BREAKING NEWS


Blog

Ernakulam

കോടതി വിധിയിൽ ആശ്വാസം; പോക്സോ കേസിലെ പ്രതിയെ കുറ്റവിമുക്തനമാക്കി

എറണാകുളം: അയൽവാസിയായ പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാരോപിച്ച് ഉദയംപേരൂർ പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതി സുധീറിനെ കുറ്റവിമുക്തനാക്കി. എറണാകുളം പോക്സോ കോടതി തന്നെയാണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിയും പരാതിക്കാരിയുടെ കുടുംബവും തമ്മിലുള്ള വഴി തർക്കത്തിന്റെ തുടർച്ചയായാണ് കേസ് ഉണ്ടാക്കിയതെന്ന് പ്രതിഭാഗം അഡ്വ. ശ്രീജ കെ. എസ്. വാദിച്ചു. ഈ വാദത്തെയും തെളിവുകളുടെ അഭാവത്തെയും കോടതി അംഗീകരിച്ചു. പോക്സോ നിയമപ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെങ്കിലും, വിചാരണ സമയത്ത് തെളിവുകൾ നിലനിൽക്കാത്ത സാഹചര്യത്തിൽ കുറ്റവിമുക്തി ലഭിക്കുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നുവെന്നത് ശ്രദ്ധേയമാണ്. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനാണ് പോക്സോ നിയമം കൊണ്ടുവന്നതെങ്കിലും, പ്രായോഗിക തലത്തിൽ നിരപരാധികളായവർക്കു നീതി കിട്ടാതെ പോകുന്ന അവസ്ഥ സമൂഹത്തിൽ ആശങ്ക ഉയർത്തുകയാണ് . സുധീർ കുറ്റാരോപിതനായ ഈ കേസ് വാദിച്ചു വിജയിപ...
Business

മനുഷ്യനില്‍ പന്നിയുടെ ശ്വാസകോശം, ശസ്ത്രക്രിയ വിജയകരം

  റ്റൊരു ജീവിയുടെ ശ്വാസകോശം നമ്മുടെയുള്ളില്‍ പ്രവര്‍ത്തിച്ചാല്‍ എന്ത് സംഭവിക്കും. അത്തരം ചിന്തകളുടെ സാധ്യത നേരത്തേത്തന്നെ ശാസ്ത്രലോകം തെളിയിച്ചതാണ്. ഹൃദയവും വൃക്കയും കരളുമൊക്കെ മാറ്റിവെക്കുന്ന കൂട്ടത്തില്‍ ഇനി ശ്വാസകോശവും ഉണ്ട്. മസ്തിഷ്‌കമരണം സംഭവിച്ച മനുഷ്യനില്‍ ജനിതകമാറ്റം വരുത്തിയ പന്നിയുടെ ശ്വാസകോശം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയിച്ചു. ഒന്‍പതുദിവസം ഇത് പ്രവര്‍ത്തനക്ഷമമായിരുന്നെന്ന വിവരവും ശാസ്ത്രലോകം പുറത്തുവിട്ടു. ചൈനയിലാണ് ശസ്ത്രക്രിയ നടന്നത്. മസ്തിഷ്‌കമരണം സംഭവിച്ച 39കാരന്റെ ഇടത് ശ്വാസകോശമാണ് മാറ്റിവെച്ചത്. മറ്റൊരു ജീവിവര്‍ഗത്തിന്റെ കോശങ്ങളോ അവയവങ്ങളോ മനുഷ്യനിലേക്ക് മാറ്റിവെക്കുന്നതിനെ സെനോട്രാന്‍സ്പ്ലാന്റേഷന്‍ എന്നാണ് പറയുന്നത്. അവയവക്ഷാമം പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നെയ്ചര്‍ മെഡിസിന്‍ ജേണലിലാണ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്....
National

ഒമ്പത് മാസത്തിനുള്ളില്‍ 10 ലക്ഷം കണ്ടെയ്നറുകള്‍, ലോകോത്തര നേട്ടം കൈവരിച്ച് വിഴിഞ്ഞം: മന്ത്രി വി എന്‍ വാസവന്‍

വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ഒമ്പത് മാസത്തിനുള്ളില്‍ 10 ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്ത് ലോക മാരിടൈം മേഖലയെ വിസ്മയിപ്പിച്ചിരിക്കുകയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖമെന്ന് തുറമുഖം, ദേവസ്വം, സഹകരണം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. സംസ്ഥാന സര്‍ക്കാരിന്റെയും മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ മുഴുവന്‍ ജനങ്ങളുടെയും സുരക്ഷാ ഏജന്‍സികളുടെയും ഷിപ്പിങ് കമ്പനികളുടെയും പൂര്‍ണ പിന്തുണയും അദാനി വിഴിഞ്ഞം പോര്‍ട്ടിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനമികവുമാണ് ഈ നേട്ടം സ്വന്തമാക്കാന്‍ വഴിയൊരുക്കിയതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കണ്‍സഷന്‍ കരാര്‍ പ്രകാരം ആദ്യവര്‍ഷം ആകെ മൂന്ന് ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും മൂന്നിരട്ടിയിലേറെ കൈകാര്യം ചെയ്താണ് വിഴിഞ്ഞം കരുത്ത് തെളിയിച്ചിരിക്കുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 10.12 ലക്ഷം ടിഇയു ആണ് കൈകാര്യം ചെയ്ത...
Health

ശസ്ത്രക്രിയക്കിടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങി; തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വീണ്ടും ചികിത്സാപിഴവ

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് ആരോപണം. ശസ്ത്രക്രിയയ്ക്കിടെ നെഞ്ചില്‍ സര്‍ജിക്കല്‍ ട്യൂബ് കുടുങ്ങിയെന്ന ആരോപണവുമായി കാട്ടാക്കട സ്വദേശിയായ യുവതി രംഗത്ത്. 50 സെന്റിമീറ്റര്‍ നീളമുള്ള ട്യൂബ് ആണ് കുടുങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് യുവതി ആരോഗ്യ വകുപ്പില്‍ പരാതി നല്‍കി. 2023 മാര്‍ച്ച് 22ന് നടന്ന തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെയാണ് ട്യൂബ് കുടുങ്ങിയതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ശ്വാസം മുട്ടലിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നെഞ്ചില്‍ ട്യൂബ് കിടക്കുന്നതായി അറിഞ്ഞതെന്നും യുവതി പറയുന്നു. ട്യൂബ് നീക്കം ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണെന്ന് മറ്റ് ഡോക്ടര്‍മാര്‍ അറിയിച്ചതായും യുവതി പറയുന്നു.ശസ്ത്രക്രിയ നടത്തിയത് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രാജീവ് കുമാര്‍ ആണെന്നും ഇക്കാര്യം അറിയിച്ചപ്പോള്‍ ഒഴിഞ്ഞു മാറുകയാണ് ഉണ്ടായതെന്നും യുവതി പറഞ്ഞു. പ്രശ്‌നം പുറത്തുപറയരുതെന...
Entertainment

ശിവകാർത്തികേയന്റെ ‘മദ്രാസി’ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് റിലീസ്

എ ആർ മുരുഗദോസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ശിവകാർത്തികേയൻ ചിത്രം മദ്രാസിയുടെ കേരളാ വിതരണാവകാശം ലിസ്റ്റിൻ സ്റ്റീഫൻ നേതൃത്വം നൽകുന്ന മാജിക് ഫ്രെയിംസ് റിലീസ് സ്വന്തമാക്കി. മദ്രാസിയുടെ റിലീസായ ട്രൈലെർ, ടീസർ, ഗാനങ്ങൾ എന്നിവ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോൻ മദ്രാസിയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രുക്മിണി വസന്ത് നായികയാകുന്ന ചിത്രത്തിൽ വിദ്യുത് ജമാൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സെപ്റ്റംബർ 5, തിരുവോണദിനത്തിലാണ് മദ്രാസി തിയേറ്ററുകളിലേക്കെത്തുന്നത്‌. ശ്രീ ലക്ഷ്മി മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ, രുക്മിണി വസന്ത് , വിദ്യുത് ജമാൽ, ബിജു മേനോൻ, ഷബീർ കല്ലറക്കൽ, വിക്രാന്ത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മദ്രാസിയുടെ സിനിമാട്ടോഗ്രാ...
Kerala News

കേരള നിയമസഭയുടെ പതിനാലാം സമ്മേളനം സെപ്തംബര്‍ 15 മുതല്‍.

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനം സെപ്തംബര്‍ 15 മുതല്‍. നിയമസഭ വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉള്‍പ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് ഇത്തവണ നിയമസഭ സമ്മേളിക്കുന്നത്. ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റിയുടെ ഘടന ഉള്‍പ്പെടെയുള്ള നിയമനിര്‍മാണങ്ങള്‍ ഇത്തവണത്തെ സഭാ സമ്മേളനത്തില്‍ പരിഗണിക്കപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍. തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബറില്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ അതിനനുസരിച്ചാകും സമ്മേളനം ക്രമപ്പെടുത്തുക. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സഭയിലെ സാന്നിധ്യം ആയിരിക്കും ഇത്തവണ പ്രധാന വിഷയങ്ങളില്‍ ഒന്ന്. പാര്‍ട്ടിയില്‍ നിന്നും ഇതിനോടകം സസ്‌പെന്‍ഷന്‍ കിട്ടിയ രാഹുലിനെ പാര്‍ലമെന്റ...
World

തെരുവു നായ ശല്യം: സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി രാജസ്ഥാന്‍

ജയ്പൂര്‍: തെരുവ് നായ വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ച് രാജസ്ഥാന്‍. 2023ലെ എബിസി റൂള്‍ (ജനന നിയന്ത്രണ) കര്‍ശനമായി നടപ്പാക്കണമെന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, കൗണ്‍സിലുകള്‍, മുന്‍സിപ്പാലിറ്റികള്‍ തുടങ്ങിയവക്ക് സ്വയംഭരണ വകുപ്പ് നിര്‍ദേശം നല്‍കി. പുതിയ നടപടി പ്രകാരം എല്ലാ വാര്‍ഡിലും ലൊക്കാലിറ്റികളും തെരുവ് നായകള്‍ക്ക് വേണ്ടിയുള്ള ഫീഡിങ് പോയിന്റുകള്‍ ഒരുക്കും. ഇവയുടെ മേല്‍ നോട്ടം റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍ക്കും മറ്റു സംഘടനകള്‍ക്കുമായിരിക്കും. പേവിഷ ബാധയുള്ളവക്ക് പോലും ഭക്ഷണവും വെള്ളവും ഫീഡിങ് പോയിന്റുകളില്‍ ലഭ്യമാക്കും. സുപ്രീംകോടതി ഉത്തരവനുസരിച്ച് രാജസ്ഥാന്‍ പൊതു സുരക്ഷയും മൃഗ സംരക്ഷണവും ഉറപ്പ് വരുത്തുന്നതിനുള്ള സന്തുലിത നടപടി ക്രമങ്ങള്‍ എടുക്കുന്ന ആദ്യ സംസ്ഥാനമാകുമെന്ന് തദ്ദേശ വകുപ്പ് സെക്രട്ടറി രവി ജയ്ന്‍ പറഞ്ഞു. ...
പാപ്പുവ ന്യൂഗിനിയയുടെ ആദ്യ ഓസ്‌കര്‍ എന്‍ട്രിയിൽ മലയാളി തിളക്കം ; ചരിത്ര നേട്ടവുമായി  ഡോക്ടര്‍ ബിജു<br>
Entertainment News

പാപ്പുവ ന്യൂഗിനിയയുടെ ആദ്യ ഓസ്‌കര്‍ എന്‍ട്രിയിൽ മലയാളി തിളക്കം ; ചരിത്ര നേട്ടവുമായി  ഡോക്ടര്‍ ബിജു

പാപ്പുവ ന്യൂ ഗിനിയയുടെ ഓസ്‌കര്‍ എന്‍ട്രിയായി ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത പാപ്പ ബുക്ക. പാപ്പുവ ന്യു ഗിനിയയില്‍ നിന്നും ആദ്യമായി ഓസ്‌കറിന് അയക്കുന്ന ചിത്രമാണ് പാപ്പ ബുക്ക. അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മത്സരിക്കുന്ന ആദ്യ പസഫിക് രാജ്യം എന്ന നേട്ടവും ഇതോടെ പാപ്പുവ ന്യൂ ഗിനിയ സ്വന്തമാക്കി. പാപ്പുവ ന്യൂ ഗിനിയ-ഇന്ത്യന്‍ പ്രൊഡക്ഷനിലൊരുങ്ങിയ ചിത്രമാണ് പാപ്പ ബുക്ക. പൂര്‍ണമായും പാപ്പ ന്യൂ ഗിനിയയിലാണ് ചിത്രം ചിത്രീകരിച്ചത്. പാപ്പുവ ന്യൂ ഗിനിയയിലെ ഭാഷയായ ടോക് പിസ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ് ഭാഷകളും ചിത്രത്തില്‍ സംസാരിക്കുന്നുണ്ട്. പാപ്പുവ ന്യൂ ഗിനിയ നിര്‍മാണ കമ്പനിയായ നാഫയുടെ ബാനറില്‍ നൊലേന തൗല വുനും ഇന്ത്യന്‍ നിര്‍മാതാക്കളായ അക്ഷയ് കുമാര്‍ പ്രൊഡക്ഷന്‍സും പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സും പ്രകാശ് ബാരേയും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്.പാപ്പുവ ന്യൂ ഗിനിയയിലെ 85 കാരനായ ഗോത്ര നേതാവ് സൈന...
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ; വടക്കന്‍ കേരളത്തില്‍ ഓറഞ്ച് അലര്‍ട്ട്
Weather

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ; വടക്കന്‍ കേരളത്തില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഒഡിഷ തീരത്തിനു സമീപത്തെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുകയാണ്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്...
അഭ്യൂഹങ്ങൾക്കിടയിൽ ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അശ്വിന്‍
Sports

അഭ്യൂഹങ്ങൾക്കിടയിൽ ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അശ്വിന്‍

ചെന്നൈ : ഐപിഎലിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച് വെറ്ററൻ താരം രവിചന്ദ്രൻ അശ്വിൻ. ഐപിഎലിൽ നിലവിൽ ചെന്നൈ സൂപ്പർ കിങ്സ് താരമാണ് അശ്വിൻ. ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കൂടിയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. അശ്വിനെ കൈമാറ്റം നടത്താൻ ചെന്നൈ ശ്രമിക്കുന്നെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വിരമിക്കൽ.‘ഇന്ന് വിശേഷ ദിവസമാണ്, അതുകൊണ്ട് തന്നെ വിശേഷമായ ഒരു തുടക്കവും. എല്ലാ അവസാനങ്ങൾക്കും ഒരു പുതിയ തുടക്കമുണ്ടാകുമെന്നാണ് പറയുന്നത്. ഐ‌പി‌എലിൽ എന്റെ സമയം ഇന്ന് അവസാനിക്കുന്നു, പക്ഷേ വിവിധ ലീഗുകളിൽ കളിക്കാനുള്ള എന്റെ സമയം ഇന്ന് ആരംഭിക്കുകയാണ്. വർഷങ്ങളായി എനിക്ക് നൽകിയ അദ്ഭുതകരമായ ഓർമകൾക്കും ബന്ധങ്ങൾക്കും എല്ലാ ഫ്രാഞ്ചൈസികൾക്കും നന്ദി. പ്രത്യേകിച്ച് ഐപിഎൽ സംഘാടകർക്കും ബിസിസിഐക്കും. ഇതുവവരെ നൽകിയതിനെല്ലാം നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. മുന്നോട്ടുള്ള ജീവിതം ആസ്വദിക്കാനും പരമാവധി പ്രയോജനപ്പെടുത്താനും ഞാൻ ആഗ്രഹിക്കുന്നു.’’– അശ...