BREAKING NEWS


Author: sanjaynambiar

Kerala News, Latest news

സ്വന്തം നിലയ്ക്ക് കോവിഡ് വാക്സിൻ വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ച കേരള സർക്കാരിന് തിരിച്ചടി ആയി ഉന്നത സമിതിയുടെ പ്രാഥമിക വിലയിരുത്തൽ

സ്വന്തം നിലയ്ക്ക് കോവിഡ് വാക്സിൻ വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ച കേരള സർക്കാരിന് തിരിച്ചടി ആയി മാറിയിരിക്കുകയാണ് ഉന്നത സമിതിയുടെ പ്രാഥമിക വിലയിരുത്തൽ. വാക്സിൻ നിമിക്കുന്നത് കേരളത്തിന്‌ അത്ര പ്രായോഗികമല്ല എന്നാണ് ഉന്നത സമിതി പറയുന്നത്. സ്വന്തമായി വാക്സിൻ വികസിപ്പിക്കുകയോ, അതല്ലങ്കിൽ സ്വകാര്യ സംരംഭകാരുമായി സഹകരിച്ച് വാക്സിൻ നിർമാണ യൂണിറ്റ് സ്ഥാപിക്കാനോ ആണ് സർക്കാർ ഉദ്ദേശിക്കുന്നത്. എന്നാൽ ഇത് എത്രകണ്ട് വിജയിക്കുമെന്ന് പറയാനാവില്ല എന്നാണ് വിലയിരുത്തൽ. എന്നാൽ ഉപഭോക്ത സംസ്ഥാനമായ കേരളത്തിൽ പ്ലാന്റ് സ്ഥാപിക്കുന്നതിനേക്കാൾ വാക്സിനുകൾ ഇവിടെ എത്തിച്ച് വിളിക്കാനാണ് കമ്പനികളുടെ ലക്ഷ്യം. ...
Ernakulam, Kerala News, Latest news

ജനുവരി ആദ്യവാരം വൈറ്റില മേല്‍പ്പാലം ജനങ്ങൾക്ക് തുറന്ന് കൊടുക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാന സർക്കാർ കിഫ്‌ബി സഹായത്തോടെ ഏറ്റെടുത്ത് നിർമിക്കുന്ന വൈറ്റില മേൽപ്പാലത്തിന്റെയും, കുണ്ടന്നൂർ മേൽപ്പാലത്തിന്റെയും പ്രവർത്തികൾ ഏകദേശം പൂർത്തിയായി കഴിഞ്ഞു. ജനുവരി ആദ്യവാരം ജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്നാണ് സൂചന. 86.34കോടി രൂപ വൈറ്റില മേൽപ്പാലത്തിനും, 82.74 കോടി രൂപ കുണ്ടന്നൂർ മേൽപ്പാലത്തിന് വേണ്ടി കിഫ്‌ബി ചിലവഴിച്ചത്. പിണറായി സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി പാലം പ്രാവർത്തികമാക്കുകയാണ് ചെയ്തത്.യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഫണ്ട് നീക്കി വെയ്ക്കാതെ തറക്കലിട്ടെങ്കിലും, പ്രവർത്തി തുടങ്ങാനോ, ടെൻഡർ വിളിക്കുകയോ ചെയ്തിരുന്നില്ല. നിലവിലുള്ള ഈ ഗതാഗത കുരുക്കിന് വലിയൊരു പരിഹാരം കാണാൻ സംസ്ഥാന സർക്കാർ ആണ് പണം കണ്ടെത്തി നൽകുന്നത്. ...
Kerala News, Latest news, Palakkad

പാലക്കാട്‌ നഗര സഭയിൽ ജയ് ശ്രീറാം വിളികളുമായി ബിജെപി

തദ്ദേശ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സത്യ പ്രതിജ്ഞയ്ക്ക് പിന്നാലെ പാലക്കാട്‌ നഗര സഭയിൽ ജയ് ശ്രീറാം വിളികളുമായി ബിജെപി കൗസിലർമാർ കവാടത്തിൽ അണിനിരന്നു. നേരത്തെ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ഫ്ളക്സ് സ്ഥാപിച്ചതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
COVID, India

രാജ്യത്ത് 24337പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, ഇന്നലെ മാത്രം 333പേർ മരിച്ചു

രാജ്യത്ത് 24337പേർക്ക് കൂടി പുതിയതായി കോവിഡ് രോഗം ബാധിച്ചതോടെ 1,00,55,560 ആയി. 9,606,111 പേർ രോഗമുക്തി നേടി.24 മണിക്കൂറിനിടെ മരിച്ചത് 333 പേരാണ്. കോവിഡ് സാഹചര്യവും നിയന്ത്രണങ്ങളും വിലയിരുത്താൻ കേന്ദ്ര കോവിഡ് നിരീക്ഷണം സമിതിയുടെ യോഗം ഇന്ന് ചേരും. രാജ്യത്ത് ജനുവരിയിൽ കോവിഡ് വാക്സിൻ വിതരണം ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ പറഞ്ഞു. ...
COVID, India

കോവിഡ് സാഹചര്യത്തിൽ അടിയന്തര യോഗം വിളിച്ച് ആരോഗ്യമനന്ത്രാലയം

കോവിഡ് സാഹചര്യത്തിൽ അടിയന്തര യോഗം വിളിച്ച് ആരോഗ്യമന്ത്രാലയം. കോവിഡ് വ്യാപനം നേരിടാൻ രൂപീകരിച്ച ജോയിന്റ് മോണിറ്ററിംഗ് സമിതിയുടെ യോഗമാണ് ഇന്ന് ചേരുന്നത്. കോവിഡ് വൈറസിന്റെ വകഭേദം ബ്രിട്ടനിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് യോഗം. ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ പ്രതിനിധിയും യോഗത്തിൽ പങ്കെടുക്കും. ...
COVID, Kerala News, Thiruvananthapuram

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ നിയമനങ്ങൾക്കു കർശന നിയന്ത്രണം

വരുമാനം കുറഞ്ഞ് സാമ്പത്തിക പ്രതിസന്ധിയിലായ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ നിയമനങ്ങൾക്ക് കർശന നിയന്ത്രണം. കഴിഞ്ഞ പത്ത് മാസത്തെ വരുമാന നഷ്ടം 400 കോടിയായി ഉയർന്നു. ശബരിമലയിലെ വരുമാനം കഴിഞ്ഞ വർഷത്തേതിന്റെ അഞ്ച് ശതമാനം മാത്രമായി ചുരുങ്ങി. എന്നാൽ ചെലവാകട്ടെ ക്രമാതീതമായി വർധിക്കുകയും ചെയ്തു. കൊവിഡ് കാരണം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക നില അതീവ ദുർബലമായിരിക്കുകയാണ്. കഴിഞ്ഞ മാർച്ച് മുതൽ ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കാതിരുന്നതും പിന്നീട് പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതും ബോർഡിന് വൻവരുമാന നഷ്ടമുണ്ടാക്കി. മാർച്ച് മുതൽ ഇതുവരെ 400 കോടിയുടെ വരുമാന നഷ്ടമാണുണ്ടായത്. സർക്കാർ നാലു തവണയായി 50 കോടി ബോർഡിന് നൽകി. വരുമാനത്തിൽ കുറവുണ്ടാകുമ്പോഴും ചെലവ് കുറയുന്നതുമില്ല. കഴിഞ്ഞ ശബരിമല സീണസിൽ ലഭിച്ചതിന്റ അഞ്ച് ശതമാനം മാത്രമാണ് ഇത്തവണ ലഭിച്ചതെന്ന് ബോർഡ് പ്രസിഡന്റ് എൻ.വാസു പ...
COVID, India, World

ജനിതക മാറ്റം വന്ന കൊറോണ വൈറസ് വ്യാപിക്കുന്നു; സ്ഥിതി നിയന്ത്രണാതീതമെന്ന് രാജ്യങ്ങള്‍

ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനത്തില്‍ ലോകത്ത് ആശങ്ക. സ്ഥിതി നിയന്ത്രണാതീതമെന്ന് ബ്രിട്ടണ്‍ അറിയിച്ചു. അതിവ്യാപന ശേഷിയുള്ള പുതിയ വകഭേദത്തില്‍പ്പെട്ട കൊറോണ വൈറസ് നിയന്ത്രണാതീതം എന്ന റിപ്പോര്‍ട്ടുകളാണ് ബ്രിട്ടണില്‍ നിന്ന് പുറത്തുവരുന്നത്. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ആണ് ബ്രിട്ടണിലെ ആശങ്കാജനകമായ സ്ഥിതിവിവരം പുറത്തുവിട്ടത്. ഇതേ തുടര്‍ന്ന് യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താനാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനം. അയര്‍ലാന്റ്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്റ്‌സ്, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. പുതിയ വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് വ്യക്തത കൈവരാത്തതും ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. മരണനിരക്ക് കൂടുമോ വാക്‌സിന്‍ ഫലവത്താകുമോ എന്ന കാര്യങ്ങളില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്ന് ആരോഗ്യ രംഗത്...
India, Latest news

തമിഴ്നാട്ടിലെ റേഷൻ കാർഡ് ഉടമകൾക്ക് 2500 രൂപയും സൗജന്യ ഭക്ഷ്യക്കിറ്റും

പൊങ്കലിന് തമിഴ്നാട്ടിലെ റേഷൻ കാർഡ് ഉടമകൾക്ക് 2500 രൂപയും സൗജന്യ ഭക്ഷ്യക്കിറ്റും സമ്മാനമായി നൽകാൻ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി. 2021 ജനുവരി 4 മുതൽ ന്യായവില കടകളിലൂടെ പണവും പൊങ്കൽ ഗിഫ്റ്റ് ബാഗും വിതരണം ചെയ്യും. റേഷൻ കാർഡ് ഉടമകൾക്ക് ഒരു കിലോ വീതം അരിയും പഞ്ചസാരയും, 20 ഗ്രാം കശുവണ്ടിയും ഉണക്കമുന്തിരിയും, ഒരു കരിമ്പ്, 8 ഗ്രാം ഏലയ്ക്ക എന്നിവ തുണിസഞ്ചിയിൽ നൽകുമെന്നും പളനിസ്വാമി പറഞ്ഞു. ന്യായവില കടകളിലൂടെയുള്ള വിതരണത്തിനു മുൻപു ഗുണഭോക്താക്കൾക്ക് അവരുടെ വീടുകളിൽ ടോക്കണുകൾ എത്തിക്കും. സാധനങ്ങളും സമ്മാനങ്ങളും ലഭിക്കുന്നതിനുള്ള തീയതിയും സമയവും ടോക്കണിലുണ്ടാകും. ഈ സമയത്ത് എത്തിയാൽ മതിയാകും.അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.സംസ്ഥാനത്തെ 2.6 കോടി റേഷൻ കാർഡ് ഉടമകൾക്കും പൊങ്കൽ സമ്മാനം നൽകാനാണ് സർക്കാർ തീരുമാനം. ...
COVID, Kerala News, Thiruvananthapuram

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്

തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് കോവിഡ് പരിശോധന കർശനമാക്കുന്നു. എറണാകുളം അടക്കം ചില ജില്ലകളിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഈ നീക്കം. തെരഞ്ഞെടുപ്പ് ജോലിയുണ്ടായിരുന്നവരിൽ ചിലർക്ക് രോഗലക്ഷണങ്ങളുണ്ടായതോടെ നടത്തിയ പിസിആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെയാണ് തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ജീവനക്കാരെയെല്ലാം പരിശോധനക്ക് വിധേയമാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയത്. ഇനിയുള്ള ദിവസങ്ങളിൽ രോഗ ബാധിതരുടെ എണ്ണം കൂടിയാലത് തെരഞ്ഞെടുപ്പ് കാലത്തെ കരുതലിൽ വന്ന വീഴ്ചയായി തന്നെ കണക്കാക്കേണ്ടിവരും. ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം മരണ നിരക്ക് കുറച്ച് നിർത്താനാണ് കൂടുതൽ ശ്രദ്ധ നൽകുക. ...
Around Us, Ernakulam

മേക്കപ്പ് ആർട്ടിസ്റ്റ് ഷാബു പുൽപ്പള്ളി അന്തരിച്ചു

നിവിൻ പോളിയുടെ പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്നു കൊച്ചി: മലയാള സിനിമയിലെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ഷാബു പുൽപ്പള്ളി അന്തരിച്ചു . ക്രിസ്തുമസ്സ്‌ സ്റ്റാർ തൂക്കാൻ മരത്തിൽ കയറിയപ്പോഴുണ്ടായ വീഴ്ച്ചയാണ് മരണ കാരണം . ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . നടൻ നിവിൻ പോളിയുടെ പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്ന ഷാബു പുൽപ്പള്ളി ചലച്ചിത്ര പ്രവർത്തകർക്കിടയിൽ ഏറെ പ്രിയങ്കരനായിരുന്നു . മേക്കപ്പ്മാൻ ഷാജി പുൽപ്പള്ളി സഹോദരനാണ് മലര്‍വാടി തൊട്ട് കനകം കാമിനി കലഹം വരെ, നിവിന്റെ നിഴല്‍ പോലെ കൂടെ നിന്ന മനുഷ്യന്‍. ആദരാഞ്ജലികള്‍ എന്ന വാക്ക് പോലും ശൂന്യത സൃഷ്ടിക്കുകയാണ്. നിവിന്‍ പോളിയുടെ വലംകൈ ഇനിയില്ലെന്നായിരുന്നു ആരാധകര്‍ കുറിച്ചത്. താരങ്ങളും ആരാധകരുമെല്ലാം ഷാബുവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച്‌ എത്തിക്കൊണ്ടിരിക്കുകയാണ്. അജു വര്‍ഗീസ്, ദുല്‍ഖര്‍ സല്‍മാന്‍, സന്...