BREAKING NEWS


Blog

താനൂരിൽ മുസ്ലീം മുസ്ലീം ലീഗ്  വോട്ടിന് പണം വാഗ്ദാനം ചെയ്തതായി ആരോപണം
Election

താനൂരിൽ മുസ്ലീം മുസ്ലീം ലീഗ് വോട്ടിന് പണം വാഗ്ദാനം ചെയ്തതായി ആരോപണം

മലപ്പുറം: താനൂരിൽ വോട്ടുകൾ നേടുന്നതിനായി പണം വാഗ്ദാനം ചെയ്തതായി മുസ്ലീം ലീഗിനെതിരെ ആരോപണം. ലീഗ് സ്ഥാനാർഥി പി.കെ. നവാസിന് 300 വോട്ടിന്റെ ലീഡ് നൽകുന്ന ബൂത്തുകൾക്ക് 10,000 രൂപയും, കൂടുതൽ ഭൂരിപക്ഷം ലഭിക്കുന്ന ബൂത്തുകൾക്ക് 25,000 രൂപയും നൽകാമെന്ന വാഗ്ദാനമാണ് ഉയർന്നിരിക്കുന്നത്. താനൂർ മുസ്ലീം ലീഗ് മണ്ഡലം പ്രസിഡൻറ് മുത്തുക്കോയ തങ്ങളാണ് ഈ വാഗ്ദാനം നൽകിയതെന്നാണ് ആരോപണം. മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിനിടെയാണ് ഇത്തരമൊരു വാഗ്ദാനം നടത്തിയതെന്നാണ് വിവരം. ബൂത്ത് കമ്മിറ്റി അംഗങ്ങൾക്ക് കൈമാറാനായി ചിത്രീകരിച്ച വീഡിയോ പിന്നീട് വ്യാപകമായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ, കഴിഞ്ഞ ദിവസങ്ങളിൽ തവനൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കാൻ സൗജന്യ വിദേശ യാത്ര വാഗ്ദാനം ചെയ്ത സംഭവവും വിവാദമായിരുന്നു. പെരുമാറ്റ ചട്ടലംഘനത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആരോപണം ഉയരുന്...
പയ്യന്നൂർ ഫണ്ട് തട്ടിപ്പ് ആരോപണം; പണം കൈമാറിയതിൻ്റെ രേഖകൾ പുറത്ത് വിട്ട് വി. കുഞ്ഞികൃഷ്ണൻ
Kerala News

പയ്യന്നൂർ ഫണ്ട് തട്ടിപ്പ് ആരോപണം; പണം കൈമാറിയതിൻ്റെ രേഖകൾ പുറത്ത് വിട്ട് വി. കുഞ്ഞികൃഷ്ണൻ

കണ്ണൂർ: ധനരാജ് രക്ത സാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതിൻ്റെ രേഖകൾ പുറത്ത് വിട്ട് വി. കുഞ്ഞികൃഷ്ണൻ. 5 ലക്ഷം രൂപ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ ബാങ്ക് രേഖയാണ് പുറത്തു വിട്ടത്. കൂടുതൽ തെളിവുകൾ പുറത്തു വിടേണ്ടി വരുമെന്ന് കുഞ്ഞികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്. കണക്ക് കമ്മിറ്റിക്ക് മുൻപാകെ കാണിച്ചതിന്റെ പകർപ്പും കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തു. ഇതിൽ കൂടുതൽ എന്ത് തെളിവാണ് ഈ പാർട്ടിക്കും ഇന്നാട്ടിലെ ജനങ്ങൾക്കും മാധ്യമങ്ങൾക്കും ഇനി വേണ്ടതെന്ന് കുഞ്ഞികൃഷ്ണൻ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു....
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനി ച്ചു;മൂല്യനിർണയം ഏപ്രിൽ 16 മുതൽ, ഫലം മേയ് 8ന്
Education

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനി ച്ചു;മൂല്യനിർണയം ഏപ്രിൽ 16 മുതൽ, ഫലം മേയ് 8ന്

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിച്ചു. ബയോളജി പരീക്ഷയോടെയാണ് ഇത്തവണത്തെ പരീക്ഷകൾക്ക് വിരാമമായത് . പരീക്ഷകൾ പൂർത്തിയായതോടെ വിദ്യാഭ്യാസ വകുപ്പ് മൂല്യനിർണയത്തിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കും. ഏപ്രിൽ 16 മുതലാണ് മൂല്യനിർണയം ആരംഭിക്കുക. ആദ്യം ഏപ്രിൽ 6 മുതൽ 25 വരെ നടത്താനായിരുന്നു തീരുമാനം. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തീയതികൾ പുനഃക്രമീകരിക്കുകയായിരുന്നു. മേയ് 8ന് ഫലപ്രഖ്യാപനം നടത്താനാണ് തീരുമാനം. മാർച്ച് 5നാണ് സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ആരംഭിച്ചത്. 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. സംസ്ഥാനത്ത് 3,031 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. ഗൾഫ് മേഖലയിലും ലക്ഷദ്വീപിലും പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കിയിരുന്നു. കടുത്ത ചൂടിനിടയിലും പരീക്ഷകൾ സുഗമമായി നടത്താൻ വിദ്യാഭ്യാസ വകുപ്പ് വിപുലമായ ക്രമീകര...
സംസ്ഥാനത്ത് വേനൽമഴ കനക്കുന്നു! ഇടിമിന്നലിനും കാറ്റിനും സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്
Weather

സംസ്ഥാനത്ത് വേനൽമഴ കനക്കുന്നു! ഇടിമിന്നലിനും കാറ്റിനും സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ സാഹചര്യം കണക്കിലെടുത്ത് കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ച പ്രദേശങ്ങളിലും ഇന്ന് മഴ തുടരുമെന്ന് പ്രവചനം. തിരുവനന്തപുരം, എറണാകുളം അടക്കമുള്ള ജില്ലകളിലും ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ദിവസവും ഇന്നും ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കനത്ത ജാഗ്രത പാലിക്കണം. കണ്ണൂരിലും ശക്തമായ മഴയ്ക്കൊപ്പം മണിക്കൂറിൽ അഞ്ച് മില്ലിമീറ്ററിന് മുകളിലുള്ള മഴ ലഭിക്കാനാണ് സാധ്യത. കൂടാതെ ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാമെന്നതിനാൽ മുൻകരുതൽ സ്വീകരിക്കണം. മഴ മുന്നറിയിപ്...
നാവികസേനാ മേധാവി അലിറേസ തങ്‌സിരി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ
World

നാവികസേനാ മേധാവി അലിറേസ തങ്‌സിരി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ

ടെഹ്‌റാൻ:  യുഎസ്–ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ നാവികസേനാ മേധാവി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. അലിറേസ തങ്‌സിരിയാണ് കൊല്ലപ്പെട്ടതെന്ന് ഇറാൻ അറിയിച്ചു. കഴിഞ്ഞ ആഴ്ച നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഹോർമുസ് കടലിടുക്ക് അടയ്ക്കാനുള്ള തന്ത്രം നിലനിർത്തിക്കൊണ്ട് ആക്രമണകാരികളായ ശത്രുക്കൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് തങ്‌സിരി മുൻപ് വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെടുന്നതിന് മുൻപ് തീരദേശ പ്രതിരോധം സംഘടിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും, ശത്രുക്കൾ പൂർണമായും നശിപ്പിക്കപ്പെടുന്നതുവരെ പോരാട്ടം തുടരുമെന്നു അദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നുവെന്നും ഇറാൻ റവല്യൂഷണറി ഗാർഡ്സ് പ്രസ്താവനയിൽ അറിയിച്ചു. 1980–1988 കാലഘട്ടത്തിലെ ഇറാൻ–ഇറാഖ് യുദ്ധത്തിൽ പ്രധാന പങ്കുവഹിച്ച സൈനികനായിരുന്ന തങ്‌സിരി, സേനയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച മുതിർന്ന നേതാക്കളിൽ ഒരാളായിരുന്നു. 2018ൽ പര...
സൗദിയിലെ എയർബേസിന് നേരെ ആക്രമണം: യുഎസ് വിമാനങ്ങൾ തകർത്തുവെന്ന്  ഇറാന്റെ അവകാശവാദം
World

സൗദിയിലെ എയർബേസിന് നേരെ ആക്രമണം: യുഎസ് വിമാനങ്ങൾ തകർത്തുവെന്ന് ഇറാന്റെ അവകാശവാദം

സൗദി അറേബ്യയിലെ എയർബേസ് ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിൽ യുഎസിന്റെ വിലകൂടിയ സൈനിക വിമാനങ്ങൾ തങ്ങൾ തകർത്തുവെന്ന് ഇറാൻ അവകാശപ്പെട്ടു. വിമാനങ്ങളെയും മിസൈലുകളെയും നിരീക്ഷിക്കുന്നതിനും യുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന ബോയിങ് E-3 സെൻട്രി വിമാനമാണ് ആക്രമണത്തിൽ നശിച്ചതെന്നാണ് റിപ്പോർട്ട്. യുഎസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്ന പ്രിൻസ് സുൽത്താൻ എയർ ബേസ് ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആറ് ബാലിസ്റ്റിക് മിസൈലുകളും 26 ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ആക്രമണത്തിൽ 15ഓളം യുഎസ് സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റിയാദിൽ നിന്ന് ഏകദേശം 96 കിലോമീറ്റർ അകലെയുള്ള റോയൽ സൗദി എയർഫോഴ്സിന്റെ നിയന്ത്രണത്തിലുള്ള യുഎസ് ബേസ് ക്യാമ്പ് ലക്ഷ്യമാക്കി ഇതിന് മുമ്പും പലതവണ ആക്രമണശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് റിപ്...
‘വോട്ട് സ്വീറ്റൻഡ് കേരള’: കന്നി വോട്ടർമാർക്ക് ഹൽവ നൽകാൻ തീരുമാനം
Business

‘വോട്ട് സ്വീറ്റൻഡ് കേരള’: കന്നി വോട്ടർമാർക്ക് ഹൽവ നൽകാൻ തീരുമാനം

നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് രേഖപ്പെടുത്തുന്ന കന്നി വോട്ടർമാർക്ക് ഹൽവ വിതരണം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. ‘വോട്ട് സ്വീറ്റൻഡ് കേരള’ ക്യാംപെയിൻ്റെ ഭാഗമായാണ് ഈ നീക്കം. ഓരോ ജില്ലയിലെയും തെരഞ്ഞെടുത്ത പോളിംഗ് ബൂത്തുകളിൽ ആയിരിക്കും ഹൽവ വിതരണം നടത്തുക. യുവ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജില്ലകളിൽ നിന്ന് ഓരോന്നിലും 200 കന്നി വോട്ടർമാർക്ക് ഹൽവ നൽകും. ഇതിനായുള്ള നടപടിക്രമങ്ങൾ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് കൈമാറിയിട്ടുണ്ട്. ഇത്തവണത്തെ വോട്ടർ പട്ടിക പ്രകാരം സംസ്ഥാനത്ത് 4,66,408 കന്നി വോട്ടർമാരാണ് ഉള്ളത്. യുവ വോട്ടർമാരെ കൂടുതൽ ബൂത്തുകളിലേക്ക് ആകർഷിച്ച് പോളിംഗ് ശതമാനം ഉയർത്താനാണ് കമ്മീഷന്റെ ശ്രമം....
എഫ്‌സിആർഎ ഭേദഗതി: മോദിക്ക് കത്തയച്ച് പിണറായി
Kerala News

എഫ്‌സിആർഎ ഭേദഗതി: മോദിക്ക് കത്തയച്ച് പിണറായി

തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ (എഫ്‌സിആർഎ) നിയമ ഭേദഗതിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭേദഗതി ന്യൂനപക്ഷ മതവിഭാഗങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ നിയമഭേദഗതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. അതേസമയം, ഭേദഗതി ബിൽ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രധാനമന്ത്രിക്ക് കത്തയച്ചു. ഈ ഭേദഗതി ന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലാക്കുകയും ജീവകാരുണ്യ സംഘടനകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീരുമാനം പുനഃപരിശോധിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. ഇതിനിടെ, എഫ്‌സിആർഎ ഭേദഗതിക്കെതിരെ ഓർത്തഡോക്സ് സഭയും രംഗത്തെത്തി. സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പുതിയ നിയമം സഭയുടെ സാമൂഹ...
ഫ്‌ളക്‌സ് ബോർഡുകൾ നീക്കാൻ എത്തി; ഇലക്ഷൻ സ്‌ക്വാഡ് ഉദ്യോഗസ്ഥരെ മർദ്ദിച്ച് കോൺഗ്രസ് പ്രവർത്തകർ
Election

ഫ്‌ളക്‌സ് ബോർഡുകൾ നീക്കാൻ എത്തി; ഇലക്ഷൻ സ്‌ക്വാഡ് ഉദ്യോഗസ്ഥരെ മർദ്ദിച്ച് കോൺഗ്രസ് പ്രവർത്തകർ

എറണാകുളം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫ്‌ളക്‌സ് ബോർഡുകൾ നീക്കം ചെയ്യുന്നതിനിടെ കൊച്ചി മണ്ഡലത്തിലെ മാലാഖപ്പടിയിൽ ഇലക്ഷൻ സ്ക്വാഡ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡുകളും പോസ്റ്ററുകളും നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെല്ലാനം സമീപ പ്രദേശമായ മാലാഖപ്പടിയിൽ ഉദ്യോഗസ്ഥർ എത്തിയത്. അതേസമയം, യുഡിഎഫ് സ്ഥാനാർഥി മുഹമ്മദ് ഷിയാസിന് സ്വീകരണം നൽകുന്ന പരിപാടിയും സ്ഥലത്ത് നടക്കുകയായിരുന്നു. ഉദ്യോഗസ്ഥർ ഫ്‌ളക്‌സുകൾ നീക്കം ചെയ്യാൻ ശ്രമിച്ചതോടെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി സംഘടിച്ചെത്തി. ഫ്‌ളക്‌സ് നീക്കം ചെയ്യുന്നത് അനുവദിക്കില്ലെന്ന് പ്രവർത്തകർ അറിയിച്ചതോടെ വാക്കുതർക്കം ഉണ്ടായി. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ഉദ്യോഗസ്ഥരെ മർദ്ദിച്ചതായാണ് ആരോപണം.കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥരായ ...
കളമശേരി തീപിടുത്തം: സി.ജി. ലൂബ്രിക്കേഷൻ കമ്പനിയുടെ ലൈസൻസ് റദ്ദാക്കി
Kerala News

കളമശേരി തീപിടുത്തം: സി.ജി. ലൂബ്രിക്കേഷൻ കമ്പനിയുടെ ലൈസൻസ് റദ്ദാക്കി

എറണാകുളം: കളമശേരി എടയാർ വ്യവസായ മേഖലയിലെ തീപിടുത്ത സംഭവത്തെ തുടർന്ന് സി.ജി. ലൂബ്രിക്കേഷൻ കമ്പനിയുടെ ലൈസൻസ് ഫാക്ടറീസ് ആൻഡ് ബോയ്‌ലർ വകുപ്പ് റദ്ദാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഫാക്ടറിയുടെ പ്രവർത്തനം പൂർണമായും നിർത്തിവെച്ചു.രണ്ട് വർഷത്തിലൊരിക്കൽ നിർബന്ധമായും നടത്തേണ്ട സുരക്ഷാ പരിശോധന കമ്പനി നടത്തിയില്ലെന്നും ബോയ്‌ലർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. കമ്പനി ഗുരുതരമായ സുരക്ഷാ വീഴ്ച വരുത്തിയതായി അധികൃതർ വിലയിരുത്തി. സംഭവത്തെ തുടർന്ന് വ്യവസായ മേഖലയിലുടനീളം കർശന പരിശോധന നടത്താനും തീരുമാനമായി. കഴിഞ്ഞ ദിവസം എടയാർ വ്യവസായ മേഖലയിലെ കരിയോയിൽ സംസ്കരണ യൂണിറ്റിലുണ്ടായ തീപിടുത്തത്തിൽ ബിഹാർ സ്വദേശിയായ തൊഴിലാളി ശത്രുഘ്ന് മരിച്ചിരുന്നു. മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകാൻ ജില്ലാ കളക്ടർ നിർദേശ...