BREAKING NEWS


Author: sanjaynambiar

Latest news, Pathanamthitta

ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കുന്നത് നിർത്തണം: സ്വാമി ചിദാനന്ദപുരി

പത്തനംതിട്ട : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി രംഗത്ത്. ശബരിമലയിലെ പൂജകള്‍ മുടങ്ങാതെ നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തെ മണ്ഡലകാല തീര്‍ത്ഥാടനം സംബന്ധിച്ച്‌ സര്‍ക്കാര്‍ തീരുമാനം എടുത്തത് ഏകപക്ഷീയമായിട്ടാണ്. ക്ഷേത്രത്തിലെ പൂജാ കര്‍മ്മങ്ങള്‍ മുടക്കമില്ലാതെ നടത്തുകയും ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാതിരിക്കുകയും ചെയ്യണമെന്ന് സ്വാമി ചിദാനന്ദപുരി ആവശ്യപ്പെട്ടു. ഹൈന്ദവ സംഘടനാ നേതാക്കളും സമാന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ശബരിമല മണ്ഡലകാലത്ത് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കില്ലെന്നും നിലവിലെ സ്ഥിതി തുടരാനും ചീഫ് സെക്രട്ടറി സമിതി യോഗത്തില്‍ കഴിഞ്ഞ ദിവസം തീരുമാനം എടുത്തിരുന്നു.അതേസമയം ശബരിമല ദര്‍ശനത്തിന് 5000 പേര്‍ക്ക് അനുമതി ലഭിച്ചാല...
COVID

കൊവിഡ് പരിശോധനയ്ക്ക് കേരളത്തില്‍ ഈടാക്കുന്നത് വന്‍തുകയെന്ന് പരാതി

കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെയും ലാബുകളിലെയും കൊവിഡ് പരിശോധന ഫീസ് കുറയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. അയല്‍ സംസ്ഥാനങ്ങളിലെല്ലാം ആയിരം രൂപയില്‍ താഴെയാണ് ആര്‍ടിപിസിആര്‍  പരിശോധന നിരക്കെങ്കില്‍ കേരളത്തിലിപ്പോഴും രണ്ടായിരത്തിന് മുകളിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നും നാട്ടിലെത്തുന്നവര്‍ക്ക് ഇത് വലിയ ബാധ്യതയാവുന്നുണ്ട്. നിലവില്‍ രാജ്യത്ത് രോഗവ്യാപനം ഏറ്റവും രൂക്ഷമായ കേരളത്തിലാണ് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഏറ്റവും കൂടുതല്‍ ഫീസീടാക്കുന്നത് 2100 രൂപ. മഹാരാഷ്ട്ര,കര്‍ണാടക , ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ അയല്‍ സംസ്ഥാനങ്ങള്‍ പല ഘട്ടങ്ങളിലായി സ്വകാര്യ സ്ഥാപനങ്ങളിലെ കൊവിഡ് പരിശോധനാ നിരക്ക് കുത്തനെ കുറച്ചു. മൂവായിരം രൂപവരെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഈടാക്കിയിരുന്ന മഹാരാഷ്ട്രയില്‍ ഇപ്പോള്‍ നിരക്ക് 700 രൂപയാണ്. ആന്ധ്രപ്രദേശില്‍ അഞ്ഞൂറും. കര്‍ണാടകത്തില്‍ 800ഉം രൂപയാണ് ഫീസ്.കൊവിഡ് പ...
Kannur

കണ്ണൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു

മാതമംഗലം താറ്റിയേരിയിലെ കോക്കാടന്‍ ഹൗസില്‍ മധു (42) വിനാണ് കുത്തേറ്റത്. തടയാനെത്തിയ മറ്റ് രണ്ട് പ്രവര്‍ത്തകരയ താറ്റേരിയിലെ മുണ്ടയാട്ട് ഹൗസില്‍ ഷിജു (38), വലിയ കുതിരുമ്മല്‍ കലേഷ് (33)എന്നിവർക്കും  പരിക്കുപറ്റി . മൂന്നുപേരെയും പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി.ജെ.പി പ്രവര്‍ത്തകന്‍ അനീഷിന്റെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്ന് ചികിത്സയില്‍ കഴിയുന്നവര്‍ പോലിസിനോട് പറഞ്ഞു. ...
Palakkad

‘ജയ് ശ്രീറാം’ഫ്‌ലക്‌സ് വിവാദം: ‘മുഖ്യമന്ത്രിയുടെ ഓഫീസ് വഴിയും പരാതി ലഭിച്ചു’, സുരക്ഷാപ്രശ്‌നങ്ങള്‍ ഇല്ലെന്ന് പൊലീസ്

പാലക്കാട് നഗരസഭാ മന്ദിരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ 'ജയ് ശ്രീറാം' ഫ്‌ലക്‌സ് തൂക്കിയ സംഭവത്തില്‍ നിരവധി പരാതികള്‍ ലഭിച്ചതായി പാലക്കാട് ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ്. മുഖ്യമന്ത്രിയുടെ ഓഫീസ് വഴിയും പരാതി ലഭിച്ചു. എന്നാല്‍ നഗരസഭാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. ജയ് ശ്രീറാം ഫ്‌ലക്‌സ് തൂക്കിയതിനാണ് കേസെന്നും നിലവില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു. വോട്ടിങ് സെന്ററുള്‍പ്പെടുന്ന കെട്ടിടത്തിലേക്ക് കൗണ്ടിങ് ഏജന്റിനെയും സ്ഥാനാര്‍ഥികളെയുമാണ് കടത്തിവിട്ടിരുന്നത്. റവന്യൂ ഉദ്യോഗസ്ഥരും ഇക്കാര്യം പരിശോധിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാര്‍ഥികള്‍ക്കും കൗണ്ടിങ് ഏജന്റുമാര്‍ക്കും മാത്രം പ്രവേശനമുണ്ടായിരുന്ന വോട്ടിങ് സെന്ററുള്‍പ്പെടുന്ന കെട്ടിടത്തിലാണ് ഫ്‌ലക്‌സുമായി ബിജെപി പ്രവര്‍ത്തകരെത്തിയത്. ബുധനാഴ്ച വോട്ടെണ്ണല്‍ ദിന...
Ernakulam

ഷോപ്പിംഗ് മാളില്‍ യുവ നടിക്ക് നേരെ അതിക്രമം: വനിതാകമ്മീഷന്‍ കേസെടുത്തു

കൊച്ചിയില്‍ ഷോപ്പിംഗ് മാളില്‍ വച്ച് ഇന്നലെ വൈകിട്ട് രണ്ട് പേര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന മലയാളത്തിലെ യുവനടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. നടപടി എടുക്കണമെന്നും സിസിടിവി ദൃശ്യങ്ങള്‍ എത്രയും വേഗം ഹാജരാക്കാനുംവനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. നടപടി എടുക്കണമെന്നും സിസിടിവി ദൃശ്യങ്ങള്‍ എത്രയും വേഗം ഹാജരാക്കാനുംവനിതാ കമ്മീഷന്‍ അധ്യക്ഷ പൊലീസിന് നിര്‍ദേശം നല്‍കി. ഭയപ്പെടാതെ ഉടന്‍ പ്രതികരിക്കാന്‍ സ്ത്രീകള്‍ തയാറാകണമെന്നും നടിയെ നേരിട്ട് കണ്ട് വിശദാംശങ്ങള്‍ ചോദിച്ചറിയുമെന്നും എംസി ജോസഫൈന്‍ വ്യക്തമാക്കി. കൊച്ചിയിലെ മാളില്‍ വച്ച് രണ്ട് ചെറുപ്പക്കാര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നും ശരീരത്തില്‍ സ്പര്‍ശിച്ചതിന് ശേഷം യുവാക്കള്‍ പിന്തുടര്‍ന്നുവെന്നും ഇന്‍സ്റ്റഗ്രാമിലൂടെ നടി വെളിപ്പെടുത്തിയത്. അപമാനത്തിന്റെ ആഘാതത്തില്‍ ആ സമയത്ത് വേണ്ട വിധം പ്രതികരി...
Thiruvananthapuram

കെഎസ്ആര്‍ടിസി മുഴുവന്‍ സര്‍വ്വീസുകളും ഇന്ന് പുനരാരംഭിക്കും

കെഎസ്ആര്‍ടിസി യുടെ മുഴുവന്‍ സര്‍വ്വീസുകളും ഇന്ന് പുനരാരംഭിക്കും. അതേസമയം ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും, സൂപ്പര്‍ ഫാസ്റ്റുകള്‍ നാല് ജില്ലകള്‍ വരെയും ഓപ്പറേറ്റ് ചെയ്യുന്ന രീതി നിലനിര്‍ത്തും. ലോക്ഡൗണിനെ തുടര്‍ന്നായിരുന്നു കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ഭാഗികമായി കുറച്ചത്. ക്രിസ്തുമസ് പുതുവല്‍സരത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വ്വീസും നടത്തും. ഡിസംബര്‍ 21 മുതല്‍ ജനുവരി 4 വരെ, കേരളത്തിലെ വിവിധ കേന്ദ്രങ്ങില്‍ നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചുമായിരിക്കും സര്‍വ്വീസ്. ...
Alappuzha, Around Us

സി​പി​എം, ആ​ര്‍​എ​സ്‌എ​സ് ഓ​ഫീ​സു​ക​ള്‍​ക്കെ​തി​രേ ആ​ക്ര​മ​ണം

സംഭവം ഹരിപ്പാട് കാ​ര്‍​ത്തി​ക​പ്പ​ള്ളി​യി​ല്‍ ഹ​രി​പ്പാ​ട്: കാ​ര്‍​ത്തി​ക​പ്പ​ള്ളി​യി​ല്‍ സി​പി​എം, ആ​ര്‍​എ​സ്‌എ​സ് ഓ​ഫീ​സു​ക​ള്‍​ക്കെ​തി​രേ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന അ​ഞ്ചു​പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. ആ​ക്ര​മ​ണ​ത്തി​ല്‍ ഓ​ഫീ​സു​ക​ളു​ടെ ജ​ന​ല്‍ ചി​ല്ല​ക​ള്‍ പൂ​ര്‍​ണ​മാ​യും അ​ടി​ച്ചുത​ക​ര്‍​ക്ക​പ്പെ​ട്ടു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ് സം​ഭ​വം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാര​ണ​ത്തി​ന്‍റെ ആ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തെ തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്ത് പ​ല​യി​ട​ത്തും സി​പി​എം, ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി​യി​രു​ന്നു. സം​ഘ​ര്‍​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഇ​രു​പ​ക്ഷ​ത്തെ​യും നേ​താ​ക്ക​ളു​മാ​യി പോ​ലീ​സ് ച​ര്‍​ച്ച ന​ട​ത്തി പ്ര​ശ്നം പ​രി​ഹ​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ രാ​ത്രി​യോ​ടെ സം​ഘ​ടി​ച്ചെ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ ഓ​ഫീ​സു​ക​ള്...
COVID, Latest news

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടി കടന്നു

കൂടുതല്‍ രോഗികള്‍ അമേരിക്കയില്‍ ന്യൂയോര്‍ക്ക്: ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഏഴ് കോടി അമ്ബത്തിരണ്ട് ലക്ഷം പിന്നിട്ടു. 6,82,992 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 16,66,988 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി ഇരുപത്തിയെട്ട് ലക്ഷം കടന്നു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍. രണ്ടാം സ്ഥാനത്ത് ഇന്ത്യയും മൂന്നാം സ്ഥാനത്ത് ബ്രസീലുമാണ്. അമേരിക്കയില്‍, 1,95,988 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 1,75,92,885 ആയി ഉയര്‍ന്നു. 3,17,524 പേര്‍ മരിച്ചു.ഒരു കോടിയിലധികം പേര്‍ രോഗമുക്തി നേടി. ഇന്ത്യയില്‍ രോഗ ബാധിതരുടെ എണ്ണം 99.75 ലക്ഷം കടന്നു. മരണം 1.45 ലക്ഷത്തോടും അടുത്തു. ആകെ രോഗമുക്തര്‍ 95 ലക്ഷം പിന്നിട്ടു. രോഗമുക്തി നിരക്ക് 95.31 ശതമാനത്തിലേക്ക് ഉയര്‍ന്നു. നിലവില്‍ 3,22,366 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ 3.24 ശത...
Business

രണ്ട് വര്‍ഷം കഴിഞ്ഞാല്‍ ദേശീയപാതയില്‍ ടോള്‍ പ്ലാസ ഉണ്ടാകില്ല: നിതിന്‍ ഗഡ്കരി

രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഒരു ദേശീയപാതയിലും ടോള്‍ പ്ലാസ പോലും കാണില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പണം നല്‍കാനായി ഒരു പ്ലാസയിലും ഒരു വാഹനത്തിനും വരിനില്‍ക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. ജിപിഎസ് ടെക്നോളജി ഉപയോഗിച്ച് വാഹനങ്ങളില്‍ നിന്ന് പണം ഈടാക്കും. ഈ സംവിധാനം വഴി സഞ്ചാര ദിശ കൃത്യമായി മനസിലാക്കാനും പണം സാങ്കേതിക വിദ്യ വഴി ഈടാക്കാനും സാധിക്കും. അസോചം കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ജിപിഎസ് അടിസ്ഥാനമാക്കിയ ടോള്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ മന്ത്രാലയം ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം 24000 കോടിയാണ് ടോള്‍ പിരിച്ചത്. ഇക്കുറി അത് 34000 ടോളാക്കാനാണ് ശ്രമം. ഫലത്തില്‍ ടോള്‍ പ്ലാസകള്‍ ഒഴിവാകുമെങ്കിലും ടോള്‍ പിരിച്ചത്. ഇക്കുറി അത് 34000 ടോളാക്കാനാണ് ശ്രമം. ഫലത്തില്‍ ടോള്‍ പ്ലാസകള്‍ ഒഴിവാകുമെങ്കിലും ടോള്‍ പിരിക്കുന്നത് ഒഴിയില്ല...
Crime, World

തന്റെ കൈലാസം സന്ദര്‍ശിക്കാന്‍ ഓസ്‌ട്രേലിയയിലുള്ളവര്‍ക്ക് വിസയും വിമാനവും വാഗ്ദാനം ചെയ്ത് നിത്യാനന്ദ

ഓസ്‌ട്രേലിയയിലുള്ളവര്‍ക്ക് തന്റെ രാജ്യമായ കൈലാസം സന്ദര്‍ശിക്കാന്‍ വിസയും വിമാനവും വാഗ്ദാനം ചെയ്ത് ബലാത്സംഗക്കേസില്‍ അകപ്പെട്ട് നാടുവിട്ട ആള്‍ദൈവം നിത്യാനന്ദ. അവസാനമായി പുറത്തുവിട്ട വീഡിയോയിലാണ് നിത്യാനന്ദയുടെ വാഗ്ദാനം. എക്വഡോറിലുള്ള ദ്വീപ് വാങ്ങിയാണ് നിത്യാനന്ദ സ്വന്തം രാജ്യം സ്ഥാപിച്ചത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് വിസ അനുവദിക്കുക. ഗരുഡ എന്ന പേരില്‍ ഓസ്‌ട്രേലിയയില്‍ നിന്ന് കൈലാസത്തിലേക്ക് ചാര്‍ട്ടേഡ് വിമാന സര്‍വീസ് നടത്തുമെന്നും നിത്യാനന്ദ വീഡിയോയില്‍ പറയുന്നു. റൂട്ട് മാപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്. മൂന്ന് ദിവസത്തില്‍ കൂടുതല്‍ തങ്ങണമെങ്കില്‍ മറ്റ് നടപടിക്രമങ്ങള്‍ കൂടി പാലിക്കേണ്ടി വരും. മൂന്ന് ദിവസ സന്ദര്‍ശനത്തിന് വരുന്നവര്‍ക്ക് ഭക്ഷണവും താമസവും സൗജന്യമായിരിക്കുമെന്നും നിത്യാനന്ദ പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് എക്വഡോറിലെ ദ്വീപ് വാങ്ങി ഹിന്ദുരാജ്യമായ കൈലാസമായി നിത്യാനന്...