BREAKING NEWS


Blog

ചണ്ഡീഗഢ്: നാല് വർഷം മുൻപ് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പഞ്ചാബ് യൂണിവേഴ്സിറ്റി പ്രൊഫസർ അറസ്റ്റിൽ
Crime, India

ചണ്ഡീഗഢ്: നാല് വർഷം മുൻപ് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പഞ്ചാബ് യൂണിവേഴ്സിറ്റി പ്രൊഫസർ അറസ്റ്റിൽ

ചണ്ഡീഗഢ്: നാല് വർഷം മുമ്പ് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ സീനിയർ പ്രൊഫസർ അറസ്റ്റിലായി. കാമ്പസിലെ ഔദ്യോഗിക വസതിയിൽ ഭാര്യയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലാണ് യൂണിവേഴ്സിറ്റി ബിസിനസ് സ്കൂളിലെ പ്രൊഫസർ ബി. ബി. ഗോയലിനെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്. ബ്രെയിൻ ഇലക്ട്രിക്കൽ ഓസിലേഷൻ സിഗ്നേച്ചർ (BEOS) പ്രൊഫൈലിംഗ് അഥവാ ബ്രെയിൻ മാപ്പിംഗിന്റെ ഫലങ്ങളെ അടിസ്ഥാനമാക്കിയാണ് അറസ്റ്റ്.പ്രൊഫസർ ഗോയലിനെ പ്രാദേശിക കോടതിയിൽ ഹാജരാക്കിയ ശേഷം മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ​2021 നവംബർ 4-നാണ് വീട്ടമ്മയായ സീമ ഗോയലിനെ പഞ്ചാബ് യൂണിവേഴ്സിറ്റി ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൻ്റെ ഭാര്യയെ കൈകളും കാലുകളും തുണികൊണ്ട് കെട്ടിയ നിലയിൽ താഴത്തെ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ഗോയൽ പോലീസിനോട് പറഞ്ഞത്. എന്നാൽ, പോലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ അദ്ദേഹം മൃതദേഹം ആശുപത്ര...
ചരിത്രമെഴുതി ഷാരൂഖ്-കാജോൾ: ‘DDLJ’ കഥാപാത്രങ്ങളുടെ പ്രതിമ ലണ്ടനിൽ അനാച്ഛാദനം ചെയ്തു
Cinema, Entertainment

ചരിത്രമെഴുതി ഷാരൂഖ്-കാജോൾ: ‘DDLJ’ കഥാപാത്രങ്ങളുടെ പ്രതിമ ലണ്ടനിൽ അനാച്ഛാദനം ചെയ്തു

ലണ്ടൻ: ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കാജോളിനും ലണ്ടനിൽ അപൂർവ ബഹുമതി. ഇരുവരും ഒന്നിച്ചെത്തിയ എക്കാലത്തെയും വലിയ ഹിറ്റായ 'ദിൽവാലെ ദുൽഹാനിയ ലേ ജായേംഗെ' (DDLJ) എന്ന ചിത്രത്തിന്റെ 30-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി, ചിത്രത്തിലെ കഥാപാത്രങ്ങളായ രാജിന്റെയും സിമ്രാന്റെയും വെങ്കല പ്രതിമ ലെസ്റ്റർ സ്ക്വയറിൽ അനാച്ഛാദനം ചെയ്തു. ​'DDLJ' എന്ന ബ്രഹ്മാണ്ഡ ചിത്രം പുറത്തിറങ്ങി മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ, സിനിമയുടെ ഓർമ്മകൾ പുതുക്കാനാണ് ഷാരൂഖ് ഖാനും കാജോളും ലണ്ടനിലെത്തിയത്. ലണ്ടനിലെ ലെസ്റ്റർ സ്ക്വയറാണ് ചിത്രത്തിൽ രാജും സിമ്രാനും ആദ്യമായി കണ്ടുമുട്ടിയ പ്രധാന ലൊക്കേഷനുകളിൽ ഒന്ന്. ബോളിവുഡ് മാന്ത്രികതയ്ക്ക് യുകെയുടെ ഹൃദയത്തിൽ ലഭിച്ച ആദരവായി ഈ നിമിഷം മാറി. ഷാരൂഖും കാജോളും ചേർന്ന് തങ്ങളുടെ കഥാപാത്രങ്ങളുടെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു. തുടർന്ന്, ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനമായ 'മെഹന്ദി ലഗാ കെ രഖ്‌ന'യി...
കൊച്ചി മലയാറ്റൂർ കൊലപാതകം: ചിത്രപ്രിയയുടെ മരണ കാരണം ആന്തരീക രക്തസ്രാവം
Crime, Ernakulam

കൊച്ചി മലയാറ്റൂർ കൊലപാതകം: ചിത്രപ്രിയയുടെ മരണ കാരണം ആന്തരീക രക്തസ്രാവം

കൊച്ചി: മലയാറ്റൂർ കൊലപാതകം: പ്രണയത്തർക്കം, ക്രൂരമായ മർദ്ദനം; അറസ്റ്റിലായ ആൺസുഹൃത്ത് കുറ്റം സമ്മതിച്ചു ​മലയാറ്റൂരിൽ ഏവിയേഷൻ വിദ്യാർത്ഥിനിയായ ചിത്രപ്രിയയെ (19) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. പെൺകുട്ടിയുടെ ആൺസുഹൃത്ത് അലൻ (23) അറസ്റ്റിലായി. പ്രണയബന്ധത്തിലെ സംശയങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ​ ​ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർത്ഥിനിയായിരുന്ന ചിത്രപ്രിയ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് ദുരന്തമുണ്ടായത്. ചിത്രപ്രിയക്ക് മറ്റ് സൗഹൃദങ്ങളുണ്ടെന്ന സംശയത്തെ തുടർന്ന് അലനും ചിത്രപ്രിയയും തമ്മിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. കൊലപാതകം നടന്ന ദിവസം കാടപ്പാറ റോഡരികിലെ ഒഴിഞ്ഞ പറമ്പിൽ ഇരുവരും തമ്മിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തുനിന്നും ഒരു ഒഴിഞ്ഞ മദ്യക്കുപ്പിയും ര...
അഞ്ചലിൽ ദാരുണമായ അപകടം: അയ്യപ്പഭക്തരുടെ ബസിടിച്ച് ഓട്ടോറിക്ഷ യാത്രികരായ മൂന്നുപേർ മരിച്ചു
Breaking News, Death, Kollam

അഞ്ചലിൽ ദാരുണമായ അപകടം: അയ്യപ്പഭക്തരുടെ ബസിടിച്ച് ഓട്ടോറിക്ഷ യാത്രികരായ മൂന്നുപേർ മരിച്ചു

കൊല്ലം ജില്ലയിലെ അഞ്ചൽ-പുനലൂർ പാതയിൽ മാവിളയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന മൂന്നുപേരാണ് മരണപ്പെട്ടത്.ശ്രുതിലക്ഷ്മി (16) കരവാളൂർ AMMHS-ലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്,ജ്യോതിലക്ഷ്മി (21) ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർത്ഥിനിയാണ്,​അക്ഷയ് (23) ഓട്ടോ ഡ്രൈവർ എന്നിവരാണ് മരണപ്പെട്ടത് ​പുലർച്ചെ മാവിളയിൽ വെച്ചായിരുന്നു സംഭവം. ആന്ധ്രാപ്രദേശിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. അഞ്ചലിൽ നിന്ന് പുനലൂരിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. ​ചൂരക്കുളത്തെ ജ്യോതിലക്ഷ്മിയുടെ വീട്ടിൽ നിന്ന് ശ്രുതിലക്ഷ്മിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു ഓട്ടോ. അപകടം നടന്നയുടൻ തന്നെ ഓട്ടോ ഡ്രൈവറായ അക്ഷയ് മരണപ്പെട്ടു. തുടർനട...
പോക്സോ കേസ്: 9 വയസ്സുകാരിയെ ലൈംഗികാതിക്രമം ചെയ്ത അയൽവാസിക്ക് 5 വർഷം കഠിനതടവും പിഴയും
Crime, Idukki

പോക്സോ കേസ്: 9 വയസ്സുകാരിയെ ലൈംഗികാതിക്രമം ചെയ്ത അയൽവാസിക്ക് 5 വർഷം കഠിനതടവും പിഴയും

ഇടുക്കി: ഒൻപത് വയസ്സുകാരിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ 41 വയസ്സുള്ള അയൽവാസിക്ക് അഞ്ച് വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ. ഇടുക്കി ഫാസ്റ്റ് ട്രാക്ക് (പോക്സോ) കോടതിയുടെ അധിക ചുമതല വഹിക്കുന്ന ജഡ്ജ് മഞ്ജു വി. ആണ് പ്രതിയെ ശിക്ഷിച്ചത്. ഇടുക്കി ഗാന്ധി നഗർ കോളനി നിവാസിയായ ചന്ത്യത് വീട്ടിൽ ചെല്ലപ്പൻ്റെ മകൻ ഗിരീഷിനെയാണ് കോടതി ശിക്ഷിച്ചത്. ​2024-ലെ ഓണാവധിക്കാലത്താണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഹോസ്റ്റലിൽ പഠിച്ചിരുന്ന പെൺകുട്ടി അവധിക്ക് വീട്ടിലെത്തിയപ്പോൾ അയൽവാസിയായ പ്രതിയുടെ മകളോടൊപ്പം കളിക്കാനായി വീട്ടിൽ ചെന്ന സമയത്താണ് അതിക്രമം ഉണ്ടായത്. പ്രതിയുടെ വീടിൻ്റെ ടെറസിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയോട് പെൻസിൽ എടുക്കാനായി പ്രതിയുടെ മകൾ റൂമിലേക്ക് പറഞ്ഞുവിട്ടു. ഈ സമയം മുറിയിൽ വെച്ച് ഗിരീഷ് കുട്ടിയോട് അതിക്രമം കാണിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. കേസിൻ്റെ വിചാരണ വേളയിൽ പ്രതിയുടെ ഭാര്യയും സ്വന്തം മ...
തുടർച്ചയായ രണ്ടാം എം.വി.പി പുരസ്കാരം: ലയണൽ മെസ്സി എം.എൽ.എസ്സിൻ്റെ രാജാവ്!
Football, Sports

തുടർച്ചയായ രണ്ടാം എം.വി.പി പുരസ്കാരം: ലയണൽ മെസ്സി എം.എൽ.എസ്സിൻ്റെ രാജാവ്!

ഇന്റർ മയാമി സി.എഫിൻ്റെ ഇതിഹാസ താരം ലയണൽ മെസ്സിയെ തേടി 2025-ലെ മേജർ ലീഗ് സോക്കറിലെ (എം.എൽ.എസ്.) ഏറ്റവും മൂല്യമേറിയ താരത്തിനുള്ള (എം.വി.പി) പുരസ്‌കാരം. ഈ ബഹുമതി തുടർച്ചയായി രണ്ട് സീസണുകളിൽ നേടുന്ന ആദ്യത്തെ താരം എന്ന ചരിത്രനേട്ടമാണ് മെസ്സി ഇതോടെ സ്വന്തമാക്കിയത്. ​മെസ്സിയെ കൂടാതെ പ്രെഡ്ഡ്രാഗ് “പ്രെക്കി” റാഡോസാവ്ലേവിച്ച് മാത്രമാണ് രണ്ടുതവണ എം.വി.പി. ജേതാവായിട്ടുള്ള മറ്റൊരു താരം. മാധ്യമപ്രവർത്തകർ, കളിക്കാർ, ക്ലബ്ബുകൾ എന്നിവയുടെ സംയുക്ത വോട്ടിങ്ങിൽ 70% ലേറെ വോട്ടുകൾ നേടിയാണ് മെസ്സി ഒന്നാം സ്ഥാനം ഉറപ്പിച്ചത്. ​ഗോളടിയിലും അസിസ്റ്റിലും മെസ്സി മാജിക് 2025 സീസണിൽ 28 മത്സരങ്ങളിൽ നിന്ന് 29 ഗോളുകൾ നേടി മെസ്സി ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. കൂടാതെ 19 അസിസ്റ്റുകളും താരം നൽകി. തുടർച്ചയായ രണ്ടാം വർഷവും 36-ൽ അധികം ഗോൾ സംഭാവനകൾ നേടുന്ന ഏക എം.എൽ.എസ്. താരവും ലയണൽ മെസ്സി തന്നെയാണ്. ​റെക്കോർഡ് ട്രോഫിയുമായി മയാമിക്...
യുകെയിൽ മലയാളിത്തിളക്കം: നവീൻ ഹരികുമാറിന് റോയൽ കോളേജ് ഓഫ് നഴ്സിങ്ങിന്റെ ‘റൈസിങ് സ്റ്റാർ’ പുരസ്കാരം!
Health, Info, Science

യുകെയിൽ മലയാളിത്തിളക്കം: നവീൻ ഹരികുമാറിന് റോയൽ കോളേജ് ഓഫ് നഴ്സിങ്ങിന്റെ ‘റൈസിങ് സ്റ്റാർ’ പുരസ്കാരം!

യുകെയിലെ ആരോഗ്യമേഖലയിൽ മലയാളി സമൂഹം ഒരിക്കൽക്കൂടി അഭിമാനത്തിന്റെ കൊടുമുടിയിലെത്തിയിരിക്കുന്നു. ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ നവീൻ ഹരികുമാറിന് റോയൽ കോളേജ് ഓഫ് നഴ്സിങ്ങിന്റെ (RCN) അഭിമാനകരമായ 'റൈസിങ് സ്റ്റാർ' പുരസ്കാരം ലഭിച്ചു. മികച്ച രോഗീ പരിചരണം, സഹപ്രവർത്തകരെ വളർത്തിയെടുക്കുന്നതിലുള്ള ശ്രദ്ധേയമായ സംഭാവനകൾ, നൂതനമായ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് ഈ ഉന്നത ബഹുമതി. യുകെയിലെ മലയാളി നഴ്സിങ് പ്രൊഫഷണലുകൾക്ക് വലിയ പ്രചോദനമാകുന്ന നേട്ടമാണിത്. നിലവിൽ നോർത്ത് വെസ്റ്റ് ലണ്ടൻ എൻഎച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള നോർത്ത്വിക്ക് പാർക്ക് ഹോസ്പിറ്റലിൽ ക്ലിനിക്കൽ പ്രാക്ടീസ് എഡ്യൂക്കേറ്ററാണ് നവീൻ. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് കോച്ച്, പ്രൊഫഷണൽ നഴ്സ് അഡ്വക്കറ്റ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിക്കുന്നു. വെറും ആറു വർഷം മാത്രം നീണ്ട യുകെ സേവന പരിചയം കൊണ്ടാണ് നവീൻ ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ​ബ്ലാക്ക്, ഏഷ്യ...
‘കളങ്കാവൽ’ 50 കോടി ക്ലബ്ബിൽ, ബോക്സ്‌ ഓഫീസിൽ തരംഗമായി മമ്മൂട്ടി
Cinema

‘കളങ്കാവൽ’ 50 കോടി ക്ലബ്ബിൽ, ബോക്സ്‌ ഓഫീസിൽ തരംഗമായി മമ്മൂട്ടി

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിൽ എത്തിയ, ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ചിത്രമാണ് 'കളങ്കാവൽ'. തിയേറ്ററുകളിൽ വൻ വിജയമായി പ്രദർശനം തുടരുന്ന ഈ ചിത്രം ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ്.​ഏറ്റവും വേഗത്തിൽ 50 കോടി എന്ന മാന്ത്രിക സംഖ്യ കടക്കുന്ന മമ്മൂട്ടി ചിത്രമായി 'കളങ്കാവൽ' മാറി. റിലീസ് ചെയ്ത് നാല് ദിവസങ്ങൾക്കുള്ളിൽ തന്നെ വേൾഡ് വൈഡായി ചിത്രം 50 കോടി രൂപ കളക്ഷൻ നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ഈ സുപ്രധാന നേട്ടം ഔദ്യോഗികമായി അറിയിച്ചത്. ​മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച 'കളങ്കാവൽ', മെഗാ സ്റ്റാറിൻ്റെ കരിയറിലെ 50 കോടി ക്ലബ്ബിൽ ഇടം നേടുന്ന പുതിയ ചിത്രമാണ്. ഭീഷ്മപർവം, കണ്ണൂർ സ്ക്വാഡ്, ഭ്രമയുഗം, ടർബോ തുടങ്ങിയ സൂപ്പർ ഹിറ്റുകൾക്ക് ശേഷമാണ് ഈ നേട്ടം. ചിത്രത്തിൽ മമ്മൂട്ടി പ്രതിനായക (വില്ലൻ) വേഷത്തിലാണ് എത്തുന്നത് എന്ന പ്രത്യേകതയും പ്രേക്ഷകരെ ആകർഷിക്കുന്ന പ്ര...
പ്രാദേശിക സിനിമകളാണ് യഥാർത്ഥത്തിൽ ‘ഇന്റർനാഷണൽ’! – കമൽ ഹാസൻ
Cinema

പ്രാദേശിക സിനിമകളാണ് യഥാർത്ഥത്തിൽ ‘ഇന്റർനാഷണൽ’! – കമൽ ഹാസൻ

ചെന്നൈ: ഇന്ത്യൻ സിനിമയുടെ അതിരുകൾ മായ്ച്ചുകൊണ്ട്, തമിഴ് സിനിമയുടെ തലൈവനായ കമൽ ഹാസൻ ഒരു സുപ്രധാന നിരീക്ഷണം പങ്കുവെച്ചു. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച്, ലോകോത്തര നിലവാരത്തിലേക്ക് ഉയരുന്നത് യഥാർത്ഥത്തിൽ പ്രാദേശിക സിനിമകളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചെന്നൈയിൽ നടന്ന ഒരു ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രതികരണം. ​കമൽ ഹാസന്റെ വാക്കുകളിൽ, മധുര, മലപ്പുറം, മാണ്ഡ്യ, മചിലിപട്ടണം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വരുന്ന സിനിമകളാണ് രാജ്യത്തിന്റെ ദേശീയ സാംസ്കാരിക അടയാളങ്ങൾ വഹിക്കുന്നത്. ഈ സിനിമകൾ ലോകത്തിന്റെ വിവിധ കോണുകളിലേക്ക് അനായാസം എത്തിച്ചേരുന്നു. ​"പ്രാദേശിക സിനിമകളാണ് ഇപ്പോൾ ശരിക്കും അന്താരാഷ്ട്ര നിലവാരത്തിലെത്തുന്നത്. ദക്ഷിണേന്ത്യയുടെ വൈവിധ്യമാർന്ന കഥകൾ പറയുന്ന ഈ ചിത്രങ്ങൾ ഭാഷയുടെ അതിർവരമ്പുകൾ താണ്ടി ലോകത്തിന്റെ പല കോണുകളിലെത്തുകയാണ്," അദ്ദേഹം പറഞ്ഞു. ​മലയാളത്തിലെ 'ദൃശ്യം' മുതൽ ക...
വളന്തകാട്ടുകാർക്ക് വോട്ടിന് വള്ളം തന്നെ ആശ്രയം ! 2019-ൽ ആരംഭിച്ച പാലം പണി ഇതുവരെ കരത്തൊട്ടിട്ടില്ല
Ernakulam

വളന്തകാട്ടുകാർക്ക് വോട്ടിന് വള്ളം തന്നെ ആശ്രയം ! 2019-ൽ ആരംഭിച്ച പാലം പണി ഇതുവരെ കരത്തൊട്ടിട്ടില്ല

മരട് : ഇനി എത്ര തിരഞ്ഞെടുപ്പ് കഴിഞ്ഞാലാണ് പാലത്തിലൂടെ വോട്ട് ചെയ്യാൻ പോകാനാകുക...? വളന്തകാട് ദ്വീപ് നിവാസികളുടെ ചോദ്യം കായലിൽ നോക്കുകുത്തിയായി നിൽക്കുന്ന പാലത്തിൽ തട്ടി പ്രതിധ്വനിച്ചതല്ലാതെ മറുപടി ഉണ്ടായില്ല. അതൊരു പാലം മാത്രമല്ല, വളന്തകാട് ദ്വീപിൽ താമസിക്കുന്ന 45 പട്ടികജാതി കുടുംബങ്ങളുടെ ജീവിത സ്വപ്‌പ്നം കൂടിയാണ്. 'ഓർമവച്ച നാൾ മുതൽ ഇങ്ങനെ തന്നെയാണ്. കടത്തുതോണി മാത്രമാണ് ആശ്രയം. നോക്കുകുത്തിപോലെ പാലം നിൽക്കുന്നതു കണ്ടില്ലേ. 5 വർഷം കൂടുമ്പോൾ തിരഞ്ഞെടുപ്പു വരും. പക്ഷേ, ഞങ്ങളുടെ ജീവിതത്തിൽ മാത്രം ഒരു മാറ്റവുമില്ല.'- ദ്വീപ് നിവാസിയായ ജഗതമ്പി കൃഷ്ണൻ പറഞ്ഞു. പാലത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ശ്രദ്ധേയനായതാണ് ജഗതമ്പി. 18 മാസത്തിൽ പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ച് 2019 നവംബറിൽ ആരംഭിച്ച പാലംപണി ഇനിയും കര തൊട്ടിട്ടില്ല. സ്റ്റീൽ സ്ട്രക്ചറുകൾ സ്ഥാപിച്ച നിലയിൽ നിൽക്കുകയാണു പാലമിപ...