BREAKING NEWS


ഇലക്ട്രിക് വാഹനങ്ങള്‍ക്കും ശബ്ദം നിര്‍ബന്ധമാക്കുന്നു: എവിഎഎസ് സംവിധാനം 2026 ഒക്ടോബർ മുതൽ 

By Nagaram Network
images 39

 

 

ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ശബ്ദം നിര്‍ബന്ധമാക്കുന്നു. ശബ്ദമില്ലാത്ത യാത്ര അപകടസാധ്യത സൃഷ്ടിക്കുന്നെന്ന വിലയിരുത്തലുകളുടെ അടസ്ഥാനത്തില്‍ കേന്ദ്ര മോട്ടര്‍വാഹന ചട്ടത്തില്‍ ഭേദഗതി വരുത്താനുള്ള കരടുവിജ്ഞാപനം പുറത്തിറക്കി. സഞ്ചരിക്കുമ്പോൾ നിശ്ചിത ശബ്ദം പുറപ്പെടുവിക്കുന്ന അക്കൂസ്റ്റിക് വെഹിക്കിൾ അലർട്ടിങ് സിസ്റ്റം (എവിഎഎസ്) വാഹനങ്ങളിൽ ഉൾപ്പെടുത്താനാണു നിർദേശം. 2026 ഒക്ടോബർ 1 മുതൽ വിപണിയിൽ ഇറങ്ങുന്ന പുതിയ മോഡൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ഇതു നിർബന്ധമാക്കും. 2027 ഒക്ടോബര്‍ 1 മുതല്‍, നിലവില്‍ വില്‍ക്കുന്ന എല്ലാ മോഡലുകളിലേക്കും വ്യാപിപ്പിക്കണം.

ചില കമ്പനികളുടെ ചില മോഡലുകളില്‍ നിലവില്‍ എവിഎഎസ് ഉണ്ട്. യൂറോപ്യന്‍ യൂണിയന്‍, യുഎസ്, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ എവിഎഎസ് നടപ്പാക്കിയിട്ടുണ്ട്. കരടുഭേദഗതിയെക്കുറിച്ച് [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ 30 ദിവസത്തിനുള്ളില്‍ അഭിപ്രായം അറിയിക്കാം

Spread the love

Leave a Reply

Your email address will not be published. Required fields are marked *