ഹോളിവുഡ് റിപ്പോർട്ടറിൻ്റെ കവർ ചിത്രമായി “ലോക” ടീം
ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച " ലോക ചാപ്റ്റർ വൺ ചന്ദ്ര" മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ആയി തുടരുമ്പോൾ, ഇന്ത്യയിലെ പ്രശസ്ത സിനിമാ മാഗസിൻ ആയ ഹോളിവുഡ് റിപ്പോർട്ടറിൻറെ കവർ ചിത്രമായിരിക്കുകയാണ് " ലോക" ടീം. ചിത്രത്തിൻ്റെ നിർമ്മാതാവായ ദുൽഖർ സൽമാൻ, സംവിധായകൻ ഡൊമിനിക് അരുൺ, ചിത്രത്തിലെ ടൈറ്റിൽ റോളിൽ എത്തിയ നായിക കല്യാണി പ്രിയദർശൻ എന്നിവരാണ് കവർ ചിത്രത്തിൽ ഇടം പിടിച്ചത്. ഹോളിവുഡ് റിപ്പോർട്ടർ മാഗസിൻ്റെ ഏറ്റവും പുതിയ എഡിഷനിൽ ആണ് "ലോക" ടീമുമായുള്ള അഭിമുഖവും പ്രസിദ്ധീകരിച്ചിരിക്കുന്നത്. അടുത്തിടെ "ലോക ചാപ്റ്റർ 2" പ്രഖ്യാപനവും എത്തിയിരുന്നു. ടോവിനോ തോമസ് ആണ് ലോക ചാപ്റ്റർ 2 ൽ നായകനായി എത്തുന്നത്.
ഡൊമിനിക് അരുൺ രചിച്ചു സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് ചിത്രം, അഞ്ചു ഭാഗങ്ങളുള്ള ഒരു ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായിരുന്നു. ടോവിനോ തോമസ്, ദുൽഖർ സൽമാൻ എന്നിവർ ആദ്യ ഭാഗത്തിൽ അതി...










