BREAKING NEWS


Blog

Thiruvananthapuram

ലഗേജിൽ ബോംബുണ്ട്’; ജീവനക്കാരൻ്റെ ചോദ്യം ഇഷ്ടപ്പെട്ടില്ല, യാത്ര മുടങ്ങി, പൊലീസ് പിടിയിലുമായി Bomb

Bomb ലഗേജില്‍ ബോംബുണ്ടെന്ന് പറഞ്ഞ യാത്രക്കാരന്‍ പൊലീസ് പിടിയില്‍. തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കുപോയ എമിറേറ്റ്സ് വിമാനത്തില്‍ പോകാനെത്തിയ യാത്രക്കാരന്റെ യാത്രയാണ് അതോടെ മുടങ്ങിയത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. Also Read : https://nagaramonline.com/aditya-traveled-9-2-lakh-kilometers-after-leaving-earths-influence-isro-said/ ചെക് ഇന്‍ കണ്ടൗറില്‍ ലഗേജുമായി പരിശോധനയ്‌ക്കെത്തിയ യാത്രക്കാരനോട് കൂടുതലായി എന്തെങ്കിലും ഉണ്ടോയെന്ന് ജീവനക്കാരന്‍ ചോദിച്ചു. ചോദ്യം ഇഷ്ടപ്പെടാതിരുന്ന യാത്രക്കാരന്‍ ബാഗില്‍ ബോംബുണ്ടെന്ന് മറുപടി നല്‍കി. തുടര്‍ന്ന് പരിഭ്രാന്തരായ ജീവനക്കാരന്‍ വിമാന കമ്പനിയുടെ ജീവനക്കാരെ വിവരം അറിയിച്ചു. https://www.youtube.com/watch?v=HZ9saoatXc8 തുടര്‍ന്ന് വിമാനക്കമ്പനിയുടെ ആവശ്യപ്രകാരം യാത്രക്കാരനെ തടഞ്ഞു നിറുത്തി.പിന്നാലെ ബോംബ് സ്വാക്‌ഡെത്തി എല്ലാ ബാഗുകളും പരി...
Kerala News

5 ജില്ലകളില്‍ യെലോ അലര്‍ട്; സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരും Yellow alert

Yellow alert സംസ്ഥാനത്ത് രണ്ടുദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളില്‍ യെലോ അലര്‍ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഉയർന്ന തിരമാലകൾ , ഇടിമിന്നൽ എന്നിവക്കുള്ള ജാഗ്രതാ നിർദേശവും നിലവിലുണ്ട്. Also Read : https://nagaramonline.com/aditya-traveled-9-2-lakh-kilometers-after-leaving-earths-influence-isro-said/ കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ മൂന്ന് ദിവസവും രാത്രി മലയോര മേഖലയിൽ പെയ്ത കനത്തമഴയില്‍ മണ്ണിടിഞ്ഞും മരം കടപുഴകി വീണും നാശനഷ്ടങ്ങളുണ്ടായി. മഴ മുന്നറിയിപ്പിനെ തുടർന്ന് ദുരന്തങ്ങൾ തടയുന്നതിനായി ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. https://www.youtube.com/watch?v=rn1HXHnekYo അതേസമയം, കുട്ടനാട്ടിൽ പുഞ്ചകൃഷിയുടെ ഒരുക്കങ്ങൾ നടത്തിയ ഒരു പാടശേഖരത്തിൽ കൂടി മടവീണു. ഒട്ടനവധി പാടശേഖരങ്ങൾ മടവീഴ്ച ഭീഷണിയി...
World

പിന്തുണ ലഭിക്കുന്നില്ല; ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ എംബസി ഇന്ന് പ്രവർത്തനം അവസാനിപ്പിക്കും Afghanistan Embassy

Afghanistan Embassy ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ എംബസി ഇന്ന് പ്രവർത്തനം അവസാനിപ്പിക്കും. ഔദ്യോഗിക പ്രസ്താവനയിൽ ആണ് അഫ്ഗാൻ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ പിന്തുണ ലഭിക്കുന്നില്ലെന്ന് പ്രസ്താവനയിൽ പറയുന്നു. അഗാധമായ ഖേദത്തോടും നിരാശയോടും കൂടിയാണ് എംബസി പ്രവർത്തനം അവസാനിപ്പിക്കുന്നതെന്ന് അഫ്ഗാനിസ്ഥാന്റെ പ്രസ്താവന. https://www.youtube.com/watch?v=rn1HXHnekYo ഇന്ത്യയുടെ പിന്തുണ ലഭിക്കുന്നില്ല എന്നും അഫ്ഗാനിസ്ഥാന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയുന്നില്ല എന്നതാണ് എംബസി അടച്ചു പൂട്ടാനുള്ള കാരണമായി അഫ്ഗാനിസ്ഥാൻ ചൂണ്ടിക്കാണിക്കുന്നത്. അഫ്ഗാനിസ്ഥാന്റെയും പൗരന്മാരുടെയും താൽപ്പര്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്ന് എംബസി സമ്മതിച്ചു. Also Read : https://nagaramonline.com/aditya-traveled-9-2-lakh-kilometers-after-leaving-earths-influence-isro-said/ അപ്രതീക്ഷിതമായ സാഹചര്യങ്ങൾ കാരണ...
Entertainment

ഇവിടെയുണ്ട് യഥാർഥ കണ്ണൂർ സ്ക്വാഡ് Kannur squad

Kannur squad കുറ്റാന്വേഷണത്തിന് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച സ്ക്വാഡിലെ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് വൈദഗ്ധ്യത്തോടെ തെളിയിച്ച കേസാണ് കണ്ണൂർ സ്ക്വാഡിന്റെ ഇതിവൃത്തം. https://www.youtube.com/watch?v=HZ9saoatXc8 റിട്ട. എസ്.ഐ ബേബി ജോർജ്, എസ്.ഐ മാരായ റാഫി അഹമ്മദ് (ജില്ല നാർക്കോട്ടിക് സെൽ), എ. ജയരാജൻ, രാജശേഖരൻ, സുനി ൽകുമാർ, മനോജ് (നാലുപേരും ആന്റി നക് സൽ സ്ക്വാഡ്), റജി സ്കറിയ (ഇരിട്ടി സ്റ്റേഷ ൻ), വിനോദ് (പാനൂർ സ്റ്റേഷൻ), വിരമിച്ച ജോ സ് എന്നിവരാണ് ആ ഒമ്പതുപേർ. 2013ൽ മദാൻ 26ന് രാത്രിയിൽ തൃക്കരിപ്പൂരിലെ പ്ര വാസി വ്യവസായി സലാം ഹാജി അതിക്രൂരമായി കൊല്ലപ്പെട്ട കേസ് തെളിയിച്ചതിനെ കേന്ദ്രീകരിച്ചാണ് സിനിമ. നോമ്പ് അവസാനം നാട്ടിൽ എത്തിയതായിരുന്നു സലാം ഹാജി. Also Read : https://nagaramonline.com/aditya-traveled-9-2-lakh-kilometers-after-leaving-earths-influence-isro-s...
Other Sports

ബ്ലാസ്റ്റേഴ്സ് താരത്തിനെതിരായ വംശീയ അധിക്ഷേപം; ബെംഗളൂരു താരത്തിനെതിരെ കർശന നടപടി വേണം; അഡ്രിയാൻ ലൂണ Adrian Luna

Adrian Luna കേരള ബ്ലാസ്റ്റേഴ്സ് താരം എയ്ബാൻ ദോളിങിനെതിരായ വംശീയ അധിക്ഷേപം ശരിയല്ലെന്ന് ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ. ബെംഗളൂരു താരത്തിനെതിരെ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഐഎസ്എൽ അധികൃതർ ശ്രദ്ധിക്കണമെന്നും ലൂണ വ്യക്തമാക്കി. Also Read : https://nagaramonline.com/aditya-traveled-9-2-lakh-kilometers-after-leaving-earths-influence-isro-said/ സംഭവത്തിൽ അന്വേഷണം വേണമെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും അറിയിച്ചു. ഐഎസ്എല്ലിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് താരം എയ്ബാൻ ദോളിങിനെ ബെംഗളൂരു താരം റയാൻ വില്യംസ് വംശീയമായി അധിക്ഷേപിച്ചെന്നാണ് ആരോപണം. സംഭവത്തിൽ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയതായി കേരള ബ്ലാസ്റ്റേഴ്സ് വാർത്തക്കുറിപ്പിൽ അറിയിച്ചു. https://www.youtube.com/watch?v=HZ9saoatXc8 താരത്തിനെതിരായ അധിക്ഷേപത്തിൽ ആശങ്കയും വേ...
Entertainment News

മമ്മൂട്ടിയുടെ ബോക്‌സ്ഓഫീസ് വേട്ട; ‘കണ്ണൂർ സ്ക്വാഡ്’ രണ്ട് ദിവസം കൊണ്ട് നേടിയത് 12 കോടി Kannur Squad

Kannur Squad മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോണി ഡേവിഡ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്ക്വാഡ് മികച്ച പ്രേക്ഷക പ്രതികരണവുമായി തിയറ്റിറില്‍ തുടരുകയാണ്. പ്രതികൂല കാലവസ്ഥയിലും ചിത്രം സ്വീകരിക്കപ്പെടുന്നത് മലയാള സിനിമാ ഇന്‍ഡസ്ട്രിക് ആശ്വാസകരമാണ്. https://www.youtube.com/watch?v=HZ9saoatXc8 ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ട് ദിവസത്തെ കളക്ഷന്‍ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിറപ്രവർത്തകർ. ചിത്രം വേള്‍ഡ് വൈഡായി 12.1 കോടി നേടിയെന്ന് അണിയറപ്രവർത്തകർ പറയുന്നു. ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്കും അണിയറപ്രവർത്തകർ നന്ദി പറഞ്ഞു. Also Read : https://nagaramonline.com/petrol-pumps-in-kannur-district-will-be-closed-today/ വ്യാഴാഴ്ച്ച ദിവസം റിലീസ് ചെയ്ത ചിത്രം കേരളത്തിൽ നിന്ന് മാത്രം നേടിയത് 2.40 കോടിയാണ്. എന്നാൽ രണ്ടാം ദിവസത്തിലെത്തിയപ്പോൾ 2.75 കോടിയിലേക്ക് കളക്ഷൻ ഉയർന്നു. ഇതോടെ 5.1...
Entertainment News

നായികമാരിൽ സമ്പന്ന ഐശ്വര്യ തന്നെ; പട്ടികയിൽ പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണും Deepika Padukone

Deepika Padukone ഇന്ത്യൻ നടിമാരിൽ ഏറ്റവും സമ്പന്നയാരാണ്. ഈ വർഷത്തെ കണക്ക് പ്രകാരം സമ്പന്നരായ ഇന്ത്യൻ നായികമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഐശ്വര്യ റായ് ആണെന്നാണ് റിപ്പോർട്ട്. 800 കോടിയാണ് ഐശ്വര്യയുടെ ആസ്തി. ഒരു സിനിമയ്ക്കായി താരം 10 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരസ്യ ചിത്രങ്ങൾക്കായി ആറ് മുതല്‍ ഏഴ് കോടി രൂപ വരെയുമാണ് നടിയുടെ പ്രതിഫലം. പൊന്നിയിൻ സെൽവാനാണ് ഐശ്വര്യ റായ് ഒടുവിൽ അഭിനയിച്ച് ചിത്രം. https://www.youtube.com/watch?v=bchlUyda9cA പട്ടികയില്‍ രണ്ടാം സ്ഥാനക്കാരി പ്രിയങ്ക ചോപ്ര ജോനസ് ആണ്. 620 കോടി രൂപയാണ് പ്രിയങ്കയുടെ ആസ്തി. ബോളിവുഡിൽ കൂടാതെ ഹോളിവുഡിലും സ്ഥാനമുറപ്പിച്ചിട്ടുണ്ട് നടി. ഒരു സിനിമയ്ക്കായി 15 മുതല്‍ 40 കോടി രൂപ വരെയാണ് പ്രിയങ്ക പ്രതിഫലമായി വാങ്ങുന്നത്. പരസ്യ ചിത്രങ്ങൾക്കായി അഞ്ച് കോടി രൂപയും താരം വ...
India

കുതിപ്പ് തുടർന്ന് ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ; ഭൂമിയുടെ സ്വാധീനത്തിൽ നിന്ന് പുറത്ത് കടന്ന ആദിത്യ 9.2 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചെന്ന് ഐഎസ്ആർഒ അറിയിച്ചു ISRO

ISRO ഭൂമിക്കും സൂര്യനും ഇടയിലുള്ള ല ഗ്രാഞ്ച് പോയിൻ്റ് ഒന്നിലേക്ക് ആദിത്യയുടെ യാത്ര തുടരുകയാണ്. സൂര്യനെ പഠിക്കാന്‍ ഏറ്റവും അനുയോജ്യമായ പോയന്‍റാണ് ലഗ്രാഞ്ച് ഒന്ന്. ആദിത്യ എൽ വൺ മികച്ച നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. Also Read : https://nagaramonline.com/kodiieris-memories-are-one-year-old-today/ സെപ്തംബര്‍ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് ആദിത്യ എല്‍1 വിക്ഷേപിച്ചത്. പിഎസ്എല്‍വി സി 57 റോക്കറ്റിലായിരുന്നു വിക്ഷേപണം. സൂര്യന്‍റെ പ്രഭാമണ്ഡലത്തെ പറ്റിയും, കാന്തികമണ്ഡലത്തെ പറ്റിയും, സൂര്യസ്‌ഫോടനങ്ങളെ പറ്റിയും കൂടുതല്‍ വിവരങ്ങള്‍ ആദിത്യയിലൂടെ മനസിലാക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷ. https://www.youtube.com/watch?v=rn1HXHnekYo സൗരാന്തരീക്ഷത്തിന്റെ ചലനാത്മകതയും ഘടനയും മനസിലാക്കല്‍, സൗരവാത ഗതിവേഗവും താപനില വ്യതിയാനവും മനസില...
Other Sports

ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ പാകിസ്താനെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ Asian Games

Asian Games പൂള്‍ എയില്‍ നടന്ന മത്സരത്തില്‍ പാകിസ്താനെ രണ്ടിനെതിരെ പത്ത് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ വമ്പന്‍ വിജയം സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് നാല് ഗോളുകള്‍ നേടി തിളങ്ങി. പൂള്‍ എയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം വിജയമാണിത്. Also Read : https://nagaramonline.com/kodiieris-memories-are-one-year-old-today/ എട്ടാം മിനിറ്റില്‍ മന്‍ദീപ് സിങ്ങിലൂടെയാണ് ഇന്ത്യ ലീഡെടുത്തത്. 11, 17, 33, 34 മിനിറ്റുകളിലായിരുന്നു ഹര്‍മന്റെ ഗോളുകള്‍. 41, 53 മിനിറ്റുകളില്‍ വരുണ്‍ കുമാര്‍ രണ്ട് ഗോളുകള്‍ നേടി. 30-ാം മിനിറ്റില്‍ സുമിത്, 46-ാം മിനിറ്റില്‍ ഷംഷേര്‍ സിങ്, 49-ാം മിനിറ്റില്‍ ലളിത് ഉപാധ്യായ് എന്നിവര്‍ ഗോള്‍ നേടിയതോടെ പാകിസ്താന്റെ പതനം പൂര്‍ണമായി. പാകിസ്താന് വേണ്ടി സൂഫിയാന്‍ മുഹമ്മദ് (38), അബ്ദുള്‍ റാണ (45) എന്നിവര്‍ ആശ്വാസ ഗോളുകള്‍ നേടി. https://www.y...
Kerala News

ബസ്സുകളിൽ കാമറ ഘടിപ്പിക്കാനുള്ള സമയപരിധി നീട്ടി Cameras in Bus

Cameras in Bus സംസ്ഥാനത്തെ ബസുകളില്‍ കാമറ ഘടിപ്പിക്കാനുള്ള സമയപരിധി ഒക്ടോബര്‍ 31 വരെ നീട്ടി. നിലവാരമുള്ള കാമറകളുടെ ലഭ്യതക്കുറവ് പരിഗണിച്ച് സമയം നീട്ടി നൽകണമെന്ന കെ എസ് ആർ ടി സിയുടെയും വാഹന ഉടമകളുടെയും അഭ്യർഥന പരിഗണിച്ചാണ് തീരുമാനമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. Also Read : https://nagaramonline.com/kodiieris-memories-are-one-year-old-today/ വാഹനാപകടങ്ങൾ നിയന്ത്രിക്കുവാൻ ബസുകളുടെ അകത്തും പുറത്തും കാമറ സ്ഥാപിക്കുവാൻ നേരത്തെ നൽകിയ സമയപരിധി സെപ്റ്റംബർ 30 വരെ ആയിരുന്നു. https://www.youtube.com/watch?v=rn1HXHnekYo റോഡ് സുരക്ഷ സംബന്ധിച്ച് ചേർന്ന ഉന്നതതല യോഗത്തിലെ ധാരണ പ്രകാരം ഹെവി വാഹനങ്ങളിൽ ഡ്രൈവർക്കും മുൻ യാത്രക്കാരനും സീറ്റ് ബെൽറ്റ് ധരിക്കാനുള്ള കാലാവധിയും നേരത്തെ ഒക്ടോബർ 31 വരെ നീട്ടിയിരുന്നു. ...