BREAKING NEWS


Blog

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
Kerala News

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം. ശ്വാസകോശത്തിലെ അണുബാധയും ആന്തരിക അവയവങ്ങളുടെ പ്രവർത്തനക്ഷമതയിലെ തകരാറുമാണ് ആരോഗ്യനിലയെ കൂടുതൽ ദുർബലമാക്കിയിരിക്കുന്നത്. രക്തസമ്മർദ്ദം സാധാരണ നിലയിൽ നിലനിൽക്കുന്നില്ല. വിവിധ വകുപ്പുകളിലെ വിദഗ്ധ ഡോക്ടർമാരുടെ നിരന്തരപരിചരണത്തിലാണ് വിഎസ്. അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് മെഡിക്കൽ കോളജിലെ വിദഗ്‌ധസംഘം നൽകിയ ഏറ്റവും പുതിയ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....
സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു
Kerala News

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ഇന്ന് ഔദ്യോഗികമായി ചുമതലയേൽക്കും. രാവിലെ ഏഴ് മണിക്ക് പൊലീസ് ആസ്ഥാനത്ത് വെച്ചായിരിക്കും ചടങ്ങ്. കേന്ദ്ര ക്യാബിനറ്റ് സുരക്ഷാ സെക്രട്ടറിയായി നിലനിന്നിരുന്ന പദവി അദ്ദേഹം രാജിവച്ചു. ചുമതലയേറ്റതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക പരിപാടി കണ്ണൂരിൽ മുഖ്യമന്ത്രിയോടൊപ്പം മേഖല അവലോകനയോഗത്തിൽ പങ്കെടുക്കും. "സർക്കാരിന്റെ തീരുമാനത്തിൽ വളരെ സന്തോഷമുണ്ട്. ജനങ്ങൾക്കായി ആത്മാർഥമായി സേവനം ചെയ്യും" ചന്ദ്രശേഖർ പ്രതികരിച്ചു. സംസ്ഥാന മന്ത്രിസഭയുടെ പ്രത്യേക യോഗത്തിലായിരുന്നു പുതിയ പൊലിസ് മേധാവിയെ തീരുമാനിച്ചത്. ആന്ധ്രാപ്രദേശ് സ്വദേശിയായ അദ്ദേഹം കൂത്തുപറമ്പ് വെടിവെപ്പ് സംഭവ സമയത്ത് കണ്ണൂർ എ.എസ്.പി ആയി സേവനമനുഷ്ഠിച്ചിരുന്നു....
റെയിൽവേ ടിക്കറ്റ് നിരക്ക് വർധന നാളെമുതൽ
Latest Video

റെയിൽവേ ടിക്കറ്റ് നിരക്ക് വർധന നാളെമുതൽ

ന്യൂഡൽഹി: റെയിൽവേ ടിക്കറ്റ് നിരക്ക് നാളെ മുതൽ വർധിക്കുമെന്ന് അധികൃതർ അറിയിച്ചു. എസി കോച്ചുകൾക്ക് കിലോമീറ്ററിന് രണ്ട് പൈസയും, സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് ഒരു പൈസയുമാണ് നിരക്ക് കൂട്ടുന്നത്. വന്ദേ ഭാരത് ഉൾപ്പെടെ എല്ലാ ട്രെയിനുകൾക്കും ഈ നിരക്കു വർധന ബാധകമായിരിക്കും. സബർബൻ ട്രെയിനുകൾക്കും 500 കിലോമീറ്റർ വരെയുള്ള സെക്കൻഡ് ക്ലാസ് യാത്രകൾക്കും ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാകില്ല. 500 കിലോമീറ്ററിന് മുകളിൽ വരുന്ന സെക്കൻഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് അര പൈസ എന്ന നിലയിൽ വർധനവുണ്ടാകും....
കോട്ടയം പാമ്പാടിയിൽ തെരുവ് നായ ആക്രമണം; നാല് പേർക്ക് കടിയേറ്റു
Kottayam

കോട്ടയം പാമ്പാടിയിൽ തെരുവ് നായ ആക്രമണം; നാല് പേർക്ക് കടിയേറ്റു

കോട്ടയം: പാമ്പാടി നെടുകോട്ടുമലയിൽ തെരുവ് നായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. കുറ്റിക്കൽ സ്വദേശികളായ അനീഷ് കുര്യാക്കോസ്, ജോബി അമ്പാട്ട്, കെ. എസ്. ചാക്കോ, വി. എസ്. മോഹനൻ എന്നിവർക്കാണ് കടിയേറ്റത്.
അബ്ദുറഹീമിന്റെ മോചനം: അന്തിമ വിധിക്കെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കി
News

അബ്ദുറഹീമിന്റെ മോചനം: അന്തിമ വിധിക്കെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കി

സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ ജയില്‍ മോചനവുമായി ബന്ധപ്പെട്ട് റിയാദ് ഗവര്‍ണര്‍ക്ക് ദയാ ഹര്‍ജി നല്‍കുമെന്ന് റിയാദിലെ നിയമ സഹായ സമിതി. 19 വര്‍ഷത്തെ ജയില്‍വാസവും, ജയിലിലെ നല്ല നടപ്പും പരിഗണിച്ച് പെട്ടെന്ന് മോചിപ്പിക്കണം എന്ന് ആവശ്യപ്പെടും. 20 വര്‍ഷത്തെ തടവിന് കഴിഞ്ഞ മാസമാണ് റിയാദിലെ കോടതി വിധിച്ചത്. അതേസമയം കോടതി വിധിയുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ അപ്പീല്‍ നല്‍കി....
മണിപ്പൂരിൽ വെടിവെപ്പ്: നാല് പേർ കൊല്ലപ്പെട്ടു
India, News

മണിപ്പൂരിൽ വെടിവെപ്പ്: നാല് പേർ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും ആക്രമണം. നാല് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 60 വയസ്സുള്ള സ്ത്രീയും ഉൾപ്പെടുന്നു. ചുരാചന്ദ്പൂർ ജില്ലയിലെ മോങ്ജാങ് ഗ്രാമത്തിന് സമീപമാണ് സംഭവമുണ്ടായത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ കാറിൽ യാത്രചെയ്യുകയായിരുന്നവരാണ് അക്രമത്തിനിരയായത്. സംഭവസ്ഥലത്ത് നിന്ന് 12 ലധികം ഒഴിഞ്ഞ വെടിയുണ്ട ഷെല്ലുകൾ പൊലീസ് കണ്ടെത്തിയതായി പിറ്റിഐ റിപ്പോർട്ട് ചെയ്യുന്നു....
വായ്പ തിരിച്ചടവ് മുടങ്ങി; നീലേശ്വരത്ത് വൃദ്ധ ദമ്പതികളെ പെരുവഴിയിലാക്കി യൂണിയൻ ബാങ്ക്
Kerala News

വായ്പ തിരിച്ചടവ് മുടങ്ങി; നീലേശ്വരത്ത് വൃദ്ധ ദമ്പതികളെ പെരുവഴിയിലാക്കി യൂണിയൻ ബാങ്ക്

മകളുടെ വിവാഹത്തിനെടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് വൃദ്ധ ദമ്പതികളെ പെരുവഴിയിൽ ഇറക്കി യൂണിയൻ ബാങ്ക്. കാസർഗോഡ് നീലേശ്വരം പള്ളിക്കര സ്വദേശികളായ പത്മനാഭൻ, ദേവി ദമ്പതികളെയാണ് ബാങ്ക് അധികൃതർ ഇറക്കിവിട്ടത്.  മകളുടെ വിവാഹ ആവശ്യത്തിനും വീടിന്റെ അറ്റകുറ്റപണികൾക്കുമായി യൂണിയൻ ബാങ്കിൽ നിന്ന് 16 ലക്ഷം രൂപ വായ്പ എടുത്തത്. 13 ലക്ഷം രൂപ ഇവർ തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ കോവിഡ് സമയത്ത് വിദേശത്തായിരുന്ന മകന്റെയും വഴിയോരക്കച്ചവടം നടത്തിയിരുന്ന പത്മനാഭന്റെയും ജോലി നഷ്ടപ്പെട്ടതിനാൽ വായ്പ തിരിച്ചടവ് മടങ്ങുകയായിരുന്നു....
പാലക്കാട് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: സ്‌കൂളിലെ പ്രവൃത്തി സമയത്തില്‍ മാറ്റം
Kerala News

പാലക്കാട് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: സ്‌കൂളിലെ പ്രവൃത്തി സമയത്തില്‍ മാറ്റം

പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് കോണ്‍വെന്റ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കൊടുവിൽ സ്‌കൂളിലെ പ്രവൃത്തി സമയത്തില്‍ മാറ്റം. രാവിലെ 8.40 ന് തുടങ്ങി വൈകീട്ട് 3.40 ന് അവസാനിക്കുന്ന തരത്തിലാണ് സമയത്തിന് ക്രമീകരണം. 20 മിനുറ്റായിരുന്ന ഉച്ചയൂൺ സമയം 45 മിനുറ്റാക്കി വ൪ധിപ്പിച്ചു. ഇടവേള സമയങ്ങൾ 10 മിനുറ്റാക്കി ഉയ൪ത്തി. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പരാതി അറിയിക്കാൻ പൊതു സംവിധാനവും നിലവില്‍ വന്നു. മഴക്കാലമായതിനാൽ ഒക്ടോബർ വരെ ഷൂ ഒഴിവാക്കി ചെരിപ്പിടാമെന്നും മാനേജ്മെൻറ് സമ്മതിച്ചതായി പിടിഎ. കുട്ടികൾക്കും രക്ഷിതാക്കൾക്കും പരാതി അറിയിക്കാൻ പൊതു സംവിധാനം ഈ മാസം ഏഴുമുതൽ നിലവിൽ വരും. രക്ഷിതാക്കൾക്ക് ഏതു സമയവും സ്കൂളിൽ പ്രവേശിക്കാനുള്ള അനുമതിയും നൽകാനും തീരുമാനമായി....
ഓണക്കാലത്ത് സംസ്ഥാനത്തിന് കൂടുതൽ അരി ആവശ്യപ്പെടുമെന്ന് മന്ത്രി ജി ആർ അനിൽ
Thiruvananthapuram, Kerala News, Latest news, Top News

ഓണക്കാലത്ത് സംസ്ഥാനത്തിന് കൂടുതൽ അരി ആവശ്യപ്പെടുമെന്ന് മന്ത്രി ജി ആർ അനിൽ

ഓണക്കാലത്ത് സംസ്ഥാനത്തിന് കൂടുതൽ അരി ആവശ്യപ്പെടുമെന്ന് മന്ത്രി ജി ആർ അനിൽ. ഇതു സംബന്ധിച്ച കൂടിക്കാഴ്ച നാളെ കേന്ദ്ര ഭക്ഷ്യമന്ത്രിയുമായി നടത്തും. എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ ഒരു കാർഡിന് 5 കിലോ അധിക അരിയാണ് ആവശ്യപ്പെടുന്നത്. ഓണവിപണി സപ്ലൈകോ വഴി സജീവമാക്കുമെന്നും മന്ത്രി പറഞ്ഞു. 450 രൂപയുടെ വെളിച്ചെണ്ണ സപ്ലൈ കോയിൽ 270 രൂപയ്ക്കാണ് നൽകുന്നത്. വിലക്കയറ്റം നിയന്ത്രിക്കാനായി ഫലപ്രദമായി ഇടപെടും. പൊലീസ് മേധാവി നിയമനം ക്യാബിനറ്റ് ഏകകണ്ഠമായി എടുത്ത തീരുമാനമാണ്. അതിൽ പ്രതികരിക്കുന്നത് ശരിയായ രീതിയല്ലെന്നും സിപിഐഎം സിപിഐ വ്യത്യാസമില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ജൂണ്‍ മാസത്തെ റേഷൻ വിതരണം ജൂലൈ രണ്ട് വരെ നീട്ടിയതായും മന്ത്രി അറിയിച്ചു. ജൂലൈ മൂന്നാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികൾക്ക് അവധി ആയിരിക്കും. നാലാം തീയതി മുതൽ ജൂലൈ മാസത്തെ റേഷന്‍ വിതരണം ആരംഭിക്...
‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ വിവാദം; സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
Business

‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ വിവാദം; സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

സുരേഷ് ​ഗോപി ചിത്രം ജെഎസ്കെ അഥവാ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ വിവാദത്തിൽ സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സിനിമയിലെ നായിക അതിജീവിതയാണ് നീതിക്ക് വേണ്ടി പോരാടുന്ന സ്ത്രീ അവർക്ക് ജാനകി എന്ന പേര് നൽകുന്നതിൽ എന്ത് പ്രശ്നം എന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി ചോദിച്ചു. ഇന്ത്യലെ പേരുകൾ പലതും ഏതെങ്കിലും ദൈവങ്ങളോട് ചേർന്നതാവും. എല്ലാ മതങ്ങളിലും അത് ഉണ്ടെന്നും കോടതി വ്യക്തമാക്കി. ജാനകി എന്ന പേരിന് എന്താണ് കുഴപ്പം. പേര് തീരുമാനിക്കുള്ള സ്വാതന്ത്ര്യം കലാകാരന് ഉണ്ട്. നിലവിൽ നൽകിയ കാരണങ്ങൾക്ക് അല്ലാതെ മറ്റെന്തെങ്കിലും ഉണ്ടോ എന്ന് അറിയിക്കണമെന്നും ഹെെക്കോടതി പറഞ്ഞു. കോടതിയോട് സിനിമ കാണാൻ ആവശ്യപ്പെട്ട് നിർമാതാകൾ രംഗത്തെത്തി. എന്നാൽ സിനിമ കാണേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും ജാനകി എന്ന പേര് എങ്ങനെയാണ് പ്രോകോപിതമാകുന്നതെന്നും കോടതി ചോദിച്ചു. സെൻസർ ബോർഡ്‌ പറയുന്ന കാരണം പ്രാഥമ ദൃഷ്...