BREAKING NEWS


താനൂരിൽ മുസ്ലീം മുസ്ലീം ലീഗ് വോട്ടിന് പണം വാഗ്ദാനം ചെയ്തതായി ആരോപണം

By Nagaram Network
download 53

മലപ്പുറം: താനൂരിൽ വോട്ടുകൾ നേടുന്നതിനായി പണം വാഗ്ദാനം ചെയ്തതായി മുസ്ലീം ലീഗിനെതിരെ ആരോപണം. ലീഗ് സ്ഥാനാർഥി പി.കെ. നവാസിന് 300 വോട്ടിന്റെ ലീഡ് നൽകുന്ന ബൂത്തുകൾക്ക് 10,000 രൂപയും, കൂടുതൽ ഭൂരിപക്ഷം ലഭിക്കുന്ന ബൂത്തുകൾക്ക് 25,000 രൂപയും നൽകാമെന്ന വാഗ്ദാനമാണ് ഉയർന്നിരിക്കുന്നത്.

താനൂർ മുസ്ലീം ലീഗ് മണ്ഡലം പ്രസിഡൻറ് മുത്തുക്കോയ തങ്ങളാണ് ഈ വാഗ്ദാനം നൽകിയതെന്നാണ് ആരോപണം. മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിനിടെയാണ് ഇത്തരമൊരു വാഗ്ദാനം നടത്തിയതെന്നാണ് വിവരം. ബൂത്ത് കമ്മിറ്റി അംഗങ്ങൾക്ക് കൈമാറാനായി ചിത്രീകരിച്ച വീഡിയോ പിന്നീട് വ്യാപകമായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെ, കഴിഞ്ഞ ദിവസങ്ങളിൽ തവനൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കാൻ സൗജന്യ വിദേശ യാത്ര വാഗ്ദാനം ചെയ്ത സംഭവവും വിവാദമായിരുന്നു. പെരുമാറ്റ ചട്ടലംഘനത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആരോപണം ഉയരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *