BREAKING NEWS


Blog

നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവൻ അന്തരിച്ചു
Business

നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവൻ അന്തരിച്ചു

നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവൻ അന്തരിച്ചു. 75 വയസ്സായിരുന്നു. ഇന്നലെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. കാസർകോട് നീലേശ്വരം സ്വദേശിയും സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമാണ് പി മാധവൻ. കാവ്യ മാധവന്റെ സിനിമയിലേക്കുള്ള പ്രവേശനം മുതൽ പൂർണപിന്തുണയുമായി പിതാവ് കൂടെയുണ്ടായിരുന്നു. അദേഹത്തിന്റെ പിന്തുണയെക്കുറിച്ച് കാവ്യ നിരവധി തവണ പറഞ്ഞിട്ടുണ്ട്. സംസ്കാരം പിന്നീട് കൊച്ചിയിൽ നടക്കും. ഭാര്യ: ശാമള മകൻ: മിഥുൻ(ഓസ്‌ട്രേലിയ) മരുമക്കൾ: റിയ(ഓസ്‌ട്രേലിയ), നടൻ ദിലീപ്‌....
സംസ്ഥാനത്ത് കനത്ത മഴ; പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്
Ernakulam, Kerala News, Top News

സംസ്ഥാനത്ത് കനത്ത മഴ; പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർഗോഡ് ജില്ലയിലും ആലപ്പുഴ കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കനത്ത മഴയെ തുടർന്ന് കടൽ ഭീഷണി നേരിടുന്ന എറണാകുളം ജില്ലയിലെ കണ്ണമാലിയിലെ കടൽക്ഷോഭം തടയാൻ സംരക്ഷണഭിത്തി നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഇന്ന് റോഡ് ഉപരോധിക്കും. മലയോര മേഖലയിലും തീരം മേഖലയിലും ജാഗ്രത തുടരണം. സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്....
ഇറാന്റെ ദേശീയ ടെലിവിഷൻ ആസ്ഥാനത്ത് ഇസ്രയേലിന്റെ ബോംബാക്രമണം
World

ഇറാന്റെ ദേശീയ ടെലിവിഷൻ ആസ്ഥാനത്ത് ഇസ്രയേലിന്റെ ബോംബാക്രമണം

ടെഹ്റാൻ: ഇറാന്റെ ദേശീയ ടെലിവിഷനായ ഇസ്ലാമിക്‌ റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ്ങിലേക്ക് തൽസമയ സംപ്രേഷണത്തിനിടെ ഇസ്രായേൽ ബോംബിട്ടു. ആക്രമണത്തിൽ കെട്ടിടം ഇടിഞ്ഞു വീണു. ആക്രമണം നടന്നതായി ഇറാൻ സ്ഥിതീകരിക്കുകയും ചെയ്തു. ആക്രമണത്തെ തുടർന്ന് ഐആർഐബി ന്യൂസ്‌ നെറ്റ്‌വർക്കിൽ തത്സമയ പരിപാടികൾ നിർത്തിച്ചിവച്ചു. പിന്നീട് കുറച്ച് മിനിറ്റുകൾക്ക് ശേഷം ലൈവിലുണ്ടായിരുന്ന അവതാരിക സഹർ ഇമാമി മറ്റൊരു സ്റ്റുഡിയോയിൽ നിന്ന് ലൈവ് പുനരാരംഭിക്കുകയും ചെയ്തു....
ഇറാൻ ഇസ്രായേൽ സംഘർഷം: ഖമീനിയെ വധിക്കുന്നത് സംഘർഷം അവസാനിപ്പിക്കും – നെതന്യാഹു
World

ഇറാൻ ഇസ്രായേൽ സംഘർഷം: ഖമീനിയെ വധിക്കുന്നത് സംഘർഷം അവസാനിപ്പിക്കും – നെതന്യാഹു

ടെൽഅവീവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമീനിയെ വധിക്കുന്നത് സംഘർഷം അവസാനിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. സംഘർഷം വഷളാകുന്നതിന് പകരം അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും നെതന്യാഹു വ്യക്തമാക്കി. ഖമീനിയെ വധിക്കാനുള്ള ഇസ്രയേലിന്റെ നീക്കത്തെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എതിർത്തതായി റിപ്പോർട്ടുണ്ട്....
മേഘാലയ ഹണിമൂൺ കൊലപാതക കേസ്; കൊലപ്പെടുത്താനുപയോ​ഗിച്ച ആയുധം കണ്ടെത്തി
Crime, National, Top News

മേഘാലയ ഹണിമൂൺ കൊലപാതക കേസ്; കൊലപ്പെടുത്താനുപയോ​ഗിച്ച ആയുധം കണ്ടെത്തി

  മേഘാലയ ഹണിമൂൺ കൊലപാതക കേസിലെ സുപ്രധാന തെളിവായ കൊലപ്പെടുത്താനുപയോ​ഗിച്ച ആയുധം കണ്ടെത്തി. രാജയെ കൊലപ്പെടുത്താനുള്ള വടിവാളാണ് കണ്ടെടുത്തത്. വടിവാള്‍ വാങ്ങിയത് ഗുവഹത്തി റെയില്‍വെ സ്റ്റേഷന് സമീപത്തുനിന്നാണെന്ന് പൊലീസിനു വ്യക്തമായി. കൊലപാതക ശ്രമത്തിനിടയില്‍ രാജ സ്വയം പ്രതിരോധിക്കാന്‍ ശ്രമിച്ചുവെങ്കിലും വടിവാളുപയോഗിച്ച് പ്രതികൾ കൊലപ്പെടുത്തുകയായിരുന്നു. മെയ് 11 ന് വിവാഹിതരായ രാജ രഘുവന്‍ഷിയും സോനവും 20-നാണ് ഹണിമൂണിനായി മേഘാലയയിലേക്ക് പോയത്. 22-ന് ഒരു സ്‌കൂട്ടര്‍ റെന്റിനെടുത്ത് പോയ ദമ്പതികള്‍ 25-ന് മടങ്ങി വരുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, ഹണിമൂണ്‍ ആഘോഷിക്കാന്‍ പോയ ദമ്പതികളെ പറ്റി വിവരം ഒന്നും ലഭിക്കാതെ വന്നപ്പോള്‍ വീട്ടുകാര്‍ തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. പിന്നാലെ പൊലീസ് നടത്തിയ തിരച്ചിലില്‍ ജൂണ്‍ രണ്ടിന് ഉള്‍വനത്തില്‍ നിന്ന് രാജയുടെ മൃതദേഹം കണ്ടെത്തി. അഴുകിയ നിലയില...
ഇറാന്റെ പ്രത്യാക്രമണത്തിൽ ഇസ്രയേലിൽ 24 പേർ കൊല്ലപ്പെട്ടു
Business, World

ഇറാന്റെ പ്രത്യാക്രമണത്തിൽ ഇസ്രയേലിൽ 24 പേർ കൊല്ലപ്പെട്ടു

ഇറാന്റെ പ്രത്യാക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി. തെൽ അവീവ്, കിഴക്കൻ ജെറുസലേം, ഹൈഫ, ബെൻഗുരിയോൻ എയർപോർട്ട് പരിസരം എന്നിവിടങ്ങളിൽ ഇറാൻ ഉപയോഗിച്ച ഹൈപ്പർ സോണിക് പ്രിസിഷൻ മിസൈലുകൾ പതിച്ചു. ആക്രമണത്തിൽ നൂറോളം പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾ തകരുകയും വൈദ്യുത സംവിധാനം തടസ്സപ്പെടുകയും ചെയ്തു. ഇറാന്റെ മിസൈൽ ഇസ്രായേലിലെ യുഎസ് എംബസിയിലും പതിച്ചു. തുടർന്ന് എംബസി താൽക്കാലികമായി അടച്ചു....
ചിരിച്ചും ചിന്തിപ്പിച്ചും ആട്-3 എത്തുന്നു
Entertainment, Entertainment News

ചിരിച്ചും ചിന്തിപ്പിച്ചും ആട്-3 എത്തുന്നു

ആട് , ആട് 2 എന്നീ ചിത്രങ്ങൾക്കു ശേഷം മൂന്നാം ഭാഗവുമായി എത്തുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ മിഥുൻ മാനുവൽ തോമസ്. മലമ്പുഴയിൽ ചിത്രീകരണം പുരോ​ഗമിക്കുന്ന ചിത്രത്തിന്റെ ചിത്രത്തിൽ ജയസൂര്യ, സൈജു ക്കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു, അജു വർഗീസ്, രൺജി പണിക്കർ, ആൻസൺ പോൾ, ഇന്ദ്രൻസ്, നോബി,, ഭഗത് മാനുവൽ ഡോ. റോണി രാജ്, ധർമ്മജൻ ബൊൾ ഗാട്ടി, എന്ന, ചെമ്പിൽ അശോകൻ, നെൽസൺ, ഉണ്ണിരാജൻ പി.ദേവ്, സ്രിന്ധാ ,ഹരികൃഷ്ണൻ, വിനീത് മോഹൻ,എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കാവ്യാ ഫിലിംസിൻ്റെ ബാനറിൽ വേണു കുന്നപ്പള്ളിയും, ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മമ്മൂട്ടി നായകനായ മാമാങ്കം സിനിമ നിർമിച്ചു കൊണ്ടാണ് കാവ്യാ ഫിലിംസ് ചലച്ചിത്ര രംഗത്തെത്തുന്നത്. പിന്നീട് ചരിത്രം തിരുത്തിക്കുറിച്ച രണ്ടായിരത്തി പതിനെട്ട്, മാളികപ്പുറം, രേഖാചിത്രം എന്നിവയും കാവ്യാ ഫ...
യു എസ് കേന്ദ്രങ്ങളെ ആക്രമിച്ചാൽ ഇറാന് ശക്തമായ തിരിച്ചടി നൽകും – ഡോണാൾഡ് ട്രംപ്
World

യു എസ് കേന്ദ്രങ്ങളെ ആക്രമിച്ചാൽ ഇറാന് ശക്തമായ തിരിച്ചടി നൽകും – ഡോണാൾഡ് ട്രംപ്

വാഷിങ്‌ടൺ: ഇറാൻ യുഎസ് കേന്ദ്രങ്ങളെ ആക്രമിച്ചാൽ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഡൊണാൾഡ് ട്രംപ്. വാഷിംഗ്ടൺ ഡിസിയിൽ സൈന്യത്തിന്റെ 250-ാം വാർഷികം ആഘോഷിക്കുന്ന സൈനിക പരേഡിൽ സംസാരിക്കവേയാണ് ഇറാന് ട്രംപ് മുന്നറിയിപ്പു നൽകിയത്. ഏതെങ്കിലും വിധത്തിൽ ഇറാനെ ആക്രമിച്ചാൽ യുഎസ് സായുധ സേനയുടെ മുഴുവൻ ശക്തിയും ഇറാൻ കാണേണ്ടി വരുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യൽ കുറിച്ചു....
വാൻഹായ് കപ്പലിലെ കണ്ടെയ്നറുകൾ ഇന്ന് തീരത്തടിയും
Kerala News

വാൻഹായ് കപ്പലിലെ കണ്ടെയ്നറുകൾ ഇന്ന് തീരത്തടിയും

വാഷിങ്‌ടൺ: ഇറാൻ യുഎസ് കേന്ദ്രങ്ങളെ ആക്രമിച്ചാൽ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഡൊണാൾഡ് ട്രംപ്. വാഷിംഗ്ടൺ ഡിസിയിൽ സൈന്യത്തിന്റെ 250-ാം വാർഷികം ആഘോഷിക്കുന്ന സൈനിക പരേഡിൽ സംസാരിക്കവേയാണ് ഇറാന് ട്രംപ് മുന്നറിയിപ്പു നൽകിയത്. ഏതെങ്കിലും വിധത്തിൽ ഇറാനെ ആക്രമിച്ചാൽ യുഎസ് സായുധ സേനയുടെ മുഴുവൻ ശക്തിയും ഇറാൻ കാണേണ്ടി വരുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യൽ കുറിച്ചു....
സംസ്ഥാനത്ത് അഞ്ച് കോവിഡ് മരണം; 2000ത്തിലധികം രോഗികൾ ചികിത്സയിൽ
COVID

സംസ്ഥാനത്ത് അഞ്ച് കോവിഡ് മരണം; 2000ത്തിലധികം രോഗികൾ ചികിത്സയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് 5 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 2007 രോഗികളാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. രാജ്യത്താകെ 10 പേർ കോവിഡ് ബാധിച്ച് മരിച്ചു. ആകെ ചികിത്സയിൽ ഉള്ളവർ 7383 പേരാണ്. അതിൽ ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിലാണുള്ളത്. കൂടാതെ ഗുജറാത്ത്, പശ്ചിമബംഗാൾ, ഡൽഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്....