BREAKING NEWS


Blog

സാങ്കേതിക തകരാർ; സംസ്ഥാനത്തെ ട്രഷറി ഇടപാടുകൾ സ്തംഭിച്ചു
Kerala News

സാങ്കേതിക തകരാർ; സംസ്ഥാനത്തെ ട്രഷറി ഇടപാടുകൾ സ്തംഭിച്ചു

സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്തൊട്ടാകെ ട്രഷറി ഇടപാടുകൾ തടസപ്പെട്ടു. ഡാറ്റാ സെൻ്ററിൽ പുതിയ ഡിവൈസ് സ്ഥാപിക്കുന്നതിനായി ബന്ധപ്പെട്ടാണ് തടസം നേരിടുന്നത്. ഇന്ന് തന്നെ പ്രശ്നം പരിഹരിക്കുമെന്ന് അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച മുതലാണ് ട്രഷറികളുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രശ്നം ആരംഭിച്ചത്. ശനിയാഴ്ചയോടെ പ്രശ്നം പരിഹരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും തിങ്കളാഴ്ചയായിട്ടും ട്രഷറി ഇടപാടുകൾ നടത്തുവാനാകുന്നില്ല. ഇടപാടുകൾ നടത്തുവാനാവാത്തതു കൊണ്ടു തന്നെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. അതേസമയം, 50 ശതമാനം ഇടപാടുകളിൽ മാത്രമേ പ്രശ്നം ബാധിക്കുന്നുള്ളുവെന്നും മറ്റ് പ്രശ്നങ്ങൾ ഉടൻ തന്നെ പരിഹരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ...
കോഴിക്കോട് മുക്കം ബസ് സ്റ്റാൻഡിൽ ഹോട്ടൽ ജീവനക്കാരന് മർദ്ദനം; കേസെടുത്ത് പൊലീസ്
Kerala News

കോഴിക്കോട് മുക്കം ബസ് സ്റ്റാൻഡിൽ ഹോട്ടൽ ജീവനക്കാരന് മർദ്ദനം; കേസെടുത്ത് പൊലീസ്

കോഴിക്കോട്: മുക്കം ബസ് സ്റ്റാൻഡിൽ ഹോട്ടൽ ജീവനക്കാരന് മർദ്ദനമേറ്റു. അടുത്തുള്ള ഹോട്ടലിലെ ജീവനക്കാരനാണ് മർദ്ദിച്ചത്. ഹോട്ടലിലേക്ക് ആളുകളെ വിളിച്ച് കയറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ബഹളത്തിൽ കലാശിച്ചത്. സ്റ്റാൻഡ് വ്യൂ ഹോട്ടലിലെ ജീവനക്കാരനും കോടഞ്ചേരി മുറംപാത്തി സ്വദേശിയുമായ ഫിലിപ്പിനാണ് മർദ്ദനമേറ്റത്. മരുപ്പച്ച കൂൾബാറിലെ ജീവനക്കാരനായ മുനവ്വർ താജ് ആണ് മർദ്ദിച്ചത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ ഹോട്ടൽ ഉടമ നൽകിയ പരാതിയിൽ മുക്കം പോലീസ് കേസെടുത്തു. മർദ്ദനത്തിൽ ഫിലിപ്പിൻ്റെ കാലിൻ്റെ എല്ലിന് ചതവ് സംഭവിക്കുകയും ശരീരമാസകലം പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ...
കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം: കെ. സുധാകരനും കെ. മുരളീധരനും ഡൽഹിയിലേക്ക്
Kerala News

കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം: കെ. സുധാകരനും കെ. മുരളീധരനും ഡൽഹിയിലേക്ക്

ഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ ഹൈക്കമാൻഡ് വീണ്ടും നിർണായക ചർച്ചകൾക്ക് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി മുൻ കെപിസിസി അധ്യക്ഷൻമാരെ എഐസിസി അടിയന്തരമായി ഡൽഹിയിലേക്ക് വിളിപ്പിച്ചു. കെ. സുധാകരൻ, കെ. മുരളീധരൻ എന്നിവർ നാളെ ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇരുവരും ഉടൻ ഡൽഹിയിൽ എത്തണമെന്ന് രാഹുൽ ഗാന്ധി നിർദേശിച്ചതായാണ് വിവരം. മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം സുധാകരനെ ബോധ്യപ്പെടുത്തുന്നതിനായാണ് ഈ കൂടിക്കാഴ്ചയെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ചർച്ചകൾ അനുകൂലമായി മുന്നേറിയാൽ ഉടൻ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് സാധ്യത. തീരുമാനത്തിലെ കാലതാമസം പാർട്ടി നേതാക്കളിലും പ്രവർത്തകരിലും അതൃപ്തി വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡ് ഇടപെടൽ ശക്തമാക്കിയത്. മുഴുവൻ മുൻ കെപിസിസി അധ്യക്ഷൻമാരെയും ഡൽഹിയിലേക്ക് വിളിച്ചിട്ടുണ്ടെന്നാണ് വിവരം. ...
സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ആവശ്യപ്പെട്ട് വീണ്ടും കത്ത്
Kerala News

സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ആവശ്യപ്പെട്ട് വീണ്ടും കത്ത്

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ആവശ്യപ്പെട്ട് കോൺഗ്രസ് അനുകൂല സർവീസ് സംഘടന വീണ്ടും രംഗത്ത്. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ഡോ. ആർ രാജേഷ് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് ഇതുസംബന്ധിച്ച് കത്ത് നൽകി. ഭരണ സൗകര്യാർഥം വകുപ്പിനുള്ളിൽ സ്ഥലംമാറ്റങ്ങൾ നടപ്പിലാക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിലെ നാല് ഉദ്യോഗസ്ഥരെ മാറ്റുകയും ഒരാൾക്ക് അധിക ചുമതല നൽകുകയും വേണമെന്നാണ് നിർദേശം. സെക്ഷൻ സൂപ്രണ്ടുമാരായ ഇങ്കു എൻ.എസ്, ഷീജാ കുമാരി, മഞ്ജു ലേഖ എന്നിവരെ മറ്റ് ഓഫീസുകളിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട കത്തിൽ, കൊല്ലം ജില്ലാ മൃഗസംരക്ഷണ ഓഫീസിലെ സെക്ഷൻ സൂപ്രണ്ട് പി.സി. കൊച്ചുമോനെ തിരുവനന്തപുരത്തെ ഡയറക്ടറേറ്റിലേക്ക് മാറ്റണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇതിന് മുമ്പ് പൊതുവിദ്യാഭ്യാസ വകുപ്പിലും സമാന രീതിയിൽ സ്ഥലംമാറ്റ ആവശ്യങ്ങൾ ഉയർന്നിരുന്നു. സർവീസ് സംഘടന...
ആലുവയിൽ ബസും ടോറസും കൂട്ടിയിടിച്ചു; ഒരാളുടെ നില ഗുരുതരം, 31 പേർക്ക് പരിക്ക്
Kerala News

ആലുവയിൽ ബസും ടോറസും കൂട്ടിയിടിച്ചു; ഒരാളുടെ നില ഗുരുതരം, 31 പേർക്ക് പരിക്ക്

കൊച്ചി: ആലുവ എടത്തലയിൽ ബസും ടോറസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ആലുവയിൽ നിന്നും കോലഞ്ചേരിയിലേക്ക് പോവുകയായിരുന്ന സെൻ്റ് തോമസ് ബസും ആലുവ ഭാഗത്തേക്ക് വരികയായിരുന്നു ടോറസുമാണ് കൂട്ടിയിടിച്ചത്.ബസിൽ വിദ്യാർഥികളടക്കമുള്ളവരും ഉണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലുള്ള ഒരാളെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർ പ്രസാദിൻ്റെ തലയ്ക്കും, കൈക്കും പരിക്കേറ്റിറ്റുണ്ട്. അപകടത്തിൽ പരിക്കേറ്റ 31 പേരെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
യുക്രെയ്ൻ യുദ്ധം അവസാനത്തിലേക്ക് നീങ്ങുന്നു; സമാധാന ചർച്ചകൾക്ക് സൂചന നൽകി പുടിൻ
World

യുക്രെയ്ൻ യുദ്ധം അവസാനത്തിലേക്ക് നീങ്ങുന്നു; സമാധാന ചർച്ചകൾക്ക് സൂചന നൽകി പുടിൻ

വ്‌ളാഡിമിർ പുടിൻ യുക്രെയ്‌നുമായുള്ള യുദ്ധം ഉടൻ അവസാനിക്കാമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. മാധ്യമപ്രവർത്തകരോടായിരുന്നു റഷ്യൻ പ്രസിഡന്റിന്റെ പ്രതികരണം. “ഈ വിഷയം അവസാനത്തോടടുക്കുകയാണെന്ന് ഞാൻ കരുതുന്നു,” എന്നാണ് പുടിൻ പറഞ്ഞത്. അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതിനായി യൂറോപ്യൻ യൂണിയൻ ചര്‍ച്ചകൾ ആരംഭിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. യൂറോപ്യൻ നേതാക്കളുമായി ചർച്ചയ്ക്ക് തയ്യാറാണോയെന്ന ചോദ്യത്തിന് മുൻ ജർമ്മൻ ചാൻസലർ ഗെർഹാർഡ് ഷ്രോഡർയുടെ പേരാണ് പുടിൻ മുന്നോട്ടുവച്ചത്. 2022ൽ യുദ്ധം ആരംഭിച്ചതിന് പിന്നാലെ മോസ്‌കോയുമായുള്ള ബന്ധം വിച്ഛേദിച്ചത് യൂറോപ്യൻ രാജ്യങ്ങളാണെന്നും അതിനാൽ ചര്‍ച്ചകൾ ആരംഭിക്കാനുള്ള ആദ്യ നീക്കം അവരിൽ നിന്നായിരിക്കണമെന്നും റഷ്യ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. നാല് വർഷമായി തുടരുന്ന സംഘർഷം അവസാനിക്കുമെന്ന സൂചന ആഗോള തലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. താത്കാലിക വെടി...
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിജിലൻസിന്റെ പിടിയിൽ
Kerala News

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിജിലൻസിന്റെ പിടിയിൽ

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുടെ തുക അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ വിജിലൻസ് പിടികൂടി. സന്ദീപ് എന്ന ഉദ്യോഗസ്ഥനെയാണ് അറസ്റ്റ് ചെയ്തത്. ലൈഫ് പദ്ധതിപ്രകാരം സർക്കാർ അനുവദിച്ച തുക ഗുണഭോക്താവിന് കൈമാറുന്നതിനായി 2500 രൂപയാണ് സന്ദീപ് ആവശ്യപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. 2024ൽ പരാതിക്കാരന് അനുവദിച്ച പദ്ധതിയുടെ ആദ്യ ഗഡുവായ 40,000 രൂപ ലഭിച്ചപ്പോൾ 500 രൂപ കൈപ്പറ്റിയതായും പിന്നീട് രണ്ടാം ഗഡുവായ ഒരു ലക്ഷം രൂപ അനുവദിച്ചപ്പോൾ 1000 രൂപ കൂടി ആവശ്യപ്പെട്ടതായും പരാതിക്കാരൻ വെളിപ്പെടുത്തി. തുടർന്ന് മൂന്നാം ഗഡുവായി രണ്ട് ലക്ഷം രൂപ അനുവദിച്ചിട്ടും പണം കൈമാറാൻ തയ്യാറാകാതിരുന്ന ഉദ്യോഗസ്ഥൻ, 2500 രൂപ നൽകിയാൽ മാത്രമേ തുക അനുവദിക്കൂവെന്ന നിലപാട് സ്വീകരിച്ചതായും പരാതിയിൽ പറയുന്നു. ഇതോടെ കാരോട് സ്വദേശിയായ പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. വിജിലൻസ് നിർദേ...
പിണറായി പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഇല്ല? കെ.എൻ. ബാലഗോപാൽ എന്ന് സൂചന
Kerala News

പിണറായി പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഇല്ല? കെ.എൻ. ബാലഗോപാൽ എന്ന് സൂചന

തിരുവനന്തപുരം: പിണറായി വിജയൻ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവാകില്ലെന്ന് സൂചന. പുതുമുഖത്തെ ചുമതലയേൽപ്പിക്കാനാണ് നേതൃത്വത്തിൻ്റെ തീരുമാനമെന്നാണ് പുറത്തുവരുന്ന വിവരം. കെ.എൻ. ബാലഗോപാൽ പ്രതിപക്ഷ നേതാവായേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അൽപ്പ സമയത്തിന് മുമ്പാണ് പിണറായി വിജയൻ ക്ലിഫ് ഹൗസിൽ നിന്നും പുതിയ സ്ഥലത്തേക്ക് താമസ മാറിയത്. ക്ലിഫ് ഹൗസിൽ നിന്ന് സാധനങ്ങൾ ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലേക്ക് മാറ്റി. വാടക വീട്ടിലെത്തിയ പിണറായി വിജയനൊപ്പം സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഉണ്ടായിരുന്നു. ഭാര്യ കമല, മുഹമ്മദ് റിയാസ്, വി. ശിവൻകുട്ടി തുടങ്ങിയവർ പിണറായിയെ സ്വീകരിച്ചു...
മുഖ്യമന്ത്രിക്കസേരയിലേക്ക്; സത്യപ്രതിജ്ഞ നാളെ
National

മുഖ്യമന്ത്രിക്കസേരയിലേക്ക്; സത്യപ്രതിജ്ഞ നാളെ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ടുകൾ. നാളെ വൈകിട്ട് 3.15ന് ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിലായിരിക്കും സത്യപ്രതിജ്ഞ നടക്കുക. വിജയ്‌ക്കൊപ്പം 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന സൂചനയും പുറത്തുവരുന്നു. തമിഴക വെട്രി കഴകം (ടിവികെ) ഗവർണറുടെ മുന്നിൽ കേവലഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെയാണ് സർക്കാർ രൂപീകരണ നടപടികൾ വേഗത്തിലാക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ന് വിസികെ, മുസ്ലീം ലീഗ് എന്നിവയുടെ പിന്തുണ കൂടി ലഭിച്ചതോടെ 120 എംഎൽഎമാരുടെ പിന്തുണ ടിവികെ ഗവർണറോട് തെളിയിച്ചതായും വിവരമുണ്ട്. കേവലഭൂരിപക്ഷം ഉറപ്പാക്കാൻ സാധിക്കാത്തതിനാൽ കഴിഞ്ഞ മൂന്ന് തവണ സർക്കാർ രൂപീകരണ അനുമതി ഗവർണർ നിഷേധിച്ചതായും ഇപ്പോഴത്തെ പിന്തുണ മാറ്റം നിർണായകമായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ കോൺഗ്രസ്, വിസികെ, സിപിഐ, സിപിഐഎം, മുസ്ലീം ല...
ഐപിഎൽ ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റിരുന്നത് വൻതുകയ്ക്ക്; ദില്ലിയിൽ മൂന്ന് പേർ അറസ്റ്റിൽ
National

ഐപിഎൽ ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റിരുന്നത് വൻതുകയ്ക്ക്; ദില്ലിയിൽ മൂന്ന് പേർ അറസ്റ്റിൽ

ദില്ലി: ടാറ്റ ഐപിഎൽ മത്സര ടിക്കറ്റുകൾ കരിഞ്ചന്തയിൽ വൻ തുകയ്ക്ക് വിൽക്കുന്നതായി കണ്ടെത്തിയ സംഭവത്തിൽ മാഫിയാ സംഘത്തിലെ മൂന്ന് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. മുകീം (35), സാജിദ് (36), മുഹമ്മദ് ഫൈസൽ (38) എന്നിവരാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദില്ലി ഗേറ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കോപ്ലിമെന്ററി പാസുകളും റെഗുലർ ടിക്കറ്റുകളും ഉയർന്ന വിലയ്ക്ക് വിറ്റിരുന്നതായി പൊലീസ് അറിയിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ പ്രതിനിധികളാണെന്ന് പരിചയപ്പെടുത്തിയാണ് പ്രതികൾ ടിക്കറ്റുകൾ വിതരണം ചെയ്തിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പിടിയിലായവരിൽ നിന്ന് 54 റെഗുലർ ടിക്കറ്റുകളും 33 കോപ്ലിമെന്ററി പാസുകളും 25,000 രൂപയും കണ്ടെത്തി. പൊലീസ് പറയുന്നതനുസരിച്ച് കോപ്ലിമെന്ററി പാസുകൾ 20,000 രൂപ വരെയും റെഗുലർ ടിക്കറ്റുകൾ അതിന്റെ ഔദ്യോഗിക വിലയെക്കാൾ ...