BREAKING NEWS


Blog

രവി മോഹൻ ആദ്യമായി സംവിധാനം ചെയുന്ന ചിത്രത്തിന്റെ പ്രമോ റിലീസായി
Cinema

രവി മോഹൻ ആദ്യമായി സംവിധാനം ചെയുന്ന ചിത്രത്തിന്റെ പ്രമോ റിലീസായി

  യോഗി ബാബുവിനെ നായകനാക്കി രവി മോഹൻ സംവിധായകൻ ആയി തുടക്കം കുറിക്കുന്ന 'ആൻ ഓർഡിനറി മാൻ' എന്ന ചിത്രത്തിന്റെ പ്രമോ റിലീസായി. പ്രൊഡക്ഷൻ ഹൗസിന്റെ ലോഞ്ച് ഇവന്റിൽ അദ്ദേഹത്തിന്റെ സഹോദരനും സംവിധായകനും കൂടി ആയ മോഹൻ രാജ, ആക്ടർ ശിവകാർത്തികേയൻ, ആക്ടർ കാർത്തി, ഡോ. ശിവരാജ്‌കുമാർ, ജെനീലിയ തുടങ്ങിയവർ പങ്കെടുത്തിരുന്നു. 'കോമാളി' സിനിമയുടെ ഷൂട്ടിങ് സമയത്ത് തന്നെ തന്റെ ആദ്യ സിനിമയിലെ നായകൻ ആയി തന്നെ ക്ഷണിക്കുമെന്ന് രവി മോഹൻ പറഞ്ഞിരുന്നതായി യോഗി ബാബു ഈ സന്തോഷ വേളയിൽ പങ്കുവെച്ചിരുന്നു, രവി മോഹൻ ആഗ്രഹം നിറവേറി കണ്ടതിൽ തന്റെ സന്തോഷം അറിയിക്കാനും യോഗി ബാബു മറന്നില്ല. രവി മോഹന്റെ പിറന്നാൾ ദിനമായ സെപ്റ്റംബർ 10 നായിരുന്നു അദ്ദേഹത്തിന്റെ കന്നി സംവിധാന സംരംഭത്തിന്റെ പ്രെമോ പുറത്തു വന്നത്. ചിത്രത്തിൻ്റെ അണിയറപ്രവർത്തകരെയും കാസറ്റ് മെംബേർസ്നേയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കും. ചിത്രത്തിന്റെ ഛായാഗ...
അതിരപ്പിള്ളി-മലക്കപ്പാറ വന പാതകളിൽ വന്യ ജീവി ആക്രമണത്തിൽ കര്‍ശന നടപടിയെടുക്കാൻ വന വകുപ്പ് ഉദ്യോഗസ്ഥർ
Kerala News

അതിരപ്പിള്ളി-മലക്കപ്പാറ വന പാതകളിൽ വന്യ ജീവി ആക്രമണത്തിൽ കര്‍ശന നടപടിയെടുക്കാൻ വന വകുപ്പ് ഉദ്യോഗസ്ഥർ

  അന്തര്‍ സംസ്ഥാന പാതയായ അതിരപ്പിള്ളി-മലക്കപ്പാറ റോഡില്‍ വന്യമൃഗ ആക്രമണം പതിവാകുന്ന സാഹചര്യത്തിൽ കര്‍ശന നടപടി സ്വീകരിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ. വനത്തിലൂടെ കടന്നു പോകുന്ന വിനോദ സഞ്ചാരികളും യാത്രക്കാരും മൃഗങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്നതാണ് ആക്രമണങ്ങള്‍ക്കുള്ള പ്രധാന കാരണം. അതിനാൽ വനനിയമങ്ങള്‍ മറികടന്ന് ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയാണ് കര്‍ശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചിരിക്കുന്നത്. പറമ്പിക്കുളം ടൈഗര്‍ റിസര്‍വ്വിനോട് ചേർന്നുള്ള മലയാറ്റൂര്‍-വാഴച്ചാല്‍-ചാലക്കുടി ഫോറസ്റ്റ് ഡിവിഷനുകളിലായി വിസ്തൃതിയിൽ പരന്ന് കിടക്കുന്ന വനമേഖലയാണ് അതിരപ്പള്ളി, വാഴച്ചാല്‍, മലക്കപ്പാറ തുടങ്ങിയവ. തമിഴ്‌നാടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന വനപാത കടന്ന് പോകുന്ന ഈ മേഖലയില്‍ വന്യമൃഗങ്ങള്‍ റോഡിലിറങ്ങുന്നത് സർവ സാധാരണയാണ്. ഇവ മനുഷ്യര്‍ക്ക് നേരെയും വാഹനങ്ങള്‍ക്ക് നേരെയും അക്രമ...
എംഎസ്‌സി എല്‍സ 3 കേരള തീരത്ത് മുങ്ങിയിട്ട് മാസങ്ങള്‍; സംസ്ഥാന സര്‍ക്കാരും, കപ്പല്‍ കമ്പനിയും ചേര്‍ന്ന് വഞ്ചിക്കുകയാണെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍
Kerala News

എംഎസ്‌സി എല്‍സ 3 കേരള തീരത്ത് മുങ്ങിയിട്ട് മാസങ്ങള്‍; സംസ്ഥാന സര്‍ക്കാരും, കപ്പല്‍ കമ്പനിയും ചേര്‍ന്ന് വഞ്ചിക്കുകയാണെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍

എംഎസ്‌സി എല്‍സ 3 കപ്പല്‍ കേരളതീരത്ത് മുങ്ങിയിട്ട് നാളുകളായെങ്കിലും നിഗൂഢതകളില്‍ വ്യക്തത വരുത്തി പുറത്തുകൊണ്ടുവരാൻ സംസ്ഥാന സര്‍ക്കാരിന് ഇതുവരെയും കഴിഞിട്ടില്ലെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍. കപ്പല്‍ അപകടത്തില്‍ ജൂലൈ 3 നകം സംഘടനകള്‍.അവശിഷ്ടങ്ങള്‍ കപ്പലില്‍ നിന്നും നീക്കം ചെയ്യണമെന്ന ഷിപ്പിംഗ് ഡയറക്ടര്‍ ജനറലിന്റെ അന്ത്യശാസനം ഇനിയും നടപ്പായില്ല. സംസ്ഥാന സര്‍ക്കാരും, കപ്പല്‍ കമ്പനിയും ചേര്‍ന്ന് വഞ്ചിക്കുകയാണെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍ ആരോപിച്ചു. നഷ്ടപരിഹാരവും നഷ്ടപ്പെടുത്തുന്ന രീതിയിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലെന്നും സംഘടനകള്‍ പറഞ്ഞു. ചെയ്യണമെന്ന ഷിപ്പിംഗ് ഡയറക്ടര്‍ ജനറലിന്റെ നിർദ്ദേശ പ്രകാരം ജൂലൈ 3 നകം അവശിഷ്ടങ്ങള്‍ കപ്പലില്‍ നിന്നും നീക്കം ചെയ്യണമെന്നായിരുന്നു . ഇതുവരെ പൂർണമായും അത് നടപ്പായിട്ടില്ല. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് നിയോഗിച്ച ടി ആന്‍ഡ് ടി എന്ന കമ്പനി ജൂണ്‍ 12 ന് ...
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നല്‍കുന്ന മറുപടികളില്‍ ഇനി മുതല്‍ ‘ബഹു.’ ചേര്‍ക്കണം
Kerala News

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നല്‍കുന്ന മറുപടികളില്‍ ഇനി മുതല്‍ ‘ബഹു.’ ചേര്‍ക്കണം

തിരുവനന്തപുരം: പൊതുജനങ്ങളുടെ നിവേദനങ്ങള്‍ക്കും പരാതികള്‍ക്കും നല്‍കുന്ന മറുപടികളില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരുടെ പേരിനു മുന്‍പ് ഇനി മുതല്‍ 'ബഹു.' ചേര്‍ക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പുറത്തിറക്കിയ നിര്‍ദ്ദേശപ്രകാരം, പൊതുജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നല്‍കുന്ന നിവേദനങ്ങള്‍/പരാതികള്‍ പരിശോധിച്ച് ബന്ധപ്പെട്ട ഓഫീസുകള്‍ നടപടി സ്വീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന മറുപടി കത്തുകളില്‍ ബഹുമാന സൂചകമായി ‘ബഹു. മുഖ്യമന്ത്രി’, ‘ബഹു. മന്ത്രി’ എന്നീ രീതിയില്‍ രേഖപ്പെടുത്തണം. ഇത്തരം രേഖപ്പെടുത്തല്‍ നിര്‍ബന്ധമാക്കുന്നതിലൂടെ ഔദ്യോഗിക കത്തിടപാടുകളില്‍ മാന്യത ഉറപ്പാക്കുക എന്നതാണ് ഉത്തരവിന്റെ ലക്ഷ്യം....
സ്കൂളുകൾക്ക് സി.എം. എവര്‍റോളിങ് ട്രോഫി നൽകുന്നത് പരിഗണനയില്‍: മന്ത്രി വി. ശിവൻകുട്ടി
Education

സ്കൂളുകൾക്ക് സി.എം. എവര്‍റോളിങ് ട്രോഫി നൽകുന്നത് പരിഗണനയില്‍: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: വിവിധ വിഭാഗങ്ങളിൽ സ്കൂളുകൾക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സി.എം. എവര്‍റോളിങ് ട്രോഫി നൽകുന്നത് പരിഗണനയിലാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പ്രീപ്രൈമറിയിൽ കൂടുതൽ കുട്ടികളെ പ്രവേശിപ്പിക്കുന്ന സ്‌കൂൾ, ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ എസ്എസ്എൽസി പരീക്ഷയ്ക്കിരുത്തുന്ന സ്‌കൂൾ, പ്ലസ് ടു പരീക്ഷയ്ക്കിരുത്തുന്ന സ്‌കൂൾ എന്നീ വിഭാഗങ്ങൾക്കാണ് ട്രോഫി നൽകുന്നത് പരിഗണിക്കുന്നത്. എയ്ഡഡ് സ്കൂൾ മാനേജർമാർ അധ്യാപകരുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വീട്ടുജോലികൾക്കും അധ്യാപകർ പോകേണ്ട അവസ്ഥ നിലനിൽക്കുന്നുവെന്നും, വിവിധ പ്രശ്നങ്ങൾ നേരിടുന്ന അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മാനേജ്മെൻറുകൾ പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് സർക്കാർ ആവശ്യമായ പിന്തുണ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അധ്യാപകർക്ക് യൂണിഫോം നൽകുന്നതിനെ കു...
കാർഷിക സർവകലാശാല ഫീസ് വർധനക്കെതിരെ എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം; അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു
Kerala News

കാർഷിക സർവകലാശാല ഫീസ് വർധനക്കെതിരെ എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം; അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു

  തൃശൂർ: കേരള കാർഷിക സർവകലാശാലയിലെ ഫീസ് വർധനവിനെതിരെ എസ്എഫ്ഐ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. വൈസ് ചാൻസിലർ ബി. അശോക് കുമാറിനെ ലക്ഷ്യമിട്ട് തൃശൂർ റെയിൽവേ സ്റ്റേഷനിൽ കരിങ്കൊടി കാട്ടിയാണ് വിദ്യാർത്ഥികൾ പ്രതിഷേധം നടത്തിയത്. വാഹനത്തിൽ നിന്ന് ഇറങ്ങാൻ അനുവദിക്കാതെ തടഞ്ഞതോടെ അശോക് കുമാർ അഞ്ചു മിനിറ്റോളം വാഹനത്തിനുള്ളിൽ തുടരേണ്ടിവന്നു. വിശാലമായ പൊലീസ് സാന്നിധ്യത്തോടെയാണ് പിന്നീട് വൈസ് ചാൻസിലറിന് വഴിയൊരുക്കിയത്. വനിത പ്രവർത്തകർ ഉൾപ്പെടെ ഇരുപതോളം എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഫീസ് വർധനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വി.സി പ്രതികരിക്കാൻ തയ്യാറായില്ല. സർവകലാശാലയിലെ യുജി, പിജി, പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് അടുത്ത അധ്യയന വർഷം മുതൽ മൂന്ന് ഇരട്ടിയിലധികം സെമസ്റ്റർ ഫീസ് വർധിപ്പിക്കാനുള്ള തീരുമാനമാണ് പ്രതിഷേധത്തിന് കാരണമായത്. അന്യായമായ ഫീസ് വർധനവ് അനുവദിക്കില്ലെന്ന നിലപാട...
നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ പ്രത്യേക സർവീസ്
National

നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ പ്രത്യേക സർവീസ്

  ന്യൂഡൽഹി: നേപ്പാളിൽ ശക്തമായി തുടരുന്ന ജെൻസി പ്രക്ഷോഭത്തെ തുടർന്ന് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ എയർ ഇന്ത്യയും ഇൻഡിഗോയും പ്രത്യേക സർവീസ് നടത്തും. അധിക വിമാന സർവീസുകൾ ക്രമീകരിക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സിവിൽ ഏവിയേഷൻ മന്ത്രി കെ. റാംമോഹൻ നായിഡു അറിയിച്ചു. വിമാനക്കമ്പനികൾ യാത്രാ നിരക്കുകൾ ന്യായമായ നിലവാരത്തിൽ നിലനിർത്തണമെന്ന് നിർദ്ദേശവും നൽകിയതായി മന്ത്രി എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി. "പ്രക്ഷോഭം മൂലം നേപ്പാളിലെ വിമാനത്താവളം അടച്ചതിനാൽ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയ നിരവധി യാത്രക്കാർ കുടുങ്ങിയിരുന്നു. എന്നാൽ വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചതോടെ എയർ ഇന്ത്യയും ഇൻഡിഗോയും ചേർന്ന് അടുത്ത ദിവസങ്ങളിൽ അധിക സർവീസുകൾ നടത്തും," നായിഡു പറഞ്ഞു. സമീപകാല സംഭവവികാസങ്ങൾ കാരണം യാത്രയ്ക്കായി കാത്തിരിക്കുന്നവരെ സഹായിക്കുന്നതിനായി ഇന്നും നാളെയുമായി ഡൽഹി–കാ...
‘ബ്ലോക്ക് എവരിത്തിങ്’ പ്രതിഷേധം; ഫ്രാൻ‌സിൽ 200 പേർ അറസ്റ്റില്‍
National

‘ബ്ലോക്ക് എവരിത്തിങ്’ പ്രതിഷേധം; ഫ്രാൻ‌സിൽ 200 പേർ അറസ്റ്റില്‍

  പാരിസ്: ഫ്രാൻസിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും സർക്കാരിനുമെതിരെ രാജ്യവ്യാപക പ്രതിഷേധം. ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടുകയും 200 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു. പ്രതിഷേധക്കാർ റോഡുകൾ തടസ്സപ്പെടുത്തുകയും പാരീസിലും മറ്റ് നഗരങ്ങളിലും തീയിടുകയും ചെയ്തു. 'ബ്ലോക്ക് എവരിത്തിങ്' എന്ന ഇടതുപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കലാപം. പ്രതിഷേധത്തിന് കാരണമായി സാമ്പത്തികപരമായ പ്രശ്നങ്ങളും സർക്കാരിന്റെ പുതിയ നയങ്ങളുമാണ് ചൂണ്ടി കാട്ടുന്നത്. പാർലമെന്റില്‍ വിശ്വാസ വോട്ടിങ്ങില്‍ പരാജയപ്പെട്ട പ്രധാനമന്ത്രി ഫ്രാന്‍സ്വ ബെയ്‌റൂവ് കഴിഞ്ഞ തിങ്കളാഴ്ച, രാജിവയ്ക്കാന്‍ നിർബന്ധിതനായി. ഇതിനു പിന്നാലെയാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. തങ്ങളുടെ ആവശ്യങ്ങള്‍ ഭരണമാറ്റം കൊണ്ട് മാത്രം പരിഹരിക്കപ്പെടില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ബെയ്‌റൂവ...
ചന്ദൂ മൊണ്ടേതി ചിത്രം “വായുപുത്ര”; 3D ആനിമേഷൻ ചിത്രം 2026 ദസറ റിലീസ്
Entertainment News

ചന്ദൂ മൊണ്ടേതി ചിത്രം “വായുപുത്ര”; 3D ആനിമേഷൻ ചിത്രം 2026 ദസറ റിലീസ്

  ചന്ദൂ മൊണ്ടേതി സംവിധാനം ചെയ്യുന്ന "വായുപുത്ര" 3D ആനിമേഷൻ ഇതിഹാസ ചിത്രം 2026 ദസറക്ക് റിലീസ് ചെയ്യും. സിതാര എന്റർടൈൻമെന്റ്സ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ കീഴിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്. ചരിത്രം, ഭക്തി, ആധുനിക കാഴ്ച എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. നമ്മുടെ ചരിത്രത്തിലും ഇതിഹാസങ്ങളിലും ആഴത്തിൽ വേരൂന്നിയ "വായുപുത്ര", കാലത്തിനപ്പുറം ശക്തിയും ഭക്തിയും ഉള്ള ഒരു നിത്യ യോദ്ധാവിന്റെ കഥയാണ് അവതരിപ്പിക്കുന്നത്. തലമുറകളെ രൂപപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഹനുമാന്റെ അചഞ്ചലമായ വിശ്വാസവും പർവതങ്ങളെ പോലും നീക്കിയ ഭക്തിയുടെ കഥയുമാണ് ചിത്രം പറയുന്നത്. ഗംഭീരമായ 3D ആനിമേഷൻ സിനിമാറ്റിക് അനുഭവമായി ഒരുക്കുന്ന "വായുപുത്ര", 2026 ൽ തെലുങ്ക്, ദസറ റിലീസായി ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ പ്രദർശനത...
ടി20 ലോകകപ്പ് ഫൈനല്‍ ഇന്ത്യയിൽ; പാകിസ്ഥാന്‍ ഇന്ത്യയില്‍ എത്തില്ല
Sports

ടി20 ലോകകപ്പ് ഫൈനല്‍ ഇന്ത്യയിൽ; പാകിസ്ഥാന്‍ ഇന്ത്യയില്‍ എത്തില്ല

  അഹമ്മദാബാദ്: 2026 ലെ ടി20 ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ അരങ്ങേറുമെന്നു റിപ്പോർട്ടുകൾ. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, യുഎസ്എ, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, അയര്‍ലന്‍ഡ്, കാനഡ, നെതര്‍ലന്‍ഡ്‌സ് ടീമുകളാണ് നിലവില്‍ യോഗ്യത ഉറപ്പിച്ചിരിക്കുന്ന 15 ടീമുകൾ. ഇറ്റലിയാണ് അവസാനമായി ലോകകപ്പ് സീറ്റുറപ്പിച്ചത്. 2026 ഫെബ്രുവരി 7 മുതല്‍ മാര്‍ച്ച് 8 വരെയാണ് മത്സരം. . 2023ലെ ഏകദിന ലോകകപ്പ് മോദി സ്റ്റേഡിയത്തിലാണ് അരങ്ങേറിയത്. ഇത്തവണ മാറ്റുരയ്ക്കാൻ 20 ടീമുകളാണ്. പ്രാഥമിക മത്സരങ്ങള്‍ 5 വീതം ടീമുകളുള്ള നാല് ഗ്രൂപ്പുകളായി തിരിച്ചാണ് നടക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം അഫ്രിക്കന്‍ യോഗ്യത ജയിച്ചെത്തുന്ന രണ്ട് ടീമുകള്‍, ഏഷ്യ, ഏഷ്യ- പസിഫിക്ക് യോഗ്യത ജയിച്ചെത്തുന്ന 3 ടീമുകളു...