BREAKING NEWS


Blog

ശബരിമലയിലെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിൽ വിറ്റു’: ചെന്നിത്തല ഇന്ന് എസ്ഐടിക്ക് മൊഴി നൽകും
Business

ശബരിമലയിലെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിൽ വിറ്റു’: ചെന്നിത്തല ഇന്ന് എസ്ഐടിക്ക് മൊഴി നൽകും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊളളയുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് അന്വേഷണ സംഘത്തിന് മൊഴി നൽകും.സ്വർണക്കൊളള സംബന്ധിച്ച് സുപ്രധാന വിവരങ്ങൾ നൽകിയത് തനിക്ക് അറിയാവുന്ന ഒരു വ്യവസായി ആണെന്നും ലഭിച്ച വിവരങ്ങൾ എസ്ഐടിക്ക് മുന്നിൽ മൊഴി നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമലയിൽ നിന്ന് മോഷ്‌ടിച്ച സ്വർണം അന്താരാഷ്ട്ര മാർക്കറ്റിൽ അമൂല്യ വസ്തുവായി വിറ്റുവെന്നാണ് വ്യവസായി പറഞ്ഞത്. കോടതിയിൽ രഹസ്യമൊഴി നൽകാനും ലഭിച്ച വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വർഷവും ശബരിമലയ്ക്ക് പോകുന്ന അയ്യപ്പ ഭക്തനാണ് ഞാൻ. അതിനാലാണ് ഇത്തരം ഒരു വിവരം കിട്ടിയപ്പോൾ പങ്കുവയ്ക്കണമെന്ന് തോന്നിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു പുരാവസ്തു കള്ളക്കടത്ത് സംഘങ്ങൾക്ക് ശബരിമല സ്വർണ മോഷണക്കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് രമേശ് ചെന്നിത്തല എസ്ഐടിക്ക് കത്ത് നൽകിയിരുന...
കൊച്ചിൻ കോർപറേഷനിൽ: പതിവു തെറ്റിച്ച് വോട്ടർമാർ; പോളിങ്ങിൽ നേരിയ വർധനവ്
Election, Ernakulam

കൊച്ചിൻ കോർപറേഷനിൽ: പതിവു തെറ്റിച്ച് വോട്ടർമാർ; പോളിങ്ങിൽ നേരിയ വർധനവ്

കൊച്ചിയിൽ പോളിങ് ശതമാനം ക്രമമായി കുറഞ്ഞുവരുന്ന 'പതിവു' ശീലം തെറ്റിച്ചു കോർപറേഷനിലെ വോട്ടർമാർ രേഖപ്പെടുത്തിയതു 62.44 ശതമാനം പോളിങ്. 2020ൽ 62.04 ശതമാനമായിരുന്നു പോളിങ്. ഇക്കുറി നേരിയ വർധനവുണ്ടെന്ന് കണ്ടെത്തൽ; 0.40 ശതമാനം. സമഗ്ര വിശകലനത്തിനു ശേഷം തിരഞ്ഞെടുപ്പു കമ്മിഷൻ കണക്കുകൾ പുതുക്കിയാൽ പോളിങ് ശതമാനത്തിൽ നേരിയ വ്യത്യാസത്തിനും സാധ്യതയുണ്ട്. 2010 മുതൽ 2020 വരെ നടന്ന 3 തദ്ദേശ തിരഞ്ഞെടുപ്പുകളിലും വോട്ടിങ് ശതമാനം ക്രമമായി കുറഞ്ഞു വന്ന പതിവാണ് ഇക്കുറി കോർപറേഷനിലെ വോട്ടർമാർ തെറ്റിച്ചത്. 2010ൽ 70.39 ശതമാനം, 2015ൽ 69.62 ശതമാനവും, കോവിഡ് ഭീതിയിൽ തിരഞ്ഞെടുപ്പു നടന്ന 2020ൽ 62.04 എന്നിങ്ങനെയായിരുന്നു പോളിങ് കണക്കുകൾ. അതേസമയം, ജില്ലാ തലത്തിലെയും നഗരസഭപഞ്ചായത്ത് തലങ്ങളിലെയും മികച്ച പോളിങ്ങുമായി താരതമ്യം ചെയ്യുമ്പോൾ കോർപറേഷനിൽ നടന്നതു താരതമ്യേന 'തണുപ്പൻ' പോളിങ്ങാണ്. ജില്ലാതലത്തിൽ 74.55 ശതമാനമാണു പോളിങ്...
നടിയെ ആക്രമിച്ച കേസിലെ വിധി ചോർന്നു എന്ന് ആക്ഷേപം; അന്വേഷിക്കണമെന്ന് ചീഫ് ജസ്റ്റിസിന് കത്ത്
Crime, Ernakulam

നടിയെ ആക്രമിച്ച കേസിലെ വിധി ചോർന്നു എന്ന് ആക്ഷേപം; അന്വേഷിക്കണമെന്ന് ചീഫ് ജസ്റ്റിസിന് കത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനകുറ്റം ആരോപിക്കപ്പെട്ട എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോർന്നതായി ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി. ഒന്നാംപ്രതി പൾസർ സുനി അടക്കം ആറുപേരെ കുറ്റക്കാരായി പ്രസ്‌താവിച്ച വിധിയുടെ ഉള്ളടക്കം വിധി പ്രഖ്യാപിക്കും മുമ്പ് ഊമക്കത്ത് ആയി ലഭിച്ചെന്നാണ് പരാതി. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യശ്വന്ത് ഷേണായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകി. ഊമക്കത്തിന്റെ പകർപ്പ് അടക്കമാണ് അസോസിയേഷൻ പ്രസിഡന്റിന്റെ പരാതി. ദിലീപ് കുറ്റവിമുക്തനാക്കപ്പെടുമെന്ന സന്ദേശം ഡിസംബർ രണ്ടിന് തനിക്ക് ലഭിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഡിസംബർ എട്ടിനാണ് നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവിച്ചത്. വിചാരണക്കോടതി ജഡ്‌ജി ഹണി എം വർഗ്ഗീസ് സുഹൃത്തായ ഷേർളിയെക്കൊണ്ട് വിധി തയ്യാറാക്കിയെന്നും ദിലീപിന്റെ സുഹൃത്തും പ്രതിയുമായ ശരത്തിനെ...
കൊച്ചി: മലയാറ്റൂർ കൊലപാതകം: 19-കാരി ചിത്രപ്രിയയെ കൊലപ്പെടുത്തിയത് തലയ്ക്കടിച്ച്, ആൺ സുഹൃത്ത് അറസ്റ്റിൽ
Breaking News, Crime, Ernakulam

കൊച്ചി: മലയാറ്റൂർ കൊലപാതകം: 19-കാരി ചിത്രപ്രിയയെ കൊലപ്പെടുത്തിയത് തലയ്ക്കടിച്ച്, ആൺ സുഹൃത്ത് അറസ്റ്റിൽ

കൊച്ചി: മലയാറ്റൂരിൽ 19-കാരിയായ ചിത്രപ്രിയയുടെ മരണം കൊലപാതകമാണെന്ന് സമ്മതിച്ച് ആൺ സുഹൃത്ത് അലൻ. കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് അലൻ പോലീസിന് നൽകിയ മൊഴി. തുടർന്ന്, കാലടി പോലീസ് അലന്റെ അറസ്റ്റ് രേഖപ്പെടുത്തി. ​മദ്യലഹരിയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് അലൻ കുറ്റസമ്മതം നടത്തി. എങ്കിലും, പ്രകോപനത്തിന്റെ യഥാർത്ഥ കാരണം പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ​ബെംഗളൂരുവിലെ ഡിഗ്രി വിദ്യാർത്ഥിനിയായ ചിത്രപ്രിയ അവധിക്കായി നാട്ടിലെത്തിയപ്പോഴാണ് കാണാതായത്. നാല് ദിവസത്തെ തിരച്ചിലിനൊടുവിൽ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. റോഡരികിലെ ഒഴിഞ്ഞ പറമ്പിൽനിന്ന് ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.സുഹൃത്തായ അലനോടൊപ്പം ചിത്രപ്രിയ ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രദേശത്ത് തിരച്ചിൽ...
സ്‌മൃതിയും പലാശും പിരിഞ്ഞു: കാരണം വ്യക്തമല്ല; ചർച്ചയായി ജമീമയുടെ പോസ്‌റ്റ്; പലാശിനെ ‘അൺഫോളോ’ ചെയ്തു
Cricket, Sports

സ്‌മൃതിയും പലാശും പിരിഞ്ഞു: കാരണം വ്യക്തമല്ല; ചർച്ചയായി ജമീമയുടെ പോസ്‌റ്റ്; പലാശിനെ ‘അൺഫോളോ’ ചെയ്തു

മുംബൈ: ദിവസങ്ങളോളം നീണ്ടുനിന്ന ഊഹാപോഹങ്ങൾക്കും കിംവദന്തികൾക്കും ശേഷം ഇന്നലെയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയും സംഗീത സംവിധായകൻ പലാശ് മുച്‌ഛലും തമ്മിലുള്ള വിവാഹം ഔദ്യോഗികമായി റദ്ദാക്കിയത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്‌റ്റിലൂടെയാണ് വിവാഹത്തിൽനിന്ന് പിന്മാറുന്നതായി ഇരുവരും അറിയിച്ചത്. ​കഴിഞ്ഞ മാസം 23-ന് നടക്കേണ്ടിയിരുന്ന വിവാഹം സ്മൃതിയുടെ അച്ഛന്റെ അനാരോഗ്യം മൂലം മാറ്റിവച്ചിരുന്നു. ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം ആശുപത്രി വിട്ടെങ്കിലും വിവാഹം എന്നു നടക്കുമെന്ന് വെളിപ്പെടുത്തിയിരുന്നില്ല. പിന്നാലെ സമൂഹമാധ്യമങ്ങളിൽ പലാശിനെതിരെ അപവാദപ്രചാരണം വ്യാപകമായിരുന്നു. സ്വകാര്യതയെ മാനിക്കണമെന്നും ജീവിതത്തിൽ മുന്നോട്ടുപോകുവാൻ ശ്രമിക്കുകയാണെന്നും എല്ലാവരും സഹകരിക്കണമെന്നും സ്‌മൃതി അഭ്യർഥിച്ചു. അപവാദ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു പലാശും വ്യക്തമാക്കി. ​വിവാഹം റദ്ദാക്കിയെന്...
ഇന്ത്യയുടെ ‘നോർവേ’! മഞ്ഞുമലകളും നദികളും, പ്രകൃതിഭംഗിയിൽ അമ്പരപ്പിച്ച് രണ്ട് സ്ഥലങ്ങൾ
Culture

ഇന്ത്യയുടെ ‘നോർവേ’! മഞ്ഞുമലകളും നദികളും, പ്രകൃതിഭംഗിയിൽ അമ്പരപ്പിച്ച് രണ്ട് സ്ഥലങ്ങൾ

ന്യൂ ഡെൽഹി: മഞ്ഞുമൂടിയ മലനിരകളും, ആഴമേറിയ നദീ താഴ്‌വരകളും, പച്ചപ്പ് നിറഞ്ഞ വനങ്ങളും, മനോഹരമായ കാഴ്ചകളും കൊണ്ട് പ്രസിദ്ധമായ, 'ഇന്ത്യയുടെ നോർവേ' എന്നറിയപ്പെടുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സഞ്ചാരികളുടെ ശ്രദ്ധ നേടുന്നു. പ്രകൃതി സൗന്ദര്യവും സാഹസികതയും ഒത്തുചേരുന്ന ഈ സ്ഥലങ്ങൾ ലോകോത്തര വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് സമാനമായ അനുഭവമാണ് നൽകുന്നത്. *​ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്തും ഹിമാചൽ പ്രദേശിലുമായി സ്ഥിതി ചെയ്യുന്ന രണ്ട് സ്ഥലങ്ങളാണ് നോർവേയുടെ പ്രകൃതിഭംഗിയോട് സാമ്യമുള്ളതായി കണക്കാക്കപ്പെടുന്നത്: ​ദിബാങ് വാലി (Dibang Valley): അരുണാചൽ പ്രദേശ്. ​നാർകണ്ട (Narkanda): ഹിമാചൽ പ്രദേശ്. ​നോർവേയിലെ 'Fjords' (കടൽ കയറി രൂപപ്പെടുന്ന ആഴമേറിയതും ഇടുങ്ങിയതുമായ താഴ്‌വരകൾ) പോലെ ആഴമേറിയ നദീ താഴ്‌വരകളാൽ ശ്രദ്ധേയമാണ് ദിബാങ് വാലി. അതേസമയം, മഞ്ഞുമൂടിയ ചരിവുകളും സ്കീയിംഗിനുള്ള സൗകര്യങ്ങളും കൊണ്ട് ഒരു യൂറോപ്യ...
പാക് യുവതിയുടെ നീതിക്കായുള്ള അപേക്ഷ: ഭർത്താവ് ഡൽഹിയിൽ രഹസ്യവിവാഹത്തിന് ഒരുങ്ങുന്നു,പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം തേടി യുവതി
India, National, News, Top News

പാക് യുവതിയുടെ നീതിക്കായുള്ള അപേക്ഷ: ഭർത്താവ് ഡൽഹിയിൽ രഹസ്യവിവാഹത്തിന് ഒരുങ്ങുന്നു,പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം തേടി യുവതി

ന്യൂഡൽഹി: ഭർത്താവ് തന്നെ കറാച്ചിയിൽ ഉപേക്ഷിച്ചു ഡൽഹിയിൽ രഹസ്യമായി രണ്ടാമതും വിവാഹം കഴിക്കാൻ ഒരുങ്ങുന്നുവെന്ന് ആരോപിച്ച് പാകിസ്താൻ യുവതി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നീതിക്കായി യാചിച്ചു. നികിത നാഗ്ദേവ് എന്ന് തിരിച്ചറിഞ്ഞ യുവതിയുടെ ഹൃദയഭേദകമായ വീഡിയോ അപ്പീൽ ഇരു രാജ്യങ്ങളിലെയും സാമൂഹിക-നിയമ സ്ഥാപനങ്ങളിൽ രോഷം ആളിക്കത്തിച്ചിരിക്കുകയാണ്. ​കറാച്ചി സ്വദേശിയായ നികിത, ദീർഘകാല വിസയിൽ ഇൻഡോറിൽ താമസിക്കുന്ന പാക് വംശജനായ വിക്രം നാഗ്ദേവിനെ 2020 ജനുവരി 26 ന് കറാച്ചിയിൽ വെച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ചതായി ആരോപിച്ചു. ഒരു മാസം കഴിഞ്ഞ് ഫെബ്രുവരി 26 ന് വിക്രം അവളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. എന്നാൽ, മാസങ്ങൾക്കുള്ളിൽ തന്റെ ജീവിതം തകിടം മറിഞ്ഞതായി നികിത പറയുന്നു. 2020 ജൂലൈ 9 ന്, 'വിസ സാങ്കേതിക പ്രശ്നം' എന്ന കാരണം പറഞ്ഞ് തന്നെ അട്ടാരി അതിർത്തിയിൽ ഉപേക്ഷിക്കുകയും നിർബന്ധിച്ച് പാകിസ്താനിലേക്ക് തിരിച...
മധുബാല-ഇന്ദ്രൻസ് ചിത്രം: “ചിന്ന ചിന്ന ആസൈ”യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി
Cinema, Entertainment

മധുബാല-ഇന്ദ്രൻസ് ചിത്രം: “ചിന്ന ചിന്ന ആസൈ”യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

കൊച്ചി: നടി മധുബാലയും നടൻ ഇന്ദ്രൻസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ചിന്ന ചിന്ന ആസൈ' എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പ്രശസ്ത നടി മഞ്ജു വാര്യരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പ്രേക്ഷകരിലേക്ക് എത്തിച്ചത്. ​വർഷാ വാസുദേവാണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. പ്രേക്ഷക ശ്രദ്ധ നേടിയ ഹ്രസ്വചിത്രം 'എന്റെ നാരായണിക്ക്' ശേഷം വർഷാ വാസുദേവ് ഒരുക്കുന്ന ചിത്രം കൂടിയാണിത്. സംവിധായിക തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.​ഒരു ഇടവേളയ്ക്ക് ശേഷം ശക്തമായൊരു കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ഈ ചിത്രത്തിലൂടെ. വേറിട്ട അഭിനയ മുഹൂർത്തങ്ങളിലൂടെ ഇന്ദ്രൻസും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. ​ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് 'ചിന്ന ചിന്ന ആസൈ'യുടെ നിർമ്മാണം നിർ...
സൂര്യ – ജിത്തു മാധവൻ ചിത്രം ‘സൂര്യ 47’ ആരംഭിച്ചു; നിർമ്മാണം ഴഗരം സ്റ്റുഡിയോസ്
Cinema

സൂര്യ – ജിത്തു മാധവൻ ചിത്രം ‘സൂര്യ 47’ ആരംഭിച്ചു; നിർമ്മാണം ഴഗരം സ്റ്റുഡിയോസ്

ചെന്നൈ: തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന പുതിയ ചിത്രം 'സൂര്യ 47' ചെന്നൈയിൽ നടന്ന പൂജാ ചടങ്ങുകളോടെ ആരംഭിച്ചു. നടി ജ്യോതികയുടെ ഉടമസ്ഥതയിലുള്ള ഴഗരം സ്റ്റുഡിയോസ് ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ​രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവന്റെ ആദ്യ തമിഴ് ചിത്രമാണിത്. പുതിയ ഇൻഡസ്ട്രിയിൽ അരങ്ങേറ്റം കുറിക്കുന്നതിന്റെ ആവേശവും സന്തോഷവും സംവിധായകൻ പങ്കുവെച്ചു.ചിത്രത്തിൽ സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്‌ലനും നിർണ്ണായക വേഷം കൈകാര്യം ചെയ്യുന്നു. നസ്രിയ നസിം ആണ് ചിത്രത്തിലെ നായിക. ജോൺ വിജയ്, ആനന്ദ് രാജ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ​മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ​ഛായാഗ്രഹണം: വിനീത് ഉണ്ണി പാലോട്,എഡിറ്റിംഗ്: അജ്മൽ സാബു,​പ്രൊഡക്ഷൻ ഡിസൈൻ: അശ്വിനി കാലേ,സംഘട്ടനം: ചേതൻ ഡിസൂ...
പ്രേക്ഷകർക്ക് നന്ദി അറിയിച്ച് മമ്മൂട്ടിയും വിനായകനും;തീയേറ്റർ ഹിറ്റായി “കളങ്കാവൽ”
Cinema

പ്രേക്ഷകർക്ക് നന്ദി അറിയിച്ച് മമ്മൂട്ടിയും വിനായകനും;തീയേറ്റർ ഹിറ്റായി “കളങ്കാവൽ”

ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച 'കളങ്കാവൽ' വലിയ വിജയമാക്കിയ എല്ലാ പ്രേക്ഷകർക്കും നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും. കളങ്കാവൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിക്കുമ്പോൾ, ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ലഭിക്കുന്ന പ്രേക്ഷക പ്രശംസയിൽ ഉള്ള സന്തോഷം പങ്കുവെച്ച് മമ്മൂട്ടി, തന്റെ തിരഞ്ഞെടുപ്പുകളെ വിശ്വസിച്ചുകൊണ്ട് എന്നും തന്നോടൊപ്പം നിൽക്കുന്ന പ്രേക്ഷകരോട് നന്ദി പറയുകയും ചെയ്തു. ​ചിത്രത്തിനും തന്റെ പ്രകടനത്തിനും ലഭിക്കുന്ന മികച്ച പ്രതികരണത്തിന് വിനായകനും പ്രേക്ഷകരോടുള്ള നന്ദി അറിയിച്ചു. ജിഷ്‌ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം *'കുറുപ്പ്'*ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ ക...