BREAKING NEWS


Blog

Kerala News, Politics

പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് തന്നെ; എ കെ ബാലൻ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം എകെ ബാലൻ. നിരവധിപേരാണ് സ്ഥാനാർത്ഥി പട്ടികയിൽ പരിഗണനയിലുള്ളത് സിപിഐഎമ്മിന്റെ സ്ഥാനാർത്ഥിയെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രഖ്യാപിക്കും. വടകരയിൽ ബിജെപിയുമായി കോൺഗ്രസ് ഡീൽ നടത്തിയെന്ന ഡോ പി സരിൻ്റെ പ്രതികരണം ഞെട്ടിക്കുന്നതാണ്. അതീവ ഗുരുതരമായ പ്രശ്നമായാണ് ഇതിനെ കാണുന്നത്. ബിജെപിയും കോൺഗ്രസും തമ്മിലുള്ള ഈ ഡീൽ തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും വലിയ രാഷ്ട്രീയമാണ് സരിൻ ഉയർത്തിക്കൊണ്ട് വരുന്നത്, പാലക്കാട്‌ ഈ ഡീൽ നടപ്പാക്കാൻ ആണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പി സരിന്റെ ഇടത് പ്രഖ്യാപനത്തിനും എ കെ ബാലൻ മറുപടി പറഞ്ഞു. കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടനെ ഞങ്ങൾ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്. അതാത് സമയത്ത് രാഷ്ട്രീയ സാഹചര്യം നോക്കിയാണ് സ്ഥാനാർത്ഥിയാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത...
Kerala News

പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രനെ പരിഗണിക്കണമെന്ന ആവശ്യവുമായി നേതാക്കള്‍

പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രനെ പരിഗണിക്കണമെന്ന ആവശ്യവുമായി നേതാക്കള്‍. ശോഭ സുരേന്ദ്രന് പിന്തുണയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി രംഗത്തെത്തി.ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് സുരേഷ് ഗോപി കത്തയച്ചു. പാലക്കാട് ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന കടുത്ത നിലപാടിലാണ് ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾ. കഴിഞ്ഞ ലോക്സ്ഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ശോഭ സുരേന്ദ്രനുണ്ടാക്കിയ നേട്ടം ഉള്‍പ്പെടെ കണക്കിലെടുത്താണ് പാലക്കാട് അവരെ മത്സരിപ്പിക്കണമെന്ന് ആവശ്യം പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായി ഉയര്‍ത്തുന്നത്. അതേസമയം, ശോഭ സുരേന്ദ്രൻ പാലക്കാട് മത്സരിച്ചാൽ സി. കൃഷ്ണകുമാര്‍ വിഭാഗം പാരയാകുമോയെന്ന ആശങ്കയും ശോഭ സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ക്കുണ്ട്. പാലക്കാട് കൃഷ്ണകുമാറിനെയും സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. അതിനിടെ പാലക...
Kollam, Local News

കൊല്ലത്ത് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ.

കൊല്ലം: കൊല്ലത്ത് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ. പഴയാറ്റിൻ കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അലി ഹസീമാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഇരവിപുരം പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടുന്നതിൽ നിർണ്ണായകമായത്. എറണാകുളത്ത് സ്ഥിരതാമസമാക്കിയ അലി ഹസീം മോഷണത്തിന് വേണ്ടിയായിരുന്നു കൊല്ലത്ത് വാടക വീടെടുത്ത് താമസിച്ചത്. തട്ടാമല, മാടൻനട, പഴയാറ്റിൻ കുഴി എന്നിവിടങ്ങളിലെ നാലോളം ക്ഷേത്രങ്ങളിൽ പ്രതി കവർച്ച നടത്തി. ശ്രീകോവിലടക്കം കുത്തിതുറന്ന് സ്വർണ്ണവും നിലവിളക്കുകളും പാത്രങ്ങളും മോഷ്ടിക്കുന്നതായിരുന്നു ഇയാളുടെ രീതി. മോഷണ മുതലുകൾ കൊല്ലം ജില്ലയിലെ വിവിധ ആക്രി വ്യാപാര സ്ഥാപനങ്ങളിൽ വിറ്റ ശേഷം എറണാകുളത്തേക്ക് കടക്കുന്നതായിരുന്നു അലി ഹസീമിന്റെ പതിവ്. ഒരേ ശൈലിയിലുള്ള മോഷണങ്ങൾ ആവർത്തിച്ചതോടെ ഇരവിപുരം പൊലീസ് പ്രതിയെ കണ്ടെത്താൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു....
Ernakulam

ആലുവയിലെ വാടക വീട്ടിൽ ജിം ട്രെയിനർ മരിച്ച നിലയിൽ, കണ്ണൂർ സ്വദേശി, അന്വേഷണം സുഹൃത്തുക്കളെ കേന്ദ്രീകരിച്ച്

ആലുവ : ആലുവക്കടുത്ത് ചുണങ്ങംവേലിയിൽ ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം.  ചുണ്ടിയിൽ ജിമ്മിൽ ട്രെയിനർ ആണ് സാബിത്ത്. സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. എടത്തല പൊലീസ് അന്വേഷണം തുടങ്ങി....
Kerala News

അനില്‍ ആന്റണി വലത്തോട്ട് തിരിഞ്ഞപ്പോള്‍ പി സരിന്‍ ഇടത്തോട്ട്, കോണ്‍ഗ്രസ് ഡിജിറ്റല്‍ സെല്ലിന്റെ ദുര്യോഗം

‘കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ കണ്‍വീനറാണോ, എന്നാല്‍ മറുകണ്ടം ചാടിയിരിക്കും’. അനില്‍ ആന്റണിക്ക് പിന്നാലെ ഈ സ്ഥാനത്തിരുന്ന പി സരിനും പാര്‍ട്ടി വിട്ടതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പരിഹാസമാണിത്. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടിനെ എതിര്‍ത്ത് അനില്‍ ആന്റണി പുറത്ത് പോയതിന് പിന്നാലെ പകരക്കാരനായാണ് പി സരിന്‍ ഈ സ്ഥാനക്കേക്കെത്തുന്നത്. ഇപ്പോള്‍ സരിനും വിവാദങ്ങള്‍ക്ക് പിന്നാലെ ‘ കൈ’ വിട്ടിരിക്കുകയാണ്. അനില്‍ ആന്റണി ബിജെപിയിലേക്ക് പോയപ്പോള്‍ പി സരിന്‍ നീങ്ങിയത് ചെങ്കൊടിത്തണലിലേക്ക്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, അന്നത്തെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് അനില്‍ ആന്റണിയെ പാര്‍ട്ടിയുടെ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ സെല്ലിന്റെ തലപ്പത്തേക്ക് അവരോധിച്ചത്. മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേല്‍,...
National

റെയിൽവേ ടിക്കറ്റ് ബുക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തി റെയിൽവേ ബോർഡ്

റെയിൽവേ ടിക്കറ്റ് ബുക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തി റെയിൽവേ ബോർഡ്. ഇനി മുതൽ 60 ദിവസം മുമ്പ് മാത്രമെ ടിക്കറ്റ് ബുക്ക് ചെയ്യാനാകു. നേരത്തെ 120 ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന സമയപരിധിയാണിപ്പോൾ വെട്ടിച്ചുരുക്കിയിരിക്കുന്നത്. 4 മാസം മുൻപ് ബുക്ക് ചെയ്തശേഷം യാത്രയടുക്കുമ്പോൾ ടിക്കറ്റ് റദ്ദാക്കുന്ന പ്രവണത കൂടി വരുന്നതിനാലാണ് നിയമത്തിൽ മാറ്റം വരുത്തിയത്. നിയന്ത്രണം നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. 31 വരെ ബുക്ക് ചെയ്തിട്ടുള്ള എല്ലാ ടിക്കറ്റുകളും നിലനിൽക്കും.വിദേശ വിനോദസഞ്ചാരികൾക്ക് 365 ദിവസം മുൻപ് ടിക്കറ്റെടുക്കാമെന്ന നിയമം തുടരും. പുതിയമാറ്റം യാത്രക്കാരെ സഹായിക്കാനാണെന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം. എന്നാൽ മുൻകൂട്ടിയുള്ള ബുക്കിങ്ങ് 60 ദിവസത്തിലേക്ക് ചുരുക്കുമ്പോൾ വെയിറ്റിംഗ് ലിസ്റ്റിലെ യാത്രക്കാരുടെ എണ്ണത്തിലും കുറവു വരുത്തുമെന്നാണ് സൂചന. അതേസമയം, അടുത്ത അഞ്ച് മുതൽ ആറ് വർ...
Social Media, Topnews

സൈനിക ജീവിതം പൂർത്തിയാക്കി BTS താരം ജെ ഹോപ്പ്

ലോകമെമ്പാടും ആരാധകരുള്ള മ്യൂസിക് ഗ്രൂപ്പാണ് ബിടിഎസ് .ഇവരുടെ വാർത്തകൾ അറിയാൻ കൗമാരക്കാർക്കും ചെറുപ്പക്കാർക്കും എന്നും ഒരുപോലെ ആവേശമാണ്. കെ-പോപ്പ് താരവും ബിടിഎസ് അംഗവുമായ ജങ് ഹോ-സിയോക്ക് എന്ന ജെ-ഹോപ്പ് ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കിയിരിക്കുകയാണിപ്പോൾ. കഴിഞ്ഞ വർഷം ഏപ്രിലിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം 18 മാസത്തെ സിവിലിയൻ ഡ്യൂട്ടി പൂർത്തിയാക്കിയ ശേഷമാണ് തിരിച്ചെത്തിയിരിക്കുന്നത്. ഗ്രൂപ്പിലെ മുതിർന്ന അംഗമായ ജിൻ അദ്ദേഹത്തെ സ്വീകരിക്കാൻ ഗാങ്‌വോൺ പ്രവിശ്യയിലെ വോഞ്ജുവിലുള്ള സൈനിക താവളത്തിന് മുന്നിൽ എത്തിയ വിഡിയോയും ഇതിനകം വൈറൽ ആയിട്ടുണ്ട്. പുറത്തെത്തിയ ശേഷം ആരാധകർക്ക് നന്ദി അറിയിക്കാനും അനുഭവങ്ങൾ പങ്കുവയ്ക്കാനും ജെ-ഹോപ്പ് ലൈവിൽ എത്തിയിരുന്നു.തൻ്റെ സൈനിക ജീവിതത്തിൽ ഒരു സിവിലിയൻ എന്ന നിലയിൽ താൻ വളരെയധികം കാര്യങ്ങൾ പഠിച്ചെന്നും, തന്നോടും സമൂഹത്തോടും കൂടുതൽ അടുക്കാൻ ഇത് സഹായ...
Kerala News, Politics

കോണ്‍ഗ്രസ് വിട്ട പി സരിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട പി സരിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സരിന്‍റേത് ആസൂത്രിത നീക്കമാണെന്നും ഇപ്പോള്‍ പറയുന്നത് സിപിഎമ്മിന്‍റെ വാദങ്ങളാണെന്നും വിഡി സതീശൻ തുറന്നടിച്ചു. ബിജെപിയുമായി സരിൻ ആദ്യം ചര്‍ച്ച നടത്തിയിരുന്നു. സ്ഥാനാര്‍ത്ഥിയാകാൻ പറ്റുമോയെന്ന് സരിൻ നോക്കിയിരുന്നു. അത് പറ്റില്ലെന്ന് അറിഞ്ഞതോടെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയാകാൻ നോക്കുന്നത്. ബിജെപി സ്ഥാനാർത്ഥിയാകാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോഴാണ് സരിൻ സിപിഎമ്മിനെ സമീപിച്ചത്. ഇന്നലെ നടപടിയെടുത്താൽ അതുകൊണ്ടാണ് സിപിഎമ്മിൽ പോകുന്നതെന്ന് വരുത്തി തീര്‍ക്കും. സിപിഎമ്മിന്‍റെ ഭാഗത്ത് നിന്ന് സരിന് അനുകൂലമായ പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് അദ്ദേഹം തന്നെക്കുറിച്ച് പറഞ്ഞ് സിപിഎം നരേറ്റീവ് ആണ്. മന്ത്രി എംബി രാജേഷ് എഴുതികൊടുത്തിട്ടുള്ള വാചകങ്ങളാണ് സരിൻ പറഞ്ഞിട്ടുള്ളത്. സിപിഎം നേതാക്കള്‍ തന...
National

പട്ടാപ്പകൽ തോക്കുമായെത്തി യൂകോ ബാങ്ക് (യുസിഒ) കൊള്ളയടിച്ചു

ഇംഫാൽ: പട്ടാപ്പകൽ തോക്കുമായെത്തി യൂകോ ബാങ്ക് (യുസിഒ) കൊള്ളയടിച്ചു. ആറര ലക്ഷത്തോളം രൂപ കവർന്നു. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും മൊബൈൽ ഫോണുകളും കൈക്കലാക്കി. മണിപ്പൂരിലെ കച്ചിംഗ് ബസാറിലെ യൂകോ ബാങ്കിന്‍റെ ശാഖയിലാണ് കവർച്ച നടന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. മുഖംമൂടി ധരിച്ചയാൾ നിരായുധനായ ബാങ്ക് ഗാർഡിനെയും മറ്റ് ഉദ്യോഗസ്ഥരെയും തോക്ക് ചൂണ്ടി ലോക്കറും ക്യാഷ് കൗണ്ടറും തുറന്ന് പണമെടുത്ത് തരാൻ ഭീഷണിപ്പെടുത്തുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞു. തുടർന്ന് പണവുമെടുത്ത് മോഷ്ടാവ് ഓടിപ്പോയി. മണിപ്പൂരിൽ സംഘർഷ ബാധിത പ്രദേശത്തെ ബാങ്കിലാണ് മോഷണം നടന്നത്. കഴിഞ്ഞ മെയിൽ സംഘർഷം തുടങ്ങിയ ശേഷമുള്ള അഞ്ചാമത്തെ സംഭവമാണിത്. നേരത്തെയും മുഖംമൂടി ധരിച്ചെത്തിയ സംഘം മണിപ്പൂരിൽ ബാങ്കുകൾ കൊള്ളയടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ശാഖയിൽ നിന്ന് 18.85 കോടി രൂപ...
Kerala News, Politics

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ നടപടി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് വീണ്ടും വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് കോൺഗ്രസിന്റെ നടപടി. ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് സരിൻ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ നടപടിക്ക് പിന്നാലെ സരിൻ നിലപാട് വ്യക്തമാക്കിയത്. സി പി എം നേതൃത്വം ആവശ്യപ്പെട്ടാൽ പാലക്കാട് മത്സരിക്കുമെന്നും സരിൻ കൂട്ടിച്ചേര്‍ത്തു. സിപിഎം ഒരു തീരുമാനം അറിയിച്ചാൽ അതിനു ഒട്ടും താമസമില്ലാതെ മറുപടി പറയും. ബിജെപിയും അൻവറും ബന്ധപ്പെട്ടിരുന്നു. കൂടെയുണ്ടാകണം എന്ന് പറഞ്ഞുവെന്നും സരിൻ കൂട്ടിച്ചേര്‍ത്തു. പാലക്കാട്‌ മാത്രമായി ഈ കളി ...