കരൂർ ദുരന്തത്തിൽ മരണം 41 ആയി
ചെന്നൈ: കരൂരില്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ റാലിക്കിടെയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി. അപകടത്തില്‍ മരിച്ചവരില്‍ രണ്ട് വയസു മുതല്‍ 55 വയസ് വരെ പ്രായമുള്ളവരാണ്. കൊല്ലപ്പെട്ടവരില്‍ കൂടുതലും 20 നും 30 നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ്.
ഒന്നരലക്ഷത്തോളം ആളുകൾ പങ്കെടുത്ത പരിപാടിയിൽ, വിജയ് എത്താൻ ഏഴോളം മണിക്കൂർ വൈകിയതോടെ ജനക്കൂട്ടത്തിന്റെ സമ്മർദ്ദം കൂടി. ആയിരക്കണക്കിന് കുട്ടികൾക്ക് കുടിവെള്ളം ലഭിക്കാതെ വിഷമിക്കേണ്ടി വന്നു. ഇതുകണ്ട് വിജയ് പ്രസംഗം നിർത്തി ജനങ്ങളിലേക്ക് വെള്ളക്കുപ്പികൾ എറിഞ്ഞു നൽകുന്നതായ ദൃശ്യങ്ങൾ പുറത്ത് വന്നു. എന്നാൽ തുടർന്ന് ഉണ്ടായ തിരക്കും തിക്കിലും പലർക്കും ജീവഹാനിയായി.
ജനക്കൂട്ടത്തിൽ പലരും ചൂടും ഓക്സിജൻ ക്ഷാമവും കാരണം ബോധംകെട്ട് വീണു. നിലത്ത് വീണവർക്കുമേൽ മറ്റുള്ളവർ നടന്ന് കടന്ന സംഭവങ്ങൾ ഗുരുതര പരിക്കുകൾക്കും മരണത്തിനും കാരണമായി. വി...









