BREAKING NEWS


Author: sanjaynambiar

Kerala News

മുഖ്യമന്ത്രിക്കായി വാടകയ്ക്കെടുത്ത ഹെലികോപ്ടറെത്തി Chief minister

Chief minister മുഖ്യമന്ത്രിക്കും പൊലീസിനും വേണ്ടി സ്വകാര്യ കമ്പനിയിൽ നിന്ന് വാടകക്കെടുത്ത ഹെലികോപ്ടര്‍ തിരുവനന്തപുരത്തെത്തി. മൂന്ന് വര്‍ഷത്തേക്കാണ് സ്വകാര്യ കമ്പനിയുമായി വാടക കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മാസം 80 ലക്ഷം രൂപയ്ക്ക് ഇരട്ട എഞ്ചിൻ ഹെലികോപ്ടര്‍ ആണ് വാടകയ്ക്കെടുത്തിരിക്കുന്നത്. തിരുവനന്തപുരത്തെത്തിച്ച ഹെലികോപ്ടര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. Also Read: https://nagaramonline.com/registration-of-government-vehicles-is-now-only-in-thiruvananthapuram നിത്യ ചെലവുകള്‍ക്ക് പോലും പണം കണ്ടെത്താനാകാതെ സംസ്ഥാനം നട്ടംതിരിയുന്നതിനിടെ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നതില്‍ സര്‍ക്കാര്‍ വലിയ വിമര്‍ശനമാണ് നേരിടുന്നത്. 2020ലാണ് സംസ്ഥാനം ആദ്യമായി ഹെലികോപ്ടര്‍ വാടകക്കെടുത്തത്. വന്‍ ധൂര്‍ത്തെന്ന് ആക്ഷേപം ഉയര്‍ന്നതോടെ ഒരു വര്‍ഷത്തിന് ശേഷം ആ കരാര്‍ പുതുക്കിയില്ല. രണ്ടര വ...
Kerala News

സർക്കാർ വാഹനങ്ങൾക്ക് ഇനി രജിസ്‌ട്രേഷൻ തിരുവനന്തപുരത്ത് മാത്രം Vehicle

Vehicle സർക്കാർ പൊതുമേഖല തദ്ദേശ സ്ഥാപനങ്ങൾ വാങ്ങുന്ന പുതിയ വാഹനങ്ങൾക്ക് ഇനി രജിസ്‌ട്രേഷൻ തിരുവനന്തപുരത്ത് മാത്രം. രജിസ്ട്രേഷൻ ആവശ്യത്തിനായി തിരുവനന്തപുരം റീജിയണൽ ഓഫീസിനെ രണ്ടായി വിഭജിച്ചു. സർക്കാർ വാഹനങ്ങൾക്ക് 90 സീരിസിൽ രജിസ്റ്റർ നമ്പർ നൽകാനും തീരുമാനം. സർക്കാർ ഉടമസ്ഥതയിൽ എത്ര വാഹനങ്ങൾ ഉണ്ട് എന്ന കണക്ക് ലഭ്യമല്ലാത്ത സഹചര്യത്തിലാണ് ഇനി ഒറ്റ കേന്ദ്രത്തിൽ മാത്രമായി രജിസ്ട്രേഷൻ നിജപ്പെടുത്തിയത്. Also Read: https://nagaramonline.com/womens-reservation-bill-introduced-in-lok-sabha-opposition-noise/ ഇതോടെയാണ് കെഎസ്ആർടിസി വാഹനങ്ങൾ റെജിസ്റ്റർ ചെയുന്ന തിരുവനന്തപുരം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിനെ നാഷണലൈസ്ഡ് സെക്ടർ ഒന്ന്, രണ്ട് എന്നിങ്ങനെ വിഭജിച്ചത്. https://www.youtube.com/watch?v=JX7vwquWD1s&t=22s റീജിയണൽ ഓഫീസ് സെക്ടർ ഒന്നിൽ കെഎസ്ആർടിസി വാഹനങ്ങൾ രജിസ്റ്റർ ചെയ്യും. സെക്ടർ ര...
Business

വനിത സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; പ്രതിപക്ഷ ബഹളം Women

Women പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ ബില്ലായി ലോക്സഭയിൽ വനിത സംവരണ ബിൽ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘവാളാണ് ബിൽ അവതരിപ്പിച്ചത്. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സീറ്റ് സംവരണം ചെയ്യുന്നതാണ്. പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ ദിന സമ്മേളനത്തിലെ അജണ്ടയിൽ വനിത സംവരണ ബിൽ ഉൾപ്പെടുത്തിയിരുന്നു. ബുധനാഴ്ച ബിൽ ലോക്സഭ പാസാക്കും. വ്യാഴാഴ്ച ബില്ലിൻമേൽ രാജ്യസഭയിൽ ചർച്ച നടക്കും. https://www.youtube.com/watch?v=01nE6ShTncU&t=15s വനിത സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ തിങ്കളാഴ്ച അംഗീകാരം നൽകിയിരുന്നു. രണ്ടാം യു.പി.എ സർക്കാറിന്റെ കാലത്ത് 2010 മാർച്ച് ഒമ്പതിന് വനിത സംവരണ ബിൽ രാജ്യസഭ പാസാക്കിയിരുന്നു. എന്നാൽ, സമാജ്വാദി പാർട്ടിയുടെയും രാഷ്ട്രീയ ജനതാദളിന്റെയും ശക്തമായ എതിർപ്പിൽ ബിൽ ലോക്സഭ കണ്ടില്ല. ...
India

കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ India

India കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയതിന് പിന്നാലെയാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്ന മുതിർന്ന കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയത്. 5 ദിവസത്തിനകം രാജ്യം വിടണമെന്നാണ് നിർദേശം. ഇന്ന് രാവിലെ ഇന്ത്യയിലെ കനേഡിയൻ ഹൈ കമ്മീഷ്ണറെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി, കാനഡയുടെ പരാമർശത്തിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. കാമറൂൺ മക്കെയെയാണ് പ്രതിഷേധം അറിയിച്ചത്. തുടർന്നാണ് കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ വിവരം കൂടി അറിയിച്ചത്. കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥർ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ നടത്തുന്ന ഇടപെടലിന്റേയും അവരുടെ ഇന്ത്യാ വിരുദ്ധ നടപടികളുടേയും ഭാഗമായാണ് നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. Also Read : https://nagaramonline.com/actor-vijay-antonys-daughter-hanged-to-death/ ഇന...
News

നടന്‍ വിജയ് ആന്റണിയുടെ മകള്‍ തൂങ്ങി മരിച്ച നിലയില്‍ Vijay antony

Vijay antony തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ മീര (16) തൂങ്ങിമരിച്ച നിലയില്‍. പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു. ചെന്നൈ ടിടികെ റോഡിലെ വീട്ടില്‍ ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. https://nagaramonline.com/fan-asks-to-give-siraj-a-car-anand-mahindras-reply-went-viral/ സംഭവത്തില്‍ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചു. മാനസിക സമ്മര്‍ദം മൂലമാണ് മീര ആത്മഹത്യ ചെയ്‌തെന്നാണ് വിവരം. ഫാത്തിമയാണ് വിജയ് ആന്റണിയുടെ ഭാര്യ. മീര മൂത്തമകളാണ്. ലാര എന്ന മകള്‍ കൂടിയുണ്ട്‌. ...
Cricket, Sports

സിറാജിന് ഒരു കാറ് കൊടുത്തൂടെ എന്ന് ആരാധകൻ; വൈറലായി ആനന്ദ് മഹീന്ദ്രയുടെ മറുപടി Siraj

Siraj ഏഷ്യകപ്പിൽ മുഹമ്മദ് സിറാജിന്റെ മാസ്മരിക പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ അനായാസം കപ്പ് സ്വന്തമാക്കിയത്. 21 റൺസിന് 6 വിക്കറ്റെന്ന തകർപ്പൻ പ്രകടനം കൊണ്ട് കളം നിറഞ്ഞ സിറാജിനെ വാഴ്ത്തുകയാണ് കായിക ലോകം. ഇപ്പോഴിതാ മഹീന്ദ്ര ചെയർമാന്‍ ആനന്ദ് മഹീന്ദ്രയുടെ അഭിനന്ദന പോസ്റ്റിലെ ആരാധകരന്റെ ചോദ്യവും അതിനുള്ള ആനന്ദ് മഹീന്ദ്രയുടെ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സിറാജിനും ഒരു കാറ് കൊടുത്തുകൂടെ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. സിറാജിന് കാറ് നേരത്തെ നൽകിയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. Also Read: https://nagaramonline.com/leader-of-the-opposition-vd-satheesan-said-that-the-co-operative-bank-fraud-case-is-the-biggest-bank-robbery-in-the-states-histor/ ‘ഞങ്ങളുടെ എതിരാളികളെ ഓർത്ത് എന്റെ ഹൃദയം ഇത്രകണ്ട് മുമ്പെങ്ങും വിതുമ്പിയിട്ടില്ല. ഞങ്ങൾ അവർക്ക് നേരെ ഒരു അമാനുഷിക ശക്തിയെ അ...
Kerala News, Politics

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയാണ് സഹകരണ ബാങ്കുകളിലെ തട്ടിപ്പ് കേസെന്ന് പ്രതിപക്ഷ നേതാവ്: വിഡി സതീശൻ VD Satheesan 

VD Satheesan  സഹകരണത്തിന്റെ മറവിൽ കള്ളപ്പണ ഇടപാടാണ് നടക്കുന്നത്. സിപിഎം ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും കള്ളപ്പണ ഇടപാടുകളിൽ പങ്കുണ്ട്. പാർട്ടി അന്വേഷിച്ച് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടും സംരക്ഷണം നൽകി. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ഇതിനെതിരെ സമരപരിപാടികൾ ശക്തിപ്പെടുത്തുമെന്നും വിഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. Also Read: https://nagaramonline.com/isl-starts-on-21st-foreign-power-to-score-isl/ ബാങ്ക് കൊള്ളയിൽ ഏത് അന്വേഷണം വേണമെന്ന് യുഡിഎഫ് ആലോചിച്ചു പറയും. കേരളത്തിൽ ഇത്രയും വലിയ ധനപ്രതിസന്ധി ഉണ്ടാക്കിയത് തോമസ് ഐസകാണ്. പ്രതിപക്ഷ നേതാവിനെ ചാരി ധനമന്ത്രിയെ കുറ്റപ്പെടുത്താനാണ് ഇപ്പോൾ നീക്കം നടക്കുന്നത്. നികുതി വെട്ടിപ്പുകാരുടെ പറുദീസയായി കേരളത്തെ മാറ്റുന്നതിൽ ഐസക് വഹിച്ച പങ്ക് ചെറുതല്ലെന്നും സതീശൻ പറഞ്ഞു. https://www.youtube.com/watch?v=sPS0kZQGIv8&am...
Football, Sports

ഐഎസ്‌എല്ലിന് 21ന്‌ തുടക്കം ; ഗോളടിക്കാൻ വിദേശക്കരുത്ത്‌ ISL

ISL ഇന്ത്യൻ സൂപ്പർ ലീഗ്‌ ഫുട്‌ബോളിന്റെ 10–-ാംസീസണിലും ഗോളടിക്കാൻ വിദേശനിര. 12 ക്ലബ്ബുകൾക്കും മുന്നേറ്റനിരയിൽ വിദേശതാരങ്ങളാണ്‌. പുതിയ സീസണിന്റെ തുടക്കം ബുധനാഴ്‌ചയാണ്‌. കൊച്ചിയിൽ കേരള ബ്ലാസ്‌റ്റേഴ്‌സും ബംഗളൂരു എഫ്‌സിയും തമ്മിലാണ്‌ ആദ്യകളി. ഫെറാൻ കൊറോമിനാസും ബർതലോമിയോ ഒഗ്‌ബെച്ചെയും തുടങ്ങിയ ഗോളടിക്കാരായിരുന്നു കഴിഞ്ഞ സീസണുകളിൽ ഐഎസ്‌എല്ലിൽ നിറഞ്ഞുനിന്നത്‌. സുനിൽ ഛേത്രിയായിരുന്നു ഇന്ത്യൻ സാന്നിധ്യം. ഇക്കുറി നിലവിലെ ചാമ്പ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌ ആണ്‌ കരുത്തിലും കണക്കുകൂട്ടലിലും മുന്നിൽ. മുന്നേറ്റനിരയുടെ കരുത്താണ്‌ അവരുടെ ആത്മവിശ്വാസം. Also Read : https://nagaramonline.com/left-front-meeting-tomorrow/ ഓസ്‌ട്രേലിയയുടെ ദിമിത്രോസ്‌ പെട്രറ്റോസും ജാസൺ കമ്മിങ്‌സും അൽബേനിയക്കാരൻ അർമാൻഡോ സാദിക്കുവും ഉൾപ്പെടുന്ന മുന്നേറ്റനിര എതിരാളികളുടെ പ്രതിരോധം തകർക്കാൻ കെൽപ്പുള്ളവരാണ്‌. യുവാൻ ഫ...
Kerala News, Politics

ഇടതുമുന്നണി യോഗം നാളെ Left

Left മന്ത്രിസഭാ പുനസംഘടന അടക്കം അജണ്ടയാകുന്ന നിര്‍ണ്ണായക ഇടതുമുന്നണി യോഗം നാളെ നടക്കാനിരിക്കെ നേതൃത്വത്തിന് എല്‍ജെഡി കത്ത് നൽകിയതായി റിപ്പോർട്ട്. മന്ത്രിസ്ഥാനം ആവശ്യപ്പെട്ടാണ് എല്‍ജെഡി ഇടതുമുന്നണിക്ക് കത്ത് നല്‍കിയത്.ഇടതുമുന്നണി കണ്‍വീനര്‍ക്കാണ് കത്ത് നല്‍കിയത്. മുന്നണിയിലെ 11 സ്ഥിരാംഗങ്ങളില്‍ പത്ത് കക്ഷികള്‍ക്കും മന്ത്രിസ്ഥാനമുണ്ട്, എല്‍ജെഡിക്ക് മാത്രമാണ് മന്ത്രിസ്ഥാനം നല്‍കാത്തതെന്ന് ചൂണ്ടിക്കാണിച്ചാണ് കത്ത് നല്‍കിയിരിക്കുന്നത്. Also Read : https://nagaramonline.com/govt-trying-to-protect-money-launderers-k-surendran/ എല്‍ജെഡിക്ക് മന്ത്രിസ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ്‌കുമാര്‍ ഇടതുമുന്നണി കണ്‍വീനര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്. https://www.youtube.com/watch?v=wMJGuKPA8G8&t=43s ഇതിനിടെ മന്ത്രിസഭാ പുനസംഘട...
Kerala News, Politics

കള്ളപ്പണക്കാരെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു: കെ.സുരേന്ദ്രൻ k surendran

k surendran കരുവന്നൂർ ബാങ്ക് വഴി നോട്ട് നിരോധനസമയത്ത് കോടിക്കണക്കിന് രൂപ കള്ളപ്പണം വെളുപ്പിച്ച കേസിൽ പ്രതികളെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എസി മൊയ്തീൻ ഇഡിക്ക് മുമ്പിൽ ഹാജരാകാതിരുന്നത് സിപിഎം നിർദ്ദേശത്തിനെ തുടർന്നാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. തൃശ്ശൂർ ജില്ലയിലെ മറ്റ് പല ബാങ്കുകളിലായി 500 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ്. Also Read: https://nagaramonline.com/fake-websites-like-ksrtc-booking-platforms-ksrtc-wants-to-be-careful/ സിപിഎമ്മിലെ സമുന്നതരായ പല നേതാക്കളുടേയും ബിനാമിയാണ് അറസ്റ്റിലായ സതീശൻ. ഉന്നതർ കുടുങ്ങുമെന്ന് മനസിലാതു കൊണ്ടാണ് ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നത്. ക്രൈംബ്രാഞ്ച്...