BREAKING NEWS


Author: sanjaynambiar

National

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ വധിച്ചു, ഓപ്പറേഷന്‍ ഗുഗല്‍ധാര്‍ തുടരുന്നു

കുപ്വാര: ജമ്മു കശ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സുരക്ഷാ സേന വധിച്ചു. ഓപ്പറേഷന്‍ ഗുഗല്‍ധാര്‍ എന്ന പേരില്‍ ഇന്നലെ മുതല്‍ നടത്തുന്ന തിരച്ചിലിന് പിന്നാലെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. ശനിയാഴ്ച രാവിലെയോടെ 2 ഭീകരരെ വധിച്ച കാര്യം സൈന്യം ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു. ഭീകരര്‍ നുഴഞ്ഞുകയറിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യത്തിന്റെയും ജമ്മു കശ്മീര്‍ പൊലീസിന്റെയും സംയുക്ത സംഘം കുപ്വാരയിലെ ഗുഗല്‍ധറില്‍ തിരച്ചില്‍ നടത്തിയത്. സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതായാണ് വിവരം. മേഖലയില്‍ ജമ്മു കശ്മീര്‍ പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം പരിശോധന തുടരുകയാണ്.  ...
Accident, Death, Local News

രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി; രോഗി ആശുപത്രിയില്‍വെച്ച് മരിച്ചു

കോട്ടയം: രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി. പരിക്കേറ്റ രോഗി ആശുപത്രിയില്‍വെച്ച് മരിച്ചു.കാഞ്ഞിരപ്പള്ളി പാലപ്ര സ്വദേശി പി.കെ.രാജുവാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകവേയാണ് അപകടം. കാഞ്ഞിരപ്പള്ളി 26-ാം മൈല്‍ മേരി ക്യൂന്‍സ് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലന്‍സാണ് വീട്ടിലേക്ക് ഇടിച്ചുകയറിയത്. പൊന്‍കുന്നത്ത് പി.പി.റോഡിലുള്ള വീട്ടിലേക്കാണ് ആംബുലന്‍സ് ഇടിച്ചുകയറിത്. വീടിന്റെ ഭിത്തി തകര്‍ന്നു. ആംബുലന്‍സ് ഡ്രൈവറും ഒപ്പമുണ്ടായിരുന്നവരും പരിക്കില്ലാതെ രക്ഷപെട്ടു. രോഗി പിന്നീട് ആശുപത്രിയില്‍ വെച്ച് മരിച്ചു. പുലര്‍ച്ചെ നാലിനായിരുന്നു അപകടം....
Local News

കീച്ചേരിപ്പടി കവലയെ പ്രകാശിപ്പിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു.

മൂവാറ്റുപുഴ : കീച്ചേരിപ്പടി കവലയെ പ്രകാശിപ്പിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. കൊച്ചി മധുര ദേശീയപാതയിലെ നഗരത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ വന്നു പോകുന്ന സ്ഥലമാണ് കീച്ചേരിപ്പടി ജംഗ്ഷന്‍. രാത്രിയാകുന്നതോടെ ഇരുട്ടില്‍ ആകുന്ന ഇവിടെ അപകടങ്ങളും ഏറെയായിരുന്നു. കെഎസ്ഇബിയുടെ പോസ്റ്റില്‍ നിന്നുള്ള പരിമിതമായ വെളിച്ചം മാത്രമായിരുന്നു ഇവിടെ ആശ്രയം. ഈ സാഹചര്യത്തിലാണ് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന വാര്‍ഡ് കൗണ്‍സിലറുടെയും നാട്ടുകാരുടെയും അഭ്യര്‍ത്ഥന മാനിച്ച് എംഎല്‍എ ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചത്. മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 5,13,000 രൂപ ചിലവില്‍ 6 ലൈറ്റുകളുടെ യൂണിറ്റാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. കൂടുതല്‍ പ്രദേശത്തേക്ക് വെളിച്ചം എത്തിക്കാന്‍ കഴിയുന്ന രീതിയില്‍ വളരെയേറെ ഉയരത്തിലാണ് പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നത്. ഹൈമാസ്റ്റ...
World

ഇസ്രയേലിനെതിരേ മുസ്ലീം രാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണം, ഇസ്രയേലിനെതിരേയുള്ള ഇറാന്റെ നീക്കം നീട്ടിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല: ഖമേനി

ടെഹ്‌റാന്‍: ഇസ്രയേലിനെതിരേ മുസ്ലീം രാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. ഹമാസിനെയും ഹിസ്ബുള്ളയെയും തോല്‍പ്പിക്കാന്‍ ഇസ്രയേലിന് സാധിക്കില്ലെന്ന് ഇസ്രയേലിനെതിരേയുള്ള ഇറാന്റെ നീക്കം ഉടനെയുണ്ടാകില്ല. അതേസമയം ഇത് നീട്ടിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കൃത്യമായ സമയത്ത് നടപടിയുണ്ടാകുമെന്നും ഖമീനി പറഞ്ഞു. അഞ്ചുവര്‍ഷത്തിന് ശേഷമാണ് ഖമേനി പൊതുപ്രസംഗം നടത്തുന്നത്. ഇസ്രയേലിനെതിരെ വന്‍ മിസൈല്‍ ആക്രമണത്തിന് ശേഷമാണ് ആയത്തുല്ല അലി ഖമേനി വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കാനും രാജ്യത്തിന്റെ പദ്ധതികള്‍ സംബന്ധിച്ച ഒരു പൊതു പ്രഭാഷണം നടത്താനും എത്തിയത്. ഇസ്രയേലിനെതിരേ 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണം നീതികരിക്കാവുന്നതാണ്. അത് ശരിയായിരുന്നു. ഹാമസും ഹിസ്ബുള്ളയുമായി ചേര്‍ന്ന് ഇറാന്‍ പൊതുശത്രുവിനെ നശിപ്പിക്കും. ഇസ്രയേലിന് തങ്ങളെ ഒരിക്കലും തോല...
Cinema

നേരറിയും നേരത്ത് തിരുവനന്തപുരത്ത് തുടങ്ങി

വ്യത്യസ്ത സാമൂഹിക ചുറ്റുപാടിൽ ജീവിക്കുന്ന രണ്ട് കുടുംബങ്ങളിലെ അംഗങ്ങളായ സണ്ണിയും അപർണയും തമ്മിലുള്ള കടുത്ത പ്രണയത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും ആ പ്രശ്നങ്ങളെ മറി കടക്കാൻ നടത്തുന്ന ശ്രമങ്ങൾക്കിടയിൽ അവർ അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളികളും തുടർ സംഭവങ്ങളുമാണ് തിരുവനന്തപുരത്ത് പൂജാ ചടങ്ങുകളോടെ ചിത്രീകരണം ആരംഭിച്ച "നേരറിയും നേരത്ത് " എന്ന ചിത്രത്തിൻ്റെ പ്രമേയം. അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബ്‌ല എന്നിവർ മുഖ്യ കഥാപാത്രങ്ങളാകുന്നു. ഒപ്പം സ്വാതിദാസ് പ്രഭു, രാജേഷ് അഴിക്കോടൻ, കല സുബ്രമണ്യൻ എന്നിവരും അഭിനയിക്കുന്നു. ബാനർ - വേണി പ്രൊഡക്ഷൻസ്, രചന, സംവിധാനം - രഞ്ജിത്ത് ജി. വി, നിർമ്മാണം - എസ്. ചിദംബരകൃഷ്ണൻ, ഛായാഗ്രഹണം - ഉദയൻ അമ്പാടി, എഡിറ്റിംഗ് - മനു ഷാജു, ഗാനരചന - സന്തോഷ് വർമ്മ, സംഗീതം - ടി.എസ്. വിഷ്ണു, പ്രൊഡക്ഷൻ കൺട്രോളർ -കല്ലാർ അനിൽ, കല- അജയ്. ജി അമ്പലത്തറ, കോസ്റ്റ്യും - റാണ പ്രതാപ്, ചമയം - അനി...
Kerala News, Politics

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കം, സുരേന്ദ്രനേക്കാള്‍ മുന്‍തൂക്കം ശോഭ സുരേന്ദ്രന്..?

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥിയെ ചൊല്ലി ബിജെപിയില്‍ തര്‍ക്കം രൂക്ഷം. കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടത്തിയ സമവായ നിര്‍ദേശങ്ങളും പാളി. ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നതാണ് ജില്ലയിലെ ഒരു വിഭാഗം ബിജെപി നേതാക്കളുടെ ആവശ്യം. മറ്റൊരു വിഭാഗം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനായും ആവശ്യമുന്നയിക്കുന്നുണ്ട്. കുമ്മനത്തിന്റെ സാനിധ്യത്തില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ ശോഭ സുരേന്ദ്രനാണ് മുന്‍തൂക്കം. 34 പേരുടെ പിന്തുണ ശോഭാ സുരേന്ദ്രന് ലഭിച്ചപ്പോള്‍ കെ സുരേന്ദ്രനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് 22 അംഗങ്ങളാണ് ആവശ്യപ്പെട്ടത്. സി കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗവും രംഗത്തുണ്ട്. ഇതിനിടെ അഭിപ്രായ സര്‍വ്വേ യോഗത്തില്‍ നിന്ന് ശോഭാ സുരേന്ദ്രന്‍ അനുകൂലികളെ മാറ്റിനിര്‍ത്താന്‍ നീക്കം നടന്നതായി ആരോപണം ഉയരുന്നുമുണ്ട്....
Kerala News, News, Politics

കോടിയേരിയുടെ പൊതുദർശനം: അങ്ങനെ അമ്മ പറഞ്ഞിട്ടില്ലെന്ന് ബിനീഷ് കോടിയേരി

സിപിഎമ്മിന്റെ സമുന്നതനായ നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് ഇന്ന്, 2023 ഒക്ടോബർ 1ന്, ഒരു വർഷം പൂർത്തിയാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവും ആയിരുന്ന കോടിയേരിയുടെ ഓർമകൾക്കു മുന്നിൽ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് പാർട്ടി ഇന്നു ‘കോടിയേരി ദിനമായി’ ആചരിക്കുകയാണ്. സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും പ്രസാദാത്മകമായ ആ മുഖം മാഞ്ഞു പോയത് ഉൾക്കൊള്ളാനാകാത്ത ധാരാളം പേരുണ്ട്. ജീവിത സഖി വിനോദിനി ബാലകൃഷ്ണൻ ആ പട്ടികയിലെ ആദ്യത്തെ പേരുകാരിയാണ്. 43 വർഷം നീണ്ട ഒരുമിച്ചുള്ള ആ ജീവിതം വലിയ ആത്മബന്ധത്തിന്റേതായിരുന്നു. കോടിയേരിക്ക് പ്രാണനായിരുന്നു വിനോദിനി. അശനിപാതം പോലെ വന്ന അർബുദബാധയെ കോടിയേരി സധൈര്യം നേരിട്ടത് വിനോദിനിയുടെ സ്നേഹപരിചരണങ്ങളുടെ കൂടി പിന്തുണയോടെയാണ്. രോഗം മാത്രമല്ല ഇരുവരെയും തളർത്തിയത്. മക്കളുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒന്നിനു പിറകേ ഒന്നായി വന്നു. അപവാദച്ചുഴിയിൽ പെട്ടിട്ടു...
India, News

റെയ്ഡ് നടന്നത് മാധ്യമപ്രവര്‍ത്തകരെ മൂന്നായി തിരിച്ച്; ന്യൂസ് ക്ലിക്ക് എഡിറ്ററും ടീസ്ത സെതല്‍വാദും ഉള്‍പ്പെടെയുള്ളവര്‍ കസ്റ്റഡിയില്‍ journalists

journalists ന്യൂസ് ക്ലിക്കിന്റെ ഓഫീസുകളിലും മാധ്യമപ്രവര്‍ത്തകരുടെ വീടുകളും കേന്ദ്രീകരിച്ച് ഡല്‍ഹി പൊലീസ് നടത്തുന്ന റെയ്ഡില്‍ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്ഥ ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവര്‍ത്തകരെ മൂന്നായി തിരിച്ചാണ് റെയ്ഡ് നടത്തിയത്. ഇതില്‍ ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. എഴുത്തുകാരിയും ഇന്ത്യന്‍ റൈറ്റേഴ്‌സ് ഫോറം സഹസ്ഥാപകയുമായ ഗീത ഹരിഹരന്‍, ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്ഥ, ഗുജറാത്ത് കലാപത്തിന്റെ ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകയും സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് അധ്യക്ഷ ടീസ്ത സെതല്‍വാദ് എന്നിവര്‍ കസ്റ്റഡിയിലായി. https://www.youtube.com/watch?v=MbjmCwxOeks മാധ്യമപ്രവര്‍ത്തനത്തിന് പുറമേ എന്‍ജിനീയര്‍, ശാസ്ത്രപ്രവര്‍ത്തകര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ...
News, Sports

വീണ്ടും മലയാളിത്തിളക്കം; ലോങ് ജമ്പില്‍ ആന്‍സി സോജന് വെള്ളി Ansi Sojan

Ansi Sojan ഏഷ്യന്‍ ഗെയിംസ് വനിതകളുടെ ലോങ് ജമ്പില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി. ഇന്നു നടന്ന ഫൈനലില്‍ 6.63 മീറ്റര്‍ താണ്ടിയാണ് ആന്‍സി വെള്ളി നേട്ടം സ്വന്തമാക്കിയത്. 6.73 മീറ്റര്‍ കണ്ടെത്തിയ ചൈനയുടെ ഷിഖി സിയോങ്ങിനാണ് സ്വര്‍ണം. 6.50 മീറ്ററുമായി ജപ്പാന്‍ താരം സമിരെ ഹാട്ട വെങ്കലം നേടി. ആന്‍സിക്കൊപ്പം മത്സരിച്ച ഇന്ത്യയുടെ ഷൈലി സിങ്ങിന് 6.48 മീറ്ററില്‍ അഞ്ചാമതെത്താനേ കഴിഞ്ഞുള്ളു. Also Read: https://nagaramonline.com/rajasthan-govt-countdown-begins-prime-minister/ ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഇതുവരെ 16 ആയി. ഇന്ന് നേരത്തെ നടന്ന വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ ഇന്ത്യന്‍ താരങ്ങളായ പാരുള്‍ ചൗധരിയും പ്രീതി ലാംബയും യഥാക്രമം വെള്ളിയും വെങ്കലവും നേടിയിരുന്നു. 9:27.63 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് പാരുളിന്റെ വെള്ളിനേട്ടം. പ്രീതിയാകട്ട...
India, News, Politics

രാജസ്ഥാൻ സർക്കാരിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചു’; പ്രധാനമന്ത്രി

രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെയും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെയും രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന സർക്കാരിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചു. അധികാരത്തിൽ നിന്ന് പുറത്തുപോകുമെന്ന് മുഖ്യമന്ത്രിക്ക് തന്നെ ബോധ്യമുണ്ട്. അതുകൊണ്ടാണ് അദ്ദേഹം ബിജെപിയെ അഭിനന്ദിച്ചതെന്നും മോദി. രാജസ്ഥാനിലെ ചിറ്റോർഗഡിൽ 7,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാനിലെ ജനങ്ങളെ കബളിപ്പിച്ചാണ് കോൺഗ്രസ് സർക്കാർ രൂപീകരിച്ചത്. ഈ സർക്കാർ വൻ പരാജയമായി മാറി. അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിക്കസേര സംരക്ഷിക്കാൻ നോക്കുമ്പോൾ, പകുതി കോൺഗ്രസ് നേതാക്കളും അദ്ദേഹത്തെ പുറത്താക്കാൻ സജീവമായി ശ്രമിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. Also Read: https://nagaramonline.com/not-ministers-cm-should-come-and-inform-directly-governor/ കഴിഞ്ഞ അഞ്ച...