BREAKING NEWS


Blog

കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്കാരം അഖിൽ പി ധർമ്മജന്
News

കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്കാരം അഖിൽ പി ധർമ്മജന്

ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്കാരം നോവലിസ്റ്റും തിരക്കഥാകൃത്തുമായ അഖിൽ പി ധർമ്മജന്. റാം കെയർ ഓഫ് ആനന്ദി എന്ന നോവലാണ് പുരസ്കാരത്തിന് അർഹമായത്.
ടോളിന് പകരം ഇനി വാർഷിക പാസ്സ് നടപ്പാക്കും; മന്ത്രി നിതിൻ ഗഡ്കരി
National

ടോളിന് പകരം ഇനി വാർഷിക പാസ്സ് നടപ്പാക്കും; മന്ത്രി നിതിൻ ഗഡ്കരി

ന്യൂഡൽഹി: ദേശീയപാതകളിൽ ടോളിനു പകരം വാർഷിക പാസ് നടപ്പിലാക്കുമെന്ന് റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി എക്സിൽ കുറിച്ചു. ഓഗസ്റ്റ് 15 മുതലാണ് ഇത് നിലവിൽ വരുന്നത്. 3000 രൂപ വിലയുള്ള ഫാസ്ടാഗ് അധിഷ്ഠിത പാസ് ആണ് സർക്കാർ അവതരിപ്പിക്കുന്നത്. സ്വകാര്യ വാഹനങ്ങൾക്ക് മാത്രമാണ് പാസ് കൊണ്ടുവരുന്നത്. വാണിജ്യ വാഹനങ്ങൾക്ക് ഈ പാസ് ബാധകമല്ല. 200 യാത്രകൾ വരെ ഒരു പാസ് ഉപയോഗിക്കാം. പാസ് എടുത്ത തിയതി മുതൽ ഒരു വർഷം വരെയും പരിഗണിക്കും. ആക്ടിവേഷനും പാസ് പുതുക്കുന്നതിനും ഉള്ള ലിങ്ക് ഉടൻതന്നെ രാജ്മാർഗ് യാത്ര ആപ്പിൽ ലഭ്യമാകും. എംഎച്ച്എ ഐ( നാഷണൽ ഹൈവേ അസോസിയേഷൻ ഓഫ് ഇന്ത്യ) എന്ന വെബ്സൈറ്റിലും സൗകര്യം ലഭ്യമാകും....
അമ്പലപ്പുഴ പാൽപായസത്തിന്റെ വില 10 വർഷങ്ങൾക്ക് ശേഷം വർധിപ്പിക്കാൻ തീരുമാനിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്
Alappuzha, Kerala News, Top News

അമ്പലപ്പുഴ പാൽപായസത്തിന്റെ വില 10 വർഷങ്ങൾക്ക് ശേഷം വർധിപ്പിക്കാൻ തീരുമാനിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

പാൽപായസം ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. അത് അമ്പലപ്പുഴ പാൽപായസമാണെങ്കിലോ രുചിയേറും... എന്നാലിനി വിലയിലേയും ക്വാണ്ടിറ്റിയിലേയും അതുപോലെ ഓൺലെെൻ ബുക്കിം​ഗിലൂടെയും പായസം വാങ്ങാൻ കഴിയും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രമുള്ളത്. ഭക്തർക്ക് വഴിപാട് പ്രസാദമായി നൽകുന്ന പാൽപായസമാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തെ കൂടുതൽ പ്രസിദ്ധിയിലേക്ക് എത്തിച്ചത്. എന്നാൽ, 10 വർഷത്തിന് ശേഷം പാൽപ്പായസത്തിന്റെ വില വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഓഗസ്റ്റ് മാസത്തോടെ വില ലിറ്ററിന് 160 രൂപയില്‍ നിന്ന് 260 രൂപയായി ഉയര്‍ത്തും. ദിവസവും തയ്യാറാക്കുന്ന പാല്‍പ്പായസത്തിന്റെ അളവു വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്. നിലവില്‍, എല്ലാ ദിവസവും 225 ലിറ്റര്‍ പായസമാണ് തയാറാക്കുന്നത്. ഇത് വ്യാഴം, ഞായര്‍, മറ്റ് വിശ...
അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസുമായി സഹകരിച്ചിട്ടുണ്ടെന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയിൽ വ്യക്തത വരുത്തി എം സ്വരാജ്
Top News, Kerala News, Politics

അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസുമായി സഹകരിച്ചിട്ടുണ്ടെന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയിൽ വ്യക്തത വരുത്തി എം സ്വരാജ്

അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസുമായി സഹകരിച്ചിട്ടുണ്ടെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയിൽ വ്യക്തത വരുത്തി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. ഇടതുപക്ഷം അന്ന് ജനത പാര്‍ട്ടിയുമായാണ് സഹകരിച്ചതെന്നും ജനത പാര്‍ട്ടിക്ക് അന്ന് വര്‍ഗീയ നിലപാട് ഉണ്ടായിരുന്നില്ലെന്നും സ്വരാജ്. 'ജനതാ പാര്‍ട്ടിയുമായാണ് അന്ന് ഇടതു പക്ഷം സഹകരിച്ചത്. ആര്‍എസ്എസുമായല്ല . പിന്നീട് ആര്‍എസ്എസ് ജനത പാര്‍ട്ടിയില്‍ സ്വാധീനം ഉറപ്പിക്കുന്നു എന്ന വിമര്‍ശനം ഉണ്ടായി. 1984 ലെ ഉപതിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് നിയന്ത്രണത്തില്‍ ഉള്ള ജനതാ പാര്‍ട്ടിയുടെ വോട്ട് സ്വീകരിക്കുമെന്ന് വന്നപ്പോള്‍ പലയിടങ്ങളില്‍ നിന്നും ചോദ്യമുയര്‍ന്നിരുന്നു. അന്ന് ഇഎംഎസാണ് ആര്‍എസ്എസ് വോട്ട് വേണ്ട എന്ന് പ്രഖ്യാപിച്ചത്. ആ ഉപതിരഞ്ഞെടുപ്പില്‍ നാലിടത്തും ഇടതുപക്ഷം ജയിച്ചു. പിന്നീട് ആര്‍എസ്എസ് പിടിമുറുക്കിയ ജനതാ പാര്‍ട്ടിയുമായി സഹകരിച്ചത...
അഹമ്മദാബാദ് വിമാന അപകടത്തിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാരൻ വിശ്വാസ് കുമാർ ആശുപത്രി വിട്ടു
World, Topnews

അഹമ്മദാബാദ് വിമാന അപകടത്തിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാരൻ വിശ്വാസ് കുമാർ ആശുപത്രി വിട്ടു

അഹമ്മദാബാദ് വിമാന അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഒരേയൊരു യാത്രക്കാരൻ വിശ്വാസ് കുമാർ ആശുപത്രി വിട്ടു. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിശ്വാസിനെ അന്വേഷണ സംഘത്തിൻ്റെ നിർദ്ദേശ പ്രകാരം ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തെെ കുറിച്ച് വിശ്വാസിന്റെ ഭാഗത്ത് നിന്ന് ഇനിയും വിവരങ്ങൾ അന്വേഷണ സംഘം ചോദിച്ചറിയും. അപകടത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പടെയുള്ള പ്രമുഖ നേതാക്കൾ ആശുപത്രിയിലെത്തി വിശ്വാസിനെ സന്ദർശിച്ചിരുന്നു. 20 വര്‍ഷമായി ഭാര്യയും കുട്ടിയുമായി ലണ്ടനില്‍ താമസിക്കുന്ന രമേശ് തന്റെ കുടുംബത്തെ കാണാനാണ് ഇന്ത്യയിലേക്ക് എത്തിയത്. സന്ദര്‍ശനത്തിന് ശേഷം തിരികെ ലണ്ടനിലേയ്ക്ക് സഹോദരനൊപ്പം മടങ്ങുന്നതിനിടെയിലായിരുന്നു അപകടം സംഭവിച്ചത്. എയര്‍ ഇന്ത്യ 171 വിമാനത്തില്‍ 11A നമ്പര്‍ സീറ്റായിരുന്നു ഇദ്ദേഹത്തിന്റേത്. "എന്റെ കൺമുന്നിൽവെച്ച് ആളുകൾ മരിച്ച്...
ഹെൽത്ത് സെന്ററിൽ നിന്ന് ലഭിച്ച പാരസെറ്റമോൾ ഗുളികയിൽ കമ്പിക്കഷ്ണം
Kerala News

ഹെൽത്ത് സെന്ററിൽ നിന്ന് ലഭിച്ച പാരസെറ്റമോൾ ഗുളികയിൽ കമ്പിക്കഷ്ണം

മണ്ണാർക്കാട് പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്ന് നൽകിയ പാരസെറ്റമോൾ ഗുളികയിൽ കമ്പിക്കഷണം കണ്ടെന്ന് പരാതി. പനിക്കുള്ള ഗുളിക പൊട്ടിച്ചു കഴിക്കാനുള്ള നിർദ്ദേശപ്രകാരം പൊട്ടിച്ചു നോക്കിയപ്പോൾ കമ്പിക്കഷണം കണ്ടെന്ന് മരുന്ന് വാങ്ങിയ ആസിഫ് പറഞ്ഞു. ആസിഫിന്റെ മകനുവേണ്ടിയാണ് പ്രൈമറി ഹെൽത്ത് സെന്ററിൽ പോയത്. സംഭവത്തിൽ മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിന് പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം. മണ്ണാർക്കാട് നഗരസഭ ജനകീയ ആരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം....
ഹൈദരാബാദ് ബീഗംപേട്ട് വിമാനത്താവളത്തിൽ ബോംബ് ഭീഷണി
National

ഹൈദരാബാദ് ബീഗംപേട്ട് വിമാനത്താവളത്തിൽ ബോംബ് ഭീഷണി

ഹൈദരാബാദ്: ഹൈദരാബാദിലെ ബീഗം പേട്ട് വിമാനത്താവളത്തിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് പരിശോധന. ബുധനാഴ്ച രാവിലെ ഇമെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്. തുടർന്ന് ബോംബ് നിർവീര്യമാക്കാൻ സ്ക്വാഡിനെ വിന്യസിക്കുകയും ശക്തമായ പരിശോധനകൾ നടത്തുകയും ചെയ്തതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
ഇറാൻ- ഇസ്രയേൽ സംഘർഷം; പൗരന്മാരോട് വാട്‌സ്ആപ്പ് ഡിലീറ്റ്  ചെയ്യാന്‍ ആവശ്യപ്പെട്ട് ഇറാൻ
World, Top News

ഇറാൻ- ഇസ്രയേൽ സംഘർഷം; പൗരന്മാരോട് വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇറാൻ

ഇറാൻ- ഇസ്രയേൽ സംഘർഷത്തിൽ പൗരന്‍മാരോട് സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും മറ്റ് ഡിവൈസുകളില്‍ നിന്നും വാട്‌സ്ആപ്പ്ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇറാന്‍. ഇറാനിയന്‍ ടെലിവിഷനിലൂടെ പുറത്തുവന്ന നിര്‍ദേശത്തില്‍ പൗരന്‍മാര്‍ മൊബൈല്‍ ഫോണുകളില്‍ നിന്നും ഡിവൈസുകളില്‍ നിന്നും വാട്സ്ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഉപയോക്താക്കള്‍ പങ്കിടുന്ന വിവരങ്ങള്‍ ശേഖരിച്ച് വാട്‌സ്ആപ്പ് ഇസ്രയേലിന് പങ്കിടുന്നതായും ഇറാന്‍ ആരോപിച്ചു. എന്നാല്‍, ഇറാന്റെ ആരോപണം തള്ളി വാടസ്ആപ്പും രംഗത്തു വന്നു. ഇത്തരം തെറ്റായ അവകാശവാദങ്ങള്‍ അത്യാവശ്യ സമയത്ത് സേവനങ്ങള്‍ തടസ്സപ്പെടുത്തുന്നതിന് ഇടയാക്കുമെന്നും അറിയിച്ചു. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോഗിക്കുന്നുണ്ട്. ഉപയോക്താക്കളുടെ കൃത്യമായ ലൊക്കേഷനുകള്‍ ട്രാക്ക് ചെയ്യുന്നില്ലെന്നും, ആര്‍ക്കാണ് സന്ദേ...
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം; 110 ഇന്ത്യൻ വിദ്യാര്‍ത്ഥികളെ ഇന്ന് ഡല്‍ഹിയില്‍ എത്തിച്ചേക്കും
World, Top News

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം; 110 ഇന്ത്യൻ വിദ്യാര്‍ത്ഥികളെ ഇന്ന് ഡല്‍ഹിയില്‍ എത്തിച്ചേക്കും

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാ​ഗമായി ഇന്ന് 110 വിദ്യാര്‍ത്ഥികളെ ഡല്‍ഹിയില്‍ എത്തിച്ചേക്കും. അര്‍മീനിയ, യുഎഇ എന്നീ രാജ്യങ്ങള്‍ വഴി കടല്‍, കര മാര്‍ഗങ്ങളിലൂടെയാണ് തിരികെ അയക്കുന്നത്. ടെഹ്റാനിലും പരിസരങ്ങളിലുമുള്ള പതിനായിരത്തോളം ഇന്ത്യക്കാരെ അടുത്ത ദിവസങ്ങളിലായി ഇന്ത്യയിലെത്തിക്കും. നിലവിലുള്ള 10000 ഇന്ത്യക്കാരിൽ 6000 പേര്‍ വിദ്യാര്‍ത്ഥികളാണ്. ഇതിൽ 600 പേരെ ഇന്നലെ ടെഹ്‌റാനില്‍ നിന്നും ക്വോമിലേക്ക് മാറ്റിയിരുന്നു. ഉര്‍മിയയിലെ 110 വിദ്യാര്‍ത്ഥികളെയാണ് കരമാര്‍ഗം അര്‍മേനിയന്‍ അതിര്‍ത്തിയിലെത്തിച്ചത്. ഇവരെ വ്യോമമാര്‍ഗം ഡല്‍ഹിയിലെത്തിക്കും. ജമ്മു-കശ്മീര്‍, കര്‍ണാടക, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള 1500-ഓളം ഇന്ത്യക്കാരെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കു...
തമിഴ് നടൻ ആര്യയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റൈഡ്
Breaking News

തമിഴ് നടൻ ആര്യയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റൈഡ്

ചെന്നൈ: തമിഴ് നടൻ ആര്യയുടെ വീട്ടിൽ ആദായനികുതി വകുപ്പ് റൈഡ്. നികുതി വെട്ടിപ്പ് വരുമാനത്തിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചു എന്നിങ്ങനെയാണ് ആര്യക്കെതിരെയുള്ള ആരോപണങ്ങൾ. ആര്യയുടെ വീട്ടിലും ഹോട്ടലുകളിലും ബിസിനസ് സ്ഥാപനങ്ങളിലും ആണ് റൈഡ് നടക്കുന്നത്. ചെന്നൈയിലെ കൊട്ടിവാകം, കിൽപ്പോക്ക്, വേളാച്ചേരി, അണ്ണാനഗർ എന്നിവിടങ്ങളിലാണ് ആര്യയുടെ ഹോട്ടലുകൾ പ്രവർത്തിക്കുന്നത്....