BREAKING NEWS


Blog

എച്ച്-1ബി വിസ പദ്ധതി പരിഷ്കരിക്കാൻ ട്രംപ് ഭരണകൂടം; നിലവിലെ ലോട്ടറി സമ്പ്രദായം നിര്‍ത്തലാക്കും, വെയ്റ്റഡ് സെലക്ഷന്‍ പ്രക്രിയ നടപ്പാക്കും
World

എച്ച്-1ബി വിസ പദ്ധതി പരിഷ്കരിക്കാൻ ട്രംപ് ഭരണകൂടം; നിലവിലെ ലോട്ടറി സമ്പ്രദായം നിര്‍ത്തലാക്കും, വെയ്റ്റഡ് സെലക്ഷന്‍ പ്രക്രിയ നടപ്പാക്കും

വാഷിംഗ്ടൺ: എച്ച്-1ബി വിസ പദ്ധതിയിൽ പരിഷ്‌കരണം ആലോചിക്കുന്നതായി ട്രംപ് ഭരണകൂടം. നിലവിലെ ലോട്ടറി സമ്പ്രദായം അവസാനിപ്പിച്ച്, ശമ്പളവും വൈദഗ്ധ്യവും അടിസ്ഥാനമാക്കിയ “വെയ്റ്റഡ് സെലക്ഷൻ” രീതി കൊണ്ടുവരാനാണ് നീക്കം. പുതിയ രീതിയിൽ നാല് ശമ്പള ബാൻഡുകൾ സൃഷ്ടിക്കും. ഉയർന്ന ശമ്പളമുള്ള അപേക്ഷകർക്ക് നാലു തവണ, കുറഞ്ഞ ശമ്പളക്കാർക്ക് ഒരുതവണ മാത്രമായിരിക്കും വിസ നേടാനുള്ള അവസരം. അമേരിക്കൻ സർവകലാശാലകളിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികൾക്കും ഇതിലൂടെ ഗുണമുണ്ടാകുമെന്ന് വിലയിരുത്തുന്നു. അതേസമയം, എച്ച്-1ബി വിസ ഫീസ് ഒരു ലക്ഷം ഡോളറാക്കി ഉയർത്തിയ സാഹചര്യത്തിൽ, ഡോക്ടർമാർക്കും നേഴ്സുമാർക്കും ഇളവ് നൽകാൻ അമേരിക്ക ആലോചിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ബ്ലൂബര്‍ഗ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യരംഗത്തെ ഗുരുതര പ്രതിസന്ധിയും രാജ്യ താത്പര്യവും കണക്കിലെടുത്താണ് ഈ പരിഗണന. മെഡിക്കല്‍ പ്രൊഫഷണലുകളുടെ കാര്യത്തില്‍ കടു...
മെസിയെ വരവേൽക്കാൻ തയ്യാറെടുത്ത് കൊച്ചി; കേരളത്തിലെ സൗകര്യങ്ങളിൽ പൂർണതൃപ്തനെന്ന് എഎഫ്എ മാനേജർ ഹെക്ടർ ഡാനിയേൽ കബ്രേര
Football

മെസിയെ വരവേൽക്കാൻ തയ്യാറെടുത്ത് കൊച്ചി; കേരളത്തിലെ സൗകര്യങ്ങളിൽ പൂർണതൃപ്തനെന്ന് എഎഫ്എ മാനേജർ ഹെക്ടർ ഡാനിയേൽ കബ്രേര

  കൊച്ചി: അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിന് മുന്നോടിയായി, അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) മാനേജർ ഹെക്ടർ ഡാനിയേൽ കബ്രേര കൊച്ചിയിലെത്തി. കലൂർ സ്റ്റേഡിയം സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തി. സ്റ്റേഡിയം, എയർപോർട്ട്, ഇമിഗ്രേഷൻ സൗകര്യങ്ങൾ, ഹോട്ടൽ താമസ സൗകര്യങ്ങൾ തുടങ്ങി എല്ലാ ക്രമീകരണങ്ങളിലും പൂർണ തൃപ്തി രേഖപ്പെടുത്തി. സംസ്ഥാന കായികമന്ത്രി വി. അബ്ദുറഹ്മാൻ അടക്കം സ്പോൺസർമാരും സംഘത്തിനൊപ്പമുണ്ടായിരുന്നു. ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി നവംബർ 15ന് കേരളത്തിലെത്തുമെന്നത് ഉറപ്പാണ്. ക്രമീകരണങ്ങളിൽ ടീം തൃപ്തരാണ്. മത്സര തീയതിയും എതിരാളി ടീമും മുഖ്യമന്ത്രി പ്രഖ്യാപിക്കും,” മന്ത്രി വ്യക്തമാക്കി. പിച്ച്, കാണികളുടെ ഇരിപ്പിട സൗകര്യം, വെളിച്ചം തുടങ്ങിയ കാര്യങ്ങളിൽ സംഘം നിർദേശങ്ങൾ മുന്നോട്ടു വെച്ചതായും, ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.  ...
ഓപ്പറേഷൻ നുംഖോർ: ദുൽഖറിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ്
Kerala News

ഓപ്പറേഷൻ നുംഖോർ: ദുൽഖറിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ്

  കൊച്ചി: ഭൂട്ടാൻ വഴിയുള്ള വാഹന കടത്ത് കേസിൽ അന്വേഷണം ശക്തമാക്കി കസ്റ്റംസ്. പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകളെയും വാഹനം കൈമാറിയ ഡീലർമാരെയും വിശദമായി ചോദ്യം ചെയ്യാൻ തീരുമാനിച്ചു. സമൻസ് ലഭിച്ച നടൻ ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ളവർ കസ്റ്റംസിന് മുന്നിൽ ഹാജരാകും. നടൻ അമിത് ചക്കാലക്കലിനോട് പ്രാഥമികമായി ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും, കൂടുതൽ വിശദമായ ചോദ്യം ചെയ്യലിന് അദ്ദേഹത്തെയും വിളിക്കാനാണ് തീരുമാനം. ഇവർ സമർപ്പിച്ച രേഖകളും സംഘം പരിശോധിക്കുന്നു. ‘ഓപ്പറേഷൻ നുംഖോർ’ എന്ന പേരിൽ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് 36 വാഹനങ്ങൾ പിടിച്ചെടുത്തത്. ഇവയെല്ലാം ഭൂട്ടാൻ വഴി നികുതി വെട്ടിച്ച് കടത്തിയവ ആണെന്നതാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. കൊച്ചിയിൽ നിന്നും 10 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ ദുൽഖർ സൽമാന്റെ രണ്ട് കാറുകളും, അമിത് ചക്കാലക്കലിന്റെ രണ്ട് വാഹനങ്ങളും ഉൾപ്പെടുന്നു. ദുൽഖറിന്റെ മറ്റു നാല...
ഗവർണർ സംസ്ഥാനത്തിൻ്റെ നാമമാത്ര തലവൻ; ഗവർണറുടെ അധികാര പരിധി ഉൾപ്പെടുത്തി പാഠപുസ്തകം പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്
Kerala News

ഗവർണർ സംസ്ഥാനത്തിൻ്റെ നാമമാത്ര തലവൻ; ഗവർണറുടെ അധികാര പരിധി ഉൾപ്പെടുത്തി പാഠപുസ്തകം പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സർക്കാർ–ഗവർണർ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ, ഗവർണറുടെ അധികാരപരിധിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുത്തി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുതിയ പാഠപുസ്തകം പുറത്തിറക്കി. പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തിലെ “ജനാധിപത്യം: ഒരു ഇന്ത്യൻ അനുഭവം” എന്ന പാഠഭാഗത്തിലാണ് ഗവർണറുടെ സ്ഥാനവും ചുമതലകളും വ്യക്തമായി വിശദീകരിച്ചിരിക്കുന്നത്. ഭരണഘടന വ്യക്തമാക്കുന്നതുപോലെ ഗവർണർ സംസ്ഥാനത്തിൻ്റെ നാമമാത്ര തലവനാണ്; യഥാർത്ഥ ഭരണാധികാരം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കാണ്. ഗവർണർ മന്ത്രിസഭയുടെ ഉപദേശപ്രകാരം മാത്രമേ അധികാരങ്ങൾ നിർവഹിക്കാവൂവെന്നും, അവർ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനമല്ലെന്നുമാണ് പാഠഭാഗം വ്യക്തമാക്കുന്നത്. കൂടാതെ, സർക്കാർ കമ്മീഷൻ ഗവർണർ സ്ഥാനത്തേക്ക് സജീവ രാഷ്ട്രീയക്കാരെ നിയമിക്കരുത് എന്ന ശുപാർശയും കേന്ദ്രസർക്കാരുകൾ ഗവർണർമാർ മുഖേന സംസ്ഥാനങ്ങളുടെ ഭരണഘടന അവകാശങ്ങളിൽ ഇടപെടുന...
അമീബിക് മസ്തിഷ്‌കജ്വരം: നിർദേശങ്ങളടങ്ങിയ ഉത്തരവ് ആരോഗ്യ വകുപ്പ് പുറത്തിറക്കി
Health

അമീബിക് മസ്തിഷ്‌കജ്വരം: നിർദേശങ്ങളടങ്ങിയ ഉത്തരവ് ആരോഗ്യ വകുപ്പ് പുറത്തിറക്കി

  തിരുവനന്തപുരം: അമീബിക് മസ്തിഷ്‌കജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കർശന നിർദേശങ്ങളുമായി ഉത്തരവ് പുറത്തിറക്കി. ജലസംഭരണികളിൽ നിർബന്ധമായും ക്ലോറിനേഷൻ നടത്തണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. മലിനമായ കുളങ്ങൾ, തടാകങ്ങൾ, ഒഴുക്ക് കുറഞ്ഞ തോടുകൾ എന്നിവിടങ്ങളിൽ മുങ്ങി കുളിക്കരുതെന്നും, നീന്തൽ പരിശീലന കേന്ദ്രങ്ങളും വാട്ടർ തീം പാർക്കുകളുമടക്കമുള്ള സ്ഥലങ്ങളിലെ ജലാശയങ്ങളിൽ സ്ഥിരമായി ക്ലോറിനേഷൻ നടത്തണമെന്നും നിർദേശത്തിലുണ്ട്. ജലത്തിലെ ക്ലോറിന്റെ അളവ് പരിശോധന നടത്തി രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും, ആവശ്യപ്പെടുന്ന അധികാരികൾക്ക് അത് ഹാജരാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കുടിവെള്ളത്തിനുപയോഗിക്കുന്ന ജലസംഭരണികളിലും ക്ലോറിനേഷൻ നിർബന്ധമാണ്. ജലസ്രോതസ്സുകളിലേക്ക് ദ്രവമാലിന്യ കുഴലുകൾ ഒഴുക്കുന്നത് ഒഴിവാക്കണമെന്നും, ഖര മാലിന്യം നിക്ഷേപിക്കുന്നത് തടയണം. ഈ നിർദേശങ്ങൾ...
ന്യൂയോർക്കിൽ എസ്. ജയശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച; ചർച്ചകൾ ഫലപ്രദം
World

ന്യൂയോർക്കിൽ എസ്. ജയശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച; ചർച്ചകൾ ഫലപ്രദം

  ന്യൂയോർക്ക്: വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യ–യുഎസ് വ്യാപാര ചർച്ചകൾ പുരോഗമിക്കുന്ന സമയത്താണ് ഇരുവരും തമ്മിലുള്ള യോഗം. ട്രംപ് ഭരണകാലത്ത് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ അധിക പിഴ താരിഫുകളും, എച്ച്1ബി വിസാ നിയന്ത്രണങ്ങളും പശ്ചാത്തലത്തിൽ ആശങ്കകൾ ഉയർന്നിരുന്നു. രാവിലെ മാർക്കോ റൂബിയോയെ കണ്ടത് സന്തോഷകരം. നിലവില്‍ ആശങ്കകള്‍ നിലനില്‍ക്കുന്ന നിരവധി വിഷയങ്ങള്‍ ഞങ്ങളുടെ സംഭാഷണത്തില്‍ ചര്‍ച്ചയായി. മുൻഗണനാ മേഖലകളിൽ ഇരുരാജ്യങ്ങളും ഒരുമിച്ച് മുന്നോട്ട് പോകണമെന്ന് ഇരുവരും അംഗീകരിച്ചു. 80-ാം യുഎൻ പൊതുസഭ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഉഭയകക്ഷി ചർച്ചകൾ ഫലപ്രദമായിരുന്നു എന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം എസ് ജയശങ്കര്‍ എക്‌സിൽ കുറിച്ചു. വ്യാപാര ചർച്ചകൾക്കായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽയും സംഘവും യുഎസിൽ എത്തിയിരിക്കു...
വിസി നിയമനക്കേസിൽ കോടതി ചെലവ് രാജ്ഭവൻ തന്നെ വഹിക്കാമെന്ന് ഗവർണർ
Kerala News

വിസി നിയമനക്കേസിൽ കോടതി ചെലവ് രാജ്ഭവൻ തന്നെ വഹിക്കാമെന്ന് ഗവർണർ

  തിരുവനന്തപുരം: വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി കേസുകളുടെ ചെലവ് സംബന്ധിച്ച നിബന്ധനകളിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ഇളവ് വരുത്തി. സർവകലാശാലകൾ ചെലവ് വഹിക്കാത്ത പക്ഷം, അത് രാജ്ഭവൻ തന്നെ നൽകാമെന്നാണ് രാജ്ഭവന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നത്. വിഷയത്തെ കൂടുതൽ തർക്കത്തിലേക്ക് കൊണ്ടുപോകേണ്ടെന്ന് തീരുമാനിച്ചതിനാലാണ് ഗവർണറുടെ നടപടി. സ്ഥിര വിസി നിയമനവുമായി ബന്ധപ്പെട്ട കേസിനായി രാജ്ഭവൻ 11 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഡിജിറ്റൽ സർവകലാശാലയും സാങ്കേതിക സർവകലാശാലയും ചേർന്ന് 5.5 ലക്ഷം രൂപ വീതം നൽകണമെന്നായിരുന്നു മുൻപ് അയച്ച കത്തിൽ ഗവർണർ പറഞ്ഞിരുന്നത്. കെടിയു ഡിജിറ്റൽ സർവകലാശാല വിസി നിയമനം ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്ന് ഗവർണർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേസിനായി അറ്റോർണി ജനറൽ കോടതിയിൽ ഹാജരായി, 11 ലക്ഷം രൂപയുടെ ബിൽ സമർപ്പിച്ചിരുന്നു. ഈ തുക നൽകണം എന്നായിരുന്നു ഗവർണറുടെ ആവശ്യം....
ട്രംപ് ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾക്ക് സക്കർബർഗിന്‍റെ ലാമ’യെ ഉപയോഗിക്കാം; അനുമതി ലഭിച്ചു
Technology

ട്രംപ് ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾക്ക് സക്കർബർഗിന്‍റെ ലാമ’യെ ഉപയോഗിക്കാം; അനുമതി ലഭിച്ചു

  ട്രംപ് ഭരണകൂടത്തിന്റെ വാണിജ്യ എഐ ടൂളുകൾ സർക്കാർ പ്രവർത്തനങ്ങളിൽ സമന്വയിപ്പിക്കുന്നതിന്റെ ഭാഗമായി മെറ്റയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലായ ലാമ ഇനി യുഎസ് ഭരണകൂട ഏജൻസികളും ഉപയോഗിക്കും. യുഎസിന്റെ പർച്ചേസ് വിഭാഗമായ ജനറൽ സർവീസസ് അഡ്മിനിസ്ട്രേഷൻ (ജിഎസ്എ) ഫെഡറൽ ഏജൻസികൾക്ക് ഉപയോഗിക്കാവുന്ന എഐ ടൂളുകളുടെ പട്ടികയിൽ ലാമയെ ഉൾപ്പെടുത്തുമെന്ന് ജിഎസ്എ മേധാവി ജോഷ് ഗ്രൂവെൻബോം വ്യക്തമാക്കി. ലാമ സർക്കാരിന്റെ കർശനമായ സുരക്ഷാ, നിയമ മാനദണ്ഡങ്ങൾ പാലിക്കപ്പെടും. അതിനാൽ ജൻസികൾക്ക് അതിന്റെ സാധ്യതകൾ സമ്പൂർണമായി പ്രയോജനപ്പെടുത്താമെന്നും ജിഎസ്എ അറിയിച്ചു. ടെക്സ്റ്റ്, വീഡിയോ, ചിത്രങ്ങൾ, ശബ്ദം തുടങ്ങിയവ പോലുള്ള വിവിധ ഡാറ്റകൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ലാർജ് ലാംഗ്വേജ് മോഡലാണ് ലാമ. ആമസോൺ വെബ് സർവീസസ്, മൈക്രോസോഫ്റ്റ്, ഗൂഗിൾ, ഓപ്പൺ എഐ എന്നിവയുടെ എഐ ടൂളുകൾക്കും മെറ്റയ്ക്ക് പുറമെ,ജിഎസ്എ അനുമതി നൽകിയിട്ടുണ്ട്.സുരക്ഷ...
തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളിൽ
Election

തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ത​ദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ പറഞ്ഞു. ഡിസംബർ 20ന് മുമ്പ് തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കും. തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടർ പട്ടിക ഒരിക്കൽ കൂടി പുതുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹരിതചട്ടം പാലിച്ചും പരിസ്ഥിതിസൗഹൃദമായിട്ടുമാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുക. ഇതിനായി തെരഞ്ഞെടുപ്പ് കമീഷന്റെ നേതൃത്വത്തിൽ സംസ്ഥാനതലത്തിലും കലക്ടർമാരുടെ നേതൃത്വത്തിൽ ജില്ലകളിലും നിരീക്ഷണസമിതികൾ രൂപീകരിക്കും.പ്രചാരണത്തിനായി ഉപയോഗിക്കുന്ന സമഗ്രഹികളിൽ നിരോധിത വസ്തുക്കൾ രാഷ്ട്രീയപാർടികളും സ്ഥാനാർഥികളും ഉപയോഗിക്കാൻ പാടില്ല. നിരോധിതവസ്തുക്കൾ ഉപയോഗിച്ചതായി കണ്ടെത്തിയാൽ പിഴ ഈടാക്കും. തെരഞ്ഞെടുപ്പുപ്രചാരണ സമയത്തെ പരിസ്ഥിതിമലിനീകരണം, ശബ്ദമലിനീകരണം എന്നിവ തടയുന്നതിനുള്ള നിർദേശങ്ങൾ പൊതുജനങ്ങൾക്ക് cru.sec@...
ചരിത്രം നേട്ടത്തിൽ വിഴിഞ്ഞം തുറമുഖം; രാജ്യത്ത് ഏറ്റവും ഡ്രാഫ്റ്റ് കൂടിയ ചരക്കുകപ്പൽ, എം എസ് സി വെറോണ വിഴിഞ്ഞത്ത് നങ്കൂരമിട്ടു
National

ചരിത്രം നേട്ടത്തിൽ വിഴിഞ്ഞം തുറമുഖം; രാജ്യത്ത് ഏറ്റവും ഡ്രാഫ്റ്റ് കൂടിയ ചരക്കുകപ്പൽ, എം എസ് സി വെറോണ വിഴിഞ്ഞത്ത് നങ്കൂരമിട്ടു

  തിരുവനന്തപുരം: ഇന്ത്യയിൽ ഇതുവരെ എത്തിയതിൽ ഏറ്റവും ഡ്രാഫ്റ്റ് കൂടിയ ചരക്കു കപ്പലിനെ സ്വീകരിച്ചു വിഴിഞ്ഞം തുറമുഖം ചരിത്രം സൃഷ്ടിച്ചു. വിഴിഞ്ഞത്തെ അഞ്ഞൂറാമത്തെ കപ്പല്‍ ആയി ഇന്ന് പുലര്‍ച്ചെ എത്തിയ എംഎസ്‌സി വെറോണയാണ് ഈ റെക്കോര്‍ഡ് കൂടി വിഴിഞ്ഞത്തിനു സമ്മാനിച്ചത്. എം എസ് സി വെറോണയ്ക്ക് സമുദ്ര നിരപ്പിൽ നിന്നും 17.1 മീറ്റർ ആഴമുണ്ട്. 17 മീറ്റര്‍ ആയിരുന്നു ഇതിനു മുന്നേയുള്ള ഇന്ത്യന്‍ തുറമുഖങ്ങളിലെ ഡ്രാഫ്റ്റ് റെക്കോര്‍ഡ്. ഇതുവരെ 30 അൾട്രാ ലാർജ് കണ്ടെയ്നർ വെസലുകളാണ് (ULCVs) വിഴിഞ്ഞത് കൈകാര്യം ചെയ്തത്. 2024 ഡിസംബറില്‍ ആരംഭിച്ച വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നാലെ പത്ത് മാസത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. ഇതുവരെ കൈകാര്യം ചെയ്ത ചരക്ക് 11 ലക്ഷം ടിഇയു പിന്നിട്ടു. ലോക ചരക്കു കപ്പല്‍ ഗതാഗതത്തില്‍ വിഴിഞ്ഞത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്നതിന്റെ തെളിവാണ് ഈ ചുരുങ്ങിയ കാലയളവില്‍ വന്നെത്തിയ 50...