BREAKING NEWS


Blog

എൽപിജി ക്ഷാമം: സംസ്ഥാനങ്ങൾക്ക് അധികമായി 40,000 കിലോലിറ്റർ മണ്ണെണ്ണ നൽകും
National

എൽപിജി ക്ഷാമം: സംസ്ഥാനങ്ങൾക്ക് അധികമായി 40,000 കിലോലിറ്റർ മണ്ണെണ്ണ നൽകും

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എൽപിജി ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് അധികമായി 40,000 കിലോലിറ്റർ മണ്ണെണ്ണ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഗ്യാസ് ക്ഷാമത്തെ തുടർന്ന് രൂപപ്പെട്ട പ്രതിസന്ധി നേരിടുന്നതിനായാണ് ഈ നടപടി. സംസ്ഥാന സർക്കാരുകളുടെ ആവശ്യപ്രകാരം തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് വാണിജ്യ എൽപിജി സിലിണ്ടറുകൾ നൽകാനും തീരുമാനിച്ചിട്ടുണ്ടെന്ന് പെട്രോളിയം മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ അറിയിച്ചു. എന്നാൽ ക്രൂഡ് ഓയിൽ വിതരണത്തിൽ നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും രാജ്യത്തെ ഏകദേശം ഒരു ലക്ഷം പെട്രോൾ പമ്പുകളിലും ഇന്ധന ക്ഷാമം ഉണ്ടാകില്ലെന്നും അവർ വ്യക്തമാക്കി. അതേസമയം രാജ്യത്തെ ഗ്രാമമേഖലകളിൽ എൽപിജി ബുക്കിങ് ഇടവേള 45 ദിവസമായി ഉയർത്തി. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനാൽ ഇന്ധന ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ഈ നടപടി. നഗര മേഖലകളിൽ എൽപിജി ബുക്കിങ് ഇടവേ...
വിദ്യാർത്ഥി സംഘടനാ നേതാക്കൾ ലഹരിക്ക് അടിമകൾ; പരിശോധനയ്ക്ക് തയ്യാറാകട്ടെ: വി.സി. മോഹനൻ കുന്നുമ്മൽ
Kerala News

വിദ്യാർത്ഥി സംഘടനാ നേതാക്കൾ ലഹരിക്ക് അടിമകൾ; പരിശോധനയ്ക്ക് തയ്യാറാകട്ടെ: വി.സി. മോഹനൻ കുന്നുമ്മൽ

തിരുവനന്തപുരം: വിവാദ പ്രസ്താവനയുമായി കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. വിദ്യാർത്ഥി സംഘടനാ നേതാക്കളിൽ പലരും ലഹരിക്ക് അടിമകളാണെന്ന് അദ്ദേഹം ആരോപിച്ചു. വിദ്യാർത്ഥി നേതാക്കൾക്ക് ലഹരി പരിശോധന നടത്താൻ താൻ വെല്ലുവിളിക്കുന്നുവെന്നും പരിശോധന നടത്തിയാൽ എത്ര പേർ ലഹരിക്ക് അടിമകളാണെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. വെറുതെ അലമ്പ് ഉണ്ടാക്കുന്നവരും ബസുകൾക്ക് കല്ലെറിയുന്നവരും റോഡുകളിൽ ടയർ കത്തിക്കുന്നവരും അധ്യാപകരെ ഘരാവോ ചെയ്യുന്നവരുമാണ് ചില സംഘടനകളിൽ ഉള്ളതെന്ന് വി.സി. ആരോപിച്ചു. ചില വിദ്യാർത്ഥി സംഘടനകളും അവരുടെ ഗുണ്ടകളും വൈസ് ചാൻസലറായ തന്നെ തടഞ്ഞ സംഭവവും അദ്ദേഹം പരാമർശിച്ചു. ഇത്തരം തെമ്മാടികൾ അല്ല നമ്മുടെ നാടിന്റെ കരുത്ത്. തെമ്മാടികളെ ചെറുക്കുന്നവരിലൂടെയാണ് രാജ്യം വളരുന്നതെന്നും ഡോ. മോഹനൻ കുന്നുമ്മൽ പ്രസംഗത്തിൽ പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘വികസിത് ഭാരത് യൂത്ത്’ ...
വി.പി. സാനു കേരള സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ്
Sports

വി.പി. സാനു കേരള സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ്

തിരുവനന്തപുരം: എസ്‌എഫ്‌ഐ മുൻ ദേശീയ പ്രസിഡൻ്റും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ വി.പി. സാനുവിനെ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റായി നിയമിച്ചു. നിലവിലെ പ്രസിഡൻ്റായ യു. ഷറഫലി നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. മുമ്പ് തവനൂർ നിയോജക മണ്ഡലത്തിൽ നിന്ന് വി.പി. സാനു മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ നിലവിലെ എംഎൽഎയായ കെ.ടി. ജലീലിനെ തന്നെ വീണ്ടും സ്ഥാനാർഥിയാക്കാൻ സിപിഐഎം തീരുമാനിച്ചു. ഇതോടെയാണ് സാനുവിനെ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റായി നിയമിക്കാൻ തീരുമാനിച്ചതെന്നാണ് വിവരം. ഇതിനിടെ ജില്ലാ സ്പോർട്സ് കൗൺസിലുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നേരത്തെ പൂർത്തിയായിട്ടുണ്ട്. പുതിയ പ്രസിഡൻ്റിന്റെ നേതൃത്വത്തിൽ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ പ്രവർത്തനങ്ങൾക്ക് ഇനി തുടർച്ച ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ...
സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം പിൻവലിച്ചു; ഹൈക്കോടതി മേൽനോട്ടത്തിൽ മധ്യസ്ഥ ചർച്ച
Kerala News

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം പിൻവലിച്ചു; ഹൈക്കോടതി മേൽനോട്ടത്തിൽ മധ്യസ്ഥ ചർച്ച

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തി വന്ന സമരം പിൻവലിച്ചു. ചൊവ്വാഴ്ച ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ മധ്യസ്ഥ ചർച്ച നടത്താൻ തീരുമാനിച്ചതിനെ തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. കേസിൽ വ്യാഴാഴ്ച വീണ്ടും പരിഗണന നടക്കും. മിനിമം വേതനം 40,000 രൂപയാക്കി ഉയർത്തണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു സംസ്ഥാനത്തെ നഴ്സുമാർ സമരം ആരംഭിച്ചത്. സമരം ശക്തമായ സാഹചര്യത്തിലാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്. സ്വകാര്യ ആശുപത്രി മാനേജ്മെൻ്റുകളുടെ അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിച്ചായിരുന്നു കോടതിയുടെ നടപടി. സമരത്തിന്റെ പേരിൽ ആശുപത്രികളുടെ പ്രവർത്തനം തടസപ്പെടാൻ പാടില്ലെന്ന് കോടതി നിർദേശിച്ചു. ആശുപത്രികൾക്ക് മുന്നിൽ പ്രവേശന കവാടങ്ങൾ ഉപരോധിക്കരുതെന്നും കോടതി വ്യക്തമാക്കി. അതേസമയം, പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിലും സമരത്തിന്റെ ഭാഗമായി ആശുപത്രികളുടെ പ്രവർത്തനം തടസപ്പെടുത്തരുതെന്ന് ...
വംശീയ ഏകതാ’ നിയമം അംഗീകരിച്ച് കമ്മ്യൂണിസ്റ്റ് ചൈന
World

വംശീയ ഏകതാ’ നിയമം അംഗീകരിച്ച് കമ്മ്യൂണിസ്റ്റ് ചൈന

രാജ്യത്തെ വിവിധ വംശങ്ങൾ തമ്മിൽ ഐക്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ‘വംശീയ ഏകതാ’ നിയമം ചൈന പാസാക്കി. പുതിയ നിയമപ്രകാരം എല്ലാ കുട്ടികൾക്കും മാൻഡരിൻ പഠനം നിർബന്ധമാക്കി. ഇതോടെ ടിബറ്റൻ, ഉയ്ഗുർ, മംഗോളിയൻ എന്നിവ ഉൾപ്പെടെയുള്ള ന്യൂനപക്ഷ ഭാഷകളുടെ ഉപയോഗം കുറയുമെന്ന ആശങ്ക ഉയരുന്നു. രാജ്യത്തെ 56 വംശങ്ങൾ തമ്മിലുള്ള ഐക്യം ഉറപ്പാക്കാനാണ് നിയമമെന്നാണ് ചൈനീസ് സർക്കാർ വിശദീകരിക്കുന്നത്. എന്നാൽ പുതിയ നിയമം ന്യൂനപക്ഷ സമൂഹങ്ങളുടെ ഭാഷാ–സാംസ്കാരിക അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് മനുഷ്യാവകാശ സംഘടനകളും വിമർശകർയും ആരോപിക്കുന്നു. നാഷണൽ പീപ്പിൾസ് കോൺഗ്രസ് (എൻപിസി) വാർഷിക സമ്മേളനത്തിൽ വോട്ടെടുപ്പിലൂടെയാണ് നിയമം പാസാക്കിയത്. വിദ്യാഭ്യാസ സംവിധാനത്തിൽ ന്യൂനപക്ഷ ഭാഷകളുടെ പങ്ക് കുറയ്ക്കുന്ന വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനത്തിലുള്ള റബ്ബർ സ്റ്റാമ്പ് പാർലമെന്റായി പലപ്പ...
ഇറാഖിൽ യുഎസ് മിലിറ്ററി എയർക്രാഫ്റ്റ് തകർന്ന് വീണു
World

ഇറാഖിൽ യുഎസ് മിലിറ്ററി എയർക്രാഫ്റ്റ് തകർന്ന് വീണു

ബാഗ്ദാദ്: പടിഞ്ഞാറൻ ഇറാഖിൽ അമേരിക്കയുടെ മിലിറ്ററി എയർക്രാഫ്റ്റ് KC-135 തകർന്നു വീണു. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിമാനം സുരക്ഷിതമായി താഴെ ഇറക്കി. വെടിവെപ്പിൽ അല്ല വിമാനം തകർന്നതെന്ന് യുഎസ് സെൻട്രൽ കമാൻ്റ് പറഞ്ഞു.ഇറാൻ-ഇസ്രയേൽ യുദ്ധം തുടങ്ങിയ ശേഷം മിഡിൽ ഈസ്റ്റിൽ തകർന്ന് വീഴുന്ന യുഎസിൻ്റെ നാലാമത്തെ വിമാനമാണിത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മൂന്ന് F-35 വിമാനങ്ങൾ കുവൈറ്റിൽ വെടി വെച്ചിട്ടിരുന്നു. തകർന്ന KC-135 എയർക്രാഫ്റ്റ് 60 വർഷമായി യുഎസ് മിലിറ്ററിയുടെ ഭാഗമാണ്. മറ്റ് എയർക്രാഫ്റ്റുകൾക്ക് ഇന്ധനം നിറക്കുന്നതിന് വേണ്ടിയാണ് ഇവ ഉപയോഗിക്കുന്നത്. പൈലറ്റും സഹ പൈലറ്റും ഉൾപ്പെടെ മൂന്ന് പേർക്കാണ് ഇതിൽ സഞ്ചരിക്കാനാവുക.   ...
തെരെഞ്ഞെടുപ്പിൽ  എംപിമാർ മത്സരിക്കേണ്ടെന്ന നിർദേശിച്ചത് കെപിസിസിയെന്ന് ഹൈക്കമാൻഡ്.
Election

തെരെഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടെന്ന നിർദേശിച്ചത് കെപിസിസിയെന്ന് ഹൈക്കമാൻഡ്.

ഡൽഹി: നിയമസഭയിലേക്ക് എംപിമാർ മത്സരിക്കേണ്ടെന്ന നിർദേശിച്ചത് കെപിസിസിയെന്ന് ഹൈക്കമാൻഡ്. എംപിമാർ മത്സരിക്കുന്നതിനെ ഹൈക്കമാൻഡ് വിലക്കി എന്ന വാർത്തകൾക്ക് ഇടയിലാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ നിലപാട് വ്യക്തമാക്കിയത്.എംപിമാർ രാജിവെച്ചാൽ രാഹുൽ ഗാന്ധിക്ക് പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെടില്ലെന്നും അതിന് 54 എംപിമാർ സഭയിൽ മതിയെന്നുമാണ് ഹൈക്കമാൻഡിൻ്റെ നിലപാട്. എംപിമാർ മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ് പറഞ്ഞു എന്നാണ് കേരളത്തിൽ പ്രചാരണം നടക്കുന്നത്. ഇതിൽ കടുത്ത അമർഷവും ഹൈക്കമാൻഡ് രേഖപ്പെടുത്തിയിട്ടുണ്ട്....
എം.ആർ. അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ ചുമതലയിൽ നിന്ന് മാറ്റി
Kerala News

എം.ആർ. അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ ചുമതലയിൽ നിന്ന് മാറ്റി

തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ ചുമതലയിൽ നിന്ന് എം.ആർ. അജിത് കുമാറിനെ മാറ്റി. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ട്രിബ്യൂണൽ വിധിയെത്തുടർന്നാണ് തീരുമാനം. ഐഎഎസ് അസോസിയേഷൻ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്. ഐഎഎസ് ഇതര കേഡർ ഉദ്യോഗസ്ഥരെ എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിയമിക്കരുത് എന്നായിരുന്നു ഉത്തരവ്. ഇതോടെ അഡീഷണൽ എക്സൈസ് കമ്മീഷണർ എക്സൈസ് കമ്മീഷണറുടെ താൽക്കാലിക ചുമതല വഹിക്കും. കഴിഞ്ഞ വർഷം ജൂലൈ 28നാണ് എം.ആർ. അജിത് കുമാറിനെ എക്സൈസ് കമ്മീഷണറായി ചുമതലപ്പെടുത്തിയത്....
കേരളത്തിലെ എയിംസിന് എന്താണ് കാലതാമസമെന്ന് ഹൈക്കോടതി
Kerala News

കേരളത്തിലെ എയിംസിന് എന്താണ് കാലതാമസമെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തിന് എയിംസ് അനുവദിക്കാത്തതിൽ കേന്ദ്ര സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി. കേരളത്തിലെ എയിംസിന് എന്താണ് കാലതാമസമെന്ന് കോടതി ചോദിച്ചു. നയപരമായ തീരുമാനത്തിന്റെ പേരില്‍ വിവേചനം കാണിക്കരുതെന്നും കോടതി കേന്ദ്രത്തിന് താക്കീത് നൽകി.എന്തുകൊണ്ട് കേരളം എയിംസിന് അനുയോജ്യമല്ലെന്നും ഹൈക്കോടതി ചോദിച്ചു. 22 എയിംസ് അനുവദിച്ചതിലെ മാനദണ്ഡം എന്തെന്നു ചോദിച്ച കോടതി എയിംസ് ആവശ്യത്തില്‍ 11 വര്‍ഷമായി തീരുമാനമെടുത്തില്ലെന്നും വിമര്‍ശിച്ചു. സംസ്ഥാനത്തോട് ആവശ്യപ്പെട്ട പ്രകാരം സ്ഥലം തയ്യാറായില്ലേയെന്നും കോടതി ചോദിച്ചു. അതേസമയം, ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പുതിയതായി അനുവദിച്ച എയിംസുകളിലെന്നാണ് കേന്ദ്രം മറുപടി നൽകിയത്. കാബിനറ്റ് തീരുമാനവും ഫണ്ട് വകയിരുത്തലും ആവശ്യമെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ പറഞ്ഞു....
ടി20 ലോകകപ്പ് ജയം: ടീം ഇന്ത്യയ്ക്ക് 131 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
Cricket

ടി20 ലോകകപ്പ് ജയം: ടീം ഇന്ത്യയ്ക്ക് 131 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

2026 ലെ ഐസിസി പുരുഷ ടി20 ലോകകപ്പിലെ വിജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിന് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 131 കോടി രൂപയാണ് ടീം ഇന്ത്യക്ക് സമ്മാനമായി നൽകുക.അഹമ്മദാബാദ്യിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഇതോടെ ഐസിസി പുരുഷ ടി20 ലോകകപ്പ് മൂന്ന് തവണ നേടുന്ന ആദ്യ ടീം എന്ന ചരിത്ര നേട്ടവും ഇന്ത്യ സ്വന്തമാക്കി. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, മലയാളി താരം Sanju Samsonയുടെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ വലിയ സ്കോറിലെത്തി. കീവീസിന് മുന്നിൽ 256 റൺസ് വിജയലക്ഷ്യം ഉയർത്തിയ ഇന്ത്യ, പിന്നീട് ന്യൂസിലൻഡിനെ 19 ഓവറിൽ 159 റൺസിന് പുറത്താക്കി. 2024ൽ രോഹിത്  ശർമയ്ക്ക് കീഴിൽ    ബാർബഡോസിൽ നടന്ന ടി20 ലോകകപ്പ് നേടിയപ്പോള്‍ ബിസിസിഐ 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഈ റെക്കോർഡാണ് ഇത്തവണ മറികടന്നത്. 2026ലെ ലോ...