BREAKING NEWS


Election

അഞ്ജലി നായർക്ക് തിരിച്ചടി; ബാലറ്റിൽ പേര് മാറ്റണമെന്ന അപേക്ഷ  തള്ളി
Election

അഞ്ജലി നായർക്ക് തിരിച്ചടി; ബാലറ്റിൽ പേര് മാറ്റണമെന്ന അപേക്ഷ  തള്ളി

എറണാകുളം: തൃപ്പൂണിത്തുറ എൻഡിഎ സ്ഥാനാർഥി അഞ്ജലി നായർ നൽകിയ ബാലറ്റിലെ പേര് മാറ്റാനുള്ള അപേക്ഷ വരണാധികാരി തള്ളി. ഔദ്യോഗിക പേരായ അഞ്ജലി പി.വി. തന്നെയാണ് ബാലറ്റിൽ ഉപയോഗിക്കേണ്ടതെന്ന് നിർദേശം നൽകി.അഞ്ജലി പി.വി. എന്ന പേരിനു പകരം ‘അഞ്ജലി നായർ’ എന്ന പേര് ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് അപേക്ഷ നൽകിയത്. ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സ്ഥാനാർഥി.പോസ്റ്റൽ ബാലറ്റിലടക്കം അഞ്ജലി പി.വി. എന്ന പേരാണ് ഇതിനകം നൽകിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതിനാൽ ഇനി പേര് മാറ്റം സാധ്യമല്ലെന്നും വരണാധികാരി വ്യക്തമാക്കി.അതേസമയം, പേര് മാറ്റം നിഷേധിച്ചതിനെ തുടർന്ന് തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാകില്ലെന്നും തുടർ നിയമനടപടി വേണമോയെന്ന് പാർട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും അഞ്ജലി പ്രതികരിച്ചു. ...
സുരേഷ് ഗോപിക്ക് ഹൈക്കോടതിയിൽ തിരിച്ചടി; തെരഞ്ഞെടുപ്പ് ഹർജിയിൽ വിചാരണ നേരിടാൻ നിർദേശം
Election

സുരേഷ് ഗോപിക്ക് ഹൈക്കോടതിയിൽ തിരിച്ചടി; തെരഞ്ഞെടുപ്പ് ഹർജിയിൽ വിചാരണ നേരിടാൻ നിർദേശം

എറണാകുളം: തൃശൂരിലെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതിയിൽ തിരിച്ചടി. തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കില്ലെന്ന അദ്ദേഹത്തിന്റെ ഉപഹർജി കോടതി തള്ളി. സിപിഐ നേതാവ് സമർപ്പിച്ച ഹർജിയിൽ സുരേഷ് ഗോപി വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിർദേശിച്ചു.2024 ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഹർജി കോടതിയിലെത്തിയത്. എഐവൈഎഫ് നേതാവാണ് ഹർജി സമർപ്പിച്ചത്. മതവികാരം ഉണർത്തിയാണ് സുരേഷ് ഗോപി തെരഞ്ഞെടുപ്പിൽ വിജയം നേടിയതെന്നതാണ് പ്രധാന ആരോപണം.വോട്ടെടുപ്പ് ദിനത്തിൽ എ.പി. അബ്ദുള്ളക്കുട്ടി മണ്ഡലത്തിൽ എത്തി ഭഗവാന്റെ പേരിൽ വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ചതായും, ഇത് സുരേഷ് ഗോപി പ്രേരിപ്പിച്ചതാണെന്നും ഹർജിയിൽ പറയുന്നു. കൂടാതെ വോട്ടർമാർക്ക് പ്രലോഭനങ്ങൾ നൽകിയതായും, ഫോൺ നൽകി സഹായിച്ചതായും, പെൻഷൻ വാഗ്ദാനം ചെയ്തതായും ഹർജിയിൽ ആരോപിക്കുന്നു.ഇതിനിടെ, ഹൈക്കോടതി നിലപാട് സ്വാഗതാർഹമാണെന്ന് സിപിഐ ...
സ്ഥാനാർഥി പര്യടനത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവർത്തകർ
Election

സ്ഥാനാർഥി പര്യടനത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവർത്തകർ

പാലക്കാട്: വടക്കന്തറയിൽ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞു. ബിജെപി കൗൺസിലർ സിന്ധു രാജന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രവർത്തകരാണ് സ്ഥാനാർഥിയെ തടഞ്ഞുവച്ചത്.ബിജെപിയുടെ ശക്തി കേന്ദ്രത്തിൽ വോട്ട് ചോദിക്കാൻ വരേണ്ടതില്ലെന്ന് പറഞ്ഞായിരുന്നു തടഞ്ഞു വെച്ചത്. പിന്നീട് സ്ഥാനാർഥിയായ രമേഷ് പിഷാരടി അവിടെ നിന്ന് മടങ്ങുകയായിരുന്നു. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സൗത്ത് മേഖലയിൽ പര്യടനം നടത്തുന്നതിനിടെയാണ് സംഭവം. ...
തിരഞ്ഞെടുപ്പ് ദിവസം വേതനത്തോടുകൂടിയ അവധി; സ്വകാര്യ സ്ഥാപനങ്ങൾക്ക് നിർദേശം
Election

തിരഞ്ഞെടുപ്പ് ദിവസം വേതനത്തോടുകൂടിയ അവധി; സ്വകാര്യ സ്ഥാപനങ്ങൾക്ക് നിർദേശം

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേതനത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. സംസ്ഥാന ലേബർ കമ്മീഷണർ ഏപ്രിൽ ഒൻപത് തെരഞ്ഞെടുപ്പ് ദിനമായി കണക്കാക്കി ഉത്തരവ് പുറത്തിറക്കി. നിർദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.ഐടി, പ്ലാൻ്റേഷൻ, വ്യവസായം, നിർമാണം എന്നിവ ഉൾപ്പെടെ എല്ലാ സ്വകാര്യ മേഖലയ്ക്കും ഉത്തരവ് ബാധകമാണ്. അത്യാവശ്യ സർവീസുകളിലെ ജീവനക്കാർക്ക് വോട്ട് ചെയ്യുന്നതിനായി ആവശ്യമായ അനുമതിയും സൗകര്യവും തൊഴിലുടമ ഉറപ്പാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.അവധി നൽകുന്നതിന്റെ പേരിൽ ജീവനക്കാരുടെ വേതനം കുറയ്ക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യാൻ പാടില്ല. സാധാരണയായി അവധി ദിവസങ്ങളിൽ വേതനം ലഭിക്കാത്ത രീതിയിൽ ജോലി ചെയ്യുന്നവർക്കും ഈ സാഹചര്യത്തിൽ വേതനം നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ...
എൻഡിഎ പ്രകടനപത്രിക പുറത്തിറക്കി; അതിവേഗ റെയിൽ മുതൽ സൗജന്യ സേവനങ്ങൾ വരെ വാഗ്ദാനങ്ങൾ
Election

എൻഡിഎ പ്രകടനപത്രിക പുറത്തിറക്കി; അതിവേഗ റെയിൽ മുതൽ സൗജന്യ സേവനങ്ങൾ വരെ വാഗ്ദാനങ്ങൾ

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ എൻഡിഎ പ്രകടനപത്രിക പുറത്തിറക്കി. തിരുവനന്തപുരം–കണ്ണൂർ അതിവേഗ റെയിൽവേ ഉൾപ്പെടെ വമ്പൻ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എയിംസ് യാഥാർഥ്യമാക്കുക, ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തുക, പാവപ്പെട്ട കുടുംബങ്ങൾക്ക് രണ്ട് സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകുക തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങൾ. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ സർവീസ് ആരംഭിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു. പാവപ്പെട്ട വനിതകൾക്ക് 2500 രൂപയുടെ പ്രതിമാസ ഭക്ഷ്യ-ആരോഗ്യ സുരക്ഷാ കാർഡ്, ഓരോ വീട്ടിലും 20,000 ലിറ്റർ സൗജന്യ കുടിവെള്ളം എന്നിവയും വാഗ്ദാനം ചെയ്യുന്നു. ദേവസ്വം ബോർഡുകൾ പുനഃസംഘടിപ്പിക്കുമെന്നും ശബരിമല വിഷയത്തിൽ സിബിഐ അന്വേഷണം നടത്തുമെന്നും വ്യക്തമാക്കുന്നു. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പ്രകടനപത്രിക പ്രകാശനം ചെയ്തു. “ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം” എന്ന തലക്കെട്ടിലാണ് പ്ര...
എൽഡിഎഫ് പ്രകടനപത്രിക ഇന്ന് അന്തിമമാക്കും; പെൻഷൻ വർധനയും സ്ത്രീസുരക്ഷാ പദ്ധതികളും പരിഗണനയിൽ
Election

എൽഡിഎഫ് പ്രകടനപത്രിക ഇന്ന് അന്തിമമാക്കും; പെൻഷൻ വർധനയും സ്ത്രീസുരക്ഷാ പദ്ധതികളും പരിഗണനയിൽ

തിരുവനന്തപുരം: എൽഡിഎഫ് പ്രകടനപത്രികയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് അന്തിമ രൂപം നൽകും. സാമൂഹിക ക്ഷേമ പെൻഷൻ 3500 രൂപയായി ഉയർത്തണമെന്ന് സബ്കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഈ നിർദേശങ്ങൾ ഉൾപ്പെടുത്തി കരട് തയ്യാറാക്കിയിരിക്കുന്നത്. റേഷൻ കാർഡ് അടിസ്ഥാനമില്ലാതെ എല്ലാ സ്ത്രീകൾക്കും 1,000 രൂപയുടെ സ്ത്രീസുരക്ഷാ പെൻഷൻ നൽകുന്ന കാര്യവും പരിഗണനയിലാണ്. നിലവിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, മറ്റൊരു വരുമാനമാർഗമില്ലാത്ത സ്ത്രീകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. പദ്ധതി വിപുലീകരിക്കാനാണ് നിർദേശം. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതും പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ്. രണ്ട് ദിവസത്തിനകം പ്രകടനപത്രിക പുറത്തിറക്കാനാണ് തീരുമാനം. തോമസ് ഐസക് ചെയർമാനായ സമിതിയിൽ മാത്യൂ ടി തോമസ്, പ്രകാശ് ബാബു, വർഗീസ് ജോർജ് എന്നിവർ അം...
ബിജെപി–സിപിഐഎം ഡീൽ ആരോപണം തള്ളി ബിജെപി; കോൺഗ്രസിനെതിരെ നിതിൻ നബിൻ
Election

ബിജെപി–സിപിഐഎം ഡീൽ ആരോപണം തള്ളി ബിജെപി; കോൺഗ്രസിനെതിരെ നിതിൻ നബിൻ

തിരുവനന്തപുരം: കേരളത്തിൽ ബിജെപി–സിപിഐഎം ഡീലെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. കേരളത്തിൽ ഒത്തുതീർപ്പ് രാഷ്ട്രീയം നടത്തുന്നത് കോൺഗ്രസാണെന്നും സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് ജനങ്ങൾ കണ്ടതാണെന്നും നബിൻ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവർത്തനങ്ങൾ കേരളത്തിലും ലഭ്യമാകുമെന്നും വികസിത കേരളമാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി....
താനൂരിൽ മുസ്ലീം മുസ്ലീം ലീഗ്  വോട്ടിന് പണം വാഗ്ദാനം ചെയ്തതായി ആരോപണം
Election

താനൂരിൽ മുസ്ലീം മുസ്ലീം ലീഗ് വോട്ടിന് പണം വാഗ്ദാനം ചെയ്തതായി ആരോപണം

മലപ്പുറം: താനൂരിൽ വോട്ടുകൾ നേടുന്നതിനായി പണം വാഗ്ദാനം ചെയ്തതായി മുസ്ലീം ലീഗിനെതിരെ ആരോപണം. ലീഗ് സ്ഥാനാർഥി പി.കെ. നവാസിന് 300 വോട്ടിന്റെ ലീഡ് നൽകുന്ന ബൂത്തുകൾക്ക് 10,000 രൂപയും, കൂടുതൽ ഭൂരിപക്ഷം ലഭിക്കുന്ന ബൂത്തുകൾക്ക് 25,000 രൂപയും നൽകാമെന്ന വാഗ്ദാനമാണ് ഉയർന്നിരിക്കുന്നത്. താനൂർ മുസ്ലീം ലീഗ് മണ്ഡലം പ്രസിഡൻറ് മുത്തുക്കോയ തങ്ങളാണ് ഈ വാഗ്ദാനം നൽകിയതെന്നാണ് ആരോപണം. മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിനിടെയാണ് ഇത്തരമൊരു വാഗ്ദാനം നടത്തിയതെന്നാണ് വിവരം. ബൂത്ത് കമ്മിറ്റി അംഗങ്ങൾക്ക് കൈമാറാനായി ചിത്രീകരിച്ച വീഡിയോ പിന്നീട് വ്യാപകമായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ, കഴിഞ്ഞ ദിവസങ്ങളിൽ തവനൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കാൻ സൗജന്യ വിദേശ യാത്ര വാഗ്ദാനം ചെയ്ത സംഭവവും വിവാദമായിരുന്നു. പെരുമാറ്റ ചട്ടലംഘനത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആരോപണം ഉയരുന്...
ഫ്‌ളക്‌സ് ബോർഡുകൾ നീക്കാൻ എത്തി; ഇലക്ഷൻ സ്‌ക്വാഡ് ഉദ്യോഗസ്ഥരെ മർദ്ദിച്ച് കോൺഗ്രസ് പ്രവർത്തകർ
Election

ഫ്‌ളക്‌സ് ബോർഡുകൾ നീക്കാൻ എത്തി; ഇലക്ഷൻ സ്‌ക്വാഡ് ഉദ്യോഗസ്ഥരെ മർദ്ദിച്ച് കോൺഗ്രസ് പ്രവർത്തകർ

എറണാകുളം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫ്‌ളക്‌സ് ബോർഡുകൾ നീക്കം ചെയ്യുന്നതിനിടെ കൊച്ചി മണ്ഡലത്തിലെ മാലാഖപ്പടിയിൽ ഇലക്ഷൻ സ്ക്വാഡ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡുകളും പോസ്റ്ററുകളും നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെല്ലാനം സമീപ പ്രദേശമായ മാലാഖപ്പടിയിൽ ഉദ്യോഗസ്ഥർ എത്തിയത്. അതേസമയം, യുഡിഎഫ് സ്ഥാനാർഥി മുഹമ്മദ് ഷിയാസിന് സ്വീകരണം നൽകുന്ന പരിപാടിയും സ്ഥലത്ത് നടക്കുകയായിരുന്നു. ഉദ്യോഗസ്ഥർ ഫ്‌ളക്‌സുകൾ നീക്കം ചെയ്യാൻ ശ്രമിച്ചതോടെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി സംഘടിച്ചെത്തി. ഫ്‌ളക്‌സ് നീക്കം ചെയ്യുന്നത് അനുവദിക്കില്ലെന്ന് പ്രവർത്തകർ അറിയിച്ചതോടെ വാക്കുതർക്കം ഉണ്ടായി. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ഉദ്യോഗസ്ഥരെ മർദ്ദിച്ചതായാണ് ആരോപണം.കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥരായ ...
പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് വേദിയിൽ കമൽഹാസൻ; ഏപ്രിൽ മൂന്നിന് കണ്ണൂരിൽ എത്തും
Election

പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് വേദിയിൽ കമൽഹാസൻ; ഏപ്രിൽ മൂന്നിന് കണ്ണൂരിൽ എത്തും

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ്റെ തെരഞ്ഞെടുപ്പ് പരിപാടിയിൽ നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ പങ്കെടുക്കും. കണ്ണൂർ മമ്പറത്ത് ഏപ്രിൽ മൂന്നിനാണ് അദ്ദേഹത്തിന്റെ സാന്നിധ്യം. നേരത്തെ പിണറായി വിജയനും ഇടതുപക്ഷത്തിനും വിജയാശംസകൾ അറിയിച്ചുകൊണ്ട് കമൽഹാസൻ സാമൂഹിക മാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിരുന്നു. “സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ പത്ത് വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തി ശരിയായ തീരുമാനം എടുക്കണമെന്ന് ജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു. ഇതിന് മുമ്പ് പിണറായി വിജയനെക്കുറിച്ചുള്ള ‘പിണറായി: ദ ലെജൻഡി’ എന്ന പ്രമാണചിത്രത്തിന്റെ പ്രദർശനത്തിനും കമൽഹാസൻ അതിഥിയായി എത്തിയിരുന്നു. ...