BREAKING NEWS


Author: Nagaram Network

സംസ്ഥാനം ബാല സുരക്ഷിതമാക്കി മാറ്റും, ബാല ഭിക്ഷാടനം ഒഴിവാക്കും: മന്ത്രി വീണാ ജോർജ്
Education, Kerala News, Latest news, Top News

സംസ്ഥാനം ബാല സുരക്ഷിതമാക്കി മാറ്റും, ബാല ഭിക്ഷാടനം ഒഴിവാക്കും: മന്ത്രി വീണാ ജോർജ്

ഓരോ കുഞ്ഞും വ്യത്യസ്തരായതിനാല്‍ അവരുടെ കഴിവുകള്‍ തിരിച്ചറിയണമെന്ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഉജ്ജ്വലബാല്യം പുരസ്‌കാര വിതരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നമുക്ക് മറ്റൊരാളാവാന്‍ പറ്റില്ല. ഓരോരുത്തരുടെ ഉള്ളിലും പല കഴിവുകളുണ്ട്. ഓരോ കഴിവുകളും തിരിച്ചറിയണം. ബാല ഭിക്ഷാടനവും ബാലവേലയും ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് വനിതാ ശിശു വികസന വകുപ്പ് നിരവധി പരിപാടികള്‍ നടത്തി വരുന്നു. ബാല ഭിക്ഷാടനവും ബാലവേലയും പൂര്‍ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കുഞ്ഞുങ്ങളെ കുടുംബാന്തരീക്ഷത്തില്‍ നിര്‍ത്താനാണ് വനിതാ ശിശുവികസന വകുപ്പ് പരിശ്രമിക്കുന്നത്. ഒറ്റ വര്‍ഷം കൊണ്ട് 500 ഓളം കുഞ്ഞുങ്ങളെ സ്വന്തം കുടുംബത്തിലോ ഫോസ്റ്റര്‍ കെയറിലോ താമസിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കാവല്‍, കാവല്‍ പ്ലസ് പദ്ധതികളെ സുപ്രീംകോടതി അടുത്തിടെ അഭിനന്ദിച്ചു. അസാധാരണമായ നല്ല മാതൃകയെന്നാണ് യൂ...
കനത്ത മഴയും വെള്ളപ്പൊക്കവും; കഴുത്തറ്റം വെള്ളത്തിൽ നിന്നുകൊണ്ട് റിപ്പോർട്ട് ചെയ്ത പാക് മാധ്യമ പ്രവർത്തകനെ കാണാതായതായി റിപ്പോർട്ട്
Top News, Topnews, Weather, World

കനത്ത മഴയും വെള്ളപ്പൊക്കവും; കഴുത്തറ്റം വെള്ളത്തിൽ നിന്നുകൊണ്ട് റിപ്പോർട്ട് ചെയ്ത പാക് മാധ്യമ പ്രവർത്തകനെ കാണാതായതായി റിപ്പോർട്ട്

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിന്ന് വാർത്ത റിപ്പോർട്ട് ചെയ്ത പാക് മാധ്യമ പ്രവർത്തകനെ കാണാതായതായി റിപ്പോർട്ട്. റാവൽപിണ്ടിയിലെ ചഹാൻ അണക്കെട്ടിന് സമീപം തത്സമയ സംപ്രേക്ഷണം നടത്തുന്നതിനിടെയാണ് മാധ്യമപ്രവർത്തകർ ഒഴുക്കിൽപ്പെട്ടത്. അലി മൂസ റാസ എന്ന മാധ്യമ പ്രവർത്തകനാണ് ഇയാളെന്നാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഒരു സുരക്ഷയുമില്ലാതെയാണ് ഇയാൾ വെള്ളത്തലിറങ്ങി നിന്ന് റിപ്പോർട്ട് ചെയ്തത്. മൈക്കും അലിയുടെ തലയും മാത്രമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഇതിനിടെ വെള്ളത്തിന്‍റെ ശക്തി കൂടികയും അലി മൂസയുടെ ബാലന്‍സ് തെറ്റി ഒഴുക്കില്‍പ്പെടുകയുമായിരുന്നു. പാകിസ്ഥാനിൽ കനത്ത മഴ തുടരുകയാണ്. രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 54 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. വൈദ്യുതി, വെള്ളം തുടങ്ങിയ അവശ്യ സേവനങ്ങളും തടസ്സപ്പെട്ടു. Tag: Heavy rains and floods; Pakistani...
‘യുഡിഎഫ് എംഎൽഎമാരുടെ മണ്ഡലങ്ങളിലേ സ്കൂളുകളിൽ സുരക്ഷ ഓഡിറ്റിംഗ് നടത്തും, തുടക്കം എന്റെ മണ്ഡലത്തിൽ നിന്ന്’; വി ഡി സതീശൻ
Education, Kerala News, Latest news, Politics, Top News

‘യുഡിഎഫ് എംഎൽഎമാരുടെ മണ്ഡലങ്ങളിലേ സ്കൂളുകളിൽ സുരക്ഷ ഓഡിറ്റിംഗ് നടത്തും, തുടക്കം എന്റെ മണ്ഡലത്തിൽ നിന്ന്’; വി ഡി സതീശൻ

തേവലക്കര സ്കൂളിലെ അപകടത്തിൽ പ്രധാന അധ്യാപികയുടെ മുകളിൽ മാത്രം കുറ്റം ആരോപിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വീഴ്ച്ച വരുത്തിയ എല്ലാവർക്കുമെതിരെ നടപടിയെടുക്കണം. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. വൈദ്യുതലൈന്‍ തൊട്ടുമുകളിലൂടെ പോകുന്ന സ്‌കൂളിന് എങ്ങനെയാണ് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്നും അദ്ദേഹം ചോദിച്ചു. യുഡിഎഫ് എംഎൽഎമാരുടെ മണ്ഡലങ്ങളിലേ സ്കൂളുകളിൽ സുരക്ഷ ഓഡിറ്റിംഗ് നടത്തുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. തുടക്കം തന്റെ മണ്ഡലത്തിൽ എന്നും വി ഡി സതീശൻ പറഞ്ഞു. വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന മറുപടി അർഹിക്കുന്നില്ല. അപകടം ഉണ്ടായവർക്ക് സഹായം ചെയ്യാൻ ആവുന്നത് സർക്കാരിനാണ്. പരസ്പരം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. കേരള യൂണിവേഴ്സിറ്റിയിൽ തർക്കങ്ങൾ അവസാനിപ്പിച്ചത് നല്ല കാര്യം. സെനറ്റ് ഹാൾ വാടകയ്ക്ക് കൊടുത്ത പ്രശ്നം മാത്ര...
പന്തിന്റെ പന്തുകളിയില്‍ കൈയ്യടിച്ച് ആരാധകര്‍; ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനൊരുങ്ങി ടീം ഇന്ത്യ
World, Cricket, India, Latest news, Sports, Top News

പന്തിന്റെ പന്തുകളിയില്‍ കൈയ്യടിച്ച് ആരാധകര്‍; ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനൊരുങ്ങി ടീം ഇന്ത്യ

ഇംഗ്ലണ്ടുമായുള്ള നാലാം ടെസ്റ്റ് വിജയിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. മാച്ചിന് മുന്നോടിയായുള്ള അതികഠിന പരിശീലനം നടത്തുകയാണ് ടീം ഇന്ത്യ. പരിശീലനത്തിനിടെ ഇന്ത്യന്‍സംഘത്തിന്റെ വീഡിയോകള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്ത് പരിശീലനത്തിനിടെ ഫുട്‌ബോളുമായി നടത്തിയ ജഗ്‌ളിങ് ശ്രമത്തിന്റെ വീഡിയോക്ക് സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേരാണ് കാഴ്ച്ചക്കാരായി എത്തിയിരിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് പങ്കിട്ട ഈ വീഡിയോയില്‍ ഋഷഭ് പന്ത് പന്ത് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതും അതില്‍ വിജയിക്കുന്നതും കാണാം. മാഞ്ചസ്റ്റിലെ ഒരു മൈതാനമാണ് ടീം ഇന്ത്യക്ക് ഓഫ് ബീറ്റ് പരിശീലനത്തിനായി ലഭിച്ചിരുന്നത്. ടീം റിഫ്‌ളെക്‌സുകള്‍, ഏകോപനം, ടീം ബോണ്ടിംഗ് എന്നിവ മെച്ചപ്പെടുത്തുന്നതിനായാണ് ഫുട്‌ബോളുമായുള്ള ചെറിയ വ്യായാമങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇന്ത്യന്‍ ടീമില്‍ ഫ...
ആർഎൽവി രാമകൃഷ്ണനും യു. ഉല്ലാസിനും നിരപരാധിത്വം; കലാമണ്ഡലം സത്യഭാമ നൽകിയ അപകീർത്തി കേസ് ഹൈക്കോടതി റദ്ദാക്കി
Thiruvananthapuram, Kerala News, Latest news, Top News, Topnews

ആർഎൽവി രാമകൃഷ്ണനും യു. ഉല്ലാസിനും നിരപരാധിത്വം; കലാമണ്ഡലം സത്യഭാമ നൽകിയ അപകീർത്തി കേസ് ഹൈക്കോടതി റദ്ദാക്കി

നർത്തകന്മാരായ ആർഎൽവി രാമകൃഷ്ണനും യു. ഉല്ലാസിനുമെതിരേ കലാമണ്ഡലം സത്യഭാമ നൽകിയ അപകീർത്തി കേസിൽ ഹൈക്കോടതി റദ്ദാക്കി. സത്യഭാമയുടെ സ്വകാര്യ അന്യായത്തെ തുടർന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ആരംഭിച്ച കേസിലെ തുടർ നടപടികളാണ് ജസ്റ്റിസ് കൗസർ എടപ്പഗതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് റദ്ദാക്കിയത്. ഹർജിക്കാരായ രാമകൃഷ്ണനും ഉല്ലാസും കോടതിയിൽ വാദിച്ചത്, സത്യഭാമയുടെ പരാതി നുണയാണെന്നും കേസിന് നിയമപരമായ ആധാരം ഇല്ലെന്നും ആയിരുന്നു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ആർഎൽവി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ അധിക്ഷേപമാണ് കേസിനാധാരം. “പുരുഷൻ മോഹിനിയാട്ടം കളിക്കണമെങ്കിൽ ആകർഷണീയനാകണം, ചിലർ കാക്കയുടെ നിറമാണ്, പെറ്റ തള്ള സഹിക്കില്ല,” തുടങ്ങിയവർണാധിഷ്ഠിത പരാമർശങ്ങൾ സോഷ്യൽ മീഡിയയിലും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനെതിരെ രാമകൃഷ്ണൻ നിയമപരമായി പ്രതികരിക്കുകയായിരുന്നു. രാമകൃഷ്ണന്റെ പര...
പാരനോര്‍മല്‍ അന്വേഷണക്കാരന്‍ ഡാന്‍ റിവേര അന്തരിച്ചു; അനബെല്‍ പാവയെ കുറിച്ചുള്ള കഥ വീണ്ടും ചര്‍ച്ചയിലേക്ക്
World, Science, Social Media, Top News, Topnews, Writers Corner

പാരനോര്‍മല്‍ അന്വേഷണക്കാരന്‍ ഡാന്‍ റിവേര അന്തരിച്ചു; അനബെല്‍ പാവയെ കുറിച്ചുള്ള കഥ വീണ്ടും ചര്‍ച്ചയിലേക്ക്

പാരനോര്‍മല്‍ അന്വേഷണക്കാരന്‍ ഡാന്‍ റിവേരയുടെ മരണത്തെ തുടർന്നാണ് വീണ്ടും അനബെൽ എന്ന പാവ വീണ്ടും ചർച്ചയാകുന്നത്. വിവാദങ്ങൾക്ക് ഇടയാക്കിയ അനബെല്‍ എന്ന പാവയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടത്തുന്നതിനിടെയാണ് ഡാന്‍ റിവേര മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇങ്ങനെ ആളുകൾ ചർച്ച ചെയ്യാൻ മാത്രം എന്ത് പ്രത്യേകതയാണ് അനബെൽ എന്ന പാവയ്ക്കുള്ളത്. 1970ലാണ് അനബെൽ എന്ന പാവയെക്കുറിച്ചുള്ള കഥകൾ ലോകത്ത് പരന്നു തുടങ്ങിയത്. യുഎസിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിയായ ഡോണ എന്ന പെണ്‍കുട്ടിക്ക് അവളുടെ അമ്മ പിറന്നാള്‍ സമ്മാനമായി നല്‍കിയതാണ് അനബെൽ എന്ന പാവയെ. ആ കാലഘട്ടത്തില്‍ ''ക്ലാസിക്ക് റാഗഡി ആന്‍ ഡോള്‍'' എന്നാണറിയപ്പെട്ടിരുന്നത്. പാവയ്ക്ക് പേരൊക്കെ നൽകി ഡോണ കൂട്ടുകാരിയായ ആഞ്ചിക്കും അനബെല്ലിനെ പരിചയപ്പെടുത്തി. ക്യൂട്ടായ ആ പാവയെ ഡോണയും ആഞ്ചിയും ക്ലാസിനു കപോകുമ്പോൾ തങ്ങളുടെ മുറിയിൽ സൂക്ഷിച്ചു. എന്നാൽ തിരിച്ചു വന്ന അവരെ ഞെട്ടിച്ചുകെ...
മിഥുന്റെ മരണം; സങ്കടക്കടലായി സ്കൂൾ അങ്കണം
Kollam, Kerala News, Latest news, Top News, Topnews

മിഥുന്റെ മരണം; സങ്കടക്കടലായി സ്കൂൾ അങ്കണം

വൈദ്യുതിക്കമ്പിയില്‍ തട്ടി ഷോക്കേറ്റ് മരിച്ച മിഥുന്റെ മൃതദേഹം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ പൊതുദര്‍ശനത്തിന് വെച്ചു. മിഥുന്റെ ചേതനയറ്റ ശരീരം കാണേണ്ടി വന്നതിന്റെ സങ്കടം കൂട്ടുകാരിലും നാട്ടുകാരിലും നിഴലിച്ചു നിൽക്കുന്നു. അധ്യാപകരടക്കം കണ്ടുനിന്നവരൊക്കെ വിങ്ങിപ്പൊട്ടി. ഭാവിയില്‍ പട്ടാളക്കാരനാവാന്‍ കൊതിച്ചിരുന്ന മിഥുൻ സ്‌കൂളിലെ എന്‍സിസി കേഡറ്റാവാന്‍ ഉടുപ്പും തയ്പ്പിക്കാന്‍ കൊടുത്തിരുന്നു. മിഥുനെ ഒരു നോക്കു കാണാനായി നൂറുകണക്കിനാളുകളാണ് സ്‌കൂള്‍ മുറ്റത്ത് എത്തിയത്. കൊടിക്കുന്നില്‍ സുരേഷ് എം.പി. ഉള്‍പ്പെടെ മിഥുനെ ഇന്നുവരെ കാണാത്തവരും അറിയാത്തവരുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. ഫുട്‌ബോളില്‍ സെലക്ഷന്‍ കിട്ടിയതിന്റെ സന്തോഷത്തില്‍ മിഠായി വിതരണം ചെയ്തിരുന്നു. സഹായമനസ്‌കനായ, പ്രായത്തില്‍ക്കവിഞ്ഞ പക്വതയോടെ പെരുമാറിയ മിടുക്കനായിരുന്നു മിഥുനെന്ന് പ്രായഭേദമന്യേ എല്ലാവരും പറയുന്നു. കുവൈത്തില്‍ ജോല...
രാജഭരണവും എച്ച്.ഐ.വി പോസിറ്റീവുള്ള രാജ്യം ഇസ്വാറ്റിനി
Top News, Special Report, Topnews, World

രാജഭരണവും എച്ച്.ഐ.വി പോസിറ്റീവുള്ള രാജ്യം ഇസ്വാറ്റിനി

രാജഭരണം ഇന്നും നിലനില്‍ക്കുന്ന ആഫ്രിക്കന്‍ രാജ്യം. എച്ച്.ഐ.വി പോസിറ്റീവുള്ള 26 ശതമാനം ആളുകള്‍. അവിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തനത്തിനും നിരോധനം. ഭൂരിഭാഗം ജനങ്ങളും ദരിദ്രരെങ്കിലും ആഡംബരത്തിന്റെ എല്ലാ സീമകളും ലംഘിച്ച് ഭരണം നടത്തുന്ന രാജാവും സംഘവും. ലോകത്ത് ഇങ്ങനെയും ചില രാജ്യങ്ങളുണ്ട്. പറഞ്ഞുവരുന്നത് ഇസ്വാറ്റിനി എന്ന രാജ്യത്തെക്കുറിച്ചാണ്. ഇസ്വാറ്റിനി ഇന്ന് വാര്‍ത്തകളില്‍ നിറയുന്നത് കഴിഞ്ഞ ദിവസം അമേരിക്ക വിവിധ കേസുകളില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ അഞ്ചു വിദേശികളെ ഇവിടേക്ക് നാടുകടത്തിയതിന് പിന്നാലെയാണ്. കുറ്റവാളികള്‍ക്കായി എന്തുകൊണ്ട് ട്രംപ് ഇസ്വാറ്റിനി തിരഞ്ഞെടുത്തുവെന്നത് ദുരൂഹമാണെങ്കിലും സ്വന്തം നാട്ടിലേക്ക് പറഞ്ഞയക്കാതെ ഇവരെ ഇവിടേക്ക് നാടുകടത്തിയതിന് പിന്നിലെ ട്രംപിന്റെ ഗുഢാലോചനയാണ് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുന്നത്. കിങ്ഡം ഓഫ് സ്വാറ്റിനി എന്നാണ് പുതിയ ...
കൊച്ചിയില്‍ വീണ്ടും കേബിള്‍ അപകടം; ബൈക്ക് യാത്രക്കാരന് പരുക്ക്
Ernakulam, Kerala News, Latest news, Top News, Topnews

കൊച്ചിയില്‍ വീണ്ടും കേബിള്‍ അപകടം; ബൈക്ക് യാത്രക്കാരന് പരുക്ക്

കൊച്ചിയില്‍ വീണ്ടും കേബിള്‍ പൊട്ടിക്കിടന്നത് ദുരന്തമായി. കടവന്ത്ര-ചെലവന്നൂര്‍ റോഡില്‍ യുവാവ് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. ചെലവന്നൂര്‍ പാലത്തിനടുത്താണ് അപകടമുണ്ടായത്. യുവാവിന്റെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റതായാണ് പ്രാഥമിക വിവരം. അപകടത്തെത്തുടര്‍ന്ന് സമീപവാസികള്‍ ചേർന്ന് ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. റോഡില്‍ കേബിളുകൾ പൊട്ടികിടന്നതിനെ തുടർന്ന് നേരത്തെയും അപകടം ഉണ്ടായിട്ടുണ്ട്. കേസ് കോടതി പരിഗണനയിലുമായിരുന്നു. എന്നാലും പ്രശ്നം തുടരുകയാണ്. പൊതു സുരക്ഷയ്ക്കായി കേബിള്‍ മാനേജ്‌മെന്റിനും അധികൃതര്‍ക്കും ശക്തമായ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നതാണ് ജനങ്ങളുടെ ആവശ്യം. Tag: Another cable accident in Kochi; Biker injured...
സ്വർണവിലയിൽ ഇന്നും വർധന
Kerala News, Latest news, Top News

സ്വർണവിലയിൽ ഇന്നും വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ്. പവന് ഇന്ന് 480 രൂപ കൂടി. ഇന്ന് 73,360 രൂപയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. 72,880 രൂപയായിരുന്നു ഇന്നലത്തെ വില. സ്വർണത്തിന് ഇന്നലെ നേരിയ വർധനവ് മാത്രമാണ് രേഖപ്പെടുത്തിയത്. രണ്ടു ദിവസം കൊണ്ട് 80 രൂപമാത്രമാണ് സ്വർണത്തിന് കൂടിയത്. തുടർന്നാണ് ഇന്ന് വൻ വില വർധനവ് ഉണ്ടായത്. ഗ്രാമിന് 60 രൂപ കൂടി 9,170 രൂപയായി. അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഉൾപ്പെടെ ഒരുപവന് ഇന്ന് 78,000ത്തിലധികം രൂപ നൽകേണ്ടി വരും. 24 കാരറ്റിന് പവന് 80,032 രൂപയും ​ഗ്രാമിന് 10,004 രൂപയുമാണ് വില. 18 കാരറ്റിന് പവന് 60,024 രൂപയും ​ഗ്രാമിന് 7,503 രൂപയുമാണ് വില. Tag: Gold prices continue to rise today...