ക്രിസ്മസ് ആഘോഷങ്ങൾക്ക് ഒരുങ്ങി കൊച്ചി
കൊച്ചി: നഗരത്തിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കൊച്ചി മാരിയറ്റ് ഹോട്ടലിലും ക്രൗൺ പ്ലാസ കൊച്ചിയിലും ക്രിസ്മസ് ട്രീ തിരിതെളിയിക്കൽ ചടങ്ങ് നടന്നു.
മാരിയറ്റ് ഹോട്ടൽ ക്രിസ്‌മസ് ആഘോഷങ്ങൾക്ക് തിരിതെളിച്ചത് പരമ്പരാഗത ക്രിസ്‌മസ് ചടങ്ങുകളും ഹോട്ടലിന്റെ തനതായ സൗന്ദര്യവും സമന്വയിപ്പിച്ച പരിപാടിയോടെയാണ്. പ്രശസ്‌ത ചലച്ചിത്ര താരം ലിയോണ ലിഷോയ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഇതോടൊപ്പം, 2025 ലെ ഗ്ലോബൽ കസ്റ്റമർ അപ്രീസിയേഷൻ വാരവും ആചരിച്ചു. കൊച്ചി മാരിയറ്റ് ഹോട്ടൽ ജനറൽ മാനേജർ സച്ചിൻ മൽഹോത്ര പറഞ്ഞു, "ഏറെ പ്രിയപ്പെട്ട ഒരു പരമ്പരാഗത ചടങ്ങിനായി എല്ലാവരെയും ഒരുമിപ്പിക്കാനായതിൽ വളരെയധികം സന്തോഷമുണ്ട്." വൈവിദ്ധ്യമാർന്ന വിഭവങ്ങൾ അണിനിരന്ന അത്താഴവിരുന്നോടെയാണ് ചടങ്ങുകൾ സമാപിച്ചത്.
ക്രൗൺ പ്ലാസയിൽ മട്ടാഞ്ചേരിയിലെ ആശ്വാസഭവനിലെ കുട്ടികളെ ക്ഷണിച്ചുകൊണ്ട് ചടങ്ങ് നടത്തി. മുഖ്യാതിഥിയായ മിലൻ ഡിസൈൻസ് സിഇഒ ഷേർലി...










