BREAKING NEWS


Blog

ചാലക്കുടിയിൽ പെയിന്റ് കടക്ക്‌ തീപിടിച്ചു
Thrissur

ചാലക്കുടിയിൽ പെയിന്റ് കടക്ക്‌ തീപിടിച്ചു

തൃശ്ശൂർ: നോർത്ത് ചാലക്കുടിയിൽ പെയിന്റ് ഹാർഡ്വെയർ ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടയിൽ തീപിടുത്തം. തിങ്കളാഴ്ച രാവിലെയോടെയാണ് തീപിടുത്തം ഉണ്ടായത്. തീ അണക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. തീയണക്കാനായി അഞ്ച് അഗ്നിശമന സേന യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. കടയുടെ തൊട്ടടുത്ത് ഗ്യാസ് ഗോഡൗൺ അടക്കം ഉള്ളതിനാൽ തീ പടരാതിരിക്കാനുള്ള ശ്രമങ്ങളും നടത്തിവരുന്നു....
ബോംബ് ഭീഷണി: ജർമ്മനിയിൽ നിന്ന്  ഹൈദരാബാദിലേക്ക് പുറപ്പെട്ട  ലുഫ്താൻസ വിമാനം തിരിച്ച് പറന്നു
Kerala News, News

ബോംബ് ഭീഷണി: ജർമ്മനിയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനം തിരിച്ച് പറന്നു

ഹൈദരാബാദ്: ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് തിരിച്ച് പറന്നു. തിങ്കളാഴ്ച പുലർച്ചെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു വിമാനം ഇറങ്ങേണ്ടിയിരുന്നത്. ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 2.14 നാണ് എൽഎച്ച് 752 പുറപ്പെട്ടത്. ഹൈദരാബാദിൽ ഇറങ്ങാൻ അനുമതി ലഭിക്കാത്തതിനാൽ തിരിച്ചു പറന്നെന്ന് ലുസ്താൻസിയെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. എൽ എച്ച് 752 നെ ലക്ഷ്യമാക്കിയുള്ള ബോംബ് ഭീഷണി സന്ദേശം ഇമെയിലായി ലഭിച്ചിരുന്നെന്ന് ഹൈദരാബാദ് വിമാനത്താവളം അധികൃതർ അറിയിച്ചു. പുറപ്പെട്ട സ്ഥലത്തുനിന്ന് തിരിച്ചു പറക്കാനോ സമീപത്തെ വിമാനത്താവളത്തിൽ ഇറങ്ങാനോ നിർദ്ദേശിക്കുകയായിരുന്നെന്ന് വിമാനത്താവളം അധികൃതർ വ്യക്തമാക്കി....
അദർ ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്ക് ഹാജരും ശമ്പളവും നൽകില്ലെന്ന് കെഎസ്ആർടിസി ഉത്തരവ്
Kerala News, Latest news

അദർ ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്ക് ഹാജരും ശമ്പളവും നൽകില്ലെന്ന് കെഎസ്ആർടിസി ഉത്തരവ്

ചീഫ് ഓഫീസ് അനുമതിയില്ലാതെ അദർ ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്ക് ഹാജരും ശമ്പളവും നൽകില്ലെന്ന് കെഎസ്ആർടിസി ഉത്തരവ്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് ഉത്തരവിറക്കിയത്. യൂണിറ്റ് ചീഫുമാരുടെ അനുവാദത്തോടെ പല ഡിപ്പോകളിലും അദർ ഡ്യൂട്ടി ചെയ്യുന്നത് പരിശോധനയിൽ കണ്ടെത്തിയിരുന്നു. കുളത്തൂർപ്പുഴ, പുനലൂർ,പത്തനാപുരം തുടങ്ങിയ ഡിപ്പോകളിൽ അദർ ഡ്യൂട്ടി സംവിധാനം ഉള്ളതായി കണ്ടെത്തി. അദർ ഡ്യൂട്ടി എന്നപേരിൽ മെക്കാനിക്കൽ വിഭാഗം ജീവനക്കാർ ഡ്രൈവർ, കണ്ടക്ടർ തസ്തികകളിലേക്ക് പോകുകയും ഒരുസ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറി ഡ്യൂട്ടി ചെയ്യുമ്പോൾ ഇവർക്ക് ശമ്പളത്തിന് പുറമെ അധികതുക ഓരോദിവസത്തെ വേതനം അനുസരിച്ച് കൊടുക്കേണ്ടി വരുന്നുണ്ട്. താത്കാലിക ജീവനക്കാരെ ഉപയോഗപ്പെടുത്താതെ ഇത്തരത്തിൽ സ്ഥിരം ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നുമ്പോൾ അത് പ്രതിദിനം ആയിരം രൂപയോളം നൽകേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളത്. ഇത് 6 കോടിയോളം രൂപ കെഎ...
സൗദി എയർലൈൻസ് വിമാനത്തിന്റെ ചക്രത്തിൽ തീ; യാത്രക്കാരെ ഒഴിപ്പിച്ചു
India

സൗദി എയർലൈൻസ് വിമാനത്തിന്റെ ചക്രത്തിൽ തീ; യാത്രക്കാരെ ഒഴിപ്പിച്ചു

ലക്നൗ: ഹജ്ജ് യാത്രികരുമായി വന്ന സൗദി എയർലൈൻസ് വിമാനത്തിന്റെ ചക്രത്തിന് തീപിടിച്ചു. ലക്‌നോവിലെ ചൗധരി ചരൺസിങ് വിമാനത്താവളത്തിൽ ഇറങ്ങുമ്പോഴാണ് സംഭവം. ഉടനെ തന്നെ വിമാനം നിർത്തി യാത്രക്കാരെ ഒഴിപ്പിച്ചു. സൗദി എയർലൈൻസ് എസ് വി 3112 വിമാനത്തിൽ നിന്നാണ് ലാൻഡിങ്ങിനിടെ തീ ഉയർന്നത്. 242 ഹജ്ജ് തീർത്ഥാടകരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സംഭവ സ്ഥലത്ത് അഗ്നിരക്ഷാസേനയെത്തി തീയണച്ചു....
ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വായോധികൻ മരിച്ചു
Alappuzha

ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വായോധികൻ മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ചാരുംമൂട്ടിൽ കർഷകൻ ഷോക്കേറ്റ് മരിച്ചു. ഷോക്കേറ്റത് പന്നിയിൽ നിന്നാണെന്ന് ബന്ധുക്കൾ ആരംഭിച്ചു. താമരക്കുളം സ്വദേശി ശിവൻകുട്ടി കെ. പിള്ളയാണ് മരിച്ചത്. കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ ശിവൻകുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രാജ്ഭവനിലെ ഔദ്യോഗിക പരിപാടികളിൽ നിന്ന്  ഭാരതാംബ ചിത്രം ഒഴിവാക്കും
Kerala News

രാജ്ഭവനിലെ ഔദ്യോഗിക പരിപാടികളിൽ നിന്ന് ഭാരതാംബ ചിത്രം ഒഴിവാക്കും

തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ രാജ്ഭവൻ നടത്തുന്ന സർക്കാർ പരിപാടികളിൽ നിന്ന് ഭാരതാംബ ചിത്രം ഒഴിവാക്കാൻ തീരുമാനം. കേരള ശ്രീ പുരസ്കാരദാന ചടങ്ങുകൾ, സത്യപ്രതിജ്ഞ തുടങ്ങിയ ചടങ്ങുകളിൽ നിന്നാണ് ഭാരതാംബ ചിത്രം ഒഴിവാക്കുന്നത്. എന്നാൽ രാജ്ഭവന്റെ ചടങ്ങുകളിൽ ചിത്രവും വിളക്കും ഉണ്ടാകും. ഭാരത മാതാവിന്റെ ചിത്രവും അതിനു മുന്നിൽ വിളക്ക് കൊളുത്തുന്നതും സർക്കാർ എതിർത്തതിനെ തുടർന്ന് സർക്കാരുമായി ഉടക്കാൻ ഇല്ലെന്ന് രാജ്ഭവൻ വ്യക്തമാക്കി....
ദേശീയ പാതയിൽ കുന്നിടിഞ്ഞ് വീണു
Kerala News

ദേശീയ പാതയിൽ കുന്നിടിഞ്ഞ് വീണു

കാസർഗോഡ്: കാസർഗോഡ് ദേശീയ പാതയിൽ കുന്നിടിഞ്ഞ് വീണു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ചട്ടഞ്ചാൽ ചേർക്കള ദേശീയ പാതയിലാണ് കുന്നിടിഞ്ഞ് ദേശീയ പാതയിലേക്ക് വീണത്. സംരക്ഷണ ഭിത്തിയടക്കം പൊളിഞ്ഞു വീണു. ഇതു വഴിയുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്.
എയർ ഇന്ത്യ വിമാനം ഹോങ്കോങ്ങിൽ തിരിച്ചിറക്കി; സാങ്കേതിക തകരാർ എന്ന് കണ്ടെത്തൽ
National

എയർ ഇന്ത്യ വിമാനം ഹോങ്കോങ്ങിൽ തിരിച്ചിറക്കി; സാങ്കേതിക തകരാർ എന്ന് കണ്ടെത്തൽ

ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ ബോയിങ് 757-8 ഡ്രീം ലൈനർ വിമാനം ഹോങ്കോങ്ങില്‍ തിരിച്ചിറക്കി. ഹോങ്കോങ്ങിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. യാത്രയ്ക്കിടെ തകരാർ കണ്ടെത്തിയതോടെ സ്റ്റാൻഡേർഡ് സുരക്ഷാ പ്രോട്ടോകോൾ അനുസരിച്ച് ഹോങ്കോങ്ങിൽ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു. വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയെന്നും ആർക്കും അപകടമില്ലെന്നും അധികൃതർ വ്യക്തമാക്കി....
അഹമ്മദാബാദ് വിമാനപകടം: അന്വേഷണത്തിനായി ബോയിങ് അധികൃതർ ഇന്ത്യയിൽ
National

അഹമ്മദാബാദ് വിമാനപകടം: അന്വേഷണത്തിനായി ബോയിങ് അധികൃതർ ഇന്ത്യയിൽ

അഹമ്മദാബാദ്: എയർ ഇന്ത്യ വിമാന അപകടം അന്വേഷിക്കാൻ ബോയിങ് വിദഗ്ധർ ഇന്ത്യയിൽ എത്തി. അന്വേഷണത്തിനായി ഉടൻ അപകടസ്ഥലം സന്ദർശിക്കും. ബോയിങ് 787-8 ഡ്രീംലൈനർ ജൂണിൽ പരിശോധനകൾക്ക് വിധേയമായിരുന്നതായി അധികൃതർ അറിയിച്ചു. അടുത്തഘട്ട പരിശോധന ഡിസംബറിൽ ആരംഭിക്കാനും തീരുമാനിച്ചിരുന്നു എന്ന് എയർലൈൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഎ റിപ്പോർട്ട് ചെയ്തു. ജൂൺ 12ന് ഉണ്ടായ അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന 241 പേരടക്കം 270 പേർ മരിച്ചിരുന്നു....
ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ടെഹ്റാൻ വിടണമെന്ന് നിർദേശം
World

ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ടെഹ്റാൻ വിടണമെന്ന് നിർദേശം

ന്യൂഡൽഹി: ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ടെഹ്റാൻ വിടണമെന്ന് കേന്ദ്ര സർക്കാരിന്റെ നിർദേശം. യാത്രക്കിടെ മറ്റ് വിദേശ പൗരന്മാരെ കൂടെ ഉള്‍പ്പെടുത്താൻ പാടില്ലെന്നും നിർദേശത്തിൽ വ്യക്തമാക്കി. ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി തിരിച്ചു കൊണ്ടുവരുന്നതിനായി അർമേനിയ, കസാഖ്‌സ്താൻ, ഉസ്ബെക്കിസ്താൻ തുടങ്ങിയ അതിര്‍ത്തിവഴികൾ വഴി ഒഴിപ്പിക്കൽ നടപടികൾ സജീവമാണ്. വിഷയത്തിൽ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ അർമേനിയൻ വിദേശകാര്യ മന്ത്രിയുമായി ടെലിഫോൺ സംഭാഷണം നടത്തി. ഇസ്രായേൽ ടെഹ്റാനിൽ കൂടുതൽ ആക്രമണങ്ങൾ നടത്തുന്ന പശ്ചാതലത്തിൽ, തിങ്കളാഴ്ചവേ തന്നെ ഇന്ത്യക്കാർ ടെഹ്റാൻ വിട്ട് പോകണമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ അവരെ അർമേനിയൻ അതിർത്തി വഴിയായി ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി അടിയന്തര ഇടപെടലുകൾ ഇന്ത്യ നടത്തുകയാണ്. ഈ സാഹചര്യത്തിൽ, അർമേനിയൻ വിദേശകാര്യ മന്ത്രിയുമായി ഇന്ത്യൻ വ...