BREAKING NEWS


Kerala News

ഓൺലൈൻ തട്ടിപ്പ്; കോഴിക്കോട് സ്വദേശികൾക്ക് നഷ്ടമായത് 2 ലക്ഷം രൂപ
Kozhikode, Kerala News

ഓൺലൈൻ തട്ടിപ്പ്; കോഴിക്കോട് സ്വദേശികൾക്ക് നഷ്ടമായത് 2 ലക്ഷം രൂപ

കോഴിക്കോട്: ഓൺലൈൻ തട്ടിപ്പിലൂടെ കടമേരി, പുറമേരി സ്വദേശികൾക്ക് രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമെന്ന് പരാതി. ഫേസ്ബുക്ക് വഴി ലഭിച്ച ലിങ്കിൽ രജിസ്റ്റർ ചെയ്ത ശേഷം കടമേരി സ്വദേശിയായ മേലേടത്ത് മഹേഷിനെ ഫോൺ ചെയ്തു ലോൺ ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് ₹73,814 തട്ടിയെടുത്തു. അതേസമയം മൊബൈൽ ഫോൺ സമ്മാനമായി ലഭിക്കുന്നതായി പറഞ്ഞ് പുറമേരി സ്വദേശിയായ മോഹനനിൽ നിന്ന് ₹12,500 തട്ടിയെടുത്തതായി പരാതി ഉണ്ട്. കേസുകളിൽ നാദാപുരം പൊലീസ് ഇൻസ്പെക്ടർ ശ്യാംരാജ് ജെ. നായരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്....
പത്തനംതിട്ടയിൽ നവജാതശിശുവിന്റെ മരണം: മരണകാരണം തലക്കേറ്റ പരിക്ക്
Pathanamthitta, Kerala News

പത്തനംതിട്ടയിൽ നവജാതശിശുവിന്റെ മരണം: മരണകാരണം തലക്കേറ്റ പരിക്ക്

പത്തനംതിട്ട: മെഴുവേലിയിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകമല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. 21 കാരി ആരുടെയും അറിവില്ലാതെ വീട്ടിൽ തന്നെ പ്രസവിച്ചിരുന്നു. തലകറങ്ങി ശുചിമുറിയിൽ വീണപ്പോൾ കുഞ്ഞിന്റെ തല നിലത്തിലിടിച്ചതാകാമെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇന്നലെ രാവിലെയായിരുന്നു യുവതി ആശുപത്രിയിൽ ചികിത്സ തേടിയത്. കുഞ്ഞിന്റെ മൃതദേഹം പറമ്പിൽ ഉപേക്ഷിച്ചതായി യുവതിയാണ് ഡോക്ടറോട് വെളിപ്പെടുത്തിയത്. വിവരം പൊലീസിനെ അറിയിക്കുകയും സംഘം സ്ഥലത്തെത്തി ശിശുവിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. സംഭവസ്ഥലത്തിന്റെ ദുരൂഹതയും കുഞ്ഞിന്റെ ശരീരത്തിൽ പരിക്കുകൾ കണ്ടെത്തപ്പെട്ടതും തുടക്കത്തിൽ കൊലപാതകമാണെന്ന സംശയം ഉയര്‍ന്നിരുന്നു. എന്നാൽ പ്രസവത്തിനിടയിൽ യുവതി തലകറങ്ങി വീണപ്പോൾ കുഞ്ഞിന്റെ തല നിലത്തടിച്ചതാകാമെന്നതാണ് പ്രാഥമിക നിഗമനം....
കൃഷ്ണകുമാറിന്റെയും ദിയയുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
Kerala News

കൃഷ്ണകുമാറിന്റെയും ദിയയുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

തൃശൂർ: നടൻ കൃഷ്ണകുമാറും മകൾ ദിയാ കൃഷ്ണയും നൽകിയ മുൻകൂർ ജാമ്യാപേക്ഷയുടെ പരിഗണിക്കുന്നത് ജൂൺ 25ലേക്ക് മാറ്റി. ഹർജി പരിഗണിക്കുന്നത് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ്. കേസിൽ ക്രൈംബ്രാഞ്ച് ഇപ്പോൾ അന്വേഷണം നടത്തുന്നതായും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനാലാണ് പരിഗണന മാറ്റിയതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഹർജി പരിഗണിച്ചപ്പോഴും, റിപ്പോർട്ട് ഹാജരാക്കാൻ ക്രൈംബ്രാഞ്ച് സമയം തേടിയിരുന്നു.  ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാർ നൽകിയ പരാതിയെ അടിസ്ഥാനമാക്കി കൃഷ്ണകുമാറിനും മകൾ ദിയയ്ക്കുമെതിരെയാണ് കേസെടുത്തത്. തങ്ങളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം പിടിച്ചെടുത്തു എന്നായിരുന്നു ജീവനക്കാരുടെ ആരോപണം. ജീവനക്കാർ സ്ഥാപനം വഴി പണം തട്ടിയെന്നാരോപിച്ച് കൃഷ്ണകുമാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജീവനക്കാർ പരാതി നൽകിയത്....
വയനാട് തുരങ്കപാതക്ക് കേന്ദ്ര അനുമതി; നിർമാണത്തിന് മുമ്പ്  വിശദമായ പഠനം അനിവാര്യം
Kerala News

വയനാട് തുരങ്കപാതക്ക് കേന്ദ്ര അനുമതി; നിർമാണത്തിന് മുമ്പ് വിശദമായ പഠനം അനിവാര്യം

വയനാട്: വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ശുപാർശ ചെയ്ത എല്ലാ പരിസ്ഥിതി മാനദണ്ഡങ്ങളും അംഗീകരിച്ച ശേഷമാണ് ഇന്നലെ ഉത്തരവ് ഇറക്കിയത്. ആനക്കാംപൊയിലിൽ നിന്ന് മേപ്പാടിയിലെ കള്ളാടി വരെയുള്ള ഭാഗത്തേക്കാണ് തുരങ്കപാത നിർമിക്കപ്പെടുന്നത്. പരിസ്ഥിതി ലോല മേഖലയായതിനാൽ നിർമാണ പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപ് സമഗ്രമായ പഠനവും വിലയിരുത്തലും അനിവാര്യമാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു....
പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവില്ല; ഹൈക്കോടതി
Kerala News, Latest news

പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവില്ല; ഹൈക്കോടതി

പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവില്ലെന്ന നിർണായക ഉത്തരവുമായി ഹൈക്കോടതി. ഉപഭോക്താക്കൾക്ക് മാത്രമേ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാനാകൂ. പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചാണ്‌ കേസ് പരിഗണിച്ചത്. പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിന് ഉപയോഗിക്കാമെന്ന് നേരത്തെ സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്താണ് പെട്രോളിയം ട്രേഡേഴ്സ് ആൻഡ് ലീഗൽ സ‍ർവീസ് സൊസൈറ്റി ഹൈകോടതിയെ സമീപിച്ചത്. സ്വകാര്യ പമ്പുടമകൾ വൃത്തിയാക്കി പരിപാലിക്കുന്ന ശുചിമുറികൾ പൊതു ശുചിമുറിയായി മാറ്റാൻ നിർബന്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഹർജിയിൽ പറയുന്നു. വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ വരുന്ന ഉപഭോക്താക്കൾക്ക് മാത്രമായി പമ്പിലെ ശുചിമുറികൾ പരിമിതപ്പെടുത്തണമെന്ന ആവശ്യമാണ് ഹൈക്കോടതി അംഗീകരിച്ചത്. പെട്രോൾ പമ്പുകളുടെ സുരക്ഷ മുൻനിർത്തിയാണ് ഉത്തരവ്. ...
അമ്പലപ്പുഴ പാൽപായസത്തിന്റെ വില 10 വർഷങ്ങൾക്ക് ശേഷം വർധിപ്പിക്കാൻ തീരുമാനിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്
Alappuzha, Kerala News, Top News

അമ്പലപ്പുഴ പാൽപായസത്തിന്റെ വില 10 വർഷങ്ങൾക്ക് ശേഷം വർധിപ്പിക്കാൻ തീരുമാനിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

പാൽപായസം ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. അത് അമ്പലപ്പുഴ പാൽപായസമാണെങ്കിലോ രുചിയേറും... എന്നാലിനി വിലയിലേയും ക്വാണ്ടിറ്റിയിലേയും അതുപോലെ ഓൺലെെൻ ബുക്കിം​ഗിലൂടെയും പായസം വാങ്ങാൻ കഴിയും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രമുള്ളത്. ഭക്തർക്ക് വഴിപാട് പ്രസാദമായി നൽകുന്ന പാൽപായസമാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തെ കൂടുതൽ പ്രസിദ്ധിയിലേക്ക് എത്തിച്ചത്. എന്നാൽ, 10 വർഷത്തിന് ശേഷം പാൽപ്പായസത്തിന്റെ വില വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഓഗസ്റ്റ് മാസത്തോടെ വില ലിറ്ററിന് 160 രൂപയില്‍ നിന്ന് 260 രൂപയായി ഉയര്‍ത്തും. ദിവസവും തയ്യാറാക്കുന്ന പാല്‍പ്പായസത്തിന്റെ അളവു വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്. നിലവില്‍, എല്ലാ ദിവസവും 225 ലിറ്റര്‍ പായസമാണ് തയാറാക്കുന്നത്. ഇത് വ്യാഴം, ഞായര്‍, മറ്റ് വിശ...
അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസുമായി സഹകരിച്ചിട്ടുണ്ടെന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയിൽ വ്യക്തത വരുത്തി എം സ്വരാജ്
Top News, Kerala News, Politics

അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസുമായി സഹകരിച്ചിട്ടുണ്ടെന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയിൽ വ്യക്തത വരുത്തി എം സ്വരാജ്

അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസുമായി സഹകരിച്ചിട്ടുണ്ടെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയിൽ വ്യക്തത വരുത്തി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. ഇടതുപക്ഷം അന്ന് ജനത പാര്‍ട്ടിയുമായാണ് സഹകരിച്ചതെന്നും ജനത പാര്‍ട്ടിക്ക് അന്ന് വര്‍ഗീയ നിലപാട് ഉണ്ടായിരുന്നില്ലെന്നും സ്വരാജ്. 'ജനതാ പാര്‍ട്ടിയുമായാണ് അന്ന് ഇടതു പക്ഷം സഹകരിച്ചത്. ആര്‍എസ്എസുമായല്ല . പിന്നീട് ആര്‍എസ്എസ് ജനത പാര്‍ട്ടിയില്‍ സ്വാധീനം ഉറപ്പിക്കുന്നു എന്ന വിമര്‍ശനം ഉണ്ടായി. 1984 ലെ ഉപതിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് നിയന്ത്രണത്തില്‍ ഉള്ള ജനതാ പാര്‍ട്ടിയുടെ വോട്ട് സ്വീകരിക്കുമെന്ന് വന്നപ്പോള്‍ പലയിടങ്ങളില്‍ നിന്നും ചോദ്യമുയര്‍ന്നിരുന്നു. അന്ന് ഇഎംഎസാണ് ആര്‍എസ്എസ് വോട്ട് വേണ്ട എന്ന് പ്രഖ്യാപിച്ചത്. ആ ഉപതിരഞ്ഞെടുപ്പില്‍ നാലിടത്തും ഇടതുപക്ഷം ജയിച്ചു. പിന്നീട് ആര്‍എസ്എസ് പിടിമുറുക്കിയ ജനതാ പാര്‍ട്ടിയുമായി സഹകരിച്ചത...
ഹെൽത്ത് സെന്ററിൽ നിന്ന് ലഭിച്ച പാരസെറ്റമോൾ ഗുളികയിൽ കമ്പിക്കഷ്ണം
Kerala News

ഹെൽത്ത് സെന്ററിൽ നിന്ന് ലഭിച്ച പാരസെറ്റമോൾ ഗുളികയിൽ കമ്പിക്കഷ്ണം

മണ്ണാർക്കാട് പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്ന് നൽകിയ പാരസെറ്റമോൾ ഗുളികയിൽ കമ്പിക്കഷണം കണ്ടെന്ന് പരാതി. പനിക്കുള്ള ഗുളിക പൊട്ടിച്ചു കഴിക്കാനുള്ള നിർദ്ദേശപ്രകാരം പൊട്ടിച്ചു നോക്കിയപ്പോൾ കമ്പിക്കഷണം കണ്ടെന്ന് മരുന്ന് വാങ്ങിയ ആസിഫ് പറഞ്ഞു. ആസിഫിന്റെ മകനുവേണ്ടിയാണ് പ്രൈമറി ഹെൽത്ത് സെന്ററിൽ പോയത്. സംഭവത്തിൽ മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിന് പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം. മണ്ണാർക്കാട് നഗരസഭ ജനകീയ ആരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം....
ദേശീയ പാത 66 നിര്‍മാണത്തിൽ അപാകത; പ്രമുഖ നിര്‍മാണ കമ്പനിയായ മേഘ കണ്‍സ്ട്രക്ഷന്‍സിന് വിലക്ക്
Kerala News, Top News

ദേശീയ പാത 66 നിര്‍മാണത്തിൽ അപാകത; പ്രമുഖ നിര്‍മാണ കമ്പനിയായ മേഘ കണ്‍സ്ട്രക്ഷന്‍സിന് വിലക്ക്

ദേശീയ പാത 66 കേരളത്തിലെ നിര്‍മാണത്തിൽ അപാകതയെ തുടർന്ന് പ്രമുഖ നിര്‍മാണ കമ്പനിയായ മേഘ കണ്‍സ്ട്രക്ഷന്‍സിന് വിലക്ക്. കാസര്‍കോട് ജില്ലയിലെ ചെങ്ങള - നീലേശ്വരം റീച്ചിന്റെ നിര്‍മാണ ചുമതലയുള്ള കമ്പനിയായ മേഘ കണ്‍സ്ട്രക്ഷന്‍സിന് ഒരു വര്‍ഷത്തെ വിലക്കാണ് ദേശീയ പാത അതോറിറ്റി (NHAI) ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതേതുടർന്ന് ഒരു വർഷത്തേക്ക് കമ്പനിക്ക് പുതിയ കരാറുകള്‍ എടുതക്കാൻ കഴിയില്ല. അപാകതയുടെ പേരില്‍ മേഘ കണ്‍സ്ട്രക്ഷന്‍സിന് 90 ലക്ഷം രൂപ വരെ പിഴ ചുമത്തുന്നതുള്‍പ്പെടെ പരിഗണനയില്‍ ആണെന്നും വിഷയത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ദേശീയ പാത അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു.ദേശീയപാതയ്ക്കായി കുന്നിടിച്ച ഭാഗത്ത് സോയില്‍ നെയിലിങ് ചെയ്തതിന് ശേഷവും മണ്ണിടിച്ചിലുണ്ടായ സംഭവം ഉള്‍പ്പെടെ പരിഗണിച്ചാണ് നടപടി. തിങ്കളാഴ്ചയായിരുന്നു എന്‍എച്ച്-66 ലെ ചെങ്കള- നീലേശ്വരം സെക്ഷനില്‍ കാസര്‍ഗോഡ് ജില്ല...
തിരുവനന്തപുരത്ത് പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ് നാലുവയസുകാരൻ മരിച്ചു
Thiruvananthapuram, Kerala News

തിരുവനന്തപുരത്ത് പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ് നാലുവയസുകാരൻ മരിച്ചു

തിരുവനന്തപുരം പാറശാലയിൽ പരശുവയ്ക്കലില്‍ പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരൻ മരിച്ചു. പരശുവയ്ക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന്‍ – ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. തലയ്‌ക്കേറ്റ ഗുരുതര പരുക്കിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് ഡോക്ടേഴ്സ് അറിയിച്ചു. കഴിഞ്ഞ ദിവസം കുട്ടിയെ നഴ്‌സറിയിലേക്ക് എടുത്തുകൊണ്ടു നടക്കുന്നതിനിടെ കുട്ടിയുടെ കളിപ്പാട്ടത്തില്‍ ചവിട്ടി പിതാവ് കാല്‍വഴുതി വിഴുകയായിരുന്നു. കുട്ടി പിതാവിന്റെ കൈയില്‍ നിന്ന് താഴേക്ക് തെറിച്ചുവീണു. തലയടിച്ചാണ് കുട്ടി വീണത്. കുട്ടിയെ ഉടന്‍ തന്നെ എസ്എടി ആശുപത്രിയില്‍ എത്തിച്ചു. ശസ്ത്രക്രിയയും മണിക്കൂറുകള്‍ നീണ്ട ചികിത്സയും നല്‍കിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. ഇന്നലെ വൈകുന്നേരത്തോടെ കുഞ്ഞിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു....