ഥാനത്തിന്റെ ശബ്ദമായി മാറ്റപ്പെടേണ്ടതാണ് എന്ന ബോധ്യപ്പെടലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ താനിവിടെ എത്തിനിൽക്കുന്നതെന്ന് പി സരിൻ മാധ്യമങ്ങളോട് പറഞ്ഞു. ”ഈ ശബ്ദം ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ശബ്ദമാണ്.. കേരളത്തിലെ ജനങ്ങളുടെ ശബ്ദമാണ്. ബിജെപിയെ ഈ മണ്ഡലത്തിൽ വിജയിപ്പിക്കാമെന്ന് ആരെങ്കിലും ആർക്കെങ്കിലും വാക്ക് കൊടുത്തിട്ടുണ്ടെങ്കിൽ അതിനെതിരെ സിപിഐഎമ്മും ഇടതുപക്ഷവും നേരിടും. സ്ഥാനാർത്ഥിത്വം ആരിലേക്കെത്തിയാലും അത് മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഉത്തരവാദിത്വത്തിലേക്ക് തന്നെ കൂടി ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്നും” സരിൻ വ്യക്തമാക്കി. ”സിപിഎമ്മിനെ ഇല്ലാത്ത ബിജെപി ബാന്ധവത്തി...