BREAKING NEWS


Blog

സംസ്ഥാനത്ത് നവംബര്‍ ഒന്ന് മുതല്‍ ഹെവി വാഹനങ്ങള്‍ക്ക്  ബ്ലൈന്‍ഡ് സ്‌പോട്ട് മിറര്‍ നിര്‍ബന്ധം
Kerala News

സംസ്ഥാനത്ത് നവംബര്‍ ഒന്ന് മുതല്‍ ഹെവി വാഹനങ്ങള്‍ക്ക്  ബ്ലൈന്‍ഡ് സ്‌പോട്ട് മിറര്‍ നിര്‍ബന്ധം

നവംബർ ഒന്ന് മുതൽ സംസ്ഥാനത്ത് ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട്ട് മിറർ നിർബന്ധമാക്കി. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെയാണ് തീരുമാനം. കെഎസ്ആർടിസി ബസ്സുകൾക്കും സ്കൂൾ വാഹനങ്ങൾക്കും നിർദേശം ബാധകമാണ്. ഹെവി വാഹന ഡ്രൈവർമാരുടെ ബ്ലൈൻഡ് സ്പോട്ടുകളിൽ ആണ് കൂടുതൽ അപകടങ്ങൾ നടന്നിട്ടുള്ളത് എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ബ്ലൈൻഡ് സ്പോട്ട് മിററിന്റെ ശരിയായ ഉപയോഗം സംബന്ധിച്ച് ഡ്രൈവർമാർക്ക് മോട്ടോർ വാഹന വകുപ്പ് (എംവിഡി) ബോധവത്കരണം നൽകണമെന്നും സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. ഡ്രൈവിംഗ് സ്കൂളുകൾ ഇതേപ്പറ്റി പഠിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. ...
രാഹുല്‍ മാങ്കൂട്ടത്തിലിന് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷന്‍; എംഎല്‍എ സ്ഥാനത്ത് തുടരും.
Politics

രാഹുല്‍ മാങ്കൂട്ടത്തിലിന് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷന്‍; എംഎല്‍എ സ്ഥാനത്ത് തുടരും.

ലൈംഗിക ആരോപണങ്ങൾക്ക് പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു. എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടതില്ല എന്ന നിലപാടിലാണ് പാർട്ടി. ആറ് മാസത്തേക്കാണ് സസ്പെൻഷൻ. രാഹുലിനെതിരേ ഉയർന്ന ആരോപണങ്ങളിൽ പാർട്ടി അന്വേഷണം ഉണ്ടായേക്കില്ല. നടപടി സസ്പെഷനിൽ മാത്രമായി ഒതുങ്ങും. ഇനിമുതൽ പാർട്ടിയുടേയോ മുന്നണിയുടേയോ പാർലമെന്ററി പാർട്ടി യോഗത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ അംഗമായിരിക്കില്ല. എം.എൽ.എ സ്ഥാനം പെട്ടെന്ന് രാജിവെപ്പിച്ചാൽ വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പ് സാധ്യത മുമ്പിൽ കണ്ടാണ് പാർട്ടി നിലപാട് എന്നാണ് സൂചന. നിയമസഭാ സമ്മേളനങ്ങളിൽ രാഹുൽ പാർലമെന്ററി പാർട്ടിയുടെ ഭാഗമായി ഉണ്ടാകില്ല.രാഹുൽ രാജിവെക്കുമെന്ന അഭ്യൂഹങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. എന്നാൽ പ്രതിരോധിച്ച് നിൽക്കാനായിരുന്നു രാഹുലിന്റെ ശ്രമം. പാർട്ടിക്കുള്ളിൽ നിന്ന് തന്നെ രാഹുലിനെതിരേ ശക്തമായ പ്രതി...
നിമിഷപ്രിയയെ രണ്ട് ദിവസത്തിനകം തൂക്കിലേറ്റും, മാദ്ധ്യമങ്ങളെ വിലക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി<br>
Crime

നിമിഷപ്രിയയെ രണ്ട് ദിവസത്തിനകം തൂക്കിലേറ്റും, മാദ്ധ്യമങ്ങളെ വിലക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി : യമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വാർത്തകൾ അടുത്ത് മൂന്ന് ദിവസത്തേക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യം. പൊതുപ്രവർത്തകനും അഭിഭാഷകനുമായ കെ എ പോളാണ് ഇതുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതിയിൽ സമ‌ർപ്പിച്ചത്. ഈ മാസം 24നോ 25നോ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുമെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും കെ എ പോൾ കോടതിയെ അറിയിച്ചു. നിമിഷപ്രിയയുടെ ആവശ്യപ്രകാരമാണ് കോടതിയെ സമീപിച്ചതെന്നാണ് കെ എ പോൾ വ്യക്തമാക്കുന്നത്. മൂന്ന് ആവശ്യങ്ങളാണ് ഹർജിയിൽ പറയുന്നത്.മൂന്ന് ദിവസത്തേക്ക് നിമിഷപ്രിയയുമായി ബന്ധപ്പെട്ടുളള വാർത്തകൾ മാദ്ധ്യമങ്ങൾ നൽകുന്നത് വിലക്കണം, നിമിഷപ്രിയ ആക്ഷൻ കൗൺസിലിന്റെ ലീഗൽഅഡ്വവൈസറായ സുഭാഷ് ചന്ദ്രനും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരും ഈ വിഷയത്തിൽ നടത്തുന്ന ചർച്ചകൾ താൽക്കാലികമായി നിർത്തിവയ്ക്കണമെന്നും ഹർജിയിൽ ആവശ്യപ...
വരുന്നു, ഇന്ത്യയിൽ ഓപ്പൺ ;അടുത്ത മാസം പ്രവർത്തനം ആരംഭിക്കും
Technology

വരുന്നു, ഇന്ത്യയിൽ ഓപ്പൺ ;അടുത്ത മാസം പ്രവർത്തനം ആരംഭിക്കും

ചാറ്റ് ജിപിടി വികസിപ്പിച്ച പ്രമുഖ കമ്പനിയായ ഓപ്പണ്‍ എഐ ഇന്ത്യയില്‍ ഓഫീസ് തുടങ്ങുന്നു. ഈ വര്‍ഷം അവസാനം ന്യൂഡല്‍ഹിയില്‍ തങ്ങളുടെ ആദ്യ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഓപ്പണ്‍എഐ പ്രഖ്യാപിച്ചു. കമ്പനിയുടെ ആഗോള വികാസത്തിലെ ഒരു പ്രധാന ചുവടുവയ്പ്പായാണ് ഇതിനെ കാണുന്നതെന്ന് കമ്പനി അറിയിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് അതിവേഗം വളരുന്ന വിപണിയാണ് ഇന്ത്യയുടേത്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ആദ്യത്തെ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുമെന്നും ഓപ്പണ്‍ എഐ അറിയിച്ചു.'ഞങ്ങളുടെ ആദ്യ ഓഫീസ് തുറക്കുന്നതും ഒരു പ്രാദേശിക ടീമിനെ കെട്ടിപ്പടുക്കുന്നതും രാജ്യത്തുടനീളം വിപുലമായ എഐ കൂടുതല്‍ ആക്സസ് ചെയ്യുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയിലെ ഒരു സുപ്രധാന ചുവടുവെയ്പ്പാണ്.ഇന്ത്യയ്ക്ക് വേണ്ടിയും ഇന്ത്യയുമായി ചേര്‍ന്നും എഐ വികസിപ്പിക്കുകയാണ് ലക്ഷ്യം. സെപ്റ്റംബറില്‍ ...
ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് സർക്കാരിന്റെ ഓണ സമ്മാനം; കുടിശ്ശികയടക്കം രണ്ട് മാസത്തെ പെന്‍ഷന്‍ അനുവദിച്ചു.
Kerala News

ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് സർക്കാരിന്റെ ഓണ സമ്മാനം; കുടിശ്ശികയടക്കം രണ്ട് മാസത്തെ പെന്‍ഷന്‍ അനുവദിച്ചു.

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുന്നത്. ഓഗസ്റ്റിലെ പെൻഷന് പുറമെ ഒരു ഗഡു കുടിശ്ശിക കൂടിയാണ് അനുവദിച്ചത്. ശനിയാഴ്ച മുതൽ ഇത് ഗുണഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ 48.42 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യേണ്ടത്. ...
ആദ്യം വാക്സീൻ, പിന്നീട് വന്ധ്യംകരണം; എന്നിട്ട് തെരുവുനായകളെ പിടികൂടിയ സ്ഥലത്ത് തുറന്നുവിടാം-സുപ്രീംകോടതി
National

ആദ്യം വാക്സീൻ, പിന്നീട് വന്ധ്യംകരണം; എന്നിട്ട് തെരുവുനായകളെ പിടികൂടിയ സ്ഥലത്ത് തുറന്നുവിടാം-സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹി-എൻസിആർ മേഖലയിലെ എല്ലാ തെരുവുനായകളെയും പ്രതിരോധ കുത്തിവയ്പിനും വന്ധ്യംകരണത്തിനും ശേഷം പിടികൂടിയ സ്ഥലങ്ങളിൽതന്നെ തുറന്നുവിടാൻ സുപ്രീം കോടതി നിർദേശം. തെരുവുനായകളെ പിടികൂടി അഭയകേന്ദ്രങ്ങളിൽ പാർപ്പിക്കണമെന്നുള്ള മുൻ ഉത്തരവിൽ ഭേദഗതി വരുത്തിയാണ് മൂന്നംഗ ബെഞ്ചിന്റെ പുതിയ ഉത്തരവ്. പേവിഷബാധയുള്ളതും അക്രമകാരികളുമായ നായകളെ അഭയകേന്ദ്രങ്ങളിൽ തന്നെ താമസിപ്പിക്കണമെന്നും ബെഞ്ച് നിർദേശിച്ചു. തെരുവുനായകൾക്ക് പൊതുവിടങ്ങളിൽ ഭക്ഷണം നൽകുന്നത് അനുവദനീയമല്ലെന്നും ബെഞ്ച് വ്യക്തമാക്കി. നായകൾക്ക് ഭക്ഷണം നൽകാൻ മുൻസിപ്പൽ വാർഡുകളിൽ പ്രത്യേക സ്ഥലങ്ങൾ ഒരുക്കണമെന്ന് അധികൃതർക്ക് കോടതി നിർദേശം നൽകി. നിർദേശം ലംഘിക്കുന്നവർക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് നെഹ്ത, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് മുൻഉത്തരവ് പുനഃപരിശോധിച്ചത്. വിഷയം വിപുലീകരിക്ക...
സി.എം.എസ് കോളജ് യൂണിയൻ പിടിച്ച് കെ.എസ്.യു;  37 വർഷത്തിന് ശേഷം വിജയം
Kottayam

സി.എം.എസ് കോളജ് യൂണിയൻ പിടിച്ച് കെ.എസ്.യു;  37 വർഷത്തിന് ശേഷം വിജയം

കോട്ടയം സിഎംഎസ് കോളജിൽ 37 വർഷങ്ങൾക്ക് 15ൽ 14 സീറ്റും നേടി സിഎംഎസ് കോളേജ് യൂണിയൻ പിടിച്ചെടുത്ത് കെ.എസ്.യു. ആകെയുള്ള 15 ൽ 14 സീറ്റിലും കെ.എസ്.യു സ്ഥാനാർഥികൾ ജയിച്ചു. എസ്എഫ്ഐക്ക് ലഭിച്ചത് ഫസ്റ്റ് ഡി.സി പ്രതിനിധി സീറ്റ് മാത്രം. 37 വർഷത്തിനു ശേഷമാണ് സിഎംഎസ് കോളേജിൽ യൂണിയൻ കെ.എസ്.യുവിന് ലഭിക്കുന്നത്. കെഎസ്യു വിലെ ഫഹദ് സി ആകും യൂണിയൻ ചെയർമാൻ. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി അലൻ ബിജുവും ജോൺ കെ. ജോസും തിരഞ്ഞെടുക്കപ്പെട്ടു. ടി.എസ് സൗപർണിക ആർട്സ് ക്ലബ് സെക്രട്ടറിയായും മാഗസിൻ എഡിറ്ററായി മജു ബാബുവും ഉൾപ്പെടുന്ന 15 അംഗ യൂണിയൻ അംഗങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്.തിരഞ്ഞെടുപ്പിനു ശേഷം നടന്ന വോട്ടെണ്ണലിനിടെ എസ്എഫ്ഐ- കെഎസ്യു പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിനെത്തുടർന്ന് ഫലപ്രഖ്യാപനം മാറ്റി വച്ചിരുന്നു. വൈകിട്ട് നാലര മുതൽ തുടങ്ങിയ സംഘർഷത്തിനും അക്രമത്തിനും ഒടുവിൽ പത്ത് മണിയോടെയാണ് വിദ്യാർഥികൾപിരിഞ്...
‘ദ റവല്യൂഷണറി റാപ്പര്‍’; വേടനെക്കുറിച്ചുള്ള ലേഖനം സിലബസില്‍ ഉള്‍പ്പെടുത്തി കേരള സര്‍വകലാശാല
Education

‘ദ റവല്യൂഷണറി റാപ്പര്‍’; വേടനെക്കുറിച്ചുള്ള ലേഖനം സിലബസില്‍ ഉള്‍പ്പെടുത്തി കേരള സര്‍വകലാശാല

റാപ്പര്‍ വേടനെക്കുറിച്ചുള്ള ലേഖനം സിലബസില്‍ ഉള്‍പ്പെടുത്തി കേരള സര്‍വകലാശാല. നാലാം വര്‍ഷ ബിരുദ സിലബസില്‍ 'വേടന്‍ ദ റവല്യൂഷണറി റാപ്പര്‍' എന്ന തലക്കെട്ടിലാണ് ലേഖനം. മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സ് ആയ കേരള സ്റ്റഡീസ് ആര്‍ട് ആന്‍ഡ് കള്‍ച്ചറല്‍ കോഴ്‌സിലാണ് വേടനെക്കുറിച്ച് പഠിക്കുക.വേടന്റെ സംഗീതം സാമൂഹിക നീതി, അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ അവകാശങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി പാഠപുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെ പോരാട്ടത്തെക്കുറിച്ചുള്ള ആഴത്തിലുള്ള വരികളാണ് വേടന്റേതെന്നും മലയാളം റാപ്പില്‍ അദ്ദേഹം പ്രതിരോധത്തിന്റെയും ശാക്തീകരണത്തിന്റെയും പ്രതീകമാണെന്നും പാഠപുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. തിരുമാലി എന്ന റാപ്പറെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. കേരളത്തിലെ തൊഴിലാളി വര്‍ഗം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ളതാണ് തിരുമാലിയുടെ റാപ്പെന്ന് പാഠ...
ഏഷ്യാകപ്പിൽ പാകിസ്താനുമായി കളിക്കുന്നതിന് വിലക്കില്ല, എന്നാൽ പരമ്പരകൾക്ക് അനുമതിയില്ല.<br><br>
Sports

ഏഷ്യാകപ്പിൽ പാകിസ്താനുമായി കളിക്കുന്നതിന് വിലക്കില്ല, എന്നാൽ പരമ്പരകൾക്ക് അനുമതിയില്ല.

അടുത്തമാസം യുഎഇയിൽ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാകിസ്താനുമായി കളിക്കുന്നതിൽ നിന്ന് ഇന്ത്യൻ ടീമിനെ തടയില്ലെന്ന് കേന്ദ്ര കായികമന്ത്രാലയം വ്യക്തമാക്കി. എന്നാൽ, ഇരുരാഷ്ട്രങ്ങളും തമ്മിൽ പരമ്പരകൾ നടത്തുന്നതിന് അനുമതിയുണ്ടാവില്ല. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരേ ഇന്ത്യ കളിക്കുന്നതിൽ വിവിധകോണുകളിൽനിന്ന് വിമർശനമുയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രാലയം നിലപാടറിയിച്ചത്. ചാമ്പ്യൻഷിപ്പുകളിൽ മത്സരിക്കുന്നത് തടയുന്നത് ഒളിമ്പിക് ചാർട്ടറിന് വിരുദ്ധമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നടക്കുന്ന ഏഷ്യൻ ഹോക്കി ചാമ്പ്യൻഷിപ്പിൽനിന്ന് പാകിസ്താൻ പിന്മാറിയിരുന്നു. ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് കീഴില്‍ നടക്കുന്ന ഏഷ്യാ കപ്പിലും മാത്രമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കാറുള്ളത്. 2008-ലെ മുംബൈ ഭീകരാക്രമണത്തോടെ  , 200...
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; മലപ്പുറം സ്വദേശിയായ 47കാരന് രോഗബാധ
Health

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; മലപ്പുറം സ്വദേശിയായ 47കാരന് രോഗബാധ

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം  സ്ഥിരീകരിച്ചു. മലപ്പുറം ചേലമ്പ്രം സ്വദേശിയായ 47 കാരനാണ് രോഗം സ്ഥീരീകരിച്ചത്. കടുത്ത പനി അടക്കമുള്ള രോഗലക്ഷണങ്ങളോടെ ഇയാള്‍ കഴിഞ്ഞ 20 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ നടത്തിയ സിഎസ്എഫ് പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതു വയസ്സുകാരിയും സഹോദരനായ എഴു വയസ്സുള്ള കുട്ടി അടക്കം നാലുപേരാണ്  കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്നത്. മലപ്പുറം സ്വദേശിയായ യുവിവിനും കൂടി രോഗം സ്ഥീരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം അഞ്ചായി. ഇതില്‍ മൂന്നു കുട്ടികള്‍ ഉള്‍പ്പെടുന്നു. ചികിത്സയിലുള്ള മൂന്നു മാസം പ്രായമുള്ള കുട്ടിയും 11 വയസ്സുകാരിയും വെന്റിലേറ്ററിലാണുള്ളത്. ...