BREAKING NEWS


Blog

യുഎസ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച 50% തീരുവ നാളെ മുതൽ പ്രാബല്യത്തിൽ
National

യുഎസ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച 50% തീരുവ നാളെ മുതൽ പ്രാബല്യത്തിൽ

റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച 50% തീരുവ  നാളെ  പ്രാബല്യത്തിൽ വരും. ഇതു സംബന്ധിച്ച കരട് നോട്ടിസ് ട്രംപ് ഭരണകൂടം പുറത്തിറക്കി. ഇന്ത്യയുമായി സമവായത്തിനില്ലെന്ന് വ്യക്തമാക്കുന്നതാണ് യുഎസിന്റെ ഈ നടപടി. ട്രംപ് മധ്യസ്ഥത വഹിച്ച യുക്രെയ്ൻ-റഷ്യ സമാധാനനീക്കം പൊളിഞ്ഞ സാഹചര്യത്തിൽക്കൂടിയാണ് ഇന്ത്യയ്ക്കെതിരെ കനത്തചുങ്കം ചുമത്തുന്ന നീക്കവുമായി മുന്നോട്ടുപോകാൻ യുഎസിനെ പ്രേരിപ്പിച്ചത്. റഷ്യൻ പ്രസിഡന്റ് പുട്ടിന് യുക്രേനിയൻ നേതാവ് സെലെൻസ്കിയെ ഇഷ്ടമല്ലെന്നും അതാണ് ഇരുവരും തമ്മിലെ ചർച്ചയ്ക്ക് പുട്ടിൻ തയാറാകാത്തതെന്നും ട്രംപ് ആരോപിച്ചു. സമാധാന ചർച്ചകൾക്ക് റഷ്യ വഴങ്ങിയില്ലെങ്കിൽ, റഷ്യയുമായി വ്യാപാരബന്ധം പുലർത്തുന്ന രാജ്യങ്ങൾക്കുമേൽ കൂടുതൽ തീരുവ ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിനിടെ ട്രംപ് ചൈനയ്ക്കുനേരെയും കടുത്ത രോഷം പ്ര...
കൊച്ചി മെട്രോ അങ്കമാലിയിലേക്ക്; ഹരിയാന കമ്പനി പഠനം തുടങ്ങി, റിപ്പോര്‍ട്ട് ആറ് മാസത്തിനകം
Ernakulam

കൊച്ചി മെട്രോ അങ്കമാലിയിലേക്ക്; ഹരിയാന കമ്പനി പഠനം തുടങ്ങി, റിപ്പോര്‍ട്ട് ആറ് മാസത്തിനകം

കൊച്ചി മെട്രൊ റെയില്‍ ആലുവയില്‍ നിന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ട് വഴി അങ്കമാലിയിലേക്ക് നീട്ടുന്ന മൂന്നാംഘട്ട മൂന്നാം ഘട്ട വികസന പദ്ധതിക്കുള്ള റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പഠനം ആരംഭിച്ചു. ഹരിയാന ആസ്ഥാനമായുള്ള സിസ്ട്ര എംവിഎ കണ്‍സള്‍ട്ടിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് മെട്രോ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ടിനുള്ള (ഡിപിആര്‍) പഠനം നടത്തുന്നത്. 1.03 കോടി രൂപ ചിലവഴിച്ചുള്ള ഡിപിആര്‍ ആറ് മാസത്തിനുള്ളില്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം.മെട്രോ പാത അങ്കമാലിവരെ ദീര്‍ഘിപ്പിക്കണമെന്നും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമായി കണക്ടവിറ്റി വേണമെന്നുമുള്ള ദീര്‍ഘകാലത്തെ ആവശ്യത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നതെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ പറഞ്ഞു. ഈ മേഖലയിലെ ജനങ്ങള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള യാത്രാ സൗകര്യവും ഈ പ്രദേ...
റഷ്യയിലെ  വലിയ ആണവനിലയത്തിനുനേരെ ഡ്രോണാക്രമണം; യു എസ് നിർമിത മിസൈലിന് നിയന്ത്രണം
National

റഷ്യയിലെ  വലിയ ആണവനിലയത്തിനുനേരെ ഡ്രോണാക്രമണം; യു എസ് നിർമിത മിസൈലിന് നിയന്ത്രണം

യുക്രൈൻ ഞായറാഴ്ച നടത്തിയ ഡ്രോണാക്രമണത്തിൽ റഷ്യയിലെ ഏറ്റവുംവലിയ ആണവനിലയങ്ങളിലൊന്നായ കുർസ്ക് ആണവനിലയത്തിനു തീപ്പിടിച്ചു. നിലയത്തിലെ ഒരു ഓക്സിലിയറി ട്രാൻസ്ഫോമറിന് കേടുപറ്റുകയും റിയാക്ടറുകളൊന്നിന്റെ പ്രവർത്തനശേഷിയിൽ 50 ശതമാനം കുറവുണ്ടാകുകയുംചെയ്തു. ഉസ്ത് ലൂഗയിലെ നോവാടെക്കിന്റെ ഒരു ഇന്ധനക്കയറ്റുമതി ടെർമിനലിലും യുക്രൈൻ ആക്രമണത്തിൽ തീപ്പിടിച്ചു. ആണവവികിരണ തോത് സാധാരണ നിലയിലാണെന്നും തീപ്പിടിത്തങ്ങളിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു. 1991-ൽ യുക്രൈൻ സോവിയറ്റ് യൂണിയനിൽനിന്ന് സ്വതന്ത്രമായതിന്റെ വാർഷികദിനത്തിലായിരുന്നു ആക്രമണം. റഷ്യയുടെ വിവിധഭാഗങ്ങളിലായി ഞായറാഴ്ച 95 യുക്രൈൻ ഡ്രോണുകളെങ്കിലും തടഞ്ഞതായി റഷ്യൻ പ്രതിരോധമന്ത്രാലയം പറഞ്ഞു. യുക്രൈൻ അതിർത്തിയിൽനിന്ന് 60 കിലോമീറ്റർ മാത്രം അകലെയുള്ള കുർസ്ക് ആണവനിലയത്തെ ലക്ഷ്യമാക്കിവന്ന ഡ്രോണിനെ വ്യോമപ്രതിരോധസംവിധാനം തടഞ്ഞിരുന്നു. എന്നാൽ...
ഇന്ത്യയിലെ ആദ്യമായി സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് ഇന്ത്യൻ റെയിൽവേ
National

ഇന്ത്യയിലെ ആദ്യമായി സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് ഇന്ത്യൻ റെയിൽവേ

വാരാണസി: റെയില്‍പ്പാളങ്ങള്‍ക്കിടയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് ആദ്യമായി വൈദ്യുതി ഉത്പാദിപ്പിച്ച് റെയില്‍വേ. വാരാണസിയിലെ ബനാറസ് ലോക്കോമോട്ടീവ് വര്‍ക്സ് വര്‍ക്‌ഷോപ്പ് ലൈനിലാണ് ഈ പരീക്ഷണം നടത്തി വിജയിച്ചത്. 70 മീറ്റര്‍ നീളത്തില്‍ 28 പാനലുകളാണ് സ്ഥാപിച്ചത്. ഈ പാനല്‍ വഴി 15 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചു. ഹരിത ഊര്‍ജ്ജ നവീകരണത്തില്‍ റെയില്‍വേയുടെ നാഴികക്കല്ലാണിത്.'ഇന്ത്യന്‍ റെയില്‍വേ ചരിത്രത്തില്‍ ആദ്യം! വാരാണസിയിലെ ബനാറസ് ലോക്കോമോട്ടീവ് വര്‍ക്ക്‌സ്, റെയില്‍വേ ട്രാക്കുകള്‍ക്കിടയില്‍ ഇന്ത്യയിലെ ആദ്യത്തെ 70 മീറ്ററില്‍ റിമൂവബിള്‍ സോളാര്‍ പാനല്‍ സംവിധാനം (28 പാനലുകള്‍, 15KWp) കമ്മീഷന്‍ ചെയ്തു. ഹരിതവും സുസ്ഥിരവുമായ റെയില്‍ ഗതാഗതത്തിലേക്കുള്ള ഒരു ചുവടുവയ്പ്പ്.' റെയില്‍വേ എക്‌സ് പോസ്റ്റില്‍ പറഞ്ഞു. ഇന്ത്യയില്‍ 2249 റെയില്‍വേ സ്റ്റേഷനുകളില്‍ സൗരോര്‍ജത്തില്‍നിന്ന് ഇപ്പോള്‍ 309 മെഗാവാട്ട് ഉത്...
തൃശൂരിൽ ലുലു മാൾ നിർമ്മാണം, വൈകുന്നതിനു പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ; എംഎ യൂസഫലി
Kerala News

തൃശൂരിൽ ലുലു മാൾ നിർമ്മാണം, വൈകുന്നതിനു പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ; എംഎ യൂസഫലി

തൃശൂരിൽ ലുലു മാളിന്റെ നിർമാണം വൈകുന്നതിന് പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഇടപെടലാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ഒരു രാഷ്ട്രീയ പാർട്ടിയിലെ വ്യക്തി നൽകിയ അനാവശ്യമായ കേസ് കാരണമാണ് രണ്ടര വർഷം മുമ്പ് ആരംഭിക്കേണ്ടിയിരുന്ന പദ്ധതി മുന്നോട്ട് കൊണ്ടുപോകാനാവാത്തതെന്നും അദ്ദേഹം പറഞ്ഞു. ചിയ്യാരത്ത് തൃശൂർ മാനേജ്‌മെന്റ് അസോസിയേഷൻ (ടി.എം.എ) ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂവായിരത്തോളം പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുമായിരുന്ന ബൃഹത്തായ പദ്ധതിയാണ് ഇതോടെ പ്രതിസന്ധിയിലായത്. മാളിനായി സ്ഥലം ഏറ്റെടുത്ത് നിർമാണത്തിന്റെ പ്രാരംഭ ഘട്ടത്തിലെത്തിയപ്പോഴാണ് കേസ് വന്നത്. രണ്ടര വർഷമായി കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. രാജ്യത്ത് പുതിയ സംരംഭങ്ങൾ തുടങ്ങുമ്പോൾ പലതരം പ്രതിസന്ധികൾ നേരിടേണ്ടി വരും. നിയമപരമായ തടസ്സങ്ങൾ നീങ്ങുന്ന മുറയ്ക്ക് തൃശൂരിലെ മാൾ യാഥാർഥ്യമാകുമെന്നും അദ്ദേഹം കൂട്...
ചൈനയിൽ ബഹിരാകാശ യാത്രികര്‍ക്ക് കൂട്ടായി  വുക്കോങ് എ ഐ എത്തി<br><br>
Technology

ചൈനയിൽ ബഹിരാകാശ യാത്രികര്‍ക്ക് കൂട്ടായി  വുക്കോങ് എ ഐ എത്തി

ചൈനയുടെ ബഹിരാകാശ നിലയമായ ടിയാങ്‌ഗോങിലെ ബഹിരാകാശ യാത്രികര്‍ക്ക് കൂട്ടായി പുതിയൊരു അംഗം കൂടിയെത്തുന്നു. യാത്രികര്‍ക്ക് പിന്തുണ നല്‍കുന്നതിനായി തയ്യാറാക്കിയ വുക്കോങ് എന്ന എഐ ചാറ്റ് ബോട്ടാണ് ചൈന ബഹിരാകാശ നിലയത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. 16-ാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ജേണി റ്റു ദി വെസ്റ്റ് എന്ന ചൈനീസ് നോവലിലെ കഥാപാത്രമായ സുന്‍ വുകോങ് അഥവാ മങ്കി കിങ് എന്ന കഥാപാത്രത്തിന്റെ പേരാണ് ചാറ്റ്‌ബോട്ടിന് നല്‍കിയിരിക്കുന്നത്. ആസൂത്രണം, ഗതിനിര്‍ണയം എന്നിവയില്‍ ചൈനീസ് സഞ്ചാരികളെ സഹായിക്കുന്നതിന് വേണ്ടിയാണ്  വുക്കോങ് എഐ രൂപകല്‍പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം മുതല്‍ ചാറ്റ്‌ബോട്ട് ബഹിരാകാശ നിലയത്തില്‍ സജീവമാണ്. മൂന്ന് ബഹിരാകാശ സഞ്ചാരികളുടെ ബഹിരാകാശ നടത്തത്തിന്  സഹായിയായി വുക്കോങ് ഇതിനകം പ്രവര്‍ത്തിച്ചുകഴിഞ്ഞു. സങ്കീര്‍ണമായ ജോലികള്‍ക്ക് പിന്തുണയായി ഫലപ്രദമായ വിവരങ്ങള്‍ അതിവേഗം നല്‍കാന്‍ ഈ സംവിധാ...
ആലപ്പി റിപ്പിൾസിനെ34 റൺസിന് തോൽപ്പിച്ച് തുടര്‍ച്ചയായ രണ്ടാം ജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്
Sports

ആലപ്പി റിപ്പിൾസിനെ34 റൺസിന് തോൽപ്പിച്ച് തുടര്‍ച്ചയായ രണ്ടാം ജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന് തുടർച്ചയായ രണ്ടാം ജയം. ആലപ്പി റിപ്പിൾസിനെ 34 റൺസിനാണ് കൊച്ചി പരാജയപ്പെടുത്തിയത്. കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആലപ്പി 19.2 ഓവറിൽ 149 റൺസിന് ഓൾഔട്ടായി.നാല് വിക്കറ്റ് വീതം വീഴ്ത്തിയ കെ.എം ആസിഫും മുഹമ്മദ് ആഷിഖും ചേർന്നാണ് ആലപ്പി ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത്.36 പന്തിൽ 33 റൺസെടുത്ത ഓപ്പണർ അക്ഷയ് ചന്ദ്രനും 13 പന്തിൽ നിന്ന് 29 റൺസെടുത്ത അഭിഷേക് നായരുമാണ് ആലപ്പിയുടെ ടോപ് സ്കോറർമാർ. ജലജ് സക്സേന (15 പന്തിൽ 16), ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ (ഒമ്പത് പന്തിൽ 11), അനുജ് ജോട്ടിൻ (15), അക്ഷയ് (5) എന്നിവർക്കാർക്കും ആലപ്പി സ്കോർ ബോർഡിലേക്ക് കാര്യമായ സംഭാവന നൽകാനായില്ല. അർജുൻ സുരേഷ് 16 റൺസെടുത്തു. നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊച്ചി 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തിരുന്നു. ബാറ്റിങ്ങി...
യുഎസിലേക്കുള്ള തപാൽസേവനങ്ങൾ നിർത്തിവെക്കാൻ ഇന്ത്യ
Kerala News

യുഎസിലേക്കുള്ള തപാൽസേവനങ്ങൾ നിർത്തിവെക്കാൻ ഇന്ത്യ

അമേരിക്കയിലേക്കുള്ള മുഴുവൻ തപാൽ സേവനങ്ങളും താൽക്കാലികമായി നിർത്തിവെക്കാൻ ഇന്ത്യ. ഇന്ന് മുതൽ  പ്രാബല്യത്തിൽവരുമെന്ന് തപാൽ വകുപ്പ് അറിയിച്ചു. യുഎസ് കസ്റ്റംസ് ചട്ടങ്ങളിൽ ഓഗസ്റ്റ് അവസാനം നിലവിൽവരുന്നമാറ്റങ്ങൾ ചൂണ്ടിക്കാണിച്ചാണ് തപാൽ വകുപ്പിന്റെ നടപടി. 800 ഡോളർവരെ വിലമതിക്കുന്ന സാധനങ്ങൾക്ക് നൽകിയിരുന്ന ഡ്യൂട്ടി ഫ്രീ ഡി മിനിമിസ് ഇളവ് പിൻവലിക്കുന്ന എക്സിക്യുട്ടീവ് ഉത്തരവ് ജൂലൈമാസം മുപ്പതാം തീയതിയാണ് യുഎസ് പുറപ്പെടുവിച്ചത്. ഓഗസ്റ്റ് 29-ാം തീയതി മുതലാണ് ഈ മാറ്റം പ്രാബല്യത്തിൽവരിക.ഈ മാസം 29 മുതൽ അമേരിക്കയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര തപാൽ ഉരുപ്പടികളും അവയുടെ മൂല്യം പരിഗണിക്കാതെ, കസ്റ്റംസ് തീരുവയ്ക്ക് വിധേയമായിരിക്കുമെന്ന് തപാൽവകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് സേവനങ്ങൾ തൽക്കാലത്തേക്ക് നിർത്തിവെക്കുന്നത്. കത്തുകൾ, രേഖകൾ, 100 യുഎസ് ഡോളർവരെ വിലമതിക്കുന്ന സമ്മാനങ്ങൾ എന്നിവയ്ക്ക് മ...
തോമസ് ഐസക്കിനെ ‘വിജ്ഞാന കേരളം’ ഉപദേശകനാക്കിയതിനെതിരായ ഹർജി ഹൈക്കോടതി തള്ളി
Politics

തോമസ് ഐസക്കിനെ ‘വിജ്ഞാന കേരളം’ ഉപദേശകനാക്കിയതിനെതിരായ ഹർജി ഹൈക്കോടതി തള്ളി

മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ തോമസ് ഐസക്കിനെ 'വിജ്ഞാന കേരളം' പദ്ധതിയുടെ ഉപദേശകനാക്കിയതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. തെറ്റിദ്ധാരണയുണ്ടാക്കുന്ന ഹര്‍ജിയെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രതികരിച്ചത്.ഒരുപാട് തെറ്റിദ്ധാരണകളോടെയാണ് ഹര്‍ജി കോടതിയുടെ മുന്നിലെത്തിച്ചിരിക്കുന്നത്. അതിനാല്‍ ഹര്‍ജിതന്നെ നിലനില്‍ക്കുന്നതല്ലെന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വിധിന്യായത്തിന്റെ പൂര്‍ണരൂപത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങളാണുള്ളത്. തോമസ് ഐസക്കിന്റെ നിയമനം ചോദ്യം  ചെയ്തുകൊണ്ട് പായിച്ചിറ നവാസ് എന്നയാൾ പൊതുതാത്പര്യ ഹര്‍ജി നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട്  പായിച്ചിറ നവാസിനെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങളടക്കം പരിശോധിക്കണമെന്ന നിലപാട് ചീഫ് ജസ്റ്റിസ് കൈക്കൊണ്ടിരുന്നു. പിന്നീട് നവാസിനെ ഒഴിവാക്കി അമിക്കസ് ക്യൂറിയെ വെച്ചാണ് കേസിന്റെ തുടര്‍നടപടിക...
കുട്ടനാടിന്റെ മുഖച്ഛായ മാറ്റാൻ കേന്ദ്രം,  ബഹുമുഖ പദ്ധതികളുടെ റിപ്പോർട്ട്‌ ഉടൻ
Alappuzha

കുട്ടനാടിന്റെ മുഖച്ഛായ മാറ്റാൻ കേന്ദ്രം,  ബഹുമുഖ പദ്ധതികളുടെ റിപ്പോർട്ട്‌ ഉടൻ

കൊച്ചി : കുട്ടനാട്ടിൽ മത്സ്യകൃഷി വ്യാപിപ്പിക്കാൻ കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ബഹുമുഖ പദ്ധതികൾ. ആധുനികവും പരമ്പരാഗതവുമായ കൃഷി രീതികളിൽ മത്സ്യ കർഷകർക്ക് പരിശീലനം നൽകും. നെൽകൃഷിയുമായി ചേർന്നുള്ള സംയോജിത മത്സ്യകൃഷി, കൂടു മത്സ്യകൃഷി, ഒരു മത്സ്യം ഒരു നെല്ല്, ബയോഫ്‌ളോക് മത്സ്യകൃഷി (മത്സ്യ വിസർജ്യവും ഭക്ഷണാവശിഷ്ടങ്ങളും ഉപയോഗപ്പെടുത്തിയുള്ള കൃഷി)എന്നിവയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക. വിശദ പ്രോജക്ട് റിപ്പോർട്ട് ഉടൻ തയ്യാറാക്കും. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.അപ്പർ, ലോവർ കുട്ടനാടിന്റെ വ്യത്യസ്ത സാഹചര്യങ്ങൾക്കനുസൃതമായി ശുദ്ധജലത്തിലും ഓരുജലാശയത്തിലും പ്രത്യേക പദ്ധതികൾ വരും. ഗവേഷണ സ്ഥാപനങ്ങൾ, കേന്ദ്ര ഏജൻസികൾ, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ (കെ.വി.കെ) എന്നിവയുടെ സാങ്കേതിക പിന്തുണയുണ്...