BREAKING NEWS


Blog

India

വീരപ്പൻ ദൗത്യത്തിനിടെ 18 സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത കേസ്; 215 സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് കോടതി Veerappan mission

Veerappan mission വീരപ്പനെ പിടികൂടാനുള്ള ദൗത്യത്തിനിടെ ഉദ്യോഗസ്ഥർ ബലാത്സംഗം ചെയ്ത സ്ത്രീകൾക്ക് ഒടുവിൽ നീതി. പ്രതികളായ 215 സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്നു മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. Also Read : https://nagaramonline.com/there-are-not-enough-trains-to-north-kerala-adding-to-the-unscientific-misery-of-the-schedule/ പ്രതികൾ 2011 മുതൽ നൽകിയ അപ്പീലുകൾ തള്ളി ജസ്റ്റിസ് പി.വേൽമുരുകനാണ് വിധി പ്രസ്താവിച്ചത്. എല്ലാ പ്രതികളുടെയും കസ്റ്റഡി അതിവേഗം ഉറപ്പാക്കാൻ‌ സെഷൻസ് കോടതിക്ക് നിർദേശം നൽകി. 1992 ജൂണിലാണ് 18 കേസിനാസ്പദമായ സംഭവം നടന്നത്. https://www.youtube.com/watch?v=VCLPEr8Wh4c ഇരകൾക്കു നഷ്ടപരിഹാരമായി 10 ലക്ഷം രൂപ സർക്കാർ നൽകണമെന്നു കോടതി ഉത്തരവിട്ടു. മരണപ്പെട്ട മൂന്നു സ്ത്രീകളുടെ കുടുംബത്തിന് അധിക ധനസഹായം നൽകണമെന്നും കോടതി നിർദേശിച്ചു. നഷ്ടപരിഹാരത്തുകയുടെ 50 ശതമാനം പ്ര...
Malappuram

ഗർഭിണിക്ക് രക്തം മാറി നൽകി; പൊന്നാനി മാതൃ ശിശു ആശുപത്രിക്കെതിരെ പരാതി Ponnani Hospital

Ponnani Hospital ഗർഭിണിക്ക് രക്തം മാറി നൽകിയെന്ന് പരാതി. പൊന്നാനി പാലപ്പെട്ടി സ്വദേശി റുഖ്‌സാന(26)ക്ക് ആണ് രക്തം മാറി നൽകിയത്. ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തം നൽകുകയായിരുന്നു. പൊന്നാനി മാതൃ ശിശു ആശുപത്രിക്കെതിരെയാണ് ചികിത്സാ പിഴവുണ്ടായെന്ന ആരോപണം ഉയരുന്നത്. യുവതി ഇപ്പോൾ തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഈ മാസം 25-നാണ് രക്തക്കുറവിന് ചികിത്സ തേടിയ റുഖ്‌സാനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ ഡിഎംഒ റിപ്പോർട്ട് തേടിയിട്ടുണ്ട്. https://www.youtube.com/watch?v=_pn8hDa2TzU&t=39s നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം. കുറ്റക്കാര്‍ക്കെതിരെ ആരോഗ്യ വകുപ്പ് നടപടി എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മൂന്ന് യൂണിറ്റ് ബ്ലഡ് വേണം എന്ന് ആശുപത്രിയില്‍ നിന്ന് ആവശ്യപ്പെട്ടു. Also Read : https://nagaramonline.com/there-are-not-enough-...
Kerala News

സംസ്ഥാനത്തെ സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധി 22 വർഷമായി ദീർഘിപ്പിച്ചു Private Bus

Private Bus സംസ്ഥാനത്ത് സർവീസ് നടത്തുന്ന സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധി രണ്ടുവർഷം ദീർഘിപ്പിക്കും. ഇതുസംബന്ധിച്ച്‌ വിജ്ഞാപനമിറക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു നിർദേശം നൽകി. https://www.youtube.com/watch?v=yYWDZ5CCk5Q&t=10s കോവിഡ് മഹാമാരിയുടെ കാലയളവിൽ പരിമിതമായി മാത്രം സർവീസ് നടത്താൻ കഴിഞ്ഞിരുന്ന സ്വകാര്യ ബസുകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് കാലാവധി 20 വർഷത്തിൽ നിന്നും 22 വർഷമായി നീട്ടുന്നത്. Also Read : https://nagaramonline.com/there-are-not-enough-trains-to-north-kerala-adding-to-the-unscientific-misery-of-the-schedule/ കോവിഡ് കാലഘട്ടത്തിൽ സർവീസ് നടത്തിയിട്ടില്ലാത്തതിനാൽ വാഹനങ്ങളുടെ കാലാവധി രണ്ടു വർഷം വർധിപ്പിച്ച് നൽകണമെന്ന സ്വകാര്യ ബസ് മേഖലയിലെ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. https://www.youtube.com/watch?v=_pn8hDa2TzU&t=39s ...
Entertainment News

ഇ.ഡി വരുമെന്ന് ഭയം; സിനിമാക്കാർ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നില്ല – അടൂർ ഗോപാലകൃഷ്ണൻ Adoor Gopalakrishnan

Adoor Gopalakrishnan സമൂഹത്തിൽ നടക്കുന്ന തെറ്റായ കാര്യങ്ങളെപ്പറ്റി പല സിനിമാക്കാരും തുറന്നു പറയാറില്ലെന്ന് ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ. അങ്ങയുള്ളവരിൽ പലർക്കും പലതും സംരക്ഷിക്കാനുണ്ട്. സൗകര്യങ്ങളും പദവികളുമൊക്കെ നോക്കിയിരിക്കുന്നവരും ഒട്ടേറെയാണ്. എന്തെങ്കിലും പറഞ്ഞാൽ ഇ.ഡി വരുമോ എന്നാണ് അവരുടെ ഭയം. Also Read : https://nagaramonline.com/shooting-range-full-of-gold-india-wins-gold-in-50m-rifle-at-asian-games/ നല്ല കാര്യങ്ങൾ കണ്ടാൽ വിളിച്ചുപറയുന്നയാളാണ് ഞാൻ. അതുപോലെ ചീത്ത കാര്യങ്ങളെക്കുറിച്ചും മടിയില്ലാതെ പറയും. കാണുന്ന കാര്യങ്ങളെക്കുറിച്ച് തുറന്നുപറച്ചിലിനു ഭയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എഴുത്തുജീവിതത്തിന്റെ 50 വർഷങ്ങൾ പൂർത്തിയാക്കുന്ന ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയ്ക്ക് തിരുവനന്തപുരം പ്രസ് ക്ലബ് നൽകിയ സ്നേഹാദര ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. https://www.you...
Politics

കേരളബാങ്കിലെ മുഴുവൻ പണവും നൽകിയാലും കരുവന്നൂരിലെ നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം തിരിച്ചു കൊടുക്കാനാവില്ല: കെ.സുരേന്ദ്രൻ K.Surendran

K.Surendran കേരളബാങ്കിലെ മുഴുവൻ പണവും നൽകിയാലും കരുവന്നൂരിലെ നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം തിരിച്ചു കൊടുക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരള ബാങ്കിൽ നിന്നും കരുവന്നൂർ ബാങ്കിലേക്ക് 50 കോടി രൂപ അഡ്വാൻസായി നൽകുന്നത് നിക്ഷേപകരുടെ കണ്ണിൽപൊടിയിടുന്നതിന് തുല്ല്യമാണ്. https://www.youtube.com/watch?v=zGFM6UYNaHY&t=25s കരുവന്നൂർ ബാങ്കിനേക്കാൾ പരിതാപകരമാണ് കേരളബാങ്കിന്റെ അവസ്ഥ. സഹകരണ ബാങ്കുകളിലെ തട്ടിപ്പിന്റെ നഷ്ടം കേരള ബാങ്ക് വീട്ടിയാൽ കേരള ബാങ്കും തകരുമല്ലാതെ വേറൊന്നും സംഭവിക്കില്ല. കട്ടവന്റെ അടുത്ത് നിന്നും പണം തിരിച്ചുപിടിക്കാതെ ഈ പ്രതിസന്ധിക്ക് പരിഹാരമുണ്ടാവില്ല. നിക്ഷേപകരെ കബളിപ്പിക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. Also Read : https://nagaramonline.com/zebra-lines-are-not-exactly-marked-the-high-court-expressed-displeasure/ നിക്ഷേപകരുടെ പ...
Sports

സ്വർണം നിറഞ്ഞ് ഷൂട്ടിങ് റേഞ്ച്’; ഏഷ്യൻ ഗെയിംസിൽ 50 മീറ്റർ റൈഫിളിൽ ഇന്ത്യക്ക് സ്വർണം Asian Games

Asian Games ഏഷ്യൻ ഗെയിംസ് ആറാം ദിനം ഇന്ത്യയ്ക്ക് സ്വർണത്തോടെ തുടക്കം. പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിലാണ് ഇന്ത്യൻ താരങ്ങൾ സ്വർണം നേടിയത്. ഐശ്വരി പ്രതാപ് സിങ് ടോമർ, സ്വപ്നിൽ കുസാലെ, അഖിൽ ഷിയോറൻ എന്നിവരുടെ സംഘമാണ് ഇന്ത്യയ്ക്ക് സ്വർണം നേടിത്തന്നത്. ലോക റെക്കോർഡ് സ്കോറായ 1769 പോയിന്റോടെയാണ് ഇന്ത്യൻ താരങ്ങളുടെ നേട്ടം. https://www.youtube.com/watch?v=zGFM6UYNaHY&t=25s വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിലാണ് ഇന്ത്യയുടെ ഇന്നത്തെ ആദ്യ മെഡൽ. ഇഷ സിങ്ങ്, പലക്ക് ജി, ദിവ്യ ടിഎസ് സഖ്യം വെള്ളി മെഡലാണ് നേടിത്തന്നത്. ഷൂട്ടിങ്ങിൽ ഇന്ത്യയുടെ മെഡൽനേട്ടം 15 ആയി ഉയർന്നു. അഞ്ച് സ്വർണമാണ് ഇന്ത്യൻ സംഘം ഷൂട്ടിങ്ങിൽ നേടിയത്. 1731 പോയിന്റോടെയാണ് ഇന്ത്യൻ വനിതകളുടെ നേട്ടം. Also Read : https://nagaramonline.com/there-are-not-enough-trains-to-north-kerala-adding-to-the-unscientific-misery-o...
Crime

സൈബർ സെല്ലിന്റെ പേരിൽ പണമാവശ്യപ്പെട്ട് വ്യാജ സന്ദേശം; വിദ്യാർഥി ജീവനൊടുക്കി Cyber Cell

Cyber Cell സൈബർ സെല്ലിൻ്റെ പേരിൽ പണമാവശ്യപ്പെട്ട് വ്യാജ സന്ദേശം ലഭിച്ച വിദ്യാർത്ഥി ജീവനൊടുക്കി. കോഴിക്കോട് സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ആദിനാഥ് ( 16 ) ആണ് മരിച്ചത്. ബുധനാഴ്ചയാണ് വിദ്യാർഥിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് ചേവായൂരിലാണ് സംഭവം. https://www.youtube.com/watch?v=AbfGyRDayNQ ലാപ്പ്ടോപ്പിൽ സിനിമ കാണുന്നതിനിടെയാണ് 33900 രൂപ ആവശ്യപ്പെട്ട് സന്ദേശമെത്തിയത്. ആറ് മണിക്കൂറിനുള്ളിൽ പണം നൽകണമെന്നായിരുന്നു ആവശ്യം. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയോട് സാമ്യമുള്ള സൈറ്റ് ഉപയോഗിച്ചാണ് ഹാക്കർ പണം ആവശ്യപ്പെട്ടതെന്നാണ് വിവരം. Also Read : https://nagaramonline.com/there-are-not-enough-trains-to-north-kerala-adding-to-the-unscientific-misery-of-the-schedule/ നിയമ വിരുദ്ധമായ സൈറ്റിലാണ് കയറിയിട്ടുള്ളതെന്നും പണം തന്നില്ലെങ്കിൽ പൊലീസിൽ വിവരം അറിയിക്കുമെന്നു...
Alappuzha

സീബ്രാ ലൈനുകൾ കൃത്യമായി അടയാളപ്പെടുത്തിയില്ല; അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി High Court

High Court മുഖ്യ റോഡുകളിൽ സീബ്രാ ലൈനുകൾ കൃത്യമായി അടയാളപ്പെടുത്തണമെന്ന നിർദേശം നടപ്പാക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. Also Read : https://nagaramonline.com/there-are-not-enough-trains-to-north-kerala-adding-to-the-unscientific-misery-of-the-schedule/ ട്രാഫിക് ലൈറ്റുകൾ പലയിടത്തും ശരിയായ രീതിയിൽ അല്ല സ്ഥാപിച്ചിരിക്കുന്നതെന്ന് കോടതി വിലയിരുത്തി. വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവിയടക്കമുള്ളവർ വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു. https://www.youtube.com/watch?v=zGFM6UYNaHY കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ കഴിയുന്ന തരത്തിൽ മുഖ്യ റോഡുകളിലെല്ലാം സീബ്രാ ലൈനുകൾ കൃത്യമായി അടയാളപ്പെടുത്തണമെന്ന് ജനുവരി 25 നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രധാന ചുമതലയാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ 10 മാസം കഴിഞ്ഞിട്ടും ‘സീബ...
Kozhikode

വടക്കൻ കേരളത്തിലേക്ക് വേണ്ടത്ര ട്രെയിനുകൾ ഇല്ല; സമയക്രമത്തിലെ അശാസ്ത്രീയ ദുരിതം കൂട്ടി ഉച്ച കഴിഞ്ഞാല്‍‌ ട്രെയിനിനായി രണ്ടും മൂന്നും മണിക്കൂര്‍ കാത്തിരിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍ Train

Train കോഴിക്കോട് നിന്ന് വടക്ക് ഭാഗത്തേക്ക് ആവശ്യത്തിന് ട്രെയിനുകളില്ലാത്തിനാല്‍ ദുരിതത്തിലായി യാത്രക്കാര്‍. നിലവിലുള്ള ട്രെയിനുകളുടെ സമയക്രമത്തിലെ അശാസ്ത്രീയതയാണ് കഷ്ടപ്പാട് കൂട്ടിയത്. ഉച്ച കഴിഞ്ഞാല്‍‌ ട്രെയിനിനായി രണ്ടും മൂന്നും മണിക്കൂര്‍ കാത്തിരിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍. https://www.youtube.com/watch?v=zGFM6UYNaHY കണ്ണൂർ ഭാഗത്തേക്ക് ആവശ്യത്തിന് ട്രെയിനുകൾ ഇല്ലാത്തതാണ് ജീവൻ പണയം വെച്ചുള്ള ഈ യാത്രയ്ക്ക് കാരണം. കോഴിക്കോട്ട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് വൈകിട്ട് 6:15 നുളള കോയമ്പത്തൂര്‍ - കണ്ണൂര്‍ എക്സ്പ്രസ് പോയാൽ , പിന്നെ ട്രെയിനുള്ളത് രാത്രി 9:25 ന്. ട്രെയിനുകള്‍ക്കിടയിലെ സമയവ്യത്യാസം മൂന്ന് മണിക്കൂറും പത്ത് മിനിറ്റും. Also Read : https://nagaramonline.com/widespread-rain-in-the-state-today-rain-kerala/ ഉച്ചയ്ക്ക് ശേഷവും സമാനമാണ് സ്ഥിതി. 2:45ന്‍റെ മംഗളൂരു എക്സ്പ്ര...
Crime

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : എം കെ കണ്ണനെ ഇന്ന് ED അറസ്റ്റ് ചെയ്‌തേക്കും M K Kannan

M K Kannan കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎം സംസ്ഥാന സമിതി അംഗം എം കെ കണ്ണന്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരാകും. രാവിലെ 11 ന് കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്താനാണ് നിര്‍ദ്ദേശം. ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. https://www.youtube.com/watch?v=vOGTKBECwRg&t=6s സിപിഐഎം സംസ്ഥാന സമിതി അംഗവും കേരള ബാങ്ക് വൈസ് ചെയര്‍മാനുമായ എം കെ കണ്ണനെ ഇന്ന് അറസ്റ്റ് ചെയ്താല്‍ അത് സിപിഐഎമ്മിന് വലിയ പ്രതിസന്ധിയാവും. കഴിഞ്ഞ തിങ്കളാഴ്ച എം കെ കണ്ണനെ 8 മണിക്കൂറിലധികം ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചതാണ്. എം കെ കണ്ണന്റെ അറസ്റ്റ് നടന്നാല്‍ വൈകാതെ എ സി മൊയ്തീന്റെ അറസ്റ്റും ഉണ്ടായേക്കും. Also Read : https://nagaramonline.com/widespread-rain-in-the-state-today-rain-kerala/ അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് തന്നേ...