BREAKING NEWS


Author: Nagaram Network

ഇനി എന്ത് സംശയവും നോവ ടീച്ചറോട് ചോദിക്കാം ; റോബോട്ടിക് ടീച്ചറെ രൂപകല്പന ചെയ്ത് വിദ്യാർഥികൾ
Kozhikode

ഇനി എന്ത് സംശയവും നോവ ടീച്ചറോട് ചോദിക്കാം ; റോബോട്ടിക് ടീച്ചറെ രൂപകല്പന ചെയ്ത് വിദ്യാർഥികൾ

സിൽവർഹിൽസ് പബ്ലിക് സ്കൂളിൽ നടന്ന സിൽവർ സിനർജി എക്സിബിഷനിൽ എഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നോവ എന്ന റോബോട്ടിക് ടീച്ചറെ രൂപകല്പന ചെയ്ത് വിദ്യാർഥികൾ. സ്കൂളിലെ കംപ്യൂട്ടർ അധ്യാപകനായ സിബിലിന്റെ പിന്തുണയോടെ ഒൻപതാം വിദ്യാർഥികളായ അദ്വൈത്, ഗൗരി ശങ്കർ, ആരവ്, അൻഫൽ പരീദ്, ഐശ്വര്യ എന്നിവർ ചേർന്നാണ് റോബോട്ടുണ്ടാക്കിയത്.ഏത് വിഷയത്തിലും വിദ്യാർഥികളുടെ എന്തുസംശയവും നോവ ടീച്ചറോട് ചോദിക്കാം. ഏറ്റവും ആധികാരികമായ ഉത്തരം വിശദവും സരളവുമായി ടീച്ചർ നൽകും. ഹ്യൂമനോയിഡുകൾക്ക് സമാനമായ ബോഡി ഫീച്ചറുകൾകൂടി ഉൾപ്പെടുത്തിയാണ് നോവ റോബോട്ടിക് ടീച്ചറെ രൂപകല്പന ചെയ്തത്.  ശാസ്ത്രം, സാമൂഹികശാസ്ത്രം, കംപ്യൂട്ടർ-സൈബർ സാങ്കേതികമേഖല, കല, സാഹിത്യം, ആരോഗ്യശാസ്ത്രം, ഗണിതശാസ്ത്രം, കരകൗശലവിദ്യ തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള പ്രദർശനവസ്തുക്കൾ വിദ്യാർഥികൾ ഇതിന്റെ ഭാഗമായി ഒരുക്കി. ...
മധുര സ്വരങ്ങളുടെ സംഗീത വിസ്മയം: ജോൺസൺ മാസ്റ്റർ
Business

മധുര സ്വരങ്ങളുടെ സംഗീത വിസ്മയം: ജോൺസൺ മാസ്റ്റർ

കാലത്തിന്റെ ഒഴുക്കിൽ ചിലർ നമ്മെ വിട്ടുപോയാലും അവരുടെ സാന്നിധ്യം എന്നും അനശ്വരമായി നിലനിൽക്കും. മലയാളസംഗീതലോകത്ത് അങ്ങനെ നിലനിൽക്കുന്ന ഒരു പേര് – കണ്ണുനീർ പോലെ ഒഴുകുകയും, ചിരി പോലെ വിരിയുകയും ചെയ്യുന്നൊരു അത്ഭുത സംഗീതം വിശേഷണങ്ങൾ ഇനിയും നീണ്ടു പോകാവുന്ന, നിരവധി മധുര ഗാനങ്ങൾ നമുക്ക്  സമ്മാനിച്ച മഹാൻ.  "ജോൺസൺ മാഷ്". മലയാള ചലച്ചിത്ര സംഗീതത്തിന്റെ മാധുര്യം ലോകത്താകമാനം എത്തിച്ച ആ അതുല്യ പ്രതിഭ ഓർമ്മയായിട്ട്  14 വർഷങ്ങൾ പിന്നിടുന്നു. എന്നാൽ ‘മെലഡിയുടെ രാജാവ്’ എന്നറിയപ്പെടുന്ന ജോൺസൻ മാസ്റ്ററുടെ ഓർമ്മകൾ ഇന്നും മലയാളികൾക്ക് അമൃതസമമാണ്. 1953 മാർച്ച് 26-ന് തൃശൂരിലെ നെട്ടിശ്ശേരിയിൽ ജനം. 1978 ൽ പുറത്തിറങ്ങിയ ആരവമാണ് തുടക്ക ചിത്രം. 1981ൽ പുറത്തിറങ്ങിയ ഇണയെ തേടി എന്ന ചിത്രത്തിൽ സംഗീത സംവിധായകന്റെ കുപ്പായം അണിഞ്ഞു. അങ്ങനെ80കളിലും 90കളിലും മലയാളികളുടെ മനസ്സിൽ നിറഞ്ഞിരുന്ന പ്രണയഗാനങ്ങൾക്കും,...
തോരായിക്കടവ് പാലം തകര്‍ന്ന സംഭവം: അംഗീകൃത രൂപകൽപ്പനയിൽ  വ്യത്യാസം ഉണ്ടെന്ന് കിഫ്‌ബി
Kozhikode

തോരായിക്കടവ് പാലം തകര്‍ന്ന സംഭവം: അംഗീകൃത രൂപകൽപ്പനയിൽ  വ്യത്യാസം ഉണ്ടെന്ന് കിഫ്‌ബി

തോരായിക്കടവ് പാലത്തിൻ്റെ തകർച്ചയിൽ ആരോപണവുമായി കിഫ്ബി. പാലത്തിന് അംഗീകൃത രൂപകൽപ്പനയിൽ നിന്ന് വ്യത്യാസം ഉണ്ടെന്ന് കിഫ്ബി സമൂഹമാധ്യമ കുറിപ്പിലൂടെ അറിയിച്ചു. കഴിഞ്ഞ മേയ് മാസത്തിൽ നിർമാണം നടക്കുന്ന സൈറ്റിൽ കിഫ്ബി ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. അതിൻ്റെ ഭാഗമായി സൈറ്റിൽ ലഭ്യമായിരുന്ന അംഗീകൃത സ്റ്റേജിങ് ഡ്രോയിങ് പരിശോധിച്ചതിൽ നിന്നും സ്റ്റേജിങ് വർക്കിൽ വ്യതിയാനം കണ്ടെത്തിയിരുന്നു എന്നാണ് കിഫ്ബി വ്യകതമാക്കുന്നത്. P6-P7 സ്പാനിൻ്റെ സ്റ്റേജിങ് വർക്കിൽ കണ്ടെത്തിയ ഈ വ്യതിയാനം ചൂണ്ടിക്കാട്ടി മേയ് 19 ന് എസ്പിവി ആയ കെആർഎഫ്ബിക്ക് ഒബ്സർവേഷൻ മെമ്മോ (OM) നൽകിയിരുന്നു. അംഗീകൃത സ്റ്റേജിങ് ഡ്രോയിങ്ങിൽ ഉണ്ടായ വ്യതിയാനത്തിൻ്റെ കാരണം വിശദീകരിക്കാനും ഈ സെക്ഷനിൽ കൂടുതൽ പ്രവൃത്തികൾ തുടരുന്നതിന് മുൻപ് ഈ വ്യതിയാനത്തിന് അനുമതി നൽകിയതിൻ്റെ തെളിവ് നൽകാനും ഒബ്സെർവേഷൻ മെമ്മോയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നാളിതുവരെ ഒര...
കുവൈത്ത് വ്യാജമദ്യ ദുരന്തം:ഇന്ത്യക്കാർ ഉൾപ്പെടെ 67 പേർ പിടിയിൽ
Gulf

കുവൈത്ത് വ്യാജമദ്യ ദുരന്തം:ഇന്ത്യക്കാർ ഉൾപ്പെടെ 67 പേർ പിടിയിൽ

കുവൈത്തിലുണ്ടായ വ്യാജമദ്യ ദുരന്തവുമായി ബന്ധപ്പെട്ട് 67 പേർ പിടിയിൽ. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവസ്റ്റിഗേഷൻ, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡ്രഗ് കൺട്രോൾ, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫൊറൻസിക് എവിഡൻസ്, ആരോഗ്യമന്ത്രാലയം എന്നിവ സംയുക്തമായി നടത്തുന്ന പരിശോധനയിൽ 10 മദ്യനിർമാണ കേന്ദ്രങ്ങൾ കണ്ടെത്തി അടച്ചുപൂട്ടിയതായി അധികൃതർ അറിയിച്ചു. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായവരെന്നാണ് വിവരം. പിടിയിലായവരിൽ സ്ത്രീകളും ഉൾപ്പെടും. വ്യാജ മദ്യ ദുരന്തത്തിൽ 23 പേർക്കാണ് ഇതിനകം ജീവൻ നഷ്ടമായത്. 160ലധികം പേർ ചികിത്സ തേടിയതായാണ് വിവരം. മെത്തനോൾ കലർന്ന മദ്യം കഴിച്ചതിന് പിന്നാലെയാണ് ദുരന്തമുണ്ടായത്. 21 പേർക്ക് കാഴ്ച നഷ്ടപ്പെടുകയും 61 പേർ വെന്‍റിലേറ്ററിലും തുടരുകയാണ്. നിരവധി പേർക്ക് വൃക്ക തകരാറിലാവുകയും ചെയ്തിട്ടുണ്ട്. മിക്കവരും ഗുരുതരാവസ്ഥയിൽ കഴിയുന്നതിനാൽ മരണ സംഖ്യ ഉയ...
കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ മരിച്ചത് മലയാളികൾ ഉൾപ്പെടെ 23 പേർ;നിരവധി ആളുകൾ ചികിത്സയിൽ
Gulf

കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ മരിച്ചത് മലയാളികൾ ഉൾപ്പെടെ 23 പേർ;നിരവധി ആളുകൾ ചികിത്സയിൽ

കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു.   160 പേർ ചികിത്സ തേടിയതായി ആരോഗ്യ മന്ത്രാലയം. ഇതിൽ ഭൂരിഭാഗം ആളുകളും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.  ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവരിൽ നിരവധിപ്പേരെ ഡയാലിസിന് വിധേയമാക്കി. ഐ സി യു, വെന്റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവർക്കായി ഒരുക്കിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ചികിത്സയിൽ തുടരുന്നവരുടെ ആരോഗ്യ നില നിരീക്ഷിച്ചു വരികയാണ്. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കും. ഇതിനായി സുരക്ഷാ സേനകൾ പ്രത്യേക പരിശോധനകൾ നടത്തുമെന്നും കുവൈത്ത് അധികൃതർ വ്യക്തമാക്കി.ദുരന്തങ്ങൾ ഒഴിവാക്കാൻ ജനങ്ങൾ ഇത്തരം ശീലങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. നിയമ വിരുദ്ധമായ പ്രവർത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കണമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. വിഷ മദ്യ ദുരന്തത്തിൽ കണ്ണൂര്‍ സ്വദേ...
വിദ്യാർത്ഥിനിയെ   ഇരുട്ടുമുറിയിൽ അടച്ചുപൂട്ടി; സംഭവത്തിൽ അന്വേഷണത്തിന് നിർദേശിച്ച് മന്ത്രി
Ernakulam

വിദ്യാർത്ഥിനിയെ   ഇരുട്ടുമുറിയിൽ അടച്ചുപൂട്ടി; സംഭവത്തിൽ അന്വേഷണത്തിന് നിർദേശിച്ച് മന്ത്രി

വൈകിയെത്തിയ വിദ്യാര്‍ഥിയെ സ്‌കൂള്‍ അധികൃതര്‍ ഇരുട്ടുമുറിയില്‍ അടച്ചെന്ന് പരാതി.   സംഭവത്തില്‍ രക്ഷിതാക്കളും വിവിധ വിദ്യാര്‍ഥി സംഘടനകളും സ്കൂളിലെത്തി പ്രതിഷേധിച്ചു. കുട്ടിയെ വൈകിയെത്തിയതിന്റെ പേരില്‍ വെയിലത്ത് ഗ്രൗണ്ടില്‍ ഓടിച്ചു, ശേഷം ഇരുട്ട് മുറിയില്‍ ഒറ്റയ്ക്ക് ഇരുത്തി. കൂടാതെ രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും ചെയ്തെന്നാണ് ആക്ഷേപം. കുട്ടിയുടെ ടിസി തന്നുവിടുമെന്ന് അധികൃതര്‍ പറഞ്ഞതായും രക്ഷിതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും സ്‌കൂള്‍ അധികൃതരുമായി തര്‍ക്കമുണ്ടായി. സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ നടപടി വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. എന്നാല്‍ കുട്ടിയെ ഓടിച്ചത് വ്യായാമത്തിന്റെ ഭാഗമായാണെന്നും ശിക്ഷിച്ചിട്ടില്ലെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വാദം.അതേസമയം, സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഒരു സ്‌കൂളില...
നമ്മ മെട്രോയയുടെ യെല്ലോ ലൈൻ  പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
News

നമ്മ മെട്രോയയുടെ യെല്ലോ ലൈൻ  പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

ബെംഗളൂരു മെട്രോയുടെ (നമ്മ മെട്രോ) പുതിയ യെല്ലോ ലൈൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്തു. ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെ 19 കിലോമീറ്റർ നീളത്തിലുള്ള പുതിയ മെട്രോ പാതയാണ് പ്രധാനമന്ത്രി ഞായറാഴ്ച തുറന്നുകൊടുത്തത്.  തുടർന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഗവർണർ താവർ ചന്ദ് ഗഹലോത് തുടങ്ങിയവർക്കൊപ്പം മോദി മെട്രോയിൽ യാത്രചെയ്തു. യെല്ലോ ലൈൻ എന്നു പേരിട്ട 19.15 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ പാതയിൽ 16 സ്റ്റേഷനുകൾ നിർമിച്ചിട്ടുണ്ട്. 5,056 കോടി രൂപ ചെലവിലാണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. മെട്രോ പാത തുറന്നതോടെ ഹൊസൂർ റോഡ്, സിൽക്ക് ബോർഡ് ജങ്ഷൻ, ഇലക്ട്രോണിക്സ് സിറ്റി ജങ്ഷൻ എന്നിവിടങ്ങളിൽ ഇപ്പോൾ അനുഭവപ്പെടുന്ന വൻ ഗതാഗതക്കുരുക്ക് കുറയുമെന്നാണ് കരുതുന്നത്. നിലവിൽ ഗ്രീൻ, പർപ്പിൾ ലൈനുകളാണ് ബെംഗളൂരു മെട്രോയ്ക്ക് ഉള്ളത്. ഇതിനും പുതിയ യെല്ലോ ലൈനും പുറമെ, ഒരു പാത കൂടി നി...
പലസ്തീൻ ആക്ഷന് നിരോധനമേർപ്പെടുത്തി ബ്രിട്ടൻ; ലണ്ടനിൽ പ്രതിഷേധിച്ചവർ അറസ്റ്റിൽ
World

പലസ്തീൻ ആക്ഷന് നിരോധനമേർപ്പെടുത്തി ബ്രിട്ടൻ; ലണ്ടനിൽ പ്രതിഷേധിച്ചവർ അറസ്റ്റിൽ

ലണ്ടൻ: പലസ്തീൻ അനുകൂല ആക്ടിവിസ്റ്റ് ഗ്രൂപ്പായ 'പലസ്തീൻ ആക്ഷന്റെ' നിരോധനത്തിനെതിരേ ലണ്ടനിൽ പ്രതിഷേധിച്ചവർ കൂട്ടത്തോടെ അറസ്റ്റിൽ. ശനിയാഴ്ച സെൻട്രൽ ലണ്ടനിൽ പ്രതിഷേധിച്ചവരിൽ 466 പേരെയാണ് മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനുപുറമേ മറ്റ് കുറ്റകൃത്യങ്ങളുടെ പേരിൽ എട്ടുപേരെ അറസ്റ്റ് ചെയ്തതായും ഇതിൽ അഞ്ചുപേർ അറസ്റ്റിലായത് പോലീസിനെ ആക്രമിച്ചതിനാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആക്രമണത്തിൽ പോലീസുകാർക്കൊന്നും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നും മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. തീവ്രവാദ വിരുദ്ധ നിയമപ്രകാരം കഴിഞ്ഞമാസമാണ് 'പലസ്തീൻ ആക്ഷന്' ബ്രിട്ടീഷ് സർക്കാർ നിരോധനമേർപ്പെടുത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി പലസ്തീൻ ആക്ഷൻ പ്രവർത്തകരിൽ ചിലർ റോയൽ എയർഫോഴ്സ് ബേസിൽ അതിക്രമിച്ച് കയറി വിമാനങ്ങൾക്ക് കേടുപാടുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തീവ്രവാദസംഘടനയെന്ന് മുദ്രകുത്തി പലസ്തീൻ ആക്ഷന് ബ്രിട്ടീഷ് സർക...
Business
ലണ്ടന്‍: പലസ്തീന്‍ അനുകൂല ആക്ടിവിസ്റ്റ് ഗ്രൂപ്പായ 'പലസ്തീന്‍ ആക്ഷന്റെ' നിരോധനത്തിനെതിരേ ലണ്ടനില്‍ പ്രതിഷേധിച്ചവര്‍ അറസ്റ്റില്‍. ശനിയാഴ്ച സെൻട്രൽ ലണ്ടനിൽ പ്രതിഷേധിച്ചവരിൽ 466 പേരെയാണ് മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനുപുറമേ മറ്റ് കുറ്റകൃത്യങ്ങളുടെ പേരിൽ എട്ടുപേരെ അറസ്റ്റ് ചെയ്തതായും ഇതിൽ അഞ്ചുപേർ അറസ്റ്റിലായത് പോലീസിനെ ആക്രമിച്ചതിനാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. തീവ്രവാദ വിരുദ്ധ നിയമപ്രകാരം കഴിഞ്ഞമാസമാണ് 'പലസ്തീൻ ആക്ഷന്' ബ്രിട്ടീഷ് സർക്കാർ നിരോധനമേർപ്പെടുത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി പലസ്തീൻ ആക്ഷൻ പ്രവർത്തകരിൽ ചിലർ റോയൽ എയർഫോഴ്സ് ബേസിൽ അതിക്രമിച്ച് കയറി വിമാനങ്ങൾക്ക് കേടുപാടുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തീവ്രവാദസംഘടനയെന്ന് മുദ്രകുത്തി പലസ്തീൻ ആക്ഷന് ബ്രിട്ടീഷ് സർക്കാർ നിരോധനമേർപ്പെടുത്തിയത്. ഇതിനെതിരേയാണ് ശനിയാഴ്ച വലിയ പ്രതിഷേധം അരങ്ങേറിയത്. കറുത്തവസ്ത്രവു...
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഛത്തീസ്ഗഢ് സർക്കാർ; ഇന്ന്  വിധി പറയും
Breaking News, Kerala News, Latest news

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഛത്തീസ്ഗഢ് സർക്കാർ; ഇന്ന് വിധി പറയും

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾ ജയിൽമോചിതരാകില്ല. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ബിലാസ്പൂർ എൻഐഎ കോടതി ഇന്ന് വിധി പറയും. ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സർക്കാർ എതിർത്തു. നിയമം അതിന്റെ വഴിക്ക് പോകുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പറഞ്ഞു. എട്ട് ദിവസമായി ജയിലിൽ കഴിയുകയാണ് കന്യാസ്ത്രീകൾ. കേസ് ഡയറി ഹാജരാക്കാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് നിർദേശം നൽകിയിരുന്നു. കേസ് ഡയറി പരിശോധിച്ച ശേഷം മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ തീരുമാനമെടുക്കൂ എന്ന് കോടതി വ്യക്തമാക്കിയിരുന്നു. തുടർന്ന് കേസ് ഡയറി ഹാജരാക്കിയിരുന്നു. സംസ്ഥാന സർക്കാർ ജാമ്യാപേക്ഷയെ ഛത്തീസ്​ഗഢ് സർക്കാർ എതിർക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയിരുന്നു. എന്നാൽ കോടതിയിൽ സർക്കാർ എതിർ‌ത്തു. എൻഐഎ കോടതിയെ സമീപിക്കാമെന്ന് സെഷൻസ് കോടതിയുടെ ഉത്തരവിലുണ്ടായിരുന്നു. തുടർന്നാണ് ജാമ്യാപേക്ഷയുമായി എൻഐ...