BREAKING NEWS


Author: sanjaynambiar

Kerala News

അഖിൽ മാത്യു പണം വാങ്ങിയെന്ന പരാതി പൊലീസിന് കൈമാറിയില്ല; വീണാ ജോർജിന്റെ ഓഫീസിന് ഒളിച്ചുകളി Veena George

Veena George പേഴ്‌സണൽ സ്റ്റാഫിനെതിരായ കൈക്കൂലി കേസിൽ മന്ത്രി വീണാ ജോർജിന്റെ ഓഫീസിന് ഒളിച്ചുകളി. അഖിൽ മാത്യു പണം വാങ്ങിയെന്ന ഹരിദാസൻ മാസ്റ്ററുടെ പരാതി പൊലീസിന് കൈമാറിയില്ല. പകരം പ്രൈവറ്റ് സെക്രട്ടറി പ്രത്യേകം പരാതി നൽകുകയായിരുന്നു. ഹരിദാസന് പരാതി ഉണ്ടെങ്കിൽ അദേഹം പൊലീസിനെ സമീപിക്കട്ടെ എന്നാണ് മന്ത്രിയുടെ ഓഫീസിന്റെ നിലപാട്. മന്ത്രിയുടെ ഓഫീസിന്റെ പരാതിയിൽ ഇതുവരെ പൊലീസ് കേസ് എടുത്തിട്ടില്ല. Also Read : https://nagaramonline.com/kannur-squad-leaked-hd-version-online/ അതേസമയം, ഡോക്ടർ നിയമനത്തിന് ആരോ​ഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫം​ഗം കൈക്കൂലി വാങ്ങിയെന്ന വിവാദ സംഭവത്തിൽ ഇടനില നിന്നെന്ന് ആരോപിക്കപ്പെടുന്ന അഖിൽ സജീവിനെതിരെ പരാതിയുമായി നിരവധി പേർ രം​ഗത്തെത്തി. ഇയാൾക്കെതിരെ മുമ്പും പൊലീസിൽ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന വിവരവും പുറത്തുവന്നു. കേസെടുത്ത് ഒരു വർഷമായിട്ടും അഖിൽ സജീവി...
Politics

കൊളളക്കാർക്ക് കുട പിടിക്കുന്ന മുഖ്യമന്ത്രി, സഹകരണ മേഖലയെ പിന്നിൽ നിന്ന് കുത്തുന്നു; കറുത്ത വറ്റ് കണ്ടെത്തുന്നതല്ല, പാത്രത്തിലാകെ കറുത്ത വറ്റുകളാണെന്ന് മുഖ്യമന്ത്രി ഓർക്കണം; നികുതി പണം ധൂർത്തടിക്കുന്ന പരിപാടികളുമായി പ്രതിപക്ഷം സഹകരിക്കില്ല : പ്രതിപക്ഷ നേതാവ് VD Satheesan

VD Satheesan കേരളത്തിലെ സഹകരണ മേഖലയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത കൊള്ളയാണ് കരുവന്നൂരിൽ നടന്നത്. തൃശൂരിലെ സഹകരണ ബാങ്കുകളിൽ മാത്രം 500 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. തട്ടിപ്പുകാരായ CPM നേതാക്കളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമാണ്. കൊളളക്കാർക്ക് കുട പിടിക്കുന്ന മുഖ്യമന്ത്രി, സഹകരണ മേഖലയുടെ വിശ്വാസ്യതയെ പിന്നിൽ നിന്ന് കുത്തുകയാണ്. എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. https://www.youtube.com/watch?v=cs0sIlHn-qA പാത്രത്തിലെ ചോറിൽ നിന്ന് ഒരു കറുത്തവറ്റ് തിരഞ്ഞ് കണ്ടുപിടിച്ച്, ചോറാകെ മോശമാണെന്ന് പറയുന്നുവെന്നാണ് മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചത്. പാത്രത്തിലാകെ കറുത്ത വറ്റുകളാണെന്ന് മുഖ്യമന്ത്രി മനസിലാക്കണം. സഹകരണ മേഖലയ്ക്ക് ഒരു കോട്ടവും സംഭവിക്കരുതെന്ന് പ്രതിപക്ഷം ആത്മാർഥമായി ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് കൊള്ളക്കാരെ തള്ളിപ്പറയുന്നത്. കൊളളക്കാരെ ന്...
Entertainment News

മണ്ഡല മകരവിളക്ക് കാലത്ത് അരക്കോടിയിലധികം തീർത്ഥാടകർ എത്തിച്ചേരും ദേവസ്വം മന്ത്രി Sabarimala

Sabarimala ഇത്തവണത്തെ മണ്ഡല മകരവിളക്ക് കാലത്ത് അരക്കോടിയിലധികം തീർത്ഥാടകരെ പ്രതീക്ഷിക്കുന്നതായി ദേവസ്വം മന്ത്രി രാധാകൃഷ്ണൻ. നിലയ്ക്കലെ പാർക്കിങ് ഇത്തവണ മുതൽ ഫാസ്സ്റ്റാഗ് സംവിധാനത്തിലാവും. പമ്പയിൽ ചേർന്ന വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിലാണ് തീരുമാനങ്ങൾ അറിയിച്ചത്. https://www.youtube.com/watch?v=R7lP6vONknE നവംബർ 17 മുതൽ ജനുവരി 14 വരെയാണ് ഈ വർഷത്തെ മണ്ഡല മകരവിളക്ക് ഉൽസവം. തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി ആറു ഫേസുകളിലായാണ് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുക. Also Read : https://nagaramonline.com/kannur-squad-leaked-hd-version-online/ ആദ്യ മൂന്നു ഫേസുകളിൽ 2000 പേർ വീതവും, പിന്നീടുള്ള മൂന്നു ഫേസുകളിൽ 2500 പേരെ വീതവുമുണ്ടാകും. വനം വകുപ്പ് മൂന്നു ശബരിമല പാതകളിലും എമർജൻസി ഓപ്പറേഷൻ സെന്‍ററുകളും കൂടുതൽ ക്യാമറകളും സ്ഥാപിക്കും. കാനനപാതകളിലും, സന്നിധാനത്തും എലിഫന്‍റ് സ്ക്വാഡ്, സ്നേക...
Entertainment

പ്രതികളെ തേടി ഇന്ത്യയൊട്ടാകെ യാത്ര; മമ്മൂട്ടിയുടെ ‘കണ്ണൂർ സ്‌ക്വാഡ്’ ; ധൈര്യമായി ടിക്കറ്റ് എടുക്കാം പ്രേക്ഷക പ്രതികരണങ്ങൾ Kannur Squad

Kannur Squad മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ പൈസ വസൂല്‍ ചിത്രമെന്ന് പ്രേക്ഷകര്‍. ഇന്ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മമ്മൂട്ടി പതിവു പോലെ തകര്‍ത്തിട്ടുണ്ട് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. എന്നാല്‍ അതിനൊപ്പം തന്നെ ചില നെഗറ്റീവ് റിവ്യൂകളും എത്തുന്നുണ്ട്. https://www.youtube.com/watch?v=EC4c6bkW9mA മുൻ കണ്ണൂർ എസ്പി എസ്. ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴും പ്രവർത്തനക്ഷമമായ ഒറിജിനൽ സ്ക്വാഡിൽ ആകെ ഒമ്പത് അംഗങ്ങളുണ്ടെങ്കിലും ചിത്രത്തിൽ നാല് പോലീസ് ഓഫീസർമാരെ മാത്രം കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്. മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട് എന്നിവരാണ് സ്ക്വാഡ് അംഗങ്ങൾ. Also Read : https://na...
Entertainment

കണ്ണൂർ സ്ക്വാഡ് ചോർന്നു; ഓൺലൈനിൽ എച്ച്ഡി പതിപ്പ് Kannur squad

Kannur squad മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ് തിയേറ്ററിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ചോർന്നു. ചിത്രത്തിന്റെ എച്ച്ഡി പതിപ്പാണ് വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ചോർന്നിരിക്കുന്നത്. നവാ​ഗതനായ റോബി വർ​ഗീസ് രാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ക്രൈം ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. https://www.youtube.com/watch?v=wA48lk1Gd8c മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മുഹമ്മദ് ഷാഫിയും റോണി ഡേവിഡും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ വിജയരാഘവൻ, റോണി ഡേവിഡ്, കിഷോർ, ശബരീഷ് വർമ, അസീസ് നെടുമങ്ങാട് എന്നിവരും അഭിനയിക്കുന്നു. പോലീസ് സ്റ്റോറിയാണ് ചിത്രം പറയുന്നത്. Also Read : https://nagaramonline.com/lulu-group-expands-operations-in-south-india-new-lulu-mall-and-lulu-hypermarket-opened-in-hyderabad/ ചിത്രത്തിന്റെ ഛായാ​ഗ്രഹണം മുഹമ്മദ...
Business, India, News

തെക്കേഇന്ത്യയിലും പ്രവർത്തനം വിപുലമാക്കി ലുലു ഗ്രൂപ്പ് ; ഹൈദരാബാദിൽ പുതിയ ലുലു മാളും ലുലു ഹൈപ്പർമാർക്കറ്റും തുറന്നു Lulu Mall

Lulu Mall ലോകോത്തര റീട്ടെയ്ൽ ഷോപ്പിങ്ങിന്റെ വാതിൽ തുറന്ന് തെലങ്കാനയിലെ ആദ്യ ലുലു മാൾ ഹൈദരാബാദിലെ കുക്കട്ട്പള്ളിയിൽ ജനങ്ങൾക്കായി തുറന്നു. ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു യുഎഇ കോൺസൽ ജനറൽ ആരെഫ് അൽനുഐമി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. അഞ്ച് ലക്ഷം സ്ക്വയർ ഫീറ്റിലാണ് ഹൈദരാബാദിലെ ലുലു മാൾ. ഷോപ്പിങ്ങിന്റെ ഏറ്റവും മികച്ച അനുഭവം സമ്മാനിച്ച് രണ്ട് ലക്ഷം സ്ക്വയർ ഫീറ്റിലാണ് ലുലു ഹൈപ്പർമാർക്കറ്റ്.‌സ്വിറ്റസ്ർലൻഡിലെ ദാവോസിൽ കഴിഞ്ഞ വർഷം മെയിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ വച്ച്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു നടത്തിയ കൂടിക്കാഴ്ചയിൽ നിശ്ചയിച്ച നിക്ഷേപങ്ങളുടെ ഭാഗമായാണ് പുതിയ മാൾ. ധാരണാപത്രത്തിൽ ഒപ്പുവച്ച് മാസങ്ങൾക്കകം പദ്ധതി യാഥാർത്ഥ്യമായി. Also Read: https://nagaramonline.com/best...
Entertainment, Entertainment News, News

ഏഷ്യയിലെ മികച്ച നടന്‍; ഒരു തെന്നിന്ത്യന്‍ താരത്തിന് ഇതാദ്യം, പുരസ്‍കാര നേട്ടത്തില്‍ ടൊവിനോ Tovino

Tovino അന്തര്‍ദേശീയ ചലച്ചിത്ര പുരസ്‌കാരമായ നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്‌റ്റിമിയസ് അവാര്‍ഡ് നേട്ടത്തില്‍ നടൻ ടൊവിനോ തോമസ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018, എവരിവണ്‍ ഈസ് എ ഹീറോ’ എന്ന സിനിമയിലെ പ്രകടനത്തിലൂടെ മികച്ച ഏഷ്യൻ നടനുള്ള പുരസ്‌കാരമാണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്. സെപ്‌റ്റിമിയസ് പുരസ്‌കാരത്തിന് അര്‍ഹത നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ നടനാണ് ടൊവിനോ തോമസ്. ഇന്ത്യയില്‍ നിന്നുള്ള മറ്റൊരു നടനും യുട്യൂബറുമായ ഭുവൻ ബാമും മികച്ച ഏഷ്യൻ നടനുള്ള നോമിനേഷനില്‍ ടൊവിനോക്കൊപ്പം ഇടംപിടിച്ചിരുന്നു. പുരസ്‌കാരം കേരളത്തിന് സമര്‍പ്പിച്ച്‌ ടൊവിനോ തന്നെ ഇൻസ്റ്റാഗ്രാമില്‍ സന്തോഷം പങ്കുവച്ചിട്ടുണ്ട്. Also Read: https://nagaramonline.com/in-ksrtc-interstate-services-the-ticket-price-will-increase-in-the-months-of-november-december-and-january/ ഒരിക്കലും വീഴാതിരിക്കുന്...
Kerala News, News

കെ.എസ്.ആർ.ടി.സി അന്തർസംസ്ഥാന സർവീസുകളിൽ നവംബർ, ഡിസംബർ, ജനുവരി മാസം ടിക്കറ്റ് നിരക്ക് കൂടും KSRTC

KSRTC KSRTC കെ സ്വിഫ്റ്റ് അന്തർസംസ്ഥാന സർവീസുകളിൽ നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ ടിക്കറ്റ് നിരക്ക് കൂടും. ദീപാവലി, ശബരിമല, ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ഫ്ലക്സി ചാർജ് ഏർപ്പെടുത്താനാണ് നിർദേശം. 15 മുതൽ 30 % വരെയാണ് നിരക്ക് വർധിക്കുക. മുൻകൂട്ടി ഓൺലൈനായി ടിക്കറ്റ് റിസർവ് ചെയ്യാനുള്ള സജ്ജീകരണം ഏർപ്പെടുത്തും. 30 ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാനാകുമെന്നാണ് അധികൃതർ അറിയിക്കുന്നത്. https://www.youtube.com/watch?v=Ik4ZgulsQK8 ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേയ്ക്ക് യാത്രക്കാരുടെ തിരക്ക് അനുസരിച്ച് അഡീഷണൽ സർവ്വീസുകൾ ക്രമീകരിക്കും. ഉത്സവ അവധി ദിനങ്ങളോടനുബന്ധിച്ച് വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പ്രത്യേക നിരക്കിൽ സ്പെഷ്യൽ സർവ്വീസുകൾ നടത്തും. ...
Kerala News, News

രണ്ടര വയസ്സുള്ള കുട്ടിയുടെ ചെവി തെരുവുനായ കടിച്ചെടുത്തു Dog

Dog കുമ്പിടിയില്‍ രണ്ടര വയസുകാരന്റെ ചെവി തെരുവുനായ കടിച്ചെടുത്തു. കഴിഞ്ഞ ദിവസം വീട്ടുകാര്‍ക്കൊപ്പം രാത്രി വീടിനു പുറത്തു നില്‍ക്കുമ്പോഴാണ് തെരുവുനായ ഓടിയെത്തി കടിക്കുന്നത്. സബാഹുദ്ദീന്‍ എന്ന കുട്ടിയ്ക്ക് നേരെയാണ് ആക്രമണം. കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. https://www.youtube.com/watch?v=jsHdG7of0Iw നായയുടെ ആക്രമണത്തില്‍ ചെവിയുടെ 75 ശതമാനം ഭാഗവും നഷ്ടപ്പെട്ട നിലയിലാണ്. ഈ മേഖലയില്‍ തെരുവുനായ്ക്കളുടെ ശല്യം പതിവാണെന്ന്് നാട്ടുകാര്‍ പറയുന്നു. ...
Cricket, Sports

ഐസിസി ഏകദിന റാങ്കിങ്: ബാബര്‍ അസമിന്റെ ഒന്നാം സ്ഥാനത്തിന് കനത്ത വെല്ലുവിളി: തൊട്ടരികില്‍ ശുഭ്‌മാന്‍ ഗില്‍ ICC ODI Rankings

ICC ODI Rankings ഐസിസി ഏകദിന റാങ്കിങ്ങില്‍  ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമുമായുള്ള റേറ്റിങ് പോയിന്‍റിലെ വ്യത്യാസം ഗണ്യമായി കുറച്ച് ഇന്ത്യയുടെ യുവ താരം ശുഭ്‌മാന്‍ ഗില്‍ ഇന്ന് പുറത്തുവന്ന ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ബാബറുമായി 10 റേറ്റിങ് പോയിന്‍റിന്‍റെ അകലം മാത്രമാണ് ഗില്ലിനുള്ളത്. നിലവില്‍ 857 റേറ്റിങ്‌ പോയിന്‍റാണ് ബാബര്‍ക്കുള്ളത്. 847 റേറ്റിങ് പോയിന്‍റുമായാണ് ശുഭ്‌മാന്‍ ഗില്‍ തൊട്ടുപിന്നില്‍ നില്‍ക്കുന്നത്. https://www.youtube.com/watch?v=jkSTdIT1mzw&t=18s കഴിഞ്ഞ ആഴ്‌ചത്തെ റാങ്കിങ്ങില്‍ 43 പോയിന്‍റിന്‍റെ വ്യത്യസമായിരുന്നു ഗില്ലും ബാബറും തമ്മില്‍ ഉണ്ടായിരുന്നത്. ഓസ്‌ട്രേലിയയ്‌ക്ക്  എതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലെ പ്രകടന മികവാണ് 24-കാരനായ ഗില്ലിന്‍റെ റേറ്റിങ് പോയിന്‍റ് ഉയര്‍ത്തിയത്...