BREAKING NEWS


Blog

4000 തൊഴിലവസരങ്ങള്‍ വെട്ടികുറയ്ക്കും: ചരിത്രത്തിലെ വലിയ നവീകരണത്തിന് ഒരുങ്ങി ലുഫ്താന്‍സ
Business

4000 തൊഴിലവസരങ്ങള്‍ വെട്ടികുറയ്ക്കും: ചരിത്രത്തിലെ വലിയ നവീകരണത്തിന് ഒരുങ്ങി ലുഫ്താന്‍സ

  ഫ്രാങ്ക്ഫര്‍ട്ട്: ഡിജിറ്റലൈസേഷനും എഐ സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തി നാലായിരം ജോലിക്കാരെ ഒഴിവാക്കാന്‍ യൂറോപ്പിലെ പ്രധാന എയര്‍ലൈന്‍ കമ്പനിയായ ലുഫ്താന്‍സ ഗ്രൂപ്പ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റലൈസേഷന്‍, എയര്‍ലൈനുകളുമായുള്ള ഏകീകരണം എന്നിവയിലൂടെ 4000 തൊഴിലവസരങ്ങള്‍ 2030 ഓടെ ഇല്ലാതാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ജെര്‍മ്മനിയിലെ ജോലിക്കാരെയാണ് ഈ തീരുമാനം കൂടുതല്‍ ബാധിക്കുക.   മെമ്പര്‍ എയര്‍ലൈനുകളായ ലുഫ്താന്‍സ, സ്വിസ്, ഓസ്ട്രിയന്‍ എയര്‍ലൈന്‍സ്, ബ്രസ്സല്‍സ് എയര്‍ലൈന്‍സ്, ഐടിഎ എയര്‍വേയ്സ് എന്നിവ തമ്മിലുള്ള സംയോജനം കൂടുതല്‍ ആഴത്തിലാക്കാന്‍ നീങ്ങുകയാണെന്നും, ഡിജിറ്റലൈസേഷനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും കൊണ്ടുവന്ന ആഴത്തിലുള്ള മാറ്റങ്ങള്‍ ബിസിനസ്സ് മേഖലകളിലും പ്രവര്‍ത്തനങ്ങളിലും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുമെന്നും ലുഫ്താന്‍സ പറഞ്ഞു. മ്യൂണിക്കില്‍ നിക്ഷേപകരും ...
‘കേരളം എന്നും പലസ്തീന്‍ ജനതയ്‌ക്കൊപ്പം’: ഇന്ത്യയിലെ പലസ്തീന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
Kerala News

‘കേരളം എന്നും പലസ്തീന്‍ ജനതയ്‌ക്കൊപ്പം’: ഇന്ത്യയിലെ പലസ്തീന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യയിലെ പലസ്തീന്‍ അംബാസഡര്‍ അബ്ദുളള മുഹമ്മദ് അബു ഷവേഷുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. നിയമസഭാ സമുച്ചയത്തിലെ മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു ചര്‍ച്ച. പലസ്തീന്‍ ജനതയ്‌ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച മുഖ്യമന്ത്രി, കേരളം എന്നും പലസ്‌തീൻ ജനതയ്‌ക്കൊപ്പമെന്നു വ്യക്തമാക്കി. യുഎസ് പിന്തുണയോടെ അന്താരാഷ്ട്ര കണ്‍വെന്‍ഷനുകള്‍ അട്ടിമറിച്ച് ഇസ്രായേല്‍ പലസ്തീന്റെ ജനാധിപത്യ അവകാശങ്ങള്‍ തകര്‍ത്തുവെന്നും, കിഴക്കന്‍ ജറുസലേം തലസ്ഥാനമായിട്ടുള്ള സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ ഐക്യരാഷ്ട്രസഭ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പലസ്തീന്‍ ജനത നേരിടുന്ന അധിനിവേശവും ദുരിതങ്ങളും വിശദീകരിച്ച അംബാസഡര്‍, കേരളത്തിന്റെ പിന്തുണ അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി. കൂടുതല്‍ രാജ്യങ്ങളില്‍നിന്നും ഐക്യദാര്‍ഢ്യം പ്രതീക്ഷിക്ക...
ശബരിമല സ്വർണ്ണപ്പാളി കേസിൽ വിശദാന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
Kerala News

ശബരിമല സ്വർണ്ണപ്പാളി കേസിൽ വിശദാന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

  പത്തനംതിട്ട: ശബരിമല സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട കേസിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ചീഫ് വിജിലൻസ് ഓഫീസറും, വിരമിച്ച ജില്ലാ ജഡ്ജിയും കേസ് അന്വേഷിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. സ്വര്‍ണപ്പാളിയില്‍ സ്വർണം പൂശിയതിലടക്കം വലിയ സംശയങ്ങളും ആശയങ്ങളും നിലനിൽക്കുന്നെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിശദമായ അന്വേഷണത്തിന് നിർദേശിക്കുകയായിരുന്നു. അന്വേഷണ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും കോടതി നിർദേശിച്ചു. സ്ട്രോങ്റൂമിലെ വസ്തുക്കളുടെ കണക്കെടുക്കാനും , തിരുവാഭരണം രജിസ്റ്റര്‍ ഉള്‍പ്പടെ പരിശോധിക്കുകയും , ദേവസ്വത്തിന്‍റെ ഭാഗത്ത് പിഴവുണ്ടെങ്കില്‍ പറയണമെന്നും കോടതി നിര്‍ദേശിക്കുന്നു. 1999 മുതലുള്ള വിവരങ്ങളില്‍ അവ്യക്തതയുണ്ടെന്നും ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. കേസ് ഒക്ടോബർ 15 വീണ്ടും പരിഗണിക്കും. സ്വർണപീഠത്തിന്‍റെ ഭാഗം സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരി മിനിയുടെ ...
എസ്ഐആർ സാർവത്രിക വോട്ടവകാശത്തിന്റെ പൂർണമായ ലംഘനം: പ്രമേയം പാസാക്കി നിയമസഭ
Election

എസ്ഐആർ സാർവത്രിക വോട്ടവകാശത്തിന്റെ പൂർണമായ ലംഘനം: പ്രമേയം പാസാക്കി നിയമസഭ

  തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. ഭരണപക്ഷവും പ്രതിപക്ഷവും പ്രമേയത്തെ പിന്തുണച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്ഐആർ നടപ്പാക്കാനുള്ള നീക്കം നിഷ്കളങ്കമായി കാണാൻ ആകില്ല. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിലും തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും തിടുക്കപ്പെട്ട് തീവ്ര വോട്ടർ പരിഷ്കരണം നടത്തുന്നതിനെ നിഷ്‌കളങ്കമായി കാണാൻ കഴിയില്ലെന്നു മുഖ്യമന്ത്രി പറ‍ഞ്ഞു. സാർവത്രിക വോട്ടവകാശത്തിന്റെ പൂർണമായ ലംഘനമാണ് നടക്കുന്നത്. പ്രായപൂർത്തി വോട്ടവകാശത്തെ നിഷേധിക്കുന്നതിന് തുല്യമാണ് രക്ഷിതാക്കളുടെ പൗരത്വ രേഖ ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ സംശയത്തിന്റെ നിഴലിലാണെന്നും പൗരത്വ നിയമ ഭേദഗതിയെ പൊടിതട്ടിയെടുക്കാൻ ശ്രമിക്കുന്നവർ എസ്ഐആറിനെ എങ്ങനെ ഉപയോഗിക്കും എന്നത് ജനാധിപത്യത്തിൻ്റെ വെല്ലുവിളിയാണെന്നും മുഖ...
തദ്ദേശ തെരെഞ്ഞെടുപ്പെത്തി: വോട്ടർ 
പട്ടികയിൽ 
ഇന്നുമുതൽ 
പേരു ചേർക്കാം
Election

തദ്ദേശ തെരെഞ്ഞെടുപ്പെത്തി: വോട്ടർ 
പട്ടികയിൽ 
ഇന്നുമുതൽ 
പേരു ചേർക്കാം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടികയില്‍ ഇന്നുമുതല്‍ പേര് ചേര്‍ക്കാം. കരട്‌ പട്ടികയിൽ എല്ലാ വോട്ടർമാർക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ സവിശേഷ തിരിച്ചറിയൽ നമ്പർ ഉണ്ടാകും. രണ്ടിന്‌ പുതുക്കി പ്രസിദ്ധീകരിച്ച പട്ടികയിൽ 2,83,12,458 വോട്ടർമാരുണ്ടാകും 2087 പ്രവാസി വോട്ടർപ്പട്ടികയിലുമുണ്ട്. പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. ഒക്ടോബര്‍ 14 വരെ പേര് ചേര്‍ക്കാം. 2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് അവസരം. വിവരങ്ങള്‍ തിരുത്താനും വാര്‍ഡ് മാറ്റാനും പേര് ഒഴിവാക്കാനും അപേക്ഷ സമര്‍പ്പിക്കാം. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ വെബ് സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സമർപ്പിക്കാം. ആവശ്യമായ രേഖകള്‍ സഹിതം ഹിയറിങ്ങിന് നേരിട്ട് ഹാജരാകണം. പുതുക്കിയ അ...
കിരീടവേദിയിൽ ഇന്ത്യയുടെ മറുപടി: പാക് ആഭ്യന്തര മന്ത്രിയെ നോക്കി നിൽക്കേ ബഹിഷ്‌കരണം
Cricket

കിരീടവേദിയിൽ ഇന്ത്യയുടെ മറുപടി: പാക് ആഭ്യന്തര മന്ത്രിയെ നോക്കി നിൽക്കേ ബഹിഷ്‌കരണം

  ദുബായ്: ഏഷ്യാ കപ്പ് ഫൈനലിൽ ചരിത്രജയം സ്വന്തമാക്കിയ ഇന്ത്യ, ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷനും പാക് ആഭ്യന്തരമന്ത്രിയും പിസിബി ചെയർമാനുമായ മൊഹ്‌സിൻ നഖ്വിയുടെ സാന്നിധ്യത്തിൽ കിരീടം ഏറ്റുവാങ്ങാതെ ഇന്ത്യൻ താരങ്ങൾ ബഹിഷ്‌കരിച്ചു. പാക് താരങ്ങളുടെ പ്രകോപനങ്ങള്‍ക്കും ഇന്ത്യന്‍ താരങ്ങള്‍ മറുപടി നല്‍കി. കിരീടം നല്‍കാന്‍ വേദിയിലെത്തിയ പാക് ആഭ്യന്തരമന്ത്രി മൊഹ്‌സിന്‍ നഖ്വി നോക്കി നില്‍ക്കെയാണ് കിരീടം കൈയ്യില്‍ വയ്ക്കാതെ ഇന്ധ്യയുടെ യുവനിര വിജയം ആഘോഷിച്ചത്. ഹസ്തദാന വിവാദവും, പ്രകോപന ആംഗ്യങ്ങൾക്കൊണ്ടുള്ള സംഘർഷങ്ങളും നിറഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യയും പാകിസ്താനും ഫൈനലിൽ നേർക്കുനേർ വന്നത്. ഹാരിസ് റൗഫ് നടത്തിയ വിവാദ ആഘോഷത്തിന് മറുപടിയായി ബുമ്രയുടെ വിക്കറ്റ് വീഴ്ത്തലും, സഞ്ജു സാംസണെ പുറത്താക്കിയതിന് പിന്നാലെ അബ്രാറിന്റെ 'ഗെറ്റ് ഔട്ട്' ആഘോഷത്തിന് മറുപടിയായി സഞ്ജുവിനെ മുന്നിൽ നിറുത്തിയുള്ള ഇന്ത്യൻ ടീമിന്റെ...
ശബരിമല ദ്വാരപാലക പീഠം പരാതിക്കാരന്റെ ബന്ധുവീട്ടിൽ നിന്ന് പിടികൂടി
Kerala News

ശബരിമല ദ്വാരപാലക പീഠം പരാതിക്കാരന്റെ ബന്ധുവീട്ടിൽ നിന്ന് പിടികൂടി

  തിരുവനന്തപുരം: ശബരിമലയിൽ കാണാതായ ദ്വാരപാലക പീഠം കേസിൽ പുതിയ വഴിത്തിരിവുകൾ. പീഠം പരാതിക്കാരനും സ്പോൺസറുമായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്ന് ദേവസ്വം വിജിലൻസ് സംഘം കണ്ടെത്തി. പീഠം ഒളിപ്പിച്ച ഉണ്ണികൃഷ്ണൻ തന്നെ പരാതി നൽകിയതിലെ ദുരൂഹത അന്വേഷിക്കുകയാണ് വിജിലൻസ് സംഘം. 2019-ൽ ദേവസ്വം ബോർഡിന്റെ ആവശ്യപ്രകാരം നിർമ്മിച്ച പീഠം നിർമ്മിച്ച് നൽകുകയും പിന്നീട് കാണാതായതായും ഉണ്ണിക്കൃഷ്ണൻ പോറ്റി പരാതി നൽകിയിരുന്നു. എന്നാൽ വിജിലൻസ് അന്വേഷണത്തിൽ, ൽ പീഠം ജീവനക്കാരന്റെ വീട്ടിലിരുന്നതു പിന്നീട് സഹോദരിയുടെ വീട്ടിലേക്ക് മാറ്റപ്പെട്ടതായി കണ്ടെത്തി.എന്നാൽ അപ്പോഴും പീഠം ദേവസ്വം ബോർഡിനെ തിരികെ ഏൽപ്പിച്ചുവെന്നായിരുന്നു ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വാദം. ശബരിമലയിൽ നൽകിയ പീഠം ദേവസ്വം ബോർഡ് രേഖകളിൽ രേഖപ്പെടുത്താതെ സ്ട്രോങ് റൂമിൽ എത്താതെ എങ്ങനെ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം തിരികെ എത്തിയെന്നതിലാണ്...
കൈത്താങ്ങാവാം ഓരോ ഹൃദയമിടിപ്പിനും: ഇന്ന് ലോക ഹൃദയ ദിനം
Health

കൈത്താങ്ങാവാം ഓരോ ഹൃദയമിടിപ്പിനും: ഇന്ന് ലോക ഹൃദയ ദിനം

മനുഷ്യന്റെ ജീവിതത്തിന്‍റെ താളം മുറുകെപ്പിടിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന അത്ഭുതകരമായ അവയവമാണ് ഹൃദയം. ഓരോ മിടിപ്പും നമ്മെ ജീവനിലേക്ക് അടുത്തു കൊണ്ടുവരുമ്പോൾ, അത് സംരക്ഷിക്കേണ്ടത് നമ്മുടെ വലിയ ഉത്തരവാദിത്തവുമാണ്. സെപ്റ്റംബർ 29-ാം തീയതി ലോകമെമ്പാടും ആഘോഷിക്കപ്പെടുന്ന ലോക ഹൃദയ ദിനം നമ്മെ വീണ്ടും ഓർമ്മിപ്പിക്കുന്നത് ഇതുതന്നെയാണ് — ഹൃദയാരോഗ്യമാണ് ജീവിതത്തിന്റെ അടിസ്ഥാനം. ആധുനിക ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും ഹൃദയാരോഗ്യത്തിന് വലിയ വെല്ലുവിളിയാണ്. അമിത സമ്മർദ്ദം, വ്യായാമക്കുറവ്, കൊഴുപ്പ് നിറഞ്ഞ ഭക്ഷണം, പുകവലി, മദ്യപാനം എന്നിവ ഹൃദയരോഗങ്ങളുടെ പ്രധാന കാരണങ്ങളായി മാറുന്നു.  ഏകദേശം 18 ദശലക്ഷത്തിലേറെ ജീവനുകൾ പ്രതിവർഷം ഹൃദ്രോഗം മൂലം  അപഹരിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇതില്‍ 80 ശതമാനത്തിലേറെ തടയാനാകും എന്നതാണ് സത്യം. ഹൃദയാരോഗ്യം സംരക്ഷിക്കാൻ വലിയ കാര്യങ്ങൾ ചെയ്യണമെന്നില്ല. ചെറുതായെങ്കിലും സ്...
സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം: പ്രതിപക്ഷത്തിന്റെ പിന്തുണയിൽ നിയമസഭയില്‍ ഇന്ന് പ്രമേയം പാസാക്കും
Kerala News

സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം: പ്രതിപക്ഷത്തിന്റെ പിന്തുണയിൽ നിയമസഭയില്‍ ഇന്ന് പ്രമേയം പാസാക്കും

    സംസ്ഥാനത്ത് സമഗ്ര വോട്ടർ പട്ടിക പരിഷ്‌ക്കരണം നടപ്പാക്കാനുള്ള നീക്കത്തിന് എതിരെ നിയമസഭ പ്രമേയം പാസാക്കും. പ്രതിപക്ഷത്തിന്റെ പിന്തുണയോടെ മുഖ്യമന്ത്രി പിണറായി വിജയനാകും പ്രമേയം അവതരിപ്പിക്കുക. ഇതു സംബന്ധിച്ച കരട് നേരത്തെ തന്നെ തയ്യാറാക്കി ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ന് പ്രമേയം അവതരിപ്പിക്കുന്നത്. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന്റെ ഒന്നാം ഘട്ട നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്ത് ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരിഷ്‌ക്കരണത്തിനെതിരെ നിയമസഭാ ഐക്യകണ്ഠന പ്രമേയം പാസാക്കാന്‍ ഒരുങ്ങുന്നത്. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണം കൊണ്ടുണ്ടാകുന്ന സാങ്കേതിക ബുദ്ധിമുട്ടുകള്‍ നേരത്തെ വിവിധ രാഷ്ട്രീയ കക്ഷികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ക്ക് സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ നല്‍കി വോട്ടര്‍പട്ടിക പുതുക്കുമെന...
കരൂർ ദുരന്തം: ഗൂഢാലോചന അന്വേഷിക്കണമെന്ന ടിവികെ ഹർജി ഇന്ന് പരിഗണിക്കും
National

കരൂർ ദുരന്തം: ഗൂഢാലോചന അന്വേഷിക്കണമെന്ന ടിവികെ ഹർജി ഇന്ന് പരിഗണിക്കും

  തമിഴ്നാട്: പത്ത് കുട്ടികളടക്കം 41 പേരുടെ ജീവനെടുത്ത കരൂർ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ടിവികെ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജുഡീഷ്യൽ അന്വേഷണം പൂർത്തിയാകുന്നത് വരെ ടിവികെ റാലികൾ തടയണമെന്ന പരിക്കേറ്റവരിലൊരാൾ നൽകിയ ഹർജിയും കോടതിയുടെ പരിഗണനയിൽ എത്തും. കരൂർ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണമോ, സിബിഐ അന്വേഷണമോ വേണമെന്നാണ് ടിവികെയുടെ ആവശ്യം.ഹർജിയിൽ ടിവികെ തമിഴ്നാട് പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും, ഗൂഢാലോചന തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഉണ്ട് എന്നുമാണ് ആരോപണം. പരിപാടിക്കിടെ പവർക്കട്ട് ഉണ്ടായെന്ന ടിവികെ ആരോപണം തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് തള്ളി. പൂജാ അവധിയാണെങ്കിലും അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഹർജി പരിഗണിക്കുന്നത്. ജുഡീഷ്യൽ അന്വേഷണത്തിന്‍റെ ഭാഗമായി ദുരന്തഭൂമി സന്ദർശിച്ച ജസ്റ്റിസ് അരുണ ജഗദീഷ്, ഇത്തരം അപകട...