BREAKING NEWS


Blog

Entertainment News

5മില്യൺ കാഴ്ചകക്കാരെ നേടി ‘ലോക -ചാപ്റ്റർ വൺ: ചന്ദ്ര’ ട്രെയ്ലെർ; ചിത്രം ആഗസ്റ്റ് 28ന്

ദുൽഖർ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ഏഴാം ചിത്രം 'ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര'യുടെ ട്രെയ്ലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. റിലീസ് ചെയ്ത് രണ്ടുദിവസം തികയുന്നതിനു മുമ്പ് തന്നെ അഞ്ച് മില്യണ്‍ കാഴ്ചക്കാരില്‍ കൂടുതലാണ് ട്രെയ്ലര്‍ യൂട്യൂബില്‍ നിന്ന് നേടിയത്. വലിയ ചര്‍ച്ചയായി മാറിയ ട്രെയ്ലറിന് പ്രേക്ഷകരില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.  ഓഗസ്റ്റ് 28 ന് ചിത്രം ആഗോള റിലീസായെത്തും രാവിലെ 9.30 മുതലാണ് ചിത്രത്തിന്റെ ഷോകള്‍ ആരംഭിക്കുക. കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കിയിരിക്കുന്ന 'ലോക' രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. 'ലോക' എന്ന് പേരുള്ള സൂപ്പര്‍ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. സൂപ്പര്‍ഹീറോ ആയ ചന്ദ്ര എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയ...
ലോകത്തിലെ  ശക്തമായ ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥ മലേഷ്യ; ബഹ്‌റൈന് അഞ്ചാം സ്ഥാനം
World

ലോകത്തിലെ  ശക്തമായ ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥ മലേഷ്യ; ബഹ്‌റൈന് അഞ്ചാം സ്ഥാനം

ലോകത്തിലെ ഏറ്റവും ശക്തമായ ഇസ്ലാമിക സമ്പദ്‌വ്യവസ്ഥകളിൽ ബഹ്‌റൈന് അഞ്ചാം സ്ഥാനം. പുതിയ ഡിനാർ സ്റ്റാൻഡേർഡ് റിപ്പോർട്ട് പ്രകാരം 81.9 പോയിന്റ് നേടിയാണ് ബഹ്‌റൈൻ ഈ നേട്ടം കൈവരിച്ചത്. ഇസ്ലാമിക് ഫിനാൻസ് മേഖലയിൽ രാജ്യത്തിന്റെ ശക്തമായ നിലപാടുകളാണ് നേട്ടത്തിന് പ്രധാന കാരണം. പുതിയ നിയമനിർമാണങ്ങൾ, സ്വകാര്യ മേഖലയ്ക്കുള്ള പ്രോത്സാഹനങ്ങൾ, നൈപുണ്യ വികസനത്തിനുള്ള നിക്ഷേപം, ടൂറിസം, വ്യവസായ മേഖലകളിലെ വളർച്ച എന്നിവയെ അടിസ്ഥാനമാക്കിയുള്ള ബഹ്‌റൈന്‍റെ വൈവിധ്യപൂർണമായ സമ്പദ്‌വ്യവസ്ഥയെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.165.1 പോയിന്റോടെ മലേഷ്യയാണ് ഒന്നാം സ്ഥാനത്ത്. ഇസ്ലാമിക് ഫിനാൻസ്, ഹലാൽ വ്യവസായങ്ങൾ, കുടുംബ ടൂറിസം എന്നിവയിലെ മികച്ച പ്രകടനമാണ് മലേഷ്യയെ മുന്നിലെത്തിച്ചത്. സൗദി അറേബ്യ 100.9 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും വരുമാന സ്രോതസ്സുകൾ വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ...
കാത്തിരിപ്പിന് വിരാമം ; ആദ്യ ഇലക്‌ട്രിക് എസ്‌യുവി പുറത്തിറക്കി മാരുതി സുസുക്കി
Business

കാത്തിരിപ്പിന് വിരാമം ; ആദ്യ ഇലക്‌ട്രിക് എസ്‌യുവി പുറത്തിറക്കി മാരുതി സുസുക്കി

ഏറെ നാളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് മാരുതി സുസുക്കിയുടെ ആദ്യ വൈദ്യുത കാർ പുറത്തിറങ്ങി. ഇലക്ട്രിക് എസ്യുവിയായ ഇ-വിത്താരയാണ് ഗുജറാത്തിലെ ഹൻസൽപുരിലെ പ്ലാന്റിൽ ഉത്പാദനം ആരംഭിച്ചത്. ഇവിടെ നിർമിച്ച ആദ്യ ഇ-വിത്താര പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്ത് പുറത്തിറക്കി. ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡുകൾ നിർമിക്കാനുള്ള പ്ലാന്റിന്റെ ഉദ്ഘാടനവും മോദി നിർവഹിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഇന്ത്യയിലെ ജാപ്പനീസ് അംബാസഡർ കെയ്ച്ചി ഒനോ എന്നിവർ സന്നിഹിതരായിരുന്നു. ഹൻസൽപുർ പ്ലാന്റിൽ നിർമിക്കുന്ന ഇ-വിത്താര ലോകത്തെ നൂറ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. മോദി പുറത്തിറക്കിയ ആദ്യ ഇ-വിത്താര യുകെയിലേക്കാണ് അയക്കുക. കഴിഞ്ഞവർഷം യൂറോപ്പിലാണ് ഇ-വിത്താര ലോകത്ത് ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് ഈ വർഷം നടന്ന ഭാരത് മോട്ടോർ എക്സ്പോയിലും ഈ ഇ-എസ്യുവി പ്രത്യക്ഷപ്പെട്ടിരുന്നു. ഇ-വിത്താര സെപ്റ്റംബർ മൂന്ന...
സർക്കാർ വിരൽ തുമ്പിൽ; ഡിജിറ്റൽ ഭരണത്തിലേയ്ക്ക് നീങ്ങാൻ കേരളം
Kerala News

സർക്കാർ വിരൽ തുമ്പിൽ; ഡിജിറ്റൽ ഭരണത്തിലേയ്ക്ക് നീങ്ങാൻ കേരളം

സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചതിനു പിന്നാലെ, കടലാസുരഹിത ഭരണത്തിലേക്ക് നീങ്ങാൻ കേരളം. പൗരർക്ക് അപേക്ഷാരഹിത സേവനം ഉറപ്പാക്കാനും അത്യാവശ്യരേഖകൾ സൂക്ഷിക്കാനും പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാനുമൊക്കെ ഓൺലൈൻ മാർഗങ്ങളൊരുക്കി സമ്പൂർണ ഡിജിറ്റൽ ഭരണമാണ് ലക്ഷ്യം. നിർമിതബുദ്ധി സഹായത്തോടെയാണ് ഈ യജ്ഞം. നിലവിൽ സർക്കാർ ഫയൽനീക്കത്തിൽ ഒതുങ്ങിയ ഇ-ഗവേണൻസ് ഇനി പൗരസേവനങ്ങളിലേക്കും വ്യാപിക്കും. തദ്ദേശസ്വയംഭരണവകുപ്പാണ് പദ്ധതിയുടെ നോഡൽ ഏജൻസി.കടലാസുരഹിത ഭരണത്തിലേക്കുള്ള ആദ്യചുവടുവെപ്പാണ് ഡീഡ്(ഡിജി െറ്റെസേഷൻ ഓഫ് എവരി എസൻഷ്യൽ ഡോക്യുമെന്റ്). പൗരരുടെ അവശ്യരേഖകളും സർട്ടിഫിക്കറ്റുകളും ഡിജിലോക്കറുമായി ബന്ധിപ്പിച്ച് ഡിജിറ്റലായി സൂക്ഷിക്കാനുള്ള സർക്കാർസംവിധാനമാണ് ഡീഡ്. ഇതിനായി ഒരു മാതൃകാ സോഫ്റ്റ്വേർ തയ്യാറാക്കും. ജനനം, വരുമാനം, താമസം തുടങ്ങിയ സർട്ടിഫിക്കറ്റുകളെല്ലാം ഡിജിറ്റൈസ് ചെയ്തു സൂക്ഷിക്കാം. ഇതോടെ, ഈ രേഖകൾ വിവിധ ആവശ്യ...
കേരളത്തിന്റെ സാംസ്‌കാരിക ഐക്യം വിളിച്ചോതുന്ന തൃപ്പുണിത്തുറ അത്ത ചമയത്തിന് തുടക്കം
Ernakulam

കേരളത്തിന്റെ സാംസ്‌കാരിക ഐക്യം വിളിച്ചോതുന്ന തൃപ്പുണിത്തുറ അത്ത ചമയത്തിന് തുടക്കം

കേരളത്തിലെ ഓണം ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന മഹത്തായ ഉത്സവമാണ് തൃപ്പുണിത്തുറ അത്തച്ചമയം.  ചിങ്ങമാസത്തിലെ അത്തം നാളിൽ തൃപ്പൂണിത്തുറയിൽ നടക്കുന്ന ഈ ഓണാഘോഷം കൊച്ചി രാജാക്കന്മാർ ഓണം ആഘോഷിച്ചിരുന്ന രീതിയിൽ നിന്ന് ഉടലെടുത്തതാണ്.ഇന്നും അത് രാജകീയ പ്രൗഢിയോടും കലാസാംസ്കാരിക പരിപാടികളോടും കൂടിയ  തനത് കലാരൂപങ്ങൾ, ആനകൾ, പരമ്പരാഗത വേഷധാരികൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു വൻ ആഘോഷമാണ്.  ഇത് മഹാബലിയെ വരവേൽക്കുന്നതിനെയും രാജകീയ ഭൂതകാലത്തെ ഓർമ്മിപ്പിക്കുന്നതിനെയും പ്രതിനിധീകരിക്കുന്നു. കൂടാതെ കേരളത്തിലെ എല്ലാ നാടൻ കലാരൂപങ്ങളുടെയും സാന്നിധ്യമാണ് അത്തച്ചമയത്തിന്റെ സവിശേഷത. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഓണാഘോഷത്തിന്റെ നാന്ദി കൂടിയാണ് ഈ സാംസ്കാരികോത്സവം.  മുൻ  കൊച്ചി രാജാവിന്റെ വിജയസ്മരണകൾ നിലനിർത്തുന്നതിന് ആണ് പ്രധാനമായും അത്തച്ചമയം ആഘോഷിക്കുന്നത്.നെറ്റിപ്പട്ടം കെട്ടിയ ആനകളും, വാദ്യ ആഘ...
358 കോടി രൂപയുടെ കരാർ അവസാനിപ്പിച്ച് ഡ്രീം 11;ബിസിസിഐ അധികൃതരെ അറിയിച്ചു.
Sports

358 കോടി രൂപയുടെ കരാർ അവസാനിപ്പിച്ച് ഡ്രീം 11;ബിസിസിഐ അധികൃതരെ അറിയിച്ചു.

ന്യൂഡൽഹി:  ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർഷിപ്പ് അവസാനിപ്പിക്കുന്നതായി ഡ്രീം 11. ഇക്കാര്യം ബിസിസിഐ അധികൃതരെ അറിയിച്ചു. പുതിയ സ്പോൺസർമാരെ കണ്ടെത്താനുള്ള നടപടി ബിസിസിഐ ആരംഭിച്ചു. ഓൺലൈൻ വാതുവയ്പ്പും ചൂതാട്ടങ്ങളും നിരോധിക്കാനുള്ള ബിൽ കേന്ദ്രസർക്കാർ പാസാക്കിയതിനു പിന്നാലെയാണ് നടപടി. പണം ഉപയോഗിച്ചുള്ള ഓൺലൈൻ ഗെയിമുകൾ നടത്തിയിരുന്ന ഒട്ടേറെ പ്ലാറ്റ്ഫോമുകൾ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. മൈ 11 സർക്കിൾ, വിൻസൊ, സുപ്പീ, പോകർബാസി തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളാണ് പ്രവർത്തനം നിർത്തിയത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസറായ ഡ്രീം ഇലവന്റെ പരസ്യത്തിൽ എം.എസ്. ധോണി, രോഹിത് ശർമ തുടങ്ങിയ ക്രിക്കറ്റ് താരങ്ങളും പ്രമുഖ നടൻമാരും അഭിനയിച്ചിരുന്നു. പണം ഉപയോഗിച്ചുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കുന്നതായി ഡ്രീം ഇലവന്റെ ഉടമകളായ പ്ലേ ഗെയിംസ് 24x7 അറിയിച്ചു. വ്യാഴാഴ്ചയാണ് ഓൺലൈൻ വാതുവയ്പ്പ് നിരോധനബിൽ ലോക്സ...
മെഡിസെപ്: പേര് നീക്കാനും പുതിയതായി ഉള്‍പ്പെടുത്താനും അപേക്ഷ നല്‍കണം, തിരുത്തലിന് സെപ്റ്റംബര്‍ 10 വരെ സമയം
Kerala News

മെഡിസെപ്: പേര് നീക്കാനും പുതിയതായി ഉള്‍പ്പെടുത്താനും അപേക്ഷ നല്‍കണം, തിരുത്തലിന് സെപ്റ്റംബര്‍ 10 വരെ സമയം

സംസ്ഥാനത്തെ മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിലെ പോരായ്മകള്‍ പരിഹരിക്കാന്‍ നടപടി തുടങ്ങി. മെഡിസെപ് കാര്‍ഡിലെയും ആശുപത്രികളില്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖകളിലെയും വിവരങ്ങളില്‍ പൊരുത്തക്കേട് ഒഴിവാക്കാന്‍ ഗുണഭോക്താക്കള്‍ www.medisep. kerala.gov.in എന്ന വെബ്‌സൈറ്റിലെ സ്റ്റേറ്റസ് മെനുവില്‍ പെന്‍ നമ്പര്‍/ എംപ്ലോയീ ഐഡി/ പിപിഒ നമ്പര്‍/ പെന്‍ഷന്‍ ഐഡി, ജനനത്തീയതി, വകുപ്പിന്റെ/ ട്രഷറിയുടെ പേര് എന്നിവ നല്‍കി സ്റ്റേറ്റസ് റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്ത് മെഡിസെപ് ഡേറ്റ കൃത്യമാണെന്ന് ഉറപ്പാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. തിരുത്തലുകളുണ്ടെങ്കിലോ, ആരെയെങ്കിലും നീക്കം ചെയ്യുകയോ പുതിയതായി ഉള്‍പ്പെടുത്തുകയോ വേണമെങ്കിലും അതിനുള്ള അപേക്ഷ സെപ്റ്റംബര്‍ 10ന് മുന്‍പ് ജീവനക്കാര്‍ ബന്ധപ്പെട്ട ഡിഡിഒമാര്‍ക്കും പെന്‍ഷന്‍/ കുടുംബ പെന്‍ഷന്‍കാര്‍ ബന്ധപ്പെട്ട ട്രഷറി ഓഫിസര്‍മാര്‍ക്കും സമര്‍പ്പിക്കണം. നവജാതശിശുക്കളെ ജനിച്...
ഡ്രോണ്‍ മുതല്‍ മിസൈല്‍ വരെ നിര്‍വീര്യമാക്കും; ആകാശ കവചം തീര്‍ത്ത് ഇന്ത്യ
Technology

ഡ്രോണ്‍ മുതല്‍ മിസൈല്‍ വരെ നിര്‍വീര്യമാക്കും; ആകാശ കവചം തീര്‍ത്ത് ഇന്ത്യ

തദ്ദേശീയമായി നിര്‍മ്മിച്ച സംയോജിത വ്യോമ പ്രതിരോധ ആയുധ സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായി നടത്തി ഇന്ത്യ. പ്രതിരോധ ഗവേഷണ വികസന സ്ഥാപനം ഞായറാഴ്ച ഒഡീഷ തീരത്താണ് തദ്ദേശീയമായി നിര്‍മ്മിച്ച സംയോജിത വ്യോമ പ്രതിരോധ ആയുധ സംവിധാനത്തിന്റെ പരീക്ഷണങ്ങള്‍ വിജയകരമായി നടത്തിയത്ശനി പകല്‍ 12.30ന് ഒഡിഷ തീരത്ത് നടത്തിയ പരീക്ഷണത്തിനിടെ വ്യത്യസ്ത ശ്രേണികളില്‍പ്പെട്ട മൂന്നു വ്യത്യസ്ത ലക്ഷ്യങ്ങളെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തു. തദ്ദേശീയമായി വികസിപ്പിച്ച കരയില്‍നിന്ന് തൊടുക്കാവുന്ന ദ്രുത പ്രതികരണ മിസൈല്‍ (ക്യുആര്‍എസ്എഎം), നൂതന ഹ്രസ്വദൂര വ്യോമ പ്രതിരോധ സംവിധാനം (വിഎസ്എച്ച്ഒആര്‍എഡിഎസ്), ലേസര്‍ അധിഷ്ഠിത ഡയറക്റ്റഡ് എനര്‍ജി വെപ്പണ്‍ (ഡിഇഡബ്ല്യു) എന്നിവ ഉള്‍പ്പെടുന്നതാണ് ബഹുതല വ്യോമ പ്രതിരോധ കവച സംവിധാനം. ...
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരേ കളിക്കുന്നത് രാജ്യതാത്പര്യത്തിന് വിരുദ്ധം; ബിസിസിഐയോട് കോൺഗ്രസ്
Sports

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരേ കളിക്കുന്നത് രാജ്യതാത്പര്യത്തിന് വിരുദ്ധം; ബിസിസിഐയോട് കോൺഗ്രസ്

അടുത്ത മാസം നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാകിസ്താനെതിരേ കളിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരേ കോൺഗ്രസ്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യ പാകിസ്താനെതിരേ കളിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് ബിസിസിഐയോട് ആവശ്യപ്പെട്ടു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരേ കളിക്കുന്നത് രാജ്യതാത്പര്യത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയയ്ക്ക് ഗൊഗോയ് കത്തയച്ചിട്ടുണ്ട്. ക്രിക്കറ്റ് എപ്പോഴും ജനങ്ങളിൽ സന്തോഷം കൊണ്ടുവരുന്ന ഒരു കായിക വിനോദമാണ്. എന്നാൽ നിലവിലെ ഇന്ത്യ-പാകിസ്താൻ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരം ഇടപെടലുകൾക്ക് ദേശീയ താത്പര്യത്തേക്കാൾ മുൻഗണന നൽകരുതെന്ന് അദ്ദേഹം കത്തിൽ പറയുന്നു. അതിർത്തി കടന്നുള്ള സംഘർഷങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും നമ്മുടെ സായുധ സേനയുടെ ത്യാഗങ്ങളെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാമെന...
11 പേരുടെ ജീവൻ അപഹാlരിച്ച ഫോർട്ട്കൊച്ചി യാത്ര  ദുരന്തത്തിന് ഒരു പതിറ്റാണ്ട്
Ernakulam

11 പേരുടെ ജീവൻ അപഹാlരിച്ച ഫോർട്ട്കൊച്ചി യാത്ര  ദുരന്തത്തിന് ഒരു പതിറ്റാണ്ട്

സമുദ്രഗതാഗതത്തിന്റെയും മത്സ്യബന്ധനത്തിന്റെയും കേന്ദ്രമാണ് ഫോർട്ട്‌ കൊച്ചി. അതിനാൽ തന്നെ ചരിത്രത്തിലുടനീളം പല കപ്പൽ അപകടങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്. ഏറ്റവും ശ്രദ്ധേയമായത് 2015-ൽ ഫോർട്ട് കൊച്ചിക്ക് സമീപം ബോട്ട് മറിഞ്ഞ് നിരവധി തൊഴിലാളികൾ മരിച്ച അപകടമായിരുന്നു. ഫോർട്ട് കൊച്ചി അഴിമുഖത്ത് 11 ജീവനുകൾ പൊലിഞ്ഞ ആ"ഫോർട്ട് കൊച്ചി യാത്രാബോട്ട് ദുരന്ത'ത്തിന് ഒരുപതിറ്റാണ്ട് തികയുന്നു. 2015ലെ ഓണക്കാലത്ത്‌ ആഗസ്‌ത്‌ 26ന് ഉച്ചയ്ക്കാണ് കൊച്ചി അഴിമുഖത്ത് കോർപറേഷന്റെ ‘എം ബി ഭാരത്’ ബോട്ട് മറിഞ്ഞത്. ഫോർട്ട്കൊച്ചി ബോട്ട് ജെട്ടിക്ക് സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ച് അമിത വേഗതയിൽ പാഞ്ഞ മത്സ്യബന്ധന വള്ളം ജെട്ടിക്ക് അടുത്ത് എത്താറായപ്പോൾ യാത്ര ബോട്ടിൽ ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നെടുകെ പിളർന്ന ബോട്ട് മുങ്ങി താഴുകയായിരുന്നു. ഏകദേശം 45 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തെ സം...