BREAKING NEWS


Election

പെരുമാറ്റ ചട്ടം ലംഘിച്ചു; നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിക്കെതിരെ പരാതി
Election

പെരുമാറ്റ ചട്ടം ലംഘിച്ചു; നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിക്കെതിരെ പരാതി

തിരുവനന്തപുരം: നേമം നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിക്കെതിരെ പരാതി. മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചതായാണ് പരാതി. മണ്ഡലം വരണാധികാരിക്ക് ബിജെപിയാണ് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മന്ത്രിയുടെ ഔദ്യോഗിക ലെറ്റർപാഡ് ഉപയോഗിച്ചു. ലെറ്റർപാഡിൽ നേമം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ഇവ മണ്ഡലത്തിലെ വീടുകളിൽ വിതരണം ചെയ്യുന്നതായുമാണ് പരാതിയിൽ പറയുന്നത്....
ബിജെപി സീൽ വിവാദം; കോൺഗ്രസ് എഐ വീഡിയോ പിൻവലിച്ചു
Election

ബിജെപി സീൽ വിവാദം; കോൺഗ്രസ് എഐ വീഡിയോ പിൻവലിച്ചു

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചട്ടങ്ങൾ വിശദീകരിക്കുന്ന കത്തിൽ ബിജെപി സീൽ പതിച്ച സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പുറത്തുവിട്ട എഐ വീഡിയോ പിൻവലിച്ചു. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരേ ഓഫീസിൽ പ്രവർത്തിക്കുന്നുവെന്നാരോപിക്കുന്ന തരത്തിലായിരുന്നു വീഡിയോ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തെ തുടർന്ന് സീൽ വിവാദവുമായി ബന്ധപ്പെട്ട സാമൂഹികമാധ്യമ പോസ്റ്റുകളിൽ നടപടി ആരംഭിച്ചതിനിടെയാണ് വീഡിയോ നീക്കം ചെയ്തത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിൽ ബിജെപി സീൽ പതിച്ച കത്ത് കമ്മീഷന് ലഭിച്ചിരുന്നുവെന്നും, അത് തെറ്റായി രാഷ്ട്രീയ പാർട്ടികൾക്ക് അയച്ചതാണെന്നും പിന്നീട് പിശക് തിരുത്താൻ നടപടിയെടുത്തതായും കമ്മീഷൻ വിശദീകരിച്ചിരുന്നു. സിപിഐഎമ്മിന്റെ ആരോപണത്തിന് പിന്നാലെയായിരുന്നു ഈ വിശദീകരണം....
ആസ്തികള്‍ മറച്ചുവച്ചെന്ന ആരോപണം;രാജീവ് ചന്ദ്രശേഖറുടെ നാമനിർദേശ പത്രികക്കെതിരെ എൽഡിഎഫ് കോടതിയിൽ
Election

ആസ്തികള്‍ മറച്ചുവച്ചെന്ന ആരോപണം;രാജീവ് ചന്ദ്രശേഖറുടെ നാമനിർദേശ പത്രികക്കെതിരെ എൽഡിഎഫ് കോടതിയിൽ

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറുടെ നാമനിർദേശ പത്രിക സ്വീകരിച്ചതിനെതിരെ നിയമ പോരാട്ടത്തിന് എൽഡിഎഫ് രംഗത്ത്. സത്യവാങ്മൂലത്തിൽ ആസ്തി വിവരങ്ങൾ മറച്ചുവെച്ചതായി ആരോപിച്ച് കോടതിയെ സമീപിക്കുമെന്ന് എൽഡിഎഫ് നേതാക്കൾ അറിയിച്ചു. ജനപ്രതിനിധി നിയമപ്രകാരം ഇത് ശിക്ഷാർഹമാണെന്നും, അതിന്റെ അടിസ്ഥാനത്തിൽ കേസ് ഫയൽ ചെയ്യുമെന്നും എൽഡിഎഫ് വ്യക്തമാക്കി. സത്യവാങ്മൂലത്തിൽ ഏകദേശം 200 കോടി രൂപയുടെ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചുവെന്നാണ് ആരോപണം. ഇതിനോടകം തന്നെ കോൺഗ്രസ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്. ബെംഗളൂരുവിലെ കോറമംഗല തേർഡ് ബ്ലോക്കിലുള്ള 49,000 ചതുരശ്ര അടി വിസ്തീർണമുള്ള ബംഗ്ലാവ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നതാണ് കോൺഗ്രസിന്റെ ആരോപണം. ...
വി.ഡി. സതീശന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു
Election

വി.ഡി. സതീശന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. യഥാര്‍ഥ വരുമാനം നാമനിർദേശ പത്രികയിൽ കാണിച്ചില്ലെന്ന പരാതിയെ തുടർന്ന് സതീശന്റെ നാമനിര്‍ദേശ പത്രിക മാറ്റിവച്ചിരുന്നു. വിജയ സാധ്യതയുള്ള പ്രമുഖ നേതാവ് തന്നെ മത്സരരംഗത്ത് നിന്ന് മാറി നിൽക്കേണ്ട സാഹചര്യം വരുമോ എന്ന ആശങ്കയിലായിരുന്നു കോൺഗ്രസ് ക്യാമ്പ്. എന്നാൽ വിശദീകരണ എഴുതി നൽകിയതോടെ പത്രിക സ്വീകരിച്ചു. എൽഡിഎഫും എൻഡിഎയും ആണ് പരാതി നൽകിയത്. വി.ഡി. സതീശൻ അഭിഭാഷകൻ എന്ന നിലയിലുള്ള വരുമാനം പത്രികയിൽ കാണിച്ചില്ല എന്നതടക്കം മൂന്ന് പരാതികളാണ് ഉയർന്നുവന്നത്. വി.ഡി. സതീശൻ്റെ വിശദീകരണം കൂടി കേട്ട ശേഷം സൂക്ഷ്മ പരിശോധന നടത്തുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്....
നിയമ സഭാ തെരഞ്ഞെടുപ്പ്: നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി അവസാനിച്ചു
Election

നിയമ സഭാ തെരഞ്ഞെടുപ്പ്: നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി അവസാനിച്ചു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. 140 മണ്ഡലങ്ങളിലായി വൈകിട്ട് അഞ്ച് വരെ 1181 പത്രികകളാണ് സമർപ്പിച്ചത്. ആകെ 676 സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. മാർച്ച് 24നാണ് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കുന്നത്. മാർച്ച് 26 വരെ പത്രിക പിൻവലിക്കാം. അതിനു ശേഷമാകും തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാകുക. ഇത്തവണ പത്രിക സമർപ്പണം താരതമ്യേന ശാന്തമായിരുന്നു. മാർച്ച് 15ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആറു പ്രവൃത്തി ദിവസങ്ങൾ മാത്രമാണ് പത്രിക സമർപ്പണത്തിനായി ലഭിച്ചത്. പല മണ്ഡലങ്ങളിലും പ്രധാന മുന്നണികൾക്ക് വിമത സ്ഥാനാർഥികൾ രംഗത്തുണ്ട്. ഇവരെ മാർച്ച് 26നകം അനുനയിപ്പിക്കാൻ നേതാക്കൾ ശ്രമിക്കുന്നുണ്ട്. അതിന് ശേഷമാകും സംസ്ഥാനത്തെ യഥാർത്ഥ സ്ഥാനാർഥി ചിത്രം തെളിയുക....
തിരുവനന്തപുരം മണ്ഡലത്തിൽ സുധീർ കരമന എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി
Election

തിരുവനന്തപുരം മണ്ഡലത്തിൽ സുധീർ കരമന എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി നടൻ സുധീർ കരമന മത്സരിക്കും. എൽഡിഎഫ് ഔദ്യോഗികമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയായി സുധീർ കരമനയെ തീരുമാനിച്ചതായി സിപിഐഎം നേതാവ് എ. വിജയരാഘവൻ അറിയിച്ചു. നഗരത്തിന്റെ സാംസ്കാരിക പാരമ്പര്യവുമായി ബന്ധമുള്ള വ്യക്തിയാണ് സുധീർ കരമനയെന്നും അദ്ദേഹം പറഞ്ഞു. ആൻറണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം കോടതി വിലക്കിയതിനെ തുടർന്നാണ് പുതിയ സ്ഥാനാർഥിയെ കണ്ടെത്തേണ്ടി വന്നത്. സന്തോഷം നൽകുന്ന നിമിഷമാണിതെന്നും എല്ലാവരുടെയും സന്തോഷങ്ങളിലും പ്രയാസങ്ങളിലും ഒപ്പമുണ്ടാകുമെന്നും സുധീർ കരമന പ്രതികരിച്ചു. സിപിഐഎമ്മും ജനാധിപത്യ കേരള കോൺഗ്രസും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് സുധീർ കരമനയെ സ്ഥാനാർഥിയാക്കിയത്. പൊതുസമ്മത സ്ഥാനാർഥി എന്ന നിലയിലാണ് തീരുമാനം. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ ആൻറണി രാ...
മൂന്നാംഘട്ട സ്ഥാനാർഥി പട്ടികയും പുറത്തിറക്കി ബിജെപി
Election

മൂന്നാംഘട്ട സ്ഥാനാർഥി പട്ടികയും പുറത്തിറക്കി ബിജെപി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള മൂന്നാംഘട്ട സ്ഥാനാർഥി പട്ടികയും ബിജെപി പുറത്തിറക്കി. ഒടുവിലത്തെ പട്ടികയിൽ 11 പേരാണ് ഇടംപിടിച്ചത്. തിരുവനന്തപുരത്ത് കരമന ജയൻ മത്സരിക്കും. അരുവിക്കരയിൽ വിവേക് ഗോപനും രംഗത്തുണ്ട്. ചിറയിൻകീഴിൽ ബി.എസ്. അനൂപാണ് ഇത്തവണ ബിജെപി സ്ഥാനാർഥി. കഴിഞ്ഞ വർഷം ഇതേ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായാണ് അനൂപ് ജനവിധി തേടിയത്. മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ചടയമംഗലത്ത് ആർ.എസ്. അരുൺരാജും ബിജെപി സ്ഥാനാർഥിയായിരിക്കും. ഇരുവരും കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതിനു പിന്നാലെയാണ് സ്ഥാനാർഥിത്വം ലഭിച്ചത്. സ്ഥാനാർഥി പട്ടിക പീരുമേട് - വി. രതീഷ് പുതുപ്പള്ളി - രവീന്ദ്രനാഥ് വാകത്താനം മാവേലിക്കര - അജിമോൻ അടൂർ - പന്തളം പ്രതാപൻ ചവറ - കെ.ആർ.രാജേഷ് ചടയമംഗലം - ആർ.എസ്. അരുൺ രാജ് ചിറയിൻകീഴ് - ബി.എസ്. അനൂപ് ...
തിരുവനന്തപുരം സെൻട്രലിൽ സുധീർ കരമന ഇടതുമുന്നണി സ്ഥാനാർഥിയായേക്കും
Election

തിരുവനന്തപുരം സെൻട്രലിൽ സുധീർ കരമന ഇടതുമുന്നണി സ്ഥാനാർഥിയായേക്കും

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ ഇടതുമുന്നണിയുടെ അപ്രതീക്ഷിത നീക്കം. ചലച്ചിത്ര താരം സുധീർ കരമന സ്ഥാനാർഥിയായേക്കും. ഇടതു സ്വതന്ത്രനായി അദ്ദേഹത്തെ മത്സരിപ്പിക്കാൻ ധാരണയായതായി സൂചന. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. പൊതുസ്വതന്ത്രനെന്ന നിലയിലാണ് സുധീർ കരമനയെ പരിഗണിക്കുന്നത്. നിലവിൽ ജനാധിപത്യ കേരള കോൺഗ്രസിന്റെ സീറ്റായ തിരുവനന്തപുരം സെൻട്രലിൽ, തൊണ്ടിമുതൽ തിരിമറി കേസിൽ ആൻ്റണി രാജുവിനെ കുറ്റക്കാരനെന്ന് കണ്ടെത്തി ഹൈക്കോടതി അയോഗ്യനാക്കിയ സാഹചര്യത്തിലാണ് പുതിയ സ്ഥാനാർഥിയെ തേടുന്നത്. സുധീർ കരമനയുടെ സ്ഥാനാർഥിത്വത്തിന് ആൻ്റണി രാജുവിനും എതിർപ്പില്ലെന്നാണ് ലഭ്യമായ വിവരം. ചലച്ചിത്ര മേഖലയിലെ സാന്നിധ്യം മാത്രമല്ല, തിരുവനന്തപുരത്തെ രാഷ്ട്രീയ-സാംസ്കാരിക വിഷയങ്ങളിലുമുള്ള ഇടപെടലുകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് സുധീർ കരമന. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ-സാംസ്ക...
ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല; നേമത്തും ജയിക്കില്ല: വി.ഡി. സതീശൻ
Election

ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല; നേമത്തും ജയിക്കില്ല: വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേമം മണ്ഡലത്തിൽ പോലും ജയിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പ്രതികരണം. പാലക്കാട് ബിജെപിയെ ജയിപ്പിക്കാൻ സിപിഎമ്മുമായി ധാരണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ദുർബലനായ സ്ഥാനാർഥിയെ നിർത്തിയത് അതിന്റെ ഭാഗമാണെന്നും, പകരമായി പത്ത് മണ്ഡലങ്ങളിൽ ബിജെപി സിപിഎമ്മിനെ സഹായിക്കുമെന്നും സതീശൻ പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മന്ത്രിസഭയിൽ അംഗമാകണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. പല അവസരങ്ങളും അവസാന നിമിഷത്തിൽ നഷ്ടമായതായി പറഞ്ഞ സതീശൻ, അന്ന് വിഷമമുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അതിൽ സങ്കടമില്ലെന്നും സംതൃപ്തനാണെന്നും കൂട്ടിച്ചേർത്തു. അധികാരത്തിലെത്തിയാൽ മൂന്ന് മാസത്തിനകം അഞ്ച് ഉറപ്പുകൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിയെ സ്വയംപ...
സ്ഥാനാർഥി പട്ടിക വൈകാൻ കാരണം തെരഞ്ഞെടുപ്പ് വൈകും എന്ന് കരുതി;  എ.കെ ആൻ്റണി
Election

സ്ഥാനാർഥി പട്ടിക വൈകാൻ കാരണം തെരഞ്ഞെടുപ്പ് വൈകും എന്ന് കരുതി; എ.കെ ആൻ്റണി

തിരുവനന്തപുരം: സ്ഥാനാർഥി പട്ടിക വൈകാൻ കാരണം തെരഞ്ഞെടുപ്പ് വൈകും എന്ന് കരുതിയതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ. കെ. ആൻ്റണി. തെരഞ്ഞടുപ്പ് പ്രഖ്യാപനം കഴിഞ്ഞ് മൂന്ന് ദിവസത്തിൽ എല്ലാം ശരിയായില്ലേ എന്ന് ചോദിച്ച ആൻ്റണി, പണ്ടത്തെ വെച്ച് നോക്കിയാൽ ഇത് എന്ത് പൊട്ടിത്തെറി എന്നും പ്രതികരിച്ചു. പിണറായി ഭരണം അവസാനിക്കുമെന്നും ഇവിടെ മറ്റൊരു ശരി വരമെന്നും ആൻ്റണി പറഞ്ഞു. ചാണ്ടി ഉമ്മൻ, ഉമ്മൻ ചാണ്ടിയെ പോലെ ജനകീയനായി മാറുകയാണെന്ന് പറഞ്ഞ ആൻ്റണി അദ്ദേഹം റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. സി. പി ജോൺ കേരളത്തിന്റെ പൊതു ജീവിതത്തിന്റെ സ്വത്താണെന്നും അദ്ദേഹം നല്ല ഭൂരിപക്ഷത്തിൽ ജയിച്ച് എംഎൽഎ ആകുമെന്നും എ.കെ ആൻ്റണി പറഞ്ഞു. പോളിങ് സ്റ്റേഷനിൽ നേരിട്ട് എത്തി സി.പി ജോണിനു വോട്ട് ചെയ്യുമെന്നും ആൻ്റണി പറഞ്ഞു....