BREAKING NEWS


Blog

വീണ്ടും ചരിത്രമെഴുതി ഇന്ത്യ, അഗ്നി-പ്രൈം മിസൈൽ പരീക്ഷണം വിജയകരം
World

വീണ്ടും ചരിത്രമെഴുതി ഇന്ത്യ, അഗ്നി-പ്രൈം മിസൈൽ പരീക്ഷണം വിജയകരം

  ന്യൂഡൽഹി: പ്രതിരോധ ചരിത്രത്തിൽ പുതിയ നേട്ടം കുറിച്ച് ഇന്ത്യ . അഗ്നി-പ്രൈം മിസൈലിന്റെ പരീക്ഷണം വിജയകരമാണെന്ന് ഡിആർഡിഒ അറിയിച്ചു. ട്രെയിൻ കോച്ചിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ മിസൈൽ പരീക്ഷണമാണ് ഇതോടെ വിജയകരമായി പൂർത്തിയായത്. 2,000 കിലോമീറ്റർ വരെ പ്രഹര ശേഷിയുള്ള, ചൈനയെയും പാകിസ്ഥാനും ലക്ഷ്യമിടാൻ കഴിയുന്ന ഏറ്റവും പുതിയ ഇന്റർമീഡിയറ്റ്-റേഞ്ച് ബാലിസ്റ്റിക് മിസൈലാണ് അഗ്നി-പ്രൈം. ട്രെയിനിൽ സ്ഥാപിച്ച പ്രത്യേക ലോഞ്ചറിൽ നിന്ന് അഗ്നി-പ്രൈം വിക്ഷേപിക്കുന്നത് ഇതാദ്യമായാണ്. സഞ്ചാരത്തിലുള്ള ട്രെയിനിൽ നിന്ന് മിസൈൽ വിക്ഷേപിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ കൈവശമുള്ള രാജ്യങ്ങളുടെ നിരയിൽ ഇന്ത്യയും ഇടംപിടിച്ചതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. അഗ്നി-പ്രൈം പരീക്ഷണ വിജയത്തിൽ പങ്കുവഹിച്ച ഡിആർഡിഒ, സ്ട്രാറ്റജിക് ഫോഴ്‌സസ് കമാൻഡ് (SFC), പ്രതിരോധ സേനകൾ എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയുടെ ഡിഫൻ...
ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 100% തീരുവ പ്രഖ്യാപിച്ച് ട്രംപ്; ഇന്ത്യൻ ഫാർമ കമ്പനികൾക്ക് തിരിച്ചടി
Business

ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 100% തീരുവ പ്രഖ്യാപിച്ച് ട്രംപ്; ഇന്ത്യൻ ഫാർമ കമ്പനികൾക്ക് തിരിച്ചടി

  വാഷിങ്ടൺ: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 100 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. യുഎസിലെ നിർമാണ പ്ലാന്റുകളിൽ ഉത്പാദനം നടത്തുന്നില്ലെങ്കിൽ, ബ്രാൻഡഡ്, പേറ്റന്റ് ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾക്ക് തീരുവ ബാധകമാകുമെന്ന് ഭരണകൂടം അറിയിച്ചു. കമ്പനികൾ യുഎസിൽ നിർമാണം ആരംഭിച്ചിട്ടുണ്ടെങ്കിൽ, അവരുടെ ഉൽപ്പന്നങ്ങൾക്ക് തീരുവ ബാധകമല്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. നടപടി ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മേഖലക്ക് ഇത് വലിയ തിരിച്ചടിയായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജനറിക് മരുന്നുകളുടെ കാര്യത്തിൽ യുഎസാണ് ഇന്ത്യയുടെ ഏറ്റവും വലിയ വിപണി. 2024-ൽ 31,625 കോടി രൂപ വിലയുള്ള ഔഷധങ്ങളും, 2025-ന്റെ ആദ്യ പകുതിയിൽ 32,505 കോടി രൂപ വിലയുള്ള ഔഷധങ്ങളും ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തിരുന്...
കളമശ്ശേരിയിൽ രാജ്യാന്തര നിലവാരത്തിലുള്ള ജുഡീഷ്യൽ സിറ്റി; മന്ത്രിസഭാ യോഗം അംഗീകാരം നൽകി
Kerala News

കളമശ്ശേരിയിൽ രാജ്യാന്തര നിലവാരത്തിലുള്ള ജുഡീഷ്യൽ സിറ്റി; മന്ത്രിസഭാ യോഗം അംഗീകാരം നൽകി

കൊച്ചി കളമശ്ശേരിയിൽ ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാൻ മന്ത്രിസഭാ യോഗ തീരുമാനിച്ചു. എച്ച്എംടിയുടെ ഉടമസ്ഥതയിലുള്ള 27 ഏക്കർ ഭൂമിയിലാണ് പദ്ധതി ആവിഷ്കരിക്കുന്നത്. ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റിയുടെ പ്രാഥമിക രൂപരേഖ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കി.2023 ലെ മുഖ്യമന്ത്രി - ചീഫ് ജസ്റ്റിസ് വാര്‍ഷികയോഗത്തിന്റെ തീരുമാനപ്രകാരമുള്ള നടപടികളുടെ തുടര്‍ച്ചയായാണ് മന്ത്രിസഭാ തീരുമാനം 7 നിലകളുള്ള മുഖ്യ ടവർ, 6 നിലകളുള്ള മറ്റ് രണ്ട് ടവറുകൾ, 61 കോടതി ഹാളുകൾ, ചീഫ് ജസ്റ്റിസിന്റെയും രജിസ്ട്രാർ ഓഫീസിന്റെയും സൗകര്യങ്ങൾ, ഓഡിറ്റോറിയം, ലൈബ്രറി ബ്ലോക്ക്, ആർബിട്രേഷൻ സെന്റർ, ഐ.ടി വിഭാഗം, റിക്രൂട്ട്മെന്റ് സെൽ, ഇൻഫർമേഷൻ സെന്റർ തുടങ്ങി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കുന്നത്. അഡ്വക്കേറ്റ് ജനറൽ ഓഫീസ്, അഭിഭാഷക ചേംബർ, പാർക്കിംഗ് സൗകര്യം, മഴവെള്ള സംഭരണി എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലും കെട്ടിടനിർമ്മാണ...
സ്ഥാന പദവി നൽകണം; ലഡാക്കിൽ പ്രതിഷേധം ആളിക്കത്തുന്നു
World

സ്ഥാന പദവി നൽകണം; ലഡാക്കിൽ പ്രതിഷേധം ആളിക്കത്തുന്നു

  ജമ്മു കശ്മീർ: ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. സംസ്ഥാന പദവി നൽകുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന നടക്കുന്ന പ്രതിഷേധത്തിനിടെ സമരക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി. ലെ മേഖലയിൽ നടന്ന പ്രകടനത്തിനിടെ പ്രക്ഷോഭകർ ബിജെപി ഓഫീസിന് നേരെ കല്ലെറിയുകയും പോലീസുമായി ഏറ്റുമുട്ടുകയും പോലീസ് വാൻ കത്തിക്കുകയും ചെയ്തു. തുടർന്ന് ബിജെപി ഓഫീസിന് പ്രതിഷേധക്കാർ തീയിടുകയും ചെയ്തു. സംസ്ഥാന പദവി ആവശ്യപ്പെട്ട് അവർ നിരാഹാര സമരം നടത്തുകയും ഇന്ന് സമ്പൂർണ ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ലഡാക്കിൽ പ്രതിഷേധം ശക്തമാണ്. ലഡാക്ക് നിവാസികൾ നേരിട്ടുള്ള കേന്ദ്ര ഭരണത്തിനെതിരെ ഉയരുന്ന പ്രതിഷേധം കഴിഞ്ഞ മൂന്ന് വർഷമായി, കണ്ടുകൊണ്ടിരിക്കുകയാണ്. 2019 ഓഗസ്റ്റിലാണ് ആർട്ടിക്കിൾ 370 റദ്ദാക്കുകയും മുൻ ജമ്മു കശ്മീർ സംസ്ഥാ...
ശനിയാഴ്ച വരെ ശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Weather

ശനിയാഴ്ച വരെ ശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

  സംസ്ഥാനത്ത് ഇന്നു മുതൽ സെപ്റ്റംബർ 27 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്. മ്യാന്മാർ തീരപ്രദേശങ്ങളിലും അതിനോട് ചേർന്നുള്ള കിഴക്കൻ - മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ സെപ്റ്റംബർ 25ന് വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി പുതിയ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാലാണ് കേരളത്തിൽ മഴ സാഹചര്യം പ്രവചിച്ചിരിക്കുന്നത്. ന്യുനമര്‍ദ്ദം വെള്ളിയാഴ്ചയോടെ തെക്കൻ ഒഡിഷ - വടക്കൻ ആന്ധ്രാപ്രദേശ് തീരത്തു കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. നാളെ മുതല്‍ ശനിയാഴ്ച വരെ കൂടുതല്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. 5ന് തിരുവന...
എം എസ് സു ബ്ബലക്ഷ്മി, കലൈമാമണി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
National

എം എസ് സു ബ്ബലക്ഷ്മി, കലൈമാമണി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

  ചെന്നൈ: എം എസ് സുബ്ബലക്ഷ്മി, കലൈമാമണി പുരസ്‌കാരങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംഗീതത്തിനുള്ള സംഭാവനകള്‍ കണക്കിലെടുത്ത് കെ ജെ യേശുദാസ് എം എസ് സുബ്ബലക്ഷ്മി പുരസ്‌കാരത്തിന് അര്‍ഹനായി. 2021ലെ കലൈമാമണി പുരസ്‌കാരം അഭിനേതാക്കളായ എസ് ജെ സൂര്യ, സായ് പല്ലവി, സംവിധായകന്‍ ലിന്‍ഗുസാമി, ഡിസൈനര്‍ എം ജയകുമാര്‍, സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സൂപ്പര്‍ സുബ്ബരായന്‍ എന്നിവര്‍ കരസ്ഥമാക്കി. നടന്‍ പി കെ കമലേഷ് ടെലിവിഷന്‍ അവാര്‍ഡ് കരസ്ഥമാക്കി.2021, 22, 23 വര്‍ഷങ്ങളിലെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്....
എന്‍ .എം. വിജയന്റെ കുടിശ്ശിക അടച്ച് തീര്‍ത്ത് കെപിസിസി; ബത്തേരി അർബൻ ബാങ്കിൽ 63 ലക്ഷം രൂപ അടച്ചു
Kerala News

എന്‍ .എം. വിജയന്റെ കുടിശ്ശിക അടച്ച് തീര്‍ത്ത് കെപിസിസി; ബത്തേരി അർബൻ ബാങ്കിൽ 63 ലക്ഷം രൂപ അടച്ചു

  കൽപറ്റ: വയനാട്ടില്‍ ആത്മഹത്യ ചെയ്ത മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടിശിക അടച്ചുതീര്‍ത്ത് കെപിസിസി. 63 ലക്ഷം രൂപയാണ് ബത്തേരി അര്‍ബന്‍ ബാങ്കില്‍ കെപിസിസി തിരിച്ചടച്ചത്. എന്‍ എം വിജയന്റെ ബാങ്കിലെ കടബാധ്യത അടച്ചുതീര്‍ക്കാമെന്ന വാഗ്ദാനം പാലിച്ചില്ല എന്ന് കാട്ടി കുടുംബം കോണ്‍ഗ്രസിനെതിരെ രംഗത്തുവന്നിരുന്നു. സെപ്തംബര്‍ 30ന് മുമ്പ് ബാധ്യത തീര്‍ത്തില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകുമെന്ന് എന്‍.എം. വിജയന്റെ മരുമകള്‍ പത്മജ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസിയുടെ നടപടി 40 ലക്ഷത്തോളം രൂപമാണ് വിജയന്‍ 2007ല്‍ ബാങ്കില്‍ നിന്ന് കടമെടുത്തിരുന്നത്. എന്നാൽ ഇത് പലതവണയായി പുതുക്കിയിരുന്നു. ന്നീട് കടബാധ്യത കൂടി പിഴ പലിശയിലേക്കൊക്കെ കടന്നതോടെയാണ് കടബാധ്യത 69 ലക്ഷം രൂപയായി മാറിയത്. സെറ്റില്‍മെന്റ് എന്ന നിലയില്‍ കുറച്ച 63 ലക്ഷം രൂപയാണ് കെപിസിസി നേതൃത്വം ഇടപെട്ട് അടച്ചുതീര്‍ത്തത്. അതേസ...
നിവിൻ പോളി അവതരിപ്പിക്കുന്ന ആനിമേറ്റഡ് ഹൃസ്വ ചിത്രം ‘ബ്ലൂസ്’ ട്രൈലെർ പുറത്ത്
Entertainment News

നിവിൻ പോളി അവതരിപ്പിക്കുന്ന ആനിമേറ്റഡ് ഹൃസ്വ ചിത്രം ‘ബ്ലൂസ്’ ട്രൈലെർ പുറത്ത്

  ലോകമെമ്പാടുമുള്ള ചലച്ചിത്രമേളകളിൽ ശ്രദ്ധയും പ്രശംസയും നേടിയ 'ബ്ലൂസ്' എന്ന ആനിമേറ്റഡ് ഹ്രസ്വചിത്രം അവതരിപ്പിക്കുന്നതിനായി കണ്ണൂർ ആസ്ഥാനമായുള്ള റെഡ്ഗോഡ് സ്റ്റുഡിയോയുമായി ഔദ്യോഗികമായി കൈകോർത്ത് നടൻ നിവിൻ പോളി. അതിന്റെ ഭാഗമായി ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് പുറത്തു വിട്ടു. മഡഗാസ്കർ 3, ദി ക്രൂഡ്സ്, ട്രോൾസ്, വെനം തുടങ്ങിയ ആഗോള ഹിറ്റുകളിൽ പ്രവർത്തിച്ച രാജേഷ് പി. കെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുഷിൻ ശ്യാം ആണ് ഈ ചിത്രത്തിന് പശ്‌ചാത്തല സംഗീതം ഒരുക്കിയത്. മഞ്ഞുമ്മൽ ബോയ്സ് ഫെയിം ഷിജിൻ മെൽവിൻ ഹട്ടന്റെ സൗണ്ട് ഡിസൈൻ, ജീത്ത് പരമ്ബേന്ദവിദയുടെ അതിശയകരമായ ആനിമേഷൻ സംവിധാനം എന്നിവയും ചിത്രത്തിന്റെ ഹൈലൈറ്റാണ്. ഒരു യഥാർത്ഥ സിനിമാറ്റിക് അനുഭവത്തിനായി രൂപകൽപ്പന ചെയ്ത 'ബ്ലൂസ്', ഡോൾബി അറ്റ്മോസിൽ ആണ് മിക്സ് ചെയ്തിരിക്കുന്നത്. ബിഗ് സ്‌ക്രീനുകൾക്കായി ഈ കാഴ്ച നിർമ്മിച്ചിരിക്കുന്നത് ഷിബിൻ കെവി, ജാസർ പിവി എന...
വിവാദങ്ങൾക്ക് പിന്നാലെ പാലക്കാട് ആദ്യ സന്ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ
Politics

വിവാദങ്ങൾക്ക് പിന്നാലെ പാലക്കാട് ആദ്യ സന്ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ

  പാലക്കാട്: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് മണ്ഡലത്തിലെത്തി. വിവാദമുണ്ടായശേഷം ആദ്യമായിട്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടേക്ക് വരുന്നത്. ഓഗസ്റ്റ് 17 നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടു നിന്നും പോയത്. രാഹുൽ ഇന്ന് 10.30ന് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്നു പുലര്‍ച്ചെയാണ് അടൂരിലെ വീട്ടില്‍ നിന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടേക്ക് യാത്ര തിരിച്ചത്. പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ മരണവീട്ടില്‍ രാഹുല്‍ സന്ദര്‍ശിച്ചു. രാഹുലിൻ്റെ സന്ദർശനം പ്രമാണിച്ച് മണ്ഡലത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. രാഹുല്‍ എംഎൽഎ ഓഫീസിൽ വന്നാൽ തടയുമെന്ന് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എംഎല്‍എ ഓഫീസിന്റെ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വന്നാല്‍ തടയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്...
എംഎസ്‌സി എൽസ3 കപ്പൽദുരന്തം: മത്സ്യമേഖലയിൽ സൃഷ്ടിക്കുന്നത് ഗുരുതര പ്രത്യാഘാതം
Kerala News

എംഎസ്‌സി എൽസ3 കപ്പൽദുരന്തം: മത്സ്യമേഖലയിൽ സൃഷ്ടിക്കുന്നത് ഗുരുതര പ്രത്യാഘാതം

  തിരുവനന്തപുരം: എംഎസ്‌സി എൽസ3 കപ്പൽദുരന്തം കേരളത്തിലെ മത്സ്യമേഖലയ്ക്ക് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് സർക്കാർ നിയോഗിച്ച സമിതിയുടെ ഹ്രസ്വകാല റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. അപകടസമയത്ത് മത്സ്യങ്ങളുടെ പ്രജനനകാലമായിരുന്നതിനാൽ മീൻമുട്ടകളിൽ ഗുരുതര വ്യതിയാനങ്ങൾ കണ്ടു. ചുരുങ്ങിയതും രൂപമാറ്റം സംഭവിച്ചതുമായ മീൻമുട്ടകൾ വിരിയുമ്പോൾ വൈകല്യമുള്ള മീനുകൾ രൂപപ്പെടുമെന്നതിനാൽ, പ്രത്യാഘാതം അടുത്ത വർഷത്തെ മത്സ്യബന്ധനത്തെയും ബാധിക്കുമെന്നാണ് കണ്ടെത്തൽ. കപ്പലിൽ ഉണ്ടായിരുന്നത് സമുദ്രജീവികൾക്ക് അപകടകരമായ രാസ പദാർഥങ്ങളായിരുന്നു. 84 ടൺ മറൈൻ ഡീസൽ, 367 ടൺ സൾഫർ അടങ്ങിയ എണ്ണ, 60 കണ്ടെയ്നറുകളിലെ ചെറിയ പ്ലാസ്റ്റിക് പെല്ലറ്റുകൾ, 58 കണ്ടെയ്നറുകളിലെ കാൽസ്യം ഓക്സൈഡ് എന്നിവയാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്ന അപകടകാരികൾ. വെള്ളവുമായി പ്രതിപ്രവർത്തിച്ചപ്പോൾ ഇവ അസന്തുലിതാവസ്ഥക്കും മത്സ്യമുട്ടകളുടെ നാശത്തിനു...