മെസ്സി ഡൽഹിയിൽ: ഒരു കോടി രൂപയുടെ ഹസ്തദാനം!
ന്യൂഡൽഹി: ലോകമെമ്പാടുമുള്ള ആരാധകരുടെ സ്വപ്നമായ, അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയെ ഒരു നോക്ക് കാണാനും ഹസ്തദാനം ചെയ്യാനുമുള്ള അവസരം ഡൽഹിയിൽ കോടീശ്വരന്മാർക്ക് മാത്രം സ്വന്തം. ലക്ഷങ്ങൾ കയ്യിലുണ്ടെങ്കിലും കാര്യമില്ല; മെസ്സിയുമായി ഹസ്തദാനം ചെയ്യാനും ഏതാനും വാക്കുകൾ സംസാരിക്കാനും വേണ്ടി കോർപ്പറേറ്റ് ഭീമന്മാർ മുടക്കിയത് ഒരു കോടി രൂപയിലേറെയാണ്.
ഡൽഹിയിലെ ചാണക്യപുരിയിലുള്ള ലീല പാലസ് ഹോട്ടലിൽ അതീവ രഹസ്യമായി ഒരുക്കിയ 'മീറ്റ് ആൻഡ് ഗ്രീറ്റ്' പരിപാടിയിലാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. മെസ്സി താമസിക്കുന്ന ഹോട്ടൽ സമുച്ചയവും പരിസരവും ഇപ്പോൾ അതീവ സുരക്ഷാ വലയത്തിലാണ്. മെസ്സിക്കും അദ്ദേഹത്തിന്റെ സംഘത്തിനും വേണ്ടി ഹോട്ടലിലെ ഒരു നില പൂർണ്ണമായി ഒഴിച്ചിട്ടിരിക്കുകയാണ്. ഒരു ദിവസത്തേക്ക് മൂന്നര ലക്ഷം രൂപ മുതൽ ഏഴു ലക്ഷം രൂപ വരെ വാടകയുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിലാണ് താരത്തിന്റെ താമസം.ഡൽഹി സന്ദർശന വേളയിൽ മെസ്സിക്...









