BREAKING NEWS


Blog

തിടനാട് പള്ളിയിലെ വൈദികർക്ക് ഇളക്കം കൂടുതലാണെന്ന് ആരോപണം ഉന്നയിച്ച് പി സി ജോർജ്
Politics, Top News

തിടനാട് പള്ളിയിലെ വൈദികർക്ക് ഇളക്കം കൂടുതലാണെന്ന് ആരോപണം ഉന്നയിച്ച് പി സി ജോർജ്

ബി ജെ പിയെ എതിർത്താൽ അനുഭവിക്കേണ്ടിവരുമെന്ന് വൈദികനെ ഭീഷണിപ്പെടുത്തി പി സി ജോർജ്. തിടനാട് പള്ളിയിലെ വൈദികർക്ക് ഇളക്കം കൂടുതലാണെന്ന് അദ്ദേഹം തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. അച്ഛന്റെ ചരിത്രം നോട്ടീസ് അടിച്ച് ഇറക്കേണ്ടി വരും. അങ്ങനെ വന്നാൽ അച്ഛൻ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് പി സി ജോർജ് തന്റെ പ്രസംഗത്തിൽ പറഞ്ഞു. എന്നെക്കൊണ്ട് അത് ചെയ്യിക്കരുതെന്നും ജോർജ് പറഞ്ഞു. ഈരാറ്റുപേട്ട തിടനാട് നടത്തിയ പൊതുയോഗത്തിലാണ് പി സി ജോർജ് അധിക്ഷേപ പരാമർശം നടത്തിയത്. അതേസമയം, രാജീവ് ചന്ദ്രശേഖർ തദ്ദേശ സ്ഥാപനങ്ങളെക്കുറിച്ച് പറഞ്ഞ ആക്ഷേപം വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യപകമായ അഴിമതി എന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. തങ്ങളുടെ ഭാഗമല്ലാത്ത തദ്ദേശ സ്ഥാപനങ്ങളെയാണ് ആക്ഷേപിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ തെരെഞ്ഞെടുപ്പിന്റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിലാണ് രാജീവ് ചന്ദ്രശേഖ...
തമിഴ്‌നാട് രാഷ്ട്രീയം: നിയമസഭാ തിരഞ്ഞെടുപ്പ് സഖ്യനീക്കങ്ങൾ സജീവമാകുന്നു; വിജയിയെ കണ്ട് കോൺഗ്രസ് നേതാക്കൾ
Latest news, Politics

തമിഴ്‌നാട് രാഷ്ട്രീയം: നിയമസഭാ തിരഞ്ഞെടുപ്പ് സഖ്യനീക്കങ്ങൾ സജീവമാകുന്നു; വിജയിയെ കണ്ട് കോൺഗ്രസ് നേതാക്കൾ

ചെന്നൈ : ​തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയിയുമായുള്ള കോൺഗ്രസിന്റെ സഖ്യചർച്ചകൾ ഊർജ്ജിതമാവുകയാണ്. ചെന്നൈയിലെ പട്ടിണമ്പാക്കത്തുള്ള വിജയിയുടെ വസതിയിൽ വെച്ച് ഓൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസ് അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രവീൺ ചക്രവർത്തി കൂടിക്കാഴ്ച നടത്തിയത് ഈ നീക്കത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. ​രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് പ്രവീൺ ചക്രവർത്തി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും തമ്മിൽ സഖ്യം രൂപീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനാണ് കൂടിക്കാഴ്ച നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ​ഇതിനു പിന്നാലെ, ടിവികെ നേതാവ് വിജയിയുടെ പിതാവ് എസ്.എ.ചന്ദ്രശേഖറും കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തി. കോൺഗ്രസ് വക്താവും മുതിർന്ന നേതാവുമായ തിരുച്ചി വേലുസാമിയുമായാണ് എസ്.എ.ചന്ദ്രശേഖർ ക...
ഇൻഡിഗോ പ്രതിസന്ധി: വിമാനക്കമ്പനികളുടെ ‘കൊള്ള’യ്ക്ക് കേന്ദ്രം മൂക്കുകയറിടുന്നു
Business, Info

ഇൻഡിഗോ പ്രതിസന്ധി: വിമാനക്കമ്പനികളുടെ ‘കൊള്ള’യ്ക്ക് കേന്ദ്രം മൂക്കുകയറിടുന്നു

ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകൾ താറുമാറായതിനെത്തുടർന്ന് വിമാനക്കമ്പനികൾ യാത്രക്കൂലി കുത്തനെ വർദ്ധിപ്പിച്ചത് കേന്ദ്ര സർക്കാരിന്റെ കർശന ഇടപെടലിന് വഴിയൊരുക്കി. പ്രതിസന്ധി ഘട്ടം മുതലെടുത്ത് അമിത നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികൾക്ക് നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര വ്യോമയാന മന്ത്രാലയം ഉത്തരവിറക്കി. ​കോവിഡ് മഹാമാരിയുടെ സമയത്ത് ഏർപ്പെടുത്തിയതിന് സമാനമായ നിയന്ത്രണമാണ് ഇപ്പോൾ തിരിച്ചെത്തിയിരിക്കുന്നത്. പ്രതിസന്ധി ബാധിച്ച എല്ലാ റൂട്ടുകളിലും ടിക്കറ്റ് നിരക്കിന് പരമാവധി പരിധി നിശ്ചയിച്ചിട്ടുണ്ട്. നിശ്ചയിച്ച പരിധിക്ക് മുകളിലുള്ള തുക ഈടാക്കാൻ പാടില്ല. ​വിമാന ടിക്കറ്റ് നിരക്കുകൾ അസാധാരണമാംവിധം ഉയരുന്നതിലുള്ള ആശങ്കകൾ ഗൗരവമായി കാണുന്നുവെന്നും, ഈ അവസരം മുതലെടുത്ത് യാത്രക്കൂലി വർദ്ധിപ്പിക്കുന്നതിൽ നിന്ന് സാധാരണക്കാരെ സംരക്ഷിക്കാനാണ് മന്ത്രാലയം ഇടപെട്ടതെന്നും അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ സാധാരണ നിലയിലാക...
ചാട്ടമില്ലാത്ത യാത്ര: കുണ്ടന്നൂർ-നെട്ടൂർ പാലം അപകടക്കെണി ഒഴിഞ്ഞപ്പോൾ നാട്ടുകാർക്ക് ആശ്വാസം
Ernakulam, Local News

ചാട്ടമില്ലാത്ത യാത്ര: കുണ്ടന്നൂർ-നെട്ടൂർ പാലം അപകടക്കെണി ഒഴിഞ്ഞപ്പോൾ നാട്ടുകാർക്ക് ആശ്വാസം

മരട്: "പാലത്തിൽ കയറുന്നതിന് തൊട്ടുമുമ്പ് ഒന്ന് ശ്വാസം അടക്കിപ്പിടിക്കും, അല്ലെങ്കിൽ ഉറപ്പാണ് തെറിച്ചു പോകും." – കുണ്ടന്നൂർ-നെട്ടൂർ പാലത്തിലൂടെ ദിവസേന യാത്ര ചെയ്യുന്ന ഇരുചക്രവാഹന യാത്രികരുടെ പേടിസ്വപ്നമായിരുന്നു റോഡും പാലവും ചേരുന്ന ഭാഗത്തെ 'ചാട്ടം'. ഒരടിയോളം ഉയരവ്യത്യാസത്തിൽ താഴ്ന്നുപോയ അപ്രോച്ച് റോഡ്, നിരവധി പേരെ തെറിപ്പിച്ചു വീഴ്ത്തി അപകടത്തിലാക്കിയിരുന്നു. ​എന്നാലിപ്പോൾ ആ പേടിക്ക് അറുതിയായി! ​ഒടുവിൽ, അപകടക്കെണിയായ ആ ഭാഗത്തെ ഇടിവ് നികത്തി ടാർ ചെയ്‌തതോടെ നാട്ടുകാർക്ക് ആശ്വാസമായി. "പരിഹാരമുണ്ടായതിൽ സന്തോഷം. എത്രയോ പേരാണ് ഇവിടെ വീണത്. രാത്രികാലങ്ങളിലെ യാത്ര പേടിച്ച്, വേറെ വഴി തേടിയവരുണ്ട്," പ്രദേശവാസിയായ ഒരാൾ പറഞ്ഞു. ​ ​കൊച്ചിയിലെയും ആലപ്പുഴയിലെയും നിരവധി പാലങ്ങൾക്ക് സമീപം സമാനമായ തകരാർ കണ്ടതിനെത്തുടർന്ന് അധികൃതർ കാരണം കണ്ടെത്താൻ തീരുമാനിച്ചിരുന്നു. കുണ്ടന്നൂർ-നെട്ടൂർ പാലത്തിൻ്റെ അപ്രോച...
ശബരിമല തീർഥാടനം:  ദർശനം നടത്തിയവരുടെ എണ്ണം 17 ലക്ഷം കടന്നു
Business

ശബരിമല തീർഥാടനം:  ദർശനം നടത്തിയവരുടെ എണ്ണം 17 ലക്ഷം കടന്നു

പത്തനംതിട്ട: ശബരിമലയിൽ മണ്ഡലകാലത്ത് ദർശനം നടത്തിയവരുടെ എണ്ണം 17 ലക്ഷം കടന്നു. ഇന്നലെ രാത്രി 11 വരെ 99677 തീർഥാടകരാണ് സന്നിധാനത്ത് എത്തിയത്. ബാബരി മസ്ജിദ് തകർത്ത ഡിസംബർ ആറ് കണക്കിലെടുത്ത് കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഇന്ന് സന്നിധാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.മണ്ഡലകാലം ആരംഭിച്ച് ഇതുവരെ 17 ലക്ഷത്തിലധികം ഭക്തർ സന്നിധാനത്ത് ദർശനം നടത്തി. അയ്യായിരം തീർഥാടകർക്കായി പരിമിതപ്പെടുത്തിയിരിക്കുന്ന സ്പോട്ട് ബുക്കിംഗ് പരിധി വർധിപ്പിക്കാൻ ദേവസ്വം ബോർഡും പൊലീസും തീരുമാനിച്ചിട്ടുണ്ട്. നിലയ്ക്കലിലും പമ്പയിലും നിയന്ത്രണം തുടരുകയാണ്. സന്നിധാനത്ത് സുഗമമായി ദർശനം സാധ്യമാകുന്നുണ്ടെന്ന് തീർഥാടകർ പറഞ്ഞു. ...
ലഹരി ഇടപാടിൽ സിനിമാ ബന്ധം: കാക്കനാട് MDMA പിടികൂടിയ കേസിൽ നിർണ്ണായക കണ്ടെത്തലുകൾക്ക് സാധ്യത
Crime, Ernakulam

ലഹരി ഇടപാടിൽ സിനിമാ ബന്ധം: കാക്കനാട് MDMA പിടികൂടിയ കേസിൽ നിർണ്ണായക കണ്ടെത്തലുകൾക്ക് സാധ്യത

  കൊച്ചി: കാക്കനാട് എംഡിഎംഎ പിടികൂടിയ കേസിൽ അന്വേഷണം സിനിമാ മേഖലയിലേക്ക്. പ്രതി കല്ല്യാണി സിനിമാ പ്രവർത്തകരുമായി ലഹരി ഇടപാട് നടത്തിയിരുന്നുവെന്നാണ് വിവരം. ആർക്കൊക്കെ ലഹരി കൈമാറിയെന്നതിലാണ് അന്വേഷണം. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും ഇന്നലെയാണ് 22 ഗ്രാം എംഡിഎംഎയുമായി ഉനൈസും കല്ല്യാണിയും ഇൻഫോപാർക്ക് സ്റ്റേഷൻ പരിധിയിൽവെച്ച് ഡാൻസാഫ് പിടിയിലാവുന്നത്. ഉനൈസും കല്ല്യാണിയും മുൻപും ലഹരിക്കേസുകളിൽ പ്രതിയാണ്. കല്യാണി മോഡലും സിനിമാ പ്രമോഷൻ മേഖലയിൽ പ്രവർത്തിച്ചുവരികയാണ്. വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് ഫ്ലാറ്റ് എടുത്തായിരുന്നു ലഹരി ഇടപാട്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീം ഇവർ താമസിച്ച ഹോട്ടലിൽ പരിശോധന നടത്തുകയായിരുന്നു. 22 ഗ്രാം എംഡിഎംഎ, ത്രാസ്, ലഹരി ഉപയോഗിക്കാനുള്ള ഫ്യൂമിങ് പൈപ്പുകൾ എന്നിവ ഇവരുടെ മുറിയിൽ നിന്നും കണ്ടെത്തിയിരുന്നു.  ...
ഭീകരതയ്ക്കെതിരെ കൈകോർത്ത് ഇന്ത്യയും റഷ്യയും: സൗഹൃദം ആഗോള വെല്ലുവിളികളെ നേരിടാൻ സഹായിക്കും – പ്രധാനമന്ത്രി നരേന്ദ്ര മോദി
Business

ഭീകരതയ്ക്കെതിരെ കൈകോർത്ത് ഇന്ത്യയും റഷ്യയും: സൗഹൃദം ആഗോള വെല്ലുവിളികളെ നേരിടാൻ സഹായിക്കും – പ്രധാനമന്ത്രി നരേന്ദ്ര മോദി

  ന്യൂഡൽഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള ദൃഢമായ സൗഹൃദം ഭാവിയിൽ ആഗോള വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ ഇരു രാജ്യങ്ങളെയും സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇരു രാജ്യങ്ങളും ഒന്നിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ​ഇന്ത്യ സന്ദർശിക്കുന്ന റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനൊപ്പമുള്ള സംയുക്ത പത്രസമ്മേളനത്തിലാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പരാമർശങ്ങൾ. ​"വരും കാലങ്ങളിൽ നമ്മുടെ സൗഹൃദം ആഗോള വെല്ലുവിളികളെ നേരിടാൻ നമ്മെ പൂർണ്ണമായും സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ വിശ്വാസമാണ് നമ്മുടെ ഭാവിയെ കൂടുതൽ ശക്തിപ്പെടുത്തുകയും സമ്പന്നമാക്കുകയും ചെയ്യുക," റഷ്യൻ പ്രസിഡൻ്റിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ​ഭീകരതയുടെ വേരുകൾ ഒന്ന് ​ഭീകരാക്രമണങ്ങൾക്കെതിരെ ശക്തമായ നിലപാട് ആവർത്തിച്ച പ്രധാനമന്ത്രി, അടുത്തി...
കപ്പയൊ കാച്ചിലൊ അല്ലാ! മണ്ണുമാറ്റിയപ്പോൾ പൊക്കിയത് ടൺ കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യം
Business

കപ്പയൊ കാച്ചിലൊ അല്ലാ! മണ്ണുമാറ്റിയപ്പോൾ പൊക്കിയത് ടൺ കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യം

എറണാകുളം: കൊച്ചി മരട് തീരദേശ റെയിൽവേ പാത ഇരട്ടിപ്പിക്കൽ ജോലികൾ പുരോഗമിക്കുന്നതിനിടെ നെട്ടൂരിൽ മണ്ണുമാറ്റിയപ്പോൾ ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യം കണ്ടെത്തി. ​നെട്ടൂർ വടക്കേ പാട്ടുപുരയ്ക്കൽ ജംഗ്ഷൻ മുതൽ നെട്ടൂർ മേൽപ്പാലം ജംഗ്ഷൻ വരെയുള്ള ഭാഗത്ത് കുഴിച്ചപ്പോഴാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ പുറത്തുവന്നത്. ഭൂമിയിൽ നിന്ന് ഏകദേശം ഏഴ് അടിയോളം താഴ്ചയിൽ നിന്നാണ് പഴയ മണ്ണ് നീക്കം ചെയ്തത്. ​പുറത്തെടുത്ത അവശിഷ്ടങ്ങളിൽ പ്ലാസ്റ്റിക്, തുണി, തെർമോകോൾ, ലെതർ തുടങ്ങിയവ ഉൾപ്പെടുന്ന വിവിധതരം മാലിന്യങ്ങളാണ് കണ്ടെത്തിയത്. പാത ഇരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായി മണ്ണ് നീക്കം ചെയ്യുന്നതിനിടെ ഇത്രയധികം മാലിന്യം കണ്ടെത്തിയത് ആശങ്ക ഉയർത്തുന്നുണ്ട്....
ശ്രീനാഥ് ഭാസി നായകനായ ചിത്രം ‘പൊങ്കാല’ ഇന്ന് തിയേറ്ററുകളിൽ എത്തി
Business

ശ്രീനാഥ് ഭാസി നായകനായ ചിത്രം ‘പൊങ്കാല’ ഇന്ന് തിയേറ്ററുകളിൽ എത്തി

    ആദ്യ ഷോകൾക്ക് ശേഷം ചിത്രത്തിന് ലഭിക്കുന്നത് ഗംഭീര പ്രതികരണങ്ങളാണ്. പ്രകടനം കൊണ്ട് ശ്രീനാഥ് ഭാസി ഞെട്ടിച്ചു എന്നും സിനിമയിലെ ആക്ഷൻ രംഗങ്ങൾ മികച്ചതാണ് എന്നുമാണ് പ്രേക്ഷകരുടെ പൊതുവായ അഭിപ്രായം. സിനിമയുടെ മേക്കിംഗ് നിലവാരം എടുത്തുപറയേണ്ട ഒന്നാണ്. ഈ ചിത്രത്തിന്റെ കഥയും, തിരക്കഥയും, സംവിധാനവും നിർവഹിച്ചിരിക്കുന്നത് എ. ബി. ബിനിൽ ആണ് . ഗ്ലോബൽ പിക്ചേഴ്സ് എന്റർടെയ്ൻമെന്റ്, ജൂനിയർ 8 ബാനറിൽ ഒരുങ്ങിയ ചിത്രം ദീപു ബോസും അനിൽ പിള്ളയും ചേർന്നാണ് നിർമിച്ചത്. ഡോണാ തോമസ് ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർ. ​അഭിനേതാക്കളും പ്രമേയവും ​ശ്രീനാഥ് ഭാസിയുടെ 'മഞ്ഞുമ്മൽ ബോയ്‌സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അദ്ദേഹം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി എത്തുന്ന സിനിമ കൂടിയാണ് 'പൊങ്കാല'. ​ചിത്രത്തിൽ യാമി സോനാ, ബാബുരാജ്, സുധീർ കരമന, സാദിഖ്, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ്, സൂര്യകൃഷ്, ഇന്ദ്രജിത്ത് ...
കൊച്ചിയിൽ നിന്നും പുറപ്പെട്ടു എന്നാൽ ഇറ്റലിയിലേക്ക് എത്തിയുമില്ല! വിദേശ ജോലി വാഗ്ദാനം ചെയ്ത്‌ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ
Business

കൊച്ചിയിൽ നിന്നും പുറപ്പെട്ടു എന്നാൽ ഇറ്റലിയിലേക്ക് എത്തിയുമില്ല! വിദേശ ജോലി വാഗ്ദാനം ചെയ്ത്‌ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

    കൊച്ചി: ഇറ്റലിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. അങ്കമാലി എസ്.എൻ.ഡി.പി. ജംഗ്ഷൻ ഭാഗത്ത് കുന്നപ്പിള്ളി വീട്ടിൽ ബിനോയിയെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. ​കാലടി നടുവട്ടം സ്വദേശിനിയിൽ നിന്നും എട്ട് ലക്ഷം രൂപയോളമാണ് ബിനോയി ഉൾപ്പെടുന്ന മൂന്നംഗ സംഘം തട്ടിയെടുത്തത്. ഇറ്റലിയിൽ ഹോം നേഴ്‌സായി ജോലി ശരിയാക്കി നൽകാം എന്ന വാഗ്ദാനം നൽകിയാണ് ഇയാൾ പണം കൈക്കലാക്കിയത്. ​പണം നൽകിയിട്ടും ജോലിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കാതെ വന്നതോടെ യുവതി കാലടി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബിനോയിയെ അറസ്റ്റ് ചെയ്തത്. തട്ടിപ്പു സംഘത്തിലെ മറ്റ് അംഗങ്ങൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തി....