BREAKING NEWS


Blog

Job, Kerala News

സംസ്ഥാനത്തെ വിവിധ ബറ്റാലിയനുകളിലായി സിവിൽ പൊലിസ് ഓഫീസർ റാങ്ക് പട്ടികയിലുള്ളവര്‍ക്ക് ആശ്വാസം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ബറ്റാലിയനുകളിലായി സിവിൽ പൊലിസ് ഓഫീസർ റാങ്ക് പട്ടികയിലുള്ളവര്‍ക്ക് ആശ്വാസം. ഇവരുടെ പരിശീലനത്തിനായി 1200 താല്‍ക്കാലിക തസ്തിക സൃഷ്ടിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ആറുമാസം കഴിഞ്ഞിട്ടും ഒരു ഒഴിവുപോലും റിപ്പോർട്ട് ചെയ്താത്തത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നൽകിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അടുത്ത മെയ് മാസത്തിലാണ് പൊലീസിലെ സിവിൽ പൊലിസ് ഓഫീസർ തസ്തികളിയിൽ കൂട്ട വിരമിക്കൽ ഒഴിവുകള്‍ വരുന്നത്. അങ്ങനെ പ്രതീക്ഷിത ഒഴിവിലേക്ക് മുൻകൂട്ടി പരിശീലനം നൽകാനായി സർക്കാർ ഉത്തരവിറക്കിയാലെ ഈ പട്ടികയിൽ നിന്നും 1000 പേർക്കെങ്കിലും നിയമനം ലഭിക്കുകയുള്ളൂ. ഈ ആവശ്യം പരിഗണിച്ചുകൊണ്ടാണിപ്പോള്‍ 1200 താല്‍ക്കാലിക തസ്തിക സൃഷ്ടിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പൊലീസ് കോണ്‍സ്റ്റബിൽ തസ്തികയിൽ ഓരോ ജ...
Idukki, Kerala News

മുല്ലപ്പെരിയാർ അണക്കെട്ടിലെ അഞ്ചംഗ ഉപസമിതിയുടെ പരിശോധന തമിഴ്നാട് ഉദ്യോഗസ്ഥർ ബഹിഷ്കരിച്ചു

മുല്ലപ്പെരിയാർ അണക്കെട്ടിലെ അഞ്ചംഗ ഉപസമിതിയുടെ പരിശോധന തമിഴ്നാട് ഉദ്യോഗസ്ഥർ ബഹിഷ്കരിച്ചു. അണക്കെട്ടിൽ അറ്റകുറ്റപ്പണികൾക്കായുള്ള സാധനങ്ങൾ കൊണ്ടു പോകാൻ കേരളം അനുവദിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു നടപടി. ഏതൊക്കെ ജോലികളാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് ആവശ്യപ്പെട്ടിരുന്നു.എന്നാൽ, തമിഴ് നാട് ഇതിന് തയ്യാറാകാതെ വന്നതിനെ തുടർന്നാണ് അനുമതി നിഷേധിച്ചത്. തമിഴ് നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണ മൂലം പരിശോധന നടന്നില്ല. കേന്ദ്ര ജനകമ്മീഷൻ എക്സിക്യൂട്ടീവ് എൻജിനായർ സതീഷ് കുമാർ അധ്യക്ഷനായ സമിതിയിൽ സംസ്ഥാന ജലവിഭവ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ലെവിൻസ് ബാബു, അസ്സിസ്റ്റൻറ് എൻജിനീയർ കിരൺ, തമിഴ് നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ സാം ഇർവിൻ, കണ്ണൻ എന്നിവരാണ് അംഗങ്ങൾ. ...
Local News, Malappuram

പൊന്നാനിയിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയ്ക്ക് കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കവെ രണ്ട് പേരെ പൊന്നാനി പൊലീസ് പിടികൂടി

മലപ്പുറം: പൊന്നാനിയിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയ്ക്ക് കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കവെ രണ്ട് പേരെ പൊന്നാനി പൊലീസ് പിടികൂടി. നരിപ്പറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന മുക്കാടി കുഞ്ഞിമൂസക്കാനകത്ത് ബാത്തിഷ (പുല്ല് ബാത്തി - 46), പൊന്നാനി പള്ളിപ്പടിയില്‍ താമസിക്കുന്ന ചെറുവളപ്പില്‍ ഷഹീര്‍ (22) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ചമ്രവട്ടം ജം​ഗ്ഷനിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെ രണ്ടാം നിലയില്‍ വിദ്യാര്‍ത്ഥിയ്ക്ക് കഞ്ചാവ് പൊതി വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്ന് അരക്കിലോ കഞ്ചാവ് കണ്ടെത്തി. വിദ്യാര്‍ത്ഥിയെ പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. എസ്.ഐമാരായ ആര്‍.യു. അരുണ്‍, എസ്. രാജേഷ്, എ.എസ്.ഐ. എലിസബത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അനില്‍ വിശ്വന്‍, സജുകുമാര്‍, നാസര്‍, പ്രശാന്ത് കുമാര്‍, സിവില്‍ പൊലീസ...
Kerala News

കള്ളക്കടൽ പ്രതിഭാസം; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യത, ജാഗ്രത വേണം

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ (INCOIS) മുന്നറിയിപ്പ്. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യത കൂടുതലാണെന്ന് കേന്ദ്രം അറിയിച്ചു. കൂടാതെ കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആറോക്കിയപുരം വരെയുള്ള തീരങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രത്യേക ജാഗ്രത ആവശ്യമായ പ്രദേശങ്ങൾ താഴെ പറയുന്നു തിരുവനന്തപുരം:കാപ്പിൽ മുതൽ പൂവാർ വരെ കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ എറണാകുളം: മുനമ്പം മുതൽ മറുവക്കാട് വരെ തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ കോഴിക്കോട്: ചോമ്പാല മുതൽ രാമനാട്ടുകര വരെ കണ്ണൂർ: വളപട്ടണം മുതൽ ന്യൂമാഹി വരെ കാസർഗോഡ് : കുഞ്...
Kerala News

ഡോ പി സരിന്റെ തുറന്ന യുദ്ധത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിത്വമായി ബന്ധപ്പെട്ട് നടക്കുന്ന ഡോ പി സരിന്റെ തുറന്ന യുദ്ധത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി രാഹുൽ മാങ്കൂട്ടത്തിൽ. പി സരിൻ ഇന്നലെയും ഇന്നും നാളെയും തന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. സരിൻ എത്രകാലമായി പൊതുപ്രവർത്തനം നടത്തുന്ന മനുഷ്യനാണ്. അദ്ദേഹത്തിൻറെ പ്രത്യശാസ്ത്ര ക്ലാരിറ്റി നിങ്ങൾക്ക് നന്നായി അറിയില്ലേ? നിങ്ങൾ എത്ര ശ്രമിച്ചാലും നിങ്ങളുടെയും എന്റെയും സമയം പോകും എന്നേയുള്ളൂ രാഹുൽ പറഞ്ഞു. ജയിലിൽ കിടക്കുന്നത് മാത്രമല്ല ത്യാഗം വിദ്യാഭ്യാസത്തെ വിട്ടുവീഴ്ച ചെയ്യുന്നതും ത്യാഗമാണ് സരിൻ പറഞ്ഞത് വളരെ കറക്റ്റാണെന്നും നല്ല പ്രത്യയശാസ്ത്ര ക്ലാരിറ്റിയുള്ള വ്യക്തിയാണ് അദ്ദേഹമെന്നും എ കെ ആന്റണിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് രാഹുൽ കൂട്ടിച്ചേർത്തു.എൻറെ വായിൽ നിന്ന് എന്തായാലും നിങ്ങൾ പ്രതീക്ഷിക്കുന്ന ഒരു വാക്കും വീഴില്ല. തിരഞ്ഞെടുപ്പിൽ...
National, Politics

ഇസ്ലാമാബാദിൽ നടക്കുന്ന ഷാങ്ഹായി സഹകരണ യോഗത്തിൽ പാകിസ്ഥാന് പരോക്ഷ മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ

ഇസ്ലാമാബാദിൽ നടക്കുന്ന ഷാങ്ഹായി സഹകരണ യോഗത്തിൽ പാകിസ്ഥാന് പരോക്ഷ മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഭീകരവാദം മതതീവ്രവാദം എന്നിവ ചെറുക്കാൻ എല്ലാ രാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്ന് എസ് ജയശങ്കർ പറഞ്ഞു. അയൽരാജ്യങ്ങൾക്കിടയിൽ അവിശ്വാസത്തിൻറെ അന്തരീക്ഷം നില്ക്കുന്നത് മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി. രാജ്യങ്ങളുടെ പരാമാധികാരം പരസ്പരം ലംഘിക്കരുതെന്നും ജയശങ്കർ പറഞ്ഞു. ഇന്നലെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന് അത്താഴവിരുന്നിനിടെ കൈകൊടുത്തെങ്കിലും പ്രത്യേക ചർച്ചയ്ക്ക് ഇന്ത്യ തയ്യാറായില്ല. പാകിസ്ഥാനിൽ നടത്തിയ പ്രഭാത നടത്തത്തിൻറെ ചിത്രവും ജയശങ്കർ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചു...
Accident, National

അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി കുരിശ്ശടിയുടെ കൈവരികൾ തകർന്നു

ചാരുംമൂട്: അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി കുരിശ്ശടിയുടെ കൈവരികൾ തകർന്നു. ചാരുംമൂട് ടൗണിലുള്ള സെന്റ് മേരീസ് ദേവാലയത്തിന്റെ കുരിശ്ശടിയുടെ കൈവരികളാണ് തകർന്നത്. അർദ്ധ രാത്രിയോടെയായിരുന്നു സംഭവം. സിഗ്നൽ പോയിന്‍റിൽ വച്ച് തമിഴ്നാട്ടിൽ നിന്ന് വന്ന ലോറിയും കൊല്ലം സ്വദേശിയുടെ കാറും തമ്മിൽ കൂട്ടിയിടിക്കുകയും കാർ കുരിശ്ശടിയിലേക്ക് പാഞ്ഞുകയറുകയുമായിരുന്നു. ആർക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിലാണ് കൈവരികൾ തകർന്നത്. കുരിശ്ശടിക്ക് കേടുപാടില്ല. സമീപത്തെ ഫുട്പാത്തിന്റെ കൈവരികളും തകർന്നിട്ടുണ്ട്. നൂറനാട് പൊലീസ് കേസെടുത്തു. ...
Social Media, Technology

യൂട്യൂബർമാർക്കും കാഴ്ചക്കാർക്കും സന്തോഷ വാർത്ത; ഷോർട്സ് വീഡിയോകളുടെ ദൈർഘ്യം കൂട്ടി

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളെല്ലാം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ മത്സരിക്കുകയാണ്. മെറ്റയുടെ വാട്സ്ആപ്പും ഇന്‍സ്റ്റഗ്രാമും പുത്തന്‍ ഫീച്ചറുകളുമായി കുതിച്ചുപായുമ്പോള്‍ ഗൂഗിളിന്‍റെ യൂട്യൂബിന് മാറിനില്‍ക്കാനാവില്ല. ഷോർട് വീഡിയോയുടെ കാര്യത്തിലാണ് യൂട്യൂബ് ഇപ്പോള്‍ അപ്ഡേറ്റുമായി ഞെട്ടിക്കുന്നത്. യൂട്യൂബ് ഷോർട്സ് വീഡിയോകള്‍ക്ക് പുതിയ അപ്ഡേറ്റ് പ്രകാരം മൂന്ന് മിനുറ്റ് വരെ ദൈർഘ്യമാകാം. 2024 ഒക്ടോബർ 15നാണ് പുതിയ പോളിസി യൂട്യൂബ് നിലവില്‍ കൊണ്ടുവന്നത്. വളരെ എന്‍ഗേജിംഗായ സ്റ്റോറികള്‍ പറയാന്‍ ഇത് യൂട്യൂബർമാർക്ക് സഹായകമാകും. വെർട്ടിക്കലായും സ്ക്വയർ ആസ്പെക്റ്റ് റേഷ്യോയിലും മൂന്ന് മിനുറ്റ് വരെ ദൈർഘ്യമുള്ള വീഡിയോ അപ്‍ലോഡ് ചെയ്യാം. യൂട്യൂബിന്‍റെ റെവന്യൂ-ഷെയറിംഗ് മോഡലിന് പുതിയ ഷോർട്സ് വീഡിയോകളും പരിഗണിക്കും. എന്നാല്‍ മുമ്പ് അപ്‍ലോഡ് ചെയ്ത മൂന്ന് മിനുറ്റ് വരെ ദൈർഘ്യമുള്ള ഫയലുകള്‍ ലോം...
Kerala News, Politics

എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്കെതിരെ നിയമപരമായ നടപടികൾ ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മനുഷ്യാവകാശ കമ്മീഷൻ ജില്ലാ ഭരണകൂടത്തിന് നോട്ടീസയച്ചു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി ദേവദാസ് നൽകിയ പരാതിയിലാണ് നടപടി. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും പരാതി പരിശോധിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. നവംബർ 19ന് കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. എ ഡി എമ്മിന് ജീവനക്കാർ നൽകിയ യാത്രയയപ്പ് സമ്മേളനത്തിൽ ക്ഷണിക്കപ്പെടാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ഡി എമ്മിനെ അഴിമതിക്കാരനാക്കിയെന്നാണ് പരാതി. എഡിഎം കെ. നവീൻ ബാബുവിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ പത്തനംതിട്ടയിൽ എത്തിക്കും. മോർച്ചറിയിൽ സൂക്ഷിക...
Kerala News, Politics

വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ വിമർശിച്ച് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ രംഗത്ത്

തിരുവനന്തപുരം: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ  പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ വിമർശിച്ച് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ രംഗത്ത്.വയനാട്ടിലെ പ്രിയങ്ക ​ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം കോൺ​ഗ്രസ് വീണ്ടും വീണ്ടും ​ഗാന്ധി കുടുംബത്തിന് ചുറ്റും കറങ്ങുന്നുവെന്നതിന് തെളിവാണ്.എവിടെ സേഫ് സീറ്റുണ്ടോ, അവിടെയെല്ലാം ​ഗാന്ധി കുടുംബം സ്ഥാനാർത്ഥിയാകും..വയനാട്ടിൽ രാഹുൽ എന്ത് ചെയ്തു എന്നതാണ് തെര‍ഞ്ഞെടുപ്പിലെ വിഷയം.യുപിയിൽ മത്സരിക്കുന്നുവെന്ന് പറയാതെ രാഹുൽ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു, അവ‍ർ രാഹുലിനെയും പ്രിയങ്കയേക്കാളും മികച്ചവരെ അർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ...