BREAKING NEWS


Blog

ഗാസയിലേക്ക് വീണ്ടും ഗ്രേറ്റയും സംഘവും; സഹായഹസ്തവുമായി 20 ബോട്ടുകള്‍ തീരത്തേക്ക്
World

ഗാസയിലേക്ക് വീണ്ടും ഗ്രേറ്റയും സംഘവും; സഹായഹസ്തവുമായി 20 ബോട്ടുകള്‍ തീരത്തേക്ക്

ബാർസിലോന: ഇസ്രയേൽ പ്രതിരോധത്തെ മറികടന്ന് ഗാസയിലേക്ക് സഹായമെത്തിക്കാൻ വീണ്ടും പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗും സംഘവും. ഗാസയ്ക്കുള്ള സഹായഹസ്തവുമായി 20 ബോട്ടുകളാണ് ബാർസിലോനയിൽനിന്ന് ഗാസാ മുനമ്പിലേക്ക് ഞായറാഴ്ച പുറപ്പെട്ടത്. ഗ്രേറ്റയ്ക്ക് പുറമെ ചരിത്രകാരൻ ക്ലിയോനികി അലക്‌സോപൗലോ, മനുഷ്യാവകാശ പ്രവർത്തകൻ യാസ്മിൻ അസർ, പരിസ്ഥിതി പ്രവർത്തകൻ തിയാഗോ ആവില, അഭിഭാഷക മെലാനി ഷൈസർ, ശാസ്ത്രജ്ഞൻ കാരൻ മൊയ്‌നിഹാൻ തുടങ്ങി പല മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളാണ് ഗ്ലോബൽ സുമുദ് ഫ്‌ളോട്ടില്ല ബോട്ടിൽ ഗാസയിലേക്ക് പോകുന്നത്.ഗാസയിലെ ജനങ്ങൾക്കായി ഭക്ഷണം, മരുന്ന്, വെള്ളം എന്നിവ അടങ്ങിയ കിറ്റുകളാണ് 20 ബോട്ടുകളിലായി സജ്ജമാക്കിയിട്ടുള്ളത്. ഇസ്രായേൽ ആക്രമണത്തിൽ വലയുന്ന ഗാസയിലെ ജനങ്ങൾക്ക് സഹായമെത്തിക്കുകയാണ് ലക്ഷ്യമെന്ന് സന്നദ്ധ പ്രവർത്തകർ പറഞ്ഞു. 44 രാജ്യങ്ങളിൽ നിന്നുള്ള 20 ബോട്ടുകളും പ്രതിനിധി സംഘങ്ങളും അടങ്ങുന്ന ഈ യാത...
സുരക്ഷാ ജീവനക്കാർക്കായി ഡിജിറ്റൽ ലൈസൻസിങ് സംവിധാനവുമായി ദുബൈ വ്യോമയാന അതോറിറ്റി
National

സുരക്ഷാ ജീവനക്കാർക്കായി ഡിജിറ്റൽ ലൈസൻസിങ് സംവിധാനവുമായി ദുബൈ വ്യോമയാന അതോറിറ്റി

ദുബൈ: ദുബൈ പൊലീസുമായി സഹകരിച്ച് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി (ഡിസിഎഎ) വിമാനത്താവള സുരക്ഷാ ജീവനക്കാർക്കായി പുതിയ ഡിജിറ്റൽ സെക്യൂരിറ്റി സ്‌ക്രീനർ ലൈസൻസിങ് സിസ്റ്റം പുറത്തിറക്കി. വ്യോമയാന സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ആഗോള മാനദണ്ഡങ്ങൾ പാലിക്കുന്നതിനും പ്രമുഖ അന്താരാഷ്ട്ര വ്യോമയാന കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നത്.ദുബൈ വിമാനത്താവളങ്ങളിലെ സുരക്ഷാ സ്‌ക്രീനർമാരെ സാക്ഷ്യപ്പെടുത്തുന്നതിന് പുതിയ ലൈസൻസിങ് സംവിധാനം വിപുലമായ ഡിജിറ്റൽ സംവിധാനങ്ങളാണ് മുന്നോട്ട് വെക്കുന്നത്, ഇത് ദേശീയ, രാജ്യാന്തര വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. സ്മാർട്ട് സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനും പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും വ്യോമയാന സുരക്ഷയുടെ സുസ്ഥിരത ഉറപ്പാക്കുന്നതുമാണ് ഈ പദ്ധതിയെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ദ...
പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു;അടച്ചിട്ട ടോള്‍ പ്ലാസ തുറക്കുമ്പോള്‍ കൂട്ടിയ നിരക്ക്……
Ernakulam

പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു;അടച്ചിട്ട ടോള്‍ പ്ലാസ തുറക്കുമ്പോള്‍ കൂട്ടിയ നിരക്ക്……

പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ച് കരാർ കമ്പനി. കരാർ കമ്പനിയായ ജിഐപിഎല്ലിന് കൂടിയ നിരക്ക് ഈടാക്കാൻ ദേശീയപാത അതോറിറ്റി അനുമതി നൽകി. ഹൈക്കോടതി ഉത്തരവ് പ്രകാരം സെപ്റ്റംബർ ഒമ്പത് വരെ പാലിയേക്കര ടോൾ പിരിവ് നിർത്തിവെച്ചിരിക്കുകയാണ്. ടോൾ പിരിവ് പുനഃരാരംഭിക്കുമ്പോൾ കൂടിയ നിരക്കായിരിക്കും ഈടാക്കുക. റോഡുകളുടെ ശോച്യാവസ്ഥയും ഗതാഗതക്കുരുക്കും പരിഗണിച്ചാണ് ഹൈക്കോടതി ടോൾ തടഞ്ഞിരിക്കുന്നത്.പാലിയേക്കരയിൽ എല്ലാ വർഷവും സെപ്റ്റംബർ ഒന്നിനാണ് ടോൾ നിരക്ക് പരിഷ്കരിക്കുക. ഈ വർഷത്തെ പുതുക്കിയ നിരക്കനുസരിച്ച് ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് അഞ്ചുരൂപ മുതൽ 15 രൂപ വരെയാണ് വർധിപ്പിച്ചത്. കാറുകൾക്ക് ഒരു ഭാഗത്തേക്ക് പോകാൻ ഇനി 95 രൂപയാകും, നേരത്തെ 90 രൂപയായിരുന്നു. ദിവസം ഒന്നിൽകൂടുതൽ യാത്രയ്ക്ക് 140 രൂപ എന്നതിൽ മാറ്റമില്ല. ചെറുകിട വാണിജ്യ വാഹനങ്ങൾ - 165, ഒന്നിൽ കൂടൂതൽ യാത്രകൾക്ക് 245. ബസ്, ട്രക്ക് എന്നിവയ്ക്ക് 330, ഒ...
എഥനോള്‍ കലര്‍ന്ന പെട്രോളിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി; പിന്നില്‍ വന്‍ ലോബിയെന്ന് കേന്ദ്രം
National

എഥനോള്‍ കലര്‍ന്ന പെട്രോളിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി; പിന്നില്‍ വന്‍ ലോബിയെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ രാജ്യവ്യാപകമായി വില്‍ക്കുന്നത് ചോദ്യംചെയ്യുന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് വിനോദ് കെ ചന്ദ്രന്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി. 2025-26 ആകുമ്പോഴേക്ക് രാജ്യവ്യാപകമായി 20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് അഡ്വ. അക്ഷയ് മല്‍ഹോത്രയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജിക്ക് പിന്നില്‍ വന്‍ ലോബികളാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അഭിപ്രായപ്പെട്ടു. 2023ന് മുമ്പുള്ള വാഹനങ്ങള്‍ക്ക് എഥനോള്‍ രഹിത പെട്രോള്‍ ആവശ്യപ്പെട്ട ഹര്‍ജിക്കാരന്‍ 'ഒരു ഇംഗ്ലണ്ടുകാരനാണ്. രാജ്യത്ത് ഏത് പെട്രോള്‍ ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത് പുറത്തുനിന്നുള്ള ഒരാളാണ് എന്ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി സുപ്രീംകോടതിയെ അറിയിച്ചു. ഹര്‍ജിയെ എതിര്‍ത്ത കേന്ദ്രസര്‍ക്കാര്‍, പുതിയ തീരുമ...
ഓണത്തിരക്ക്: അധിക സര്‍വീസുകളുമായി കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും
Kerala News

ഓണത്തിരക്ക്: അധിക സര്‍വീസുകളുമായി കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും

കൊച്ചി: ഓണത്തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ സര്‍വീസുകളുമായി കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും. സെപ്റ്റംബര്‍ രണ്ടുമുതല്‍ നാലുവരെ ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നും അവസാന സര്‍വീസ് രാത്രി 10.45നായിരിക്കും. തിരക്കുള്ള സമയങ്ങളില്‍ ആറു സര്‍വീസുകള്‍ അധികമായി നടത്തും. വാട്ടര്‍ മെട്രോയും തിരക്കുള്ള സമയങ്ങളില്‍ അധിക സര്‍വീസുകള്‍ നടത്തും. 10 മിനിറ്റ് ഇടവിട്ട് സര്‍വീസുകള്‍ നടത്തും. രണ്ടുമുതല്‍ ഏഴുവരെയുള്ള തീയതികളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ഹൈക്കോടതിയിലേക്ക് രാത്രി 9 വരെ സര്‍വീസ് നടത്താനാണ് തീരുമാനം. ഓണത്തോട് അനുബന്ധിച്ച് യാത്രാത്തിരക്ക് പരിഹരിക്കാന്‍ ദക്ഷിണ റെയില്‍വേയും 97 ഓളം പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ഈ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍. ഇതിന്റെ ഭാഗമായി മൂന്നു പുതിയ സ്പെഷ്ല്‍ ട്രെയിനുകള്‍ കൂടി റെയില്‍വേ അനുവദിച്ചു. ഈ ട്രെയിനുകളുട...
അമേരിക്കയ്ക്ക് തിരിച്ചടി, രാജ്യാന്തര സഞ്ചാരികളുടെ എണ്ണത്തില്‍ ഇടിവ്; ഇന്ത്യക്കാര്‍ ഗണ്യമായി കുറഞ്ഞു
World

അമേരിക്കയ്ക്ക് തിരിച്ചടി, രാജ്യാന്തര സഞ്ചാരികളുടെ എണ്ണത്തില്‍ ഇടിവ്; ഇന്ത്യക്കാര്‍ ഗണ്യമായി കുറഞ്ഞു

ന്യൂഡല്‍ഹി: അമേരിക്ക സന്ദര്‍ശിക്കുന്ന രാജ്യാന്തര സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2001ന് ശേഷം ആദ്യമായി യുഎസ് സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായും യുഎസ് വാണിജ്യ വകുപ്പിന്റെ നാഷനല്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ഓഫിസ് (എന്‍ടിടിഒ) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2025 ജൂണില്‍ 2.1 ലക്ഷം ഇന്ത്യക്കാരാണ് യുഎസിലേക്ക് യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേസമയം ഇത് 2.3 ലക്ഷമായിരുന്നു. കണക്കുകള്‍ പ്രകാരം 8 ശതമാനം കുറവാണ് കാണിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്ന് യുഎസിലേക്കു വരുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. യുഎസിലേക്കുള്ള മൊത്തത്തിലുള്ള രാജ്യാന്തര സഞ്ചാരികളുടെ എണ്ണത്തിലും ജൂണില്‍ 6.2 ശതമാനം, മേയില്‍ 7 ശതമാനം, മാര്‍ച്ചില്‍ 8 ശതമാനം, ഫെബ്രുവരിയില്‍ 1.9 ശതമാനം എന്നിങ്ങനെ കുറവുണ്ടായതായി എന്‍ടിടിഒ ഡേറ്റ കാണിക്കുന്നു. ഇത് 2024 ജൂലൈയുമായി താരതമ്യപ്പെടുത്തുമ്പ...
പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് സംയുക്ത പ്രസ്താവന; ഇന്ത്യന്‍ നിലപാടിനെ അംഗീകരിച്ച് ഷാങ്ഹായ് ഉച്ചകോടി
World

പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് സംയുക്ത പ്രസ്താവന; ഇന്ത്യന്‍ നിലപാടിനെ അംഗീകരിച്ച് ഷാങ്ഹായ് ഉച്ചകോടി

ബെയ്ജിങ്: പഹല്‍ഗാം ഭീകരാക്രമണം പരാമർശിച്ചു ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന. പഹല്‍ഗാം ഭീകരാക്രമണത്തിലെ കുറ്റവാളികളെയും ആസൂത്രകരെയും സ്‌പോണ്‍സര്‍മാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഭീകരവാദത്തെയും മൗലികവാദത്തെയും ശക്തമായി ചെറുക്കുമെന്നും ഷാങ്ഹായ് സഹകരണ ഉച്ചകോടി പുറത്തിറക്കിയ പ്രമേയത്തില്‍ വ്യക്തമാക്കി. ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെ അംഗീകരിച്ചുകൊണ്ടുള്ളതാണ് പ്രസ്താവന. ഭീകരവാദികളെ കൂലിപ്പട്ടാളക്കാരായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല. ഭീകരതയ്‌ക്കെതിരെ ഇരട്ടത്താപ്പ് പാടില്ല. ഈ വിപത്ത് ചെറുക്കാന്‍ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും, ചെറുക്കപ്പെടേണ്ടതാണെന്നും പ്രമേയത്തില്‍ പറയുന്നു. പാകിസ്ഥാനില്‍ നടന്ന ട്രെയിന്‍ ആക്രമണവും, ഇറാനു നേരെ അമേരിക്കയും ...
ആഗോള അയ്യപ്പ സംഗമം; പൊതുജനങ്ങൾക്ക് പ്രവേശനം ഉപാധികളോടെ, 500 വിദേശ പ്രതിനിധികൾക്കും ക്ഷണം
Kerala News

ആഗോള അയ്യപ്പ സംഗമം; പൊതുജനങ്ങൾക്ക് പ്രവേശനം ഉപാധികളോടെ, 500 വിദേശ പ്രതിനിധികൾക്കും ക്ഷണം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ പ്രവേശനം വ്യവസ്ഥകളോടെ. പൊതുജനങ്ങൾക്ക് ഉപാധികളോടെ മാത്രമായിരിക്കും പ്രവേശനം. പങ്കെടുക്കുന്നവർ മൂന്ന് വർഷത്തിനിടെ കുറഞ്ഞത് രണ്ട് പ്രാവശ്യം ദർശനം നടത്തിയിരിക്കണം. ശബരിമല വെർച്ചൽ ക്യൂ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരെ മാത്രമേ പരിഗണിക്കൂവെന്നും നിർദ്ദേശമുണ്ട്. 500 വിദേശ പ്രതിനിധികൾക്കും ക്ഷണമുണ്ട്. തെരഞ്ഞെടുത്ത ഭക്തർക്ക് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് ഔദ്യോഗിക ക്ഷണക്കത്ത് നൽകി തുടങ്ങി. സമുദായ സംഘടനകളെയും രാഷ്ട്രീയപാർട്ടികളെയും പ്രത്യേകം ക്ഷണിക്കും. സെപ്റ്റംബര്‍ 20-നാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. പമ്പാ തീരത്താണ് പരിപാടി. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, കേരളത്തിലെ ക...
ജയസൂര്യ – റോജിൻ തോമസ് ചിത്രം “കത്തനാർ” ഫസ്റ്റ് ലുക്ക് പുറത്ത്
Cinema

ജയസൂര്യ – റോജിൻ തോമസ് ചിത്രം “കത്തനാർ” ഫസ്റ്റ് ലുക്ക് പുറത്ത്

ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന "കത്തനാർ" എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നടൻ ജയസൂര്യയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. റോജിൻ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ആർ രാമാനന്ദ് ആണ്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്. ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ് ചിത്രത്തിൻ്റെ കൊ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. മലയാള സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്ന ബ്രഹ്മാണ്ഡ സിനിമാനുഭവമായി ആണ് ചിത്രം എത്തുക എന്ന പ്രതീക്ഷയാണ് ഫസ്റ്റ് ലുക്ക് സമ്മാനിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിൻ്റെ ഗ്ലിമ്പ്സ് വീഡിയോ ഇതിനോടകം പ്രേക്ഷക പ്രശംസ നേടിയെടുത്തു. അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന, കേരളത്തിലെ പുരോഹിതനായ കടമറ...
അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; 250 മരണമെന്ന് റിപ്പോര്‍ട്ട്, കനത്ത നാശനഷ്ടം
National

അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; 250 മരണമെന്ന് റിപ്പോര്‍ട്ട്, കനത്ത നാശനഷ്ടം

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിൽ 250 പേർ മരിച്ചതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കനത്ത നാശനഷ്ടം ഉണ്ടായതായും അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 500ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഞായറാഴ്ച പ്രാദേശിക സമയം രാത്രി പതിനൊന്നരയ്ക്ക് ശേഷമാണ് ജലാലാബാദിന് കിഴക്കായി 27 കിലോമീറ്റർ അകലെ ഭൂചലനമുണ്ടായത്. ജലാലാബാദ് നഗരമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതർ അറിയിച്ചു. നൂർഗൽ, സാവ്‌കെ, വാതപൂർ, മനോഗി, ചാപ്പ ദാര ജില്ലകളിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. നിരവധി ഗ്രാമങ്ങൾ മണ്ണിനടിയിലായി. വീടുകളും കെട്ടിടങ്ങളും തകർന്നു. ഒരു ഗ്രാമത്തിൽ മാത്രം 30ലേറെ മൃതദേഹങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. പാകിസ്താൻ- അഫ്ഗാൻ അതിർത്തിയോട് ചേർന്ന പ്രദേശത്തും ഭൂചലനം ഉണ്ടായി. ആദ്യ ഭൂചലനത്തിന് പിന്നാലെ ശക്തമായ തുടർ ചലനങ്ങളുണ്ടായതായാണ് വിവരം....