ശബരിമല ആചാരങ്ങൾക്കൊപ്പമാണ് സര്‍ക്കാര്‍, യുവതികളെ കയറ്റിയിട്ടില്ല; കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശബരിമലയില്‍ യുവതികളെ കയറ്റിയിട്ടില്ലെന്നും ആചാരങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളതെന്ന് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ച ആക്ടിവിസ്റ്റുകളെ തടഞ്ഞതായും ശബരിമല പ്രക്ഷോഭകാലത്ത് ചുമത്തിയ ഗുരുതര വകുപ്പുകളുള്ള കേസുകള്‍ മാത്രമാണ് പിന്‍വലിക്കാനുള്ളതെന്നും അതിനായി കോടതിയില്‍ സമ്മര്‍ദം ചെലുത്തുമെന്നും കടകംപള്ളി പറഞ്ഞു. 'ശബരിമലയിലെ യുവതി പ്രവേശത്തിന്റെ കാര്യത്തില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും ലംഘിക്കാന്‍ പാടില്ലെന്ന നിലപാടാണ് സർക്കാരിന്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിയമപരമായ സംരക്ഷണത്തോടുകൂടി ശബരിമലയില്‍ കയറാന്‍ വന്ന ആക്ടിവിസ്റ്റുകളെ വഴിയില്‍ തടഞ്ഞ് തിരിച്ചയക്കുന്ന നടപടി പോലും സർക്കാരാണ് സ്വീകരിച്ചത്. പ്രക്ഷോഭകാലത്തെ 90 കേസുകള്‍ പിന്‍വലിച്ചു. പിന്‍വലിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ...










