ഇന്ധന സർചാർജ് ഏർപ്പെടുത്തി എയർ ഇന്ത്യ; ടിക്കറ്റിന് അധികചാർജ് പ്രഖ്യാപനം
ന്യൂഡൽഹി: യുഎസ് - ഇസ്രയേൽ - ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഊർജപ്രതിസന്ധി രൂക്ഷമാകുന്നതിനാൽ ടിക്കറ്റ് തുകയ്‌ക്കൊപ്പം ഇന്ധന സർചാർജും ഈടാക്കാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും.വ്യാഴാഴ്ച പുലർച്ചെ ഒരു മണി മുതൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് പുതിയ നിരക്ക് ബാധകമാകും. ആഭ്യന്തര സർവീസുകളിൽ ടിക്കറ്റ് നിരക്കിനൊപ്പം 399 രൂപ അധികമായി ഈടാക്കും. മാലിദ്വീപ്, ശ്രീലങ്ക, ഭൂട്ടാൻ തുടങ്ങിയ സാർക്ക് രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്കും ഈ നിരക്ക് ബാധകമാണ്.
ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് 10 ഡോളർ അധിക സർചാർജ് ഈടാക്കും. മാർച്ച് 18 മുതൽ Europe, North America, Australia എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾക്കും ഇന്ധന സർചാർജ് നടപ്പിലാകും. യൂറോപ്പിലേക്ക് 25 ഡോളർ, നോർത്ത് അമേരിക്കയിലേക്കും ഓസ്‌ട്രേലിയയിലേക്കും 50 ഡോളർ വീതമാണ് അധിക ചാർജ്.
കൂടാതെ Southeast Asiaയിലേക്കുള്ള യാത്രയ്ക്ക് 20 ഡോളർ, Africa...










