BREAKING NEWS


Blog

മുഖ്യമന്ത്രി എന്നോടൊപ്പം’: സിറ്റിസണ്‍ കണക്ട് സെന്റര്‍ പദ്ധതിയുമായി സർക്കാർ
Kerala News

മുഖ്യമന്ത്രി എന്നോടൊപ്പം’: സിറ്റിസണ്‍ കണക്ട് സെന്റര്‍ പദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം: ഭരണത്തില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും, സർക്കാർ–ജന ആശയവിനിമയം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമായി സംസ്ഥാന സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചു. 'മുഖ്യമന്ത്രി എന്നോടൊപ്പം' (CM With Me) എന്ന പേരിൽ സിറ്റിസൺ കണക്ട് സെന്റർ ആരംഭിക്കാൻ മന്ത്രിസഭാ യോഗം ആരംഭിച്ചു. ഭാഗങ്ങളിലേക്കും സർക്കാർ എത്തിച്ചേരുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജനങ്ങൾ വികസനത്തിലെ ഗുണഭോക്താക്കൾ മാത്രമല്ല, ഭാവി രൂപപ്പെടുത്തുന്ന സജീവ പങ്കാളികളാണ് എന്ന ആശയമാണ് പദ്ധതി മുന്നോട്ടുവെയ്ക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, ക്ഷേമപദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, ഭവന നിർമ്മാണം, പരിസ്ഥിതി സംരക്ഷണം തുടങ്ങി ജനജീവിതവുമായി ബന്ധപ്പെട്ട മേഖലകളിൽ സർക്കാർ സ്വീകരിക്കുന്ന സംരംഭങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകുകയും, ജനങ്ങളുടെ പ്രതികരണങ്ങൾ ശേഖരിക്കുകയും ചെയ്യും. പരാതികൾക്ക...
ആഗോള അയ്യപ്പ സംഗമത്തിന് സുപ്രീം കോടതിയുടെ അനുമതി
Kerala News

ആഗോള അയ്യപ്പ സംഗമത്തിന് സുപ്രീം കോടതിയുടെ അനുമതി

  ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കാൻ അനുമതി നൽകി മ സുപ്രീംകോടതി. ഹൈക്കോടതി ഇതിനകം നൽകിയിട്ടുള്ള മാർഗനിർദേശങ്ങളിൽ ഇടപെടാനില്ലെന്നും, എല്ലാ പരാതികളും ഹൈക്കോടതിയിൽ ഉന്നയിക്കാമെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കി. പരിപാടി ശബരിമലയുടെ പവിത്രതയെ ബാധിക്കരുതെന്നും, സാമ്പത്തിക ഇടപാടുകളിൽ പൂർണ സുതാര്യത പാലിക്കണമെന്നും, പരിസ്ഥിതിയും ഭക്തജനങ്ങളുടെ താൽപര്യങ്ങളും സംരക്ഷിക്കണമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതിനിധികൾക്ക് പ്രത്യേക സൗകര്യങ്ങൾ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. ഇതിന് പിന്നാലെ പ്രതികരിച്ച ദേവസ്വം മന്ത്രി വി. എൻ. വാസവൻ, സുപ്രീംകോടതി വിധി ഏറെ സ്വാഗതാർഹമാണെന്ന് പറഞ്ഞു. ഹൈക്കോടതിയുടെ നിലപാടിനോട് അനുസൃതമായാണ് സുപ്രീംകോടതിയും പ്രതികരിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു....
അതിമനോഹരമാണ് മലമുകളിൽ തലയുയർത്തി നിൽക്കുന്ന ഈ ആംബെർ കോട്ട
Writers Corner

അതിമനോഹരമാണ് മലമുകളിൽ തലയുയർത്തി നിൽക്കുന്ന ഈ ആംബെർ കോട്ട

വൈവിധ്യമാർന്ന ചരിത്രവും വ്യത്യസ്തമായ സംസ്കാരംകൊണ്ടും സമ്പന്നമാണ് ഇന്ത്യ മഹാരാജ്യം. സാംസ്കാരികവും ചരിത്രപരുവമായ രഹസ്യങ്ങൾ ഇന്ത്യയിലെ ഓരോ സ്മാരകങ്ങളിലും കുടികൊളളുന്നു. സഞ്ചാരികളെ ആകർഷിക്കുന്നതിൽ പേരുകേട്ട നാടാണ് രാജസ്ഥാൻ. ഈ മരുഭൂമിയിൽ അനേകം സ്മാരകങ്ങളും അതിനുപുറമെ ഒരുപാട് ചരിത്രരഹസ്യങ്ങളും മറഞ്ഞുകിടക്കുന്നു. രാജസ്ഥാനിലെ പൗരാണിക കോട്ടകളിലൊന്നാണ് ജയ്‌പൂരിലെ ആംബർ കോട്ട. ആമിർകോട്ട എന്നും ഇതിനെ വിളിക്കുന്നു. ജയ്പൂരിന്റെ അഭിമാനമായി കണക്കാക്കുന്ന ഈ കോട്ടയെപ്പോലെ തന്നെ മനോഹരവും ആകാംക്ഷയേറിയതുമാണ് ഇതിന്റെ പിന്നിലെ ചരിത്രകഥകൾ. ഒരു നൂറ്റാണ്ടുകാലം നീണ്ടുനിന്ന നിർമ്മിതിയായിരുന്നു ആംബർ കോട്ടയുടേത്. പതിനാറാം നൂറ്റാണ്ടിന്റെ അവസാന കാലത്തിൽ തുടങ്ങിയ നിർമ്മാണം പൂർത്തിയാക്കുവാൻ ഒരു നൂറ്റാണ്ട് എടുത്തുവെന്ന് ചരിത്രം പറയുന്നു. ഇന്ന് കാണുന്ന കോട്ടയുടെ പൂർണ്ണരൂപത്തിലേക്കെത്തിച്ചത് സ്വായി ജയ്‌സിംഗ് രണ്ടാമനും രാജ ജ...
23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
National

23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

  എഴുപത്തിയഞ്ചാം ജന്മദിനത്തിൽ 23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ ഥാറിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ അരങ്ങേറിയത്. വിവിധ നേതാക്കള്‍ക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി മാതൃവന്ദന യോജനയുടെ ഭാഗമായി പത്ത് ലക്ഷം വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിക്കുന്ന പദ്ധതി, ഗര്‍ഭിണികളുടെയും കുട്ടികളുടെയും ആരോഗ്യം സംബന്ധിച്ച ബോധവത്കരണത്തിനായുള്ള സുമൻ ശക്തി എന്നീ കർമ്മ പദ്ധതികളുടെ ഉദ്ഘാടന കർമ്മവും നിർവഹിച്ചു. ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയ സൈനികരെ പ്രസംഗത്തിൽ മോദി പ്രശംസിച്ചു . ഓപ്പറേഷൻ സിന്ദൂറിൽ ജയ്ഷേ മുഹമ്മദ് ഭീകരന്റെ വീട് തകർത്തതും ഭീകര സംഘം തന്നെ ഇന്ത്യൻ സൈന്യത്തിന്റെ നടപടി സ്ഥിരീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആണവായുധം ഉയർത്തിയുള്ള ഭീഷണി വിലപ്പോയില്ല, രാജ്യം ഭയന്നില്ലെന്നും മോദി കൂട്ടിച്ചേർത്തു. അതേസമയം, വ...
വനിതാ ബീറ്റ് ഓഫീസറെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം ; ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ
Wayanad

വനിതാ ബീറ്റ് ഓഫീസറെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം ; ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ

കൽപ്പറ്റ : വനിതാ ബീറ്റ് ഓഫീസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വനംവകുപ്പിലെ സെക്ഷന്‍ ഓഫീസര്‍ കെ കെ രതീഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി..കേസിനാസ്പദമായ സംഭവം നടക്കുന്നത് സെപ്‌റ്റംബർ ഒന്നിനാണ്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ രതീഷ് രാത്രിയോടെ തിരിച്ചെത്തി വനിതാ ബീറ്റ് ഓഫിസറുടെ മുറിയിലേക്ക് രതീഷ് അതിക്രമിച്ച് കടക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതി. ബഹളം വെച്ച് പുറത്തിറങ്ങിയാണ് യുവതി രക്ഷപ്പെട്ടത്. അതെ സമയം പരാതിയില്‍നിന്ന് പിന്മാറാന്‍ യുവതിയെ രതീഷ് കുമാര്‍ പ്രേരിപ്പിക്കാന്‍ ശ്രമിക്കുന്ന ശബ്ദരേഖ പുറത്തു വന്നിരുന്നു. തെറ്റ് പറ്റിപ്പോയെന്നും നാറ്റിക്കരുതെന്നും കേസിന് പോകാതിരുന്നാൽ എന്ത് ചെയ്യാനും തയ്യാറാണെന്നും രതീഷ് കുമാർ പറഞ്ഞു.സംഭവം വിവാദമായതിനു പിന്നാലെ രതീഷിനെ കല്‍പറ്റ റേഞ്ച് ഓഫിസിലേക്ക് സ്ഥലം മാറ്റിയിരുന്നു. വനംവകു...
കിഫ്ബി കേരളത്തിന്റെ പൊൻമുട്ടയിടുന്ന താറാവ് – 6616.13 കോടിയുടെ റോഡ്-പാലം പദ്ധതികൾ പൂർത്തിയാക്കി, കേരളം സൃഷ്ടിച്ച മാജിക് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
Kerala News

കിഫ്ബി കേരളത്തിന്റെ പൊൻമുട്ടയിടുന്ന താറാവ് – 6616.13 കോടിയുടെ റോഡ്-പാലം പദ്ധതികൾ പൂർത്തിയാക്കി, കേരളം സൃഷ്ടിച്ച മാജിക് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

  തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) സംസ്ഥാനത്തിന്റെ പൊൻമുട്ടയിടുന്ന താറാവാണെന്നും, ഇതിലൂടെ നടന്ന വികസനം കേരളം സൃഷ്ടിച്ചൊരു മാജിക്കാണെന്നും പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇ.ചന്ദ്രശേഖരൻ എംഎൽഎ നൽകിയ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ നീലേശ്വരം–എടത്തോട് റോഡിൻ്റെ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ചായിരുന്നു സബ്മിഷൻ. 12.77 കിലോമീറ്റർ നീളമുള്ള ഈ റോഡിൽ 8.38 കിലോമീറ്റർ ഭാഗത്ത് ഡിബിഎം പ്രവൃത്തി പൂർത്തിയായതായി മന്ത്രി പറഞ്ഞു. "എന്നാല്‍ പ്രവൃത്തിയില്‍ പ്രതീക്ഷിച്ച വേഗത ഇല്ലാത്തതിനാല്‍ കരാറുകാരനെ നഷ്ടോത്തരവാദിത്വത്തില്‍ ടെര്‍മിനേറ്റ് ചെയ്യുകയും ചെയ്തു.43.27 കോടി രൂപയുടെ ധനാനുമതി കിഫ്ബി നല്‍കിയിട്ടുണ്ട്. ബാലന്‍സ് പ്രവൃത്തികള്‍ക്കുള്ള എസ്റ്റിമേറ്റ് ഒരാഴ്ചക്കകം എസ്റ്റിമേറ്റ് പുതുക്കി സമര്‍പ്പിക്കാന്‍ ബന്ധപ്...
സർക്കാർ ഇരുട്ടിൽ തപ്പുന്നെന്ന് പ്രതിപക്ഷം,  അമീബിക് മസ്തിഷ്ക ജ്വരത്തിൽ വിമർശനം, തിരിച്ചടിച്ച് മന്ത്രി വീണ ജോര്‍ജ്
Politics

സർക്കാർ ഇരുട്ടിൽ തപ്പുന്നെന്ന് പ്രതിപക്ഷം, അമീബിക് മസ്തിഷ്ക ജ്വരത്തിൽ വിമർശനം, തിരിച്ചടിച്ച് മന്ത്രി വീണ ജോര്‍ജ്

അമീബിക് മസ്തിഷ്‌ക ജ്വര വ്യാപനവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഇന്നും അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച. എൻ. ഷംസുദ്ദീന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. 12 മണി മുതലാണ് ചർച്ച ആരംഭിച്ചത്. ആരോഗ്യ വകുപ്പിനെതിരെയും സര്‍ക്കാര്‍ നയങ്ങൾക്കെതിരെയും പ്രതിപക്ഷം ചർച്ചയിൽ വിമര്‍ശനം ഉന്നയിച്ചു. കപ്പിത്താൻ ഉണ്ടായിട്ട് കാര്യമില്ലെന്നും കപ്പൽ മുങ്ങിയെന്നും പ്രതിപക്ഷം പരിഹസിച്ചു. പകർച്ച വ്യാധി അല്ലാതിരുന്നിട്ടും 100 ഓളം പേർക്ക് രോഗബാധ ഉണ്ടായി. അമീബിക് മസ്തിഷ്‌ക ജ്വരത്തില്‍ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണ്. എങ്ങനെ ഇതിനെ പ്രതിരോധിക്കണമെന്ന കാര്യത്തില്‍ ആരോഗ്യ വകുപ്പിന് വ്യക്തതയില്ല. കൂടുതല്‍ കേസുകളും കേരളത്തിലാണ്. എന്നാൽ ഇവിടെ മരണ നിരക്ക് കുറവാണെന്ന് പറഞ്ഞു നില്‍ക്കുകയാണെന്നും എൻ. ഷംസുദ്ദീന്‍ എംഎ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ആരോഗ്യവകുപ്പ് കണക്ക് പോലും മറച്ചുവെച്ചിരുന്നു. മരണനിരക്ക് കുറവാണ് എന്നാണ് സര്‍ക്...
ശബരിമലയിലെ സ്വര്‍ണപ്പാളികളില്‍ എങ്ങനെ നാലര കിലോ കുറഞ്ഞു? അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി
Kerala News

ശബരിമലയിലെ സ്വര്‍ണപ്പാളികളില്‍ എങ്ങനെ നാലര കിലോ കുറഞ്ഞു? അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി

  കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വര്‍ണപ്പാളിയുടെ ഭാരം നാല് കിലോഗ്രാം കുറഞ്ഞതില്‍ അന്വേഷണത്തിനു ഉത്തരവിട്ട് ഹൈക്കോടതി. മൂന്നാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് വിജിലന്‍സ് ഓഫീസറോട് ഹൈക്കോടതി നിർദ്ദേശിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് നിരവധി ചോദ്യങ്ങളും ഉന്നയിച്ചു.നാലു കിലോ എവിടെപ്പോയെന്ന് കോടതി ചോദിച്ചു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അന്വേഷണവുമായി സഹകരിക്കണമെന്നും, എല്ലാ രേഖകളും ഉടന്‍ തന്നെ ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് കൈമാറാനും നിർദ്ദേശിച്ചിട്ടുണ്ട്. 42 കിലോ ഗ്രാം എങ്ങനെ 38 കിലോഗ്രാമായി കുറഞ്ഞുഇന്ധനം വല്ലതും ആണെങ്കില്‍ ഭാരം കുറയുന്നത് മനസിലാക്കാം. ? സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികളുടെ ഭാരം എങ്ങനെ കുറയും. ഇത് നിസാരമായി കാണാൻ കഴിയില്ല. ഇക്കാര്യത്തില്‍ വ്യക്തത വേണമെന്ന് ദേവസ്വം ബെഞ്ച് അഭിപ്രായപ്പെട്ടു. 1999 ല്‍ ദ്വാരപാലക ശില്പങ്ങ...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം സിനിമയാകുന്നു; നായകൻ ഉണ്ണി മുകുന്ദൻ
Cinema

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം സിനിമയാകുന്നു; നായകൻ ഉണ്ണി മുകുന്ദൻ

  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു. നരേന്ദ്ര മോദി ആയി ഉണ്ണി മുകുന്ദൻ വേഷമിടുന്ന ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്‌ഡി എം ആണ്. "മാ വന്ദേ" എന്നാണ് ചിത്രത്തിൻ്റെ പേര്. ശ്രീ നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സിൽവർ കാസ്റ്റ് ക്രിയേഷൻസ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ക്രാന്തി കുമാർ സി എച് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ ഇടം നേടിയ ശ്രീ നരേന്ദ്ര മോദിയുടെ ശ്രദ്ധേയമായ ജീവിത യാത്രയെ ചിത്രീകരിക്കുന്നതിനാണ് ഈ ചിത്രം തയ്യാറാക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം കുട്ടിക്കാലം മുതൽ രാഷ്ട്രനേതാവാകുന്നതിലേക്കുള്ള അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ ഉയർച്ചയെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കും.അമ്മയായ ഹീരാബെൻ മോദിയുമായി അദ...
ഇനി യുപിഐ എടിഎമ്മിന് സമാനം; 10000 രൂപ വരെ പണമായി പിന്‍വലിക്കാനുള്ള പദ്ധതിക്ക് അംഗീകാരം
Business

ഇനി യുപിഐ എടിഎമ്മിന് സമാനം; 10000 രൂപ വരെ പണമായി പിന്‍വലിക്കാനുള്ള പദ്ധതിക്ക് അംഗീകാരം

  20ലക്ഷത്തിലധികം വരുന്ന ബിസിനസ് കറസ്‌പോണ്ടന്റുകളെ പ്രയോജനപ്പെടുത്തി രാജ്യ വ്യാപകമായി യുപിഐ വഴി 10000 രൂപ വരെ പണമായി പിന്‍വലിക്കാനുള്ള പദ്ധതിക്ക് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ രൂപം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. അതിനാൽ ഭാവിയില്‍ യുപിഐ ഒരു എടിഎം പോലെ ഉപയോഗിക്കാന്‍ കഴിയും. ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കി യുപിഐ വഴി പണം പിൻവലിക്കാൻ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റിസേർവ് ബാങ്കിന്റെ അനുമതി ലഭിച്ചാല്‍, ഇന്ത്യക്കാര്‍ക്ക് പണം ആക്സസ് ചെയ്യുന്ന രീതി കൂടുതല്‍ എളുപ്പമാകും. ഏതൊരു വ്യക്തിക്കും അവരുടെ ഇഷ്ടപ്പെട്ട യുപിഐ ആപ്പ് തുറന്ന് ഇടപാട് നടത്താന്‍ കഴിയുന്ന വിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ബാങ്കിങ് കറസ്പോണ്ടന്റ് നല്‍കുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പേയ്മെന്റിന് അംഗീകാരം ലഭിക്കുന്നതോടെ പണം കൈയില്‍ കിട്ടു...