തോരായിക്കടവ് പാലം തകര്‍ന്ന സംഭവം: അംഗീകൃത രൂപകൽപ്പനയിൽ വ്യത്യാസം ഉണ്ടെന്ന് കിഫ്‌ബി
തോരായിക്കടവ് പാലത്തിൻ്റെ തകർച്ചയിൽ ആരോപണവുമായി കിഫ്ബി. പാലത്തിന് അംഗീകൃത രൂപകൽപ്പനയിൽ നിന്ന് വ്യത്യാസം ഉണ്ടെന്ന് കിഫ്ബി സമൂഹമാധ്യമ കുറിപ്പിലൂടെ അറിയിച്ചു. കഴിഞ്ഞ മേയ് മാസത്തിൽ നിർമാണം നടക്കുന്ന സൈറ്റിൽ കിഫ്ബി ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. അതിൻ്റെ ഭാഗമായി സൈറ്റിൽ ലഭ്യമായിരുന്ന അംഗീകൃത സ്റ്റേജിങ് ഡ്രോയിങ് പരിശോധിച്ചതിൽ നിന്നും സ്റ്റേജിങ് വർക്കിൽ വ്യതിയാനം കണ്ടെത്തിയിരുന്നു എന്നാണ് കിഫ്ബി വ്യകതമാക്കുന്നത്.
P6-P7 സ്പാനിൻ്റെ സ്റ്റേജിങ് വർക്കിൽ കണ്ടെത്തിയ ഈ വ്യതിയാനം ചൂണ്ടിക്കാട്ടി മേയ് 19 ന് എസ്പിവി ആയ കെആർഎഫ്ബിക്ക് ഒബ്സർവേഷൻ മെമ്മോ (OM) നൽകിയിരുന്നു. അംഗീകൃത സ്റ്റേജിങ് ഡ്രോയിങ്ങിൽ ഉണ്ടായ വ്യതിയാനത്തിൻ്റെ കാരണം വിശദീകരിക്കാനും ഈ സെക്ഷനിൽ കൂടുതൽ പ്രവൃത്തികൾ തുടരുന്നതിന് മുൻപ് ഈ വ്യതിയാനത്തിന് അനുമതി നൽകിയതിൻ്റെ തെളിവ് നൽകാനും ഒബ്സെർവേഷൻ മെമ്മോയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നാളിതുവരെ ഒര...









