കോട്ടയം സിഎംഎസ് കോളജിൽ 37 വർഷങ്ങൾക്ക് 15ൽ 14 സീറ്റും നേടി സിഎംഎസ് കോളേജ് യൂണിയൻ പിടിച്ചെടുത്ത് കെ.എസ്.യു. ആകെയുള്ള 15 ൽ 14 സീറ്റിലും കെ.എസ്.യു സ്ഥാനാർഥികൾ ജയിച്ചു. എസ്എഫ്ഐക്ക് ലഭിച്ചത് ഫസ്റ്റ് ഡി.സി പ്രതിനിധി സീറ്റ് മാത്രം. 37 വർഷത്തിനു ശേഷമാണ് സിഎംഎസ് കോളേജിൽ യൂണിയൻ കെ.എസ്.യുവിന് ലഭിക്കുന്നത്. കെഎസ്യു വിലെ ഫഹദ് സി ആകും യൂണിയൻ ചെയർമാൻ.

യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി അലൻ ബിജുവും ജോൺ കെ. ജോസും തിരഞ്ഞെടുക്കപ്പെട്ടു. ടി.എസ് സൗപർണിക ആർട്സ് ക്ലബ് സെക്രട്ടറിയായും മാഗസിൻ എഡിറ്ററായി മജു ബാബുവും ഉൾപ്പെടുന്ന 15 അംഗ യൂണിയൻ അംഗങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്.
തിരഞ്ഞെടുപ്പിനു ശേഷം നടന്ന വോട്ടെണ്ണലിനിടെ എസ്എഫ്ഐ- കെഎസ്യു പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിനെത്തുടർന്ന് ഫലപ്രഖ്യാപനം മാറ്റി വച്ചിരുന്നു. വൈകിട്ട് നാലര മുതൽ തുടങ്ങിയ സംഘർഷത്തിനും അക്രമത്തിനും ഒടുവിൽ പത്ത് മണിയോടെയാണ് വിദ്യാർഥികൾപിരിഞ്ഞത്. തുടർന്ന് ഇന്നു രാവിലെയാണ് ഫലപ്രഖ്യാപനം നടത്തിയത്.
