2026 ലെ ഐസിസി പുരുഷ ടി20 ലോകകപ്പിലെ വിജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിന് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 131 കോടി രൂപയാണ് ടീം ഇന്ത്യക്ക് സമ്മാനമായി നൽകുക.അഹമ്മദാബാദ്യിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഇതോടെ ഐസിസി പുരുഷ ടി20 ലോകകപ്പ് മൂന്ന് തവണ നേടുന്ന ആദ്യ ടീം എന്ന ചരിത്ര നേട്ടവും ഇന്ത്യ സ്വന്തമാക്കി.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, മലയാളി താരം Sanju Samsonയുടെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ വലിയ സ്കോറിലെത്തി. കീവീസിന് മുന്നിൽ 256 റൺസ് വിജയലക്ഷ്യം ഉയർത്തിയ ഇന്ത്യ, പിന്നീട് ന്യൂസിലൻഡിനെ 19 ഓവറിൽ 159 റൺസിന് പുറത്താക്കി. 2024ൽ രോഹിത് ശർമയ്ക്ക് കീഴിൽ ബാർബഡോസിൽ നടന്ന ടി20 ലോകകപ്പ് നേടിയപ്പോള്‍ ബിസിസിഐ 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഈ റെക്കോർഡാണ് ഇത്തവണ മറികടന്നത്.
2026ലെ ലോകകപ്പ് വിജയത്തിന് നേതൃത്വം നൽകിയ സൂര്യകുമാർ യാദവി ഉൾപ്പെടെയുള്ള താരങ്ങളെയും സപ്പോർട്ട് സ്റ്റാഫിനെയും സെലക്ടർമാരെയും ബിസിസിഐ അഭിനന്ദിച്ചു. ഭാവിയിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കൂടുതൽ വിജയങ്ങൾ ഉണ്ടാകട്ടെയെന്നും ബോർഡ് ആശംസിച്ചു.
