BREAKING NEWS


Blog

കേരളത്തെ ബാലസുരക്ഷിത സംസ്ഥാനമാക്കാൻ നയപരിഷ്കരണവുമായി സര്‍ക്കാര്‍
Kerala News

കേരളത്തെ ബാലസുരക്ഷിത സംസ്ഥാനമാക്കാൻ നയപരിഷ്കരണവുമായി സര്‍ക്കാര്‍

കേരളത്തെ ബാലസുരക്ഷിത സംസ്ഥാനമാക്കാൻ നയപരിഷ്കരണവുമായി സർക്കാർ. മൂന്നുവർഷത്തിനുള്ളിൽ വീടുകളിലും സമൂഹത്തിലും കുട്ടികളെ സുരക്ഷിതരാക്കുന്നതിനാണ് നിലവിലെ നയം പുനഃപരിശോധിക്കുന്നത്. 2016-ൽ നിലവിൽവന്ന നയത്തിൽ കാലോചിതമായ പരിഷ്കരണമാണ് വനിത-ശിശു വികസന വകുപ്പ് ആലോചിക്കുന്നത്. ലഹരിയുപയോഗം, ലിംഗ അസമത്വം എന്നിവ പൂർണമായി ഒഴിവാക്കി പൂർണമായും സുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. കുടുംബവും സമൂഹവും അധ്യാപകരും കുട്ടികളെ സംരക്ഷിക്കുന്നെന്നും ഉറപ്പാക്കും. ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ളവ ഘട്ടംഘട്ടമായി കുറച്ച് അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനാണ് ശ്രമം.ബാലവേല, ദുരുപയോഗം, അവഗണന എന്നിവ അവസാനിപ്പിക്കുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ശിശുസംരക്ഷണസ്ഥാപനങ്ങളിലെ മാനദണ്ഡങ്ങൾ പരിഷ്കരിക്കാനും ആലോചനയുണ്ട്.പൊതുവിദ്യാഭ്യാസം, ആരോഗ്യ കുടുംബക്ഷേമം, പട്ടികജാതി പട്ടികവർഗ വികസനം, കായികം, തൊഴിൽ, പോലീസ്, ഫിഷറീസ്, സാമൂഹികനീത...
ഇനി ഏത് ഭാഷയിലും റീലുകൾ ചെയ്യാം. പുതിയ എ ഐ ടൂൾ അവതരിപ്പിച്ച് മെറ്റ
Technology

ഇനി ഏത് ഭാഷയിലും റീലുകൾ ചെയ്യാം. പുതിയ എ ഐ ടൂൾ അവതരിപ്പിച്ച് മെറ്റ

ഫേസ്ബുക്കിലെയും ഇൻസ്റ്റാഗ്രാമിലെയും ക്രിയേറ്റർമാർക്കായി നിർമ്മിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ട്രാൻസ്ലേഷൻ ടൂളുകൾ അവതരിപ്പിച്ച് മെറ്റ. റീലുകൾ മറ്റൊരു ഭാഷയിലേക്ക് സ്വയം ഡബ്ബ് ചെയ്യുകയും ലിപ് സിങ്ക് ചെയ്യുകയും ചെയ്യുന്നതാണ് സൗജന്യ ടൂൾ. തുടക്കത്തിൽ ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലാണ് ഈ ഫീച്ചർ ലഭ്യമാകുക. സമീപഭാവിയിൽ കൂടുതൽ ഭാഷകളിലേക്ക് വ്യാപിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. റീലുകൾ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കാനും അവരുമായി മികച്ച ആശയവിനിമയം സാധ്യമാക്കാനും സഹായിക്കുന്നതാണ് ടൂൾ. ആഗോളതലത്തിൽ ഫോളോവേഴ്സിനെ സൃഷ്ടിക്കാൻ ടൂൾ സഹായിക്കുമെന്നും കമ്പനി പറയുന്നു. നിർമിതബുദ്ധിയുടെ സഹായത്തോടെ കാഴ്ചക്കാരുമായി അവരുടെ സ്വന്തം ഭാഷയിൽ സംസാരിക്കാൻ ക്രിയേറ്റർമാർക്ക് കഴിയുമെന്നും കമ്പനി ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. ഈ പുതിയ വിവർത്തന സംവിധാനം ക്രിയേറ്റർമാരുടെ പോസ്റ്റുകളും, അടിക്കുറിപ്പുകളും, ബയോകളും സ...
പെട്രോള്‍ പമ്പുകളിലെ ടോയ്‌ലെറ്റ് പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാം; ഉത്തരവിറക്കി ഹൈക്കോടതി
Kerala News

പെട്രോള്‍ പമ്പുകളിലെ ടോയ്‌ലെറ്റ് പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാം; ഉത്തരവിറക്കി ഹൈക്കോടതി

കൊച്ചി: പെട്രോള്‍ പമ്പുകളിലെ ടോയ്‌ലെറ്റുകള്‍ പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാമെന്ന് ഹൈക്കോടതി. പമ്പുകളിലുള്ള ടോയ്‌ലെറ്റുകള്‍ ഉപഭോക്താക്കള്‍ക്കുള്ളതാണെന്നും പൊതുജനങ്ങള്‍ക്ക് ഈ സേവനം അനുവദിക്കേണ്ടതില്ലെന്നുമുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി തിരുത്തി. ദേശീയ പാതയ്ക്ക് സമീപത്തുള്ളതടക്കം എല്ലാ പെട്രോള്‍ പമ്പുകളും 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണമെന്ന് പുതുക്കിയ ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കുന്നു.പെട്രോള്‍ പമ്പുകളിലെ ടോയ്‌ലെറ്റുകളില്‍ ഉപഭോക്താക്കള്‍ക്ക് എന്നപോലെ പൊതുജനങ്ങള്‍ക്കും പ്രവേശനം അനുവദിക്കണം. സംസ്ഥാനത്തുടനീളമുള്ള റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ക്ക് ഉത്തരവ് ബാധകമാണ്. ഉപഭോക്താവല്ലെന്ന കാരണത്താല്‍ ഒരാള്‍ക്ക് പോലും പ്രവേശനം നിഷേധിക്കാന്‍ പാടില്ല. എന്നാല്‍ സുരക്ഷാ മുന്‍കരുതല്‍ ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യത്തില്‍ പ്രവേശനം അനുവദിക്കേണ്ടതില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.സ...
പ്രധാന മന്ത്രിയെ ആര് അറസ്റ്റ് ചെയ്യും? വിവാദ ബില്ല് സംയുക്ത സമിതിയുടെ പരിഗണനയ്ക്ക്
Politics

പ്രധാന മന്ത്രിയെ ആര് അറസ്റ്റ് ചെയ്യും? വിവാദ ബില്ല് സംയുക്ത സമിതിയുടെ പരിഗണനയ്ക്ക്

ന്യൂഡൽഹി: അഞ്ചുവർഷമോ അതിൽകൂടുതലോ ശിക്ഷ ലഭിക്കുന്ന കുറ്റത്തിന് അറസ്റ്റിലായി, 30 ദിവസം ജയിലിൽ കഴിഞ്ഞാൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ള മന്ത്രിമാരെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന വിവാദ ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിയിൽ. ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചത്. ബില്ലവതരണത്തിന് പിന്നാലെ നാടകീയ രംഗങ്ങൾക്ക്‌ ലോക്സഭ സാക്ഷ്യം വഹിച്ചു. ബില്ല് അമിത് ഷായ്ക്ക് നേരെ കീറിയെറിഞ്ഞ് പ്രതിപക്ഷം പ്രതിഷേധിച്ചു. ഈ ബില്ല് ഭരണഘടനയ്ക്ക് വിരുദ്ധമാണ്. അടിസ്ഥാന തത്വങ്ങൾക്ക് നിരക്കാത്തതാണ്. പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ബില്ലാണ് ഇതെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിഷേധങ്ങൾ കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ ബിൽ പാർലമെന്റ് സംയുക്ത സമിതിയുടെ പരിഗണനയ്ക്കു വിട്ടു. പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാൽ, അസദുദ്ദീൻ ഒവൈസി, എൻ.കെ. പ്രേമചന്ദ്രൻ, ...
തർക്കം തീരുന്നു;ഇന്ത്യ- ചൈന അതിര്‍ത്തി നിര്‍ണയം വേഗത്തിലാക്കാന്‍ നടപടി
National

തർക്കം തീരുന്നു;ഇന്ത്യ- ചൈന അതിര്‍ത്തി നിര്‍ണയം വേഗത്തിലാക്കാന്‍ നടപടി

വർഷങ്ങളായി തുടരുന്ന അതിർത്തി തർക്കം തീർക്കാനൊരുങ്ങി ഇന്ത്യയും ചൈനയും. അതിർത്തി നിർണയം എത്രയും വേഗം പൂർത്തിയാക്കാനുള്ള നടപടികളിലേക്ക് ഇരുരാജ്യങ്ങളും കടന്നതായി റിപ്പോർട്ടുകൾ. നിലവിൽ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള യഥാർഥ നിയന്ത്രണരേഖയ്ക്ക് പകരം സ്ഥിരമായ അതിർത്തി നിർണയിക്കുക എന്നതാണ് ലക്ഷ്യം. ചൊവ്വാഴ്ച ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് അതിർത്തി നിർണയം വേഗത്തിലാക്കാൻ തീരുമാനമായത്. ഇക്കാര്യത്തിൽ ഇരുരാജ്യങ്ങളും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ, അതിർത്തി നിർണയത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ഇരുഭാഗത്തും തർക്കമില്ലാത്ത പ്രദേശങ്ങളിലായിരിക്കും തീരുമാനമുണ്ടാകുക. ഇരുരാജ്യങ്ങൾക്കും തർക്കമില്ലാത്ത മേഖലകൾ തിരിച്ചറിഞ്ഞ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിർത്തി നിർണയത്തിന്റെ ഭാഗമായി ആദ്യം വിദേശകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലു...
14 ഇനങ്ങള്‍,  ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് ഓഫര്‍; ഓണക്കിറ്റ് വിതരണം 26 മുതല്‍
Kerala News

14 ഇനങ്ങള്‍,  ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് ഓഫര്‍; ഓണക്കിറ്റ് വിതരണം 26 മുതല്‍

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 26 മുതലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. ആദ്യ ഘട്ടത്തിൽ എ എ വൈ വിഭാഗത്തിനും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് കിറ്റ് വിതരണം ചെയ്യുക. കിറ്റിൽ 14 ഇന സാധനങ്ങൾ ലഭ്യമാക്കും. സെപ്റ്റംബർ 4 ന് വിതരണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.പി.എൽ- എ.പി എൽ കാർഡ് എന്ന വ്യത്യാസം ഇല്ലാതെ ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ ലഭിക്കും. 250 ൽ അധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകൾ ലഭിക്കും.അതേസമയം, ശബരി ബ്രാന്‍ഡില്‍ അഞ്ചു പുതിയ ഉത്പന്നങ്ങള്‍ കൂടെ സപ്ലൈകോ വിപണിയിലിറക്കി. എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. നടി റിമ കല്ലിങ്കലിനു ഉല്‍പ്പന്നങ്ങള്‍ നല്‍കിക്കൊണ്ടായിരുന്നു ആദ്യ വില്‍പ്പന. ഈ ഓണക്കാലത്ത് അരി, വെളിച്ചെണ്ണ, മുളക് എന്നിവ ലഭ്യമാക്കാനും വെളിച്ചെണ്ണ ഉ...
കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണം  വേഗത്തിലാക്കാൻ നിർദേശം; ചെലവ് 1957 കോടി
Ernakulam

കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണം  വേഗത്തിലാക്കാൻ നിർദേശം; ചെലവ് 1957 കോടി

കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് വരെയുള്ള മെട്രോ രണ്ടാംഘട്ടത്തിന്റെ നിർമാണം പുരോഗമിക്കുന്നു . അടുത്തവർഷം ജൂണെന്ന ലക്ഷ്യത്തിലാണ് നിർമാണം മുന്നേറുന്നത്. നിശ്ചയിച്ച സമയത്തെക്കാൾ നൂറുദിവസം പുറകിലാണ് നിർമാണമെന്ന് അടുത്തിടെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) എംഡി വ്യക്തമാക്കിയിരുന്നു. ഇതു മറികടന്ന് രണ്ടാംഘട്ടത്തിലെ ആദ്യ അഞ്ചു സ്റ്റേഷനുകൾ അടുത്തവർഷം ജൂൺ 30-നകം പൂർത്തിയാക്കി സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കരാറുകാരോട് നിർമാണം വേഗത്തിലാക്കാനും നിർദേശിച്ചിട്ടുണ്ട്. രണ്ടാംഘട്ടത്തിന്റെ ഭാഗമായ 825 പൈലുകളുടെ നിർമാണം പൂർത്തിയായി. വയഡക്ടിനു വേണ്ടതിൽ 603 എണ്ണവും സ്റ്റേഷനു വേണ്ട പൈലുകളിൽ 222 എണ്ണവുമാണ് പൂർത്തിയായത്. രണ്ടാംഘട്ടത്തിൽ മെട്രോ വയഡക്ടിനുവേണ്ടി ആകെ 1601 പൈലുകളാണ് വേണ്ടത്. സ്റ്റേഷനുകൾക്കായി വേണ്ടത് 360 പൈലുകളാണ്. ആലിൻചുവട്, വാഴക്കാല, സെസ്, പാലാരിവട്ടം, കിൻഫ്ര, ചെമ്പുമു...
രക്ത ചുവപ്പിൽ ചന്ദ്രനെ കാണാം; ഇന്ത്യയിൽ സെപ്റ്റംബറിലെന്ന് ഗവേഷകർ
Science

രക്ത ചുവപ്പിൽ ചന്ദ്രനെ കാണാം; ഇന്ത്യയിൽ സെപ്റ്റംബറിലെന്ന് ഗവേഷകർ

സെപ്തംബർ ഏഴിന് ചന്ദ്രനിൽ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങളൾ ശാസ്ത്രലോകത്തിൽ ചർച്ചയാകുന്നു. അന്ന് നടക്കുന്ന പൂർണ ഗ്രഹണത്തിൽ ചന്ദ്രന്റെ നിറം കടുംചുവപ്പാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ പ്രതിഭാസം 'ബ്ലഡ് മൂൺ' എന്നാണറിയപ്പെടുന്നത്. അടുത്ത മാസം ലോകം പൂർണ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കും. ആ സമയത്ത് ചന്ദ്രനിൽ ഒരു പ്രത്യേക ചുവന്ന തിളക്കം കാണാൻ സാധിക്കും. ഏഷ്യയിലും പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലും ഉടനീളമുളള ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രൻ ഈ നിറത്തിൽ തന്നെ തുടരും. അതേസമയം, മറ്റുപല രാജ്യങ്ങളിലുളളവർക്ക് ബ്ലഡ് മൂണിനെ വ്യത്യസ്ത ഘട്ടങ്ങളിലായിരിക്കും കാണാൻ സാധിക്കുക. സ്‌പേസ് റിപ്പോർട്ടനുസരിച്ച്, ഏഷ്യയിലെയും പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ ചില ഭാഗങ്ങളിലെയും ആകാശ നിരീക്ഷകർക്ക് അടുത്ത മാസം ഏഴിന് തുടക്കം മുതൽ അവസാനം വരെ പൂർണ ചന്ദ്രഗ്രഹണം അനുഭവപ്പെടും.ഇന്ത്യ, ചൈന, റഷ്യ, പടിഞ്ഞാറൻ ഓസ്‌ട്രേലിയ, കിഴക്കൻ ആഫ്രിക്ക, അറബ് രാജ്...
ഇനി എന്ത് സംശയവും നോവ ടീച്ചറോട് ചോദിക്കാം ; റോബോട്ടിക് ടീച്ചറെ രൂപകല്പന ചെയ്ത് വിദ്യാർഥികൾ
Kozhikode

ഇനി എന്ത് സംശയവും നോവ ടീച്ചറോട് ചോദിക്കാം ; റോബോട്ടിക് ടീച്ചറെ രൂപകല്പന ചെയ്ത് വിദ്യാർഥികൾ

സിൽവർഹിൽസ് പബ്ലിക് സ്കൂളിൽ നടന്ന സിൽവർ സിനർജി എക്സിബിഷനിൽ എഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നോവ എന്ന റോബോട്ടിക് ടീച്ചറെ രൂപകല്പന ചെയ്ത് വിദ്യാർഥികൾ. സ്കൂളിലെ കംപ്യൂട്ടർ അധ്യാപകനായ സിബിലിന്റെ പിന്തുണയോടെ ഒൻപതാം വിദ്യാർഥികളായ അദ്വൈത്, ഗൗരി ശങ്കർ, ആരവ്, അൻഫൽ പരീദ്, ഐശ്വര്യ എന്നിവർ ചേർന്നാണ് റോബോട്ടുണ്ടാക്കിയത്.ഏത് വിഷയത്തിലും വിദ്യാർഥികളുടെ എന്തുസംശയവും നോവ ടീച്ചറോട് ചോദിക്കാം. ഏറ്റവും ആധികാരികമായ ഉത്തരം വിശദവും സരളവുമായി ടീച്ചർ നൽകും. ഹ്യൂമനോയിഡുകൾക്ക് സമാനമായ ബോഡി ഫീച്ചറുകൾകൂടി ഉൾപ്പെടുത്തിയാണ് നോവ റോബോട്ടിക് ടീച്ചറെ രൂപകല്പന ചെയ്തത്.  ശാസ്ത്രം, സാമൂഹികശാസ്ത്രം, കംപ്യൂട്ടർ-സൈബർ സാങ്കേതികമേഖല, കല, സാഹിത്യം, ആരോഗ്യശാസ്ത്രം, ഗണിതശാസ്ത്രം, കരകൗശലവിദ്യ തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള പ്രദർശനവസ്തുക്കൾ വിദ്യാർഥികൾ ഇതിന്റെ ഭാഗമായി ഒരുക്കി. ...
മധുര സ്വരങ്ങളുടെ സംഗീത വിസ്മയം: ജോൺസൺ മാസ്റ്റർ
Business

മധുര സ്വരങ്ങളുടെ സംഗീത വിസ്മയം: ജോൺസൺ മാസ്റ്റർ

കാലത്തിന്റെ ഒഴുക്കിൽ ചിലർ നമ്മെ വിട്ടുപോയാലും അവരുടെ സാന്നിധ്യം എന്നും അനശ്വരമായി നിലനിൽക്കും. മലയാളസംഗീതലോകത്ത് അങ്ങനെ നിലനിൽക്കുന്ന ഒരു പേര് – കണ്ണുനീർ പോലെ ഒഴുകുകയും, ചിരി പോലെ വിരിയുകയും ചെയ്യുന്നൊരു അത്ഭുത സംഗീതം വിശേഷണങ്ങൾ ഇനിയും നീണ്ടു പോകാവുന്ന, നിരവധി മധുര ഗാനങ്ങൾ നമുക്ക്  സമ്മാനിച്ച മഹാൻ.  "ജോൺസൺ മാഷ്". മലയാള ചലച്ചിത്ര സംഗീതത്തിന്റെ മാധുര്യം ലോകത്താകമാനം എത്തിച്ച ആ അതുല്യ പ്രതിഭ ഓർമ്മയായിട്ട്  14 വർഷങ്ങൾ പിന്നിടുന്നു. എന്നാൽ ‘മെലഡിയുടെ രാജാവ്’ എന്നറിയപ്പെടുന്ന ജോൺസൻ മാസ്റ്ററുടെ ഓർമ്മകൾ ഇന്നും മലയാളികൾക്ക് അമൃതസമമാണ്. 1953 മാർച്ച് 26-ന് തൃശൂരിലെ നെട്ടിശ്ശേരിയിൽ ജനം. 1978 ൽ പുറത്തിറങ്ങിയ ആരവമാണ് തുടക്ക ചിത്രം. 1981ൽ പുറത്തിറങ്ങിയ ഇണയെ തേടി എന്ന ചിത്രത്തിൽ സംഗീത സംവിധായകന്റെ കുപ്പായം അണിഞ്ഞു. അങ്ങനെ80കളിലും 90കളിലും മലയാളികളുടെ മനസ്സിൽ നിറഞ്ഞിരുന്ന പ്രണയഗാനങ്ങൾക്കും,...